മാന്നാർ: ഓണത്തിന് ഉപ്പേരി, പപ്പടം, പായസം എന്നിവയില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം. ഇവയൊക്കെ ഉണ്ടാക്കണമെങ്കിൽ മലയാളികൾക്ക് ഓട്ടുരുളി തന്നെ വേണം. മറ്റ് ലോഹപാത്രങ്ങളിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയേറുന്നതിനൊപ്പം വറസാധനങ്ങൾക്ക് എണ്ണയും കുറച്ച് മതി. പൊന്നോണത്തെ വരവേൽക്കാൻ ഓട്ടുപാത്രങ്ങളുടെ ഈറ്റില്ലമായ മാന്നാറിലെ വിപണന ശാലകളിൽ പല വലുപ്പത്തിലുളള ഓട്ടുരുളികളുടെ വൻശേഖരം തന്നെയുണ്ട്. പാരമ്പരാഗതരീതിയിൽ വിവിധ ആലകളിൽ നിർമിക്കുന്ന ഓട്ടുരുളിയും വെള്ളോട്ട് ഉരുളിയും മാന്നാറിൽ ലഭ്യമാണെന്നതിനാലാണ് ഇതിന്റെ ആവശ്യക്കാർ ഇവിടെ എത്തുന്നത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വെങ്കല പാത്ര നിർമാണവും വിപണനവും നടത്തുന്നുണ്ടെങ്കിലും മാന്നാറിലുണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് ഗുണമേന്മയുള്ളതിനാലും പരമ്പരാഗതമായി നിർമിക്കുന്നതിനാലുമാണ് ഇവിടത്തെ ഉരുളിക്ക് പ്രിയമേറുന്നത്. അതിനാൽ നിരവധി ആളുകൾ ദൂരദേശങ്ങളിൽ നിന്നു പോലും ഇവിടെയെത്തി ഓട്ടുപാത്രങ്ങൾ വാങ്ങുന്നു. ഓണത്തിന് ഉപ്പേരി വറുക്കുന്നതിനും പലഹാരങ്ങളും പായസവും പാകം ചെയ്യുന്നതിനും പൊടികൾ വറുക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്നത് ഓട്ടുരുളിയാണ്. വീടുകളുടെ ഗൃഹപ്രവേശ ചടങ്ങുകൾക്കും വീടിന്റെ പൂമുഖം…
Read MoreCategory: Today’S Special
കുടിയന്മാർ എങ്ങനെ സഹിക്കും…? നശിപ്പിക്കാന്‍ ശ്രമിച്ച മദ്യക്കുപ്പികളെടുത്ത് ജനം ഓടി
പോലീസ് പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുടിയന്മാർ മദ്യക്കുപ്പികൾ കൈവശപ്പെടുത്താൻ എത്തിയത് കൗതുക കാഴ്ചയായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് അസാധാരണ സംഭവമുണ്ടായത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂര്‍ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാര്‍ഡില്‍ പോലീസ് നശിപ്പിച്ച് കളയാന്‍ ശ്രമിച്ചത്. 24,000 മദ്യക്കുപ്പികളുണ്ടായിരുന്നു. കുപ്പികള്‍ നിരത്തിവച്ച് ബുള്‍ഡോസര്‍ കയറ്റിയിറക്കാനായിരുന്നു തീരുമാനം. മദ്യക്കുപ്പികള്‍ നിരത്തി മിനിറ്റുകള്‍ക്കുള്ളില്‍ വലിയ ജനക്കൂട്ടം പാഞ്ഞെത്തി കുപ്പികളെടുത്ത് ഓടാൻ തുടങ്ങി. ചിലര്‍ ഒരെണ്ണംകൊണ്ടു തൃപ്തിപ്പെട്ടപ്പോൾ മറ്റു ചിലര്‍ മൂന്നും നാലും ബോട്ടിലുകളെടുത്ത് പാഞ്ഞു. പോലീസുകാര്‍ക്ക് ചിലരെ തടയാന്‍ കഴിഞ്ഞെങ്കിലും നിരവധിപ്പേര്‍ മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞു. അതിനിടെ പോലീസും കുടിയന്മാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചില പോലീസുകാര്‍ക്ക് സാരമായ പരിക്കുമേറ്റു. ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreകുട്ടി മാമാ… ഞാൻ ഞെട്ടി മാമാ…മാസങ്ങൾക്കുമുമ്പ് താടി വെട്ടിയ ബാർബർക്ക് സമ്മാനമയച്ച് രാഹുൽ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ താടിയും മുടിയും വെട്ടിയ ബാർബർക്ക് മൂന്നു മാസത്തിനുശേഷം സമ്മാനങ്ങൾ അയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടു സലൂൺ കസേരകളും ഒരു ഷാംപു ചെയറും ഇൻവെർട്ടർ സെറ്റുമാണു രാഹുൽ സമ്മാനമായി മിഥുനു നൽകിയത്. രാഹുൽ തന്നെ ഓർത്തതിലും സമ്മാനം അയച്ചതിലും സന്തോഷമുണ്ടെന്ന് ബാർബർ മിഥുൻ പറഞ്ഞു. രാഹുൽ ഗാന്ധി റായ്ബറേലിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേയ് 13ന് ലാൽഗഞ്ചിൽ പൊതുയോഗത്തിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് ബ്രിജേന്ദ്ര നഗറിലെ ബാർബർ ഷോപ്പിൽ കയറിയത്.
Read Moreവീട്ടുജോലി ചെയ്യില്ല, അമ്മായിയമ്മ പാടില്ല..! വിവാഹ മോചിതയുടെ കല്യാണപ്പരസ്യം വൈറൽ
വിവാഹപ്പരസ്യത്തിൽ ഉത്തരേന്ത്യൻ യുവതി ഉന്നയിച്ച ഡിമാൻഡുകൾ കണ്ട് അന്തം വിട്ടിരിക്കുകയാണു സോഷ്യൽ മീഡിയ. എംഎ-ബിഎഡ് യോഗ്യതയുള്ള വിവാഹമോചിതയാണു യുവതി. അവരുടെ വാർഷികവരുമാനമാകട്ടെ 1.3 ലക്ഷം. വരന് യുവതി നിശ്ചയിച്ചിരിക്കുന്ന യോഗ്യതകളും യുവതിയുടെ ആവശ്യങ്ങളും ചുവടെ: ഞാൻ വിവാഹമോചിതയാണെങ്കിലും വരൻ രണ്ടാംകെട്ടുകാരനാകരുത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഇന്ത്യയിലാണെങ്കിൽ 30 ലക്ഷം രൂപ വാർഷിക വരുമാനം വേണം. വിദേശത്താണെങ്കിൽ 80 ലക്ഷം. തന്റെ മാതാപിതാക്കൾക്കു മൂന്നു മുറികളുള്ള വീടു വാങ്ങി നൽകണം. മാത്രമല്ല, അവരുടെ ചെലവിനായി പതിനായിരങ്ങൾ മാസം നൽകണം. തീർന്നില്ല, ആഡംബര കാറുകൾ വേണം. ധാരാളം യാത്രകൾ ചെയ്യാൻ അനുവദിക്കണം. യാത്രാവേളകളിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ മാത്രമേ താമസിക്കൂ. കഴിക്കാൻ ഫൈവ് സ്റ്റാർ ഫുഡ് നിർബന്ധം. പാചകം, വസ്ത്രം കഴുകൽ ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യില്ല. അതിനെല്ലാം പ്രത്യേകം ജോലിക്കാരെ വീട്ടിൽ നിയമിക്കണം. ഇതിലൊക്കെ പ്രധാനം മറ്റൊരു നിബന്ധനയാണ് –…
Read Moreസിംഹത്തോടൊപ്പം നടക്കാൻ ധൈര്യമുണ്ടോ സക്കീർ ഭായ്യ്ക്ക്? ഇല്ലല്ലേ… ബട്ട് ഐ കാൻ; വൈറലായി യുവാവിന്റെ വീഡിയോ
കാട്ടിലെ രാജാവാണ് സിംഹം. പലരും സിംഹത്തിന്റെ വീഡിയോ കാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. എന്നാൽ സിംഹത്തിന്റെ തൊട്ടടുത്ത് നിന്ന് വീഡിയോ പകർത്താൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നു ചോദിച്ചാൽ അല്ലെന്നാകും പലരും പറയുന്നത്. എന്നാൽ സിംഹത്തോടൊപ്പമുളള വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിയാൻ സാഖിബ് എന്ന യുവാവ്. ഒരു പേടിയും കൂടാതെയാണ് ഇയാൾ സിംഹത്തിനൊപ്പം നടക്കുന്നത്. ഒരു വീടിന്റെ കോംന്പൗണ്ടിൽ കൂടിയാണ് അവർ നടകത്കുന്നതെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം. സിംഹമാകട്ടെ വളരെ മര്യാദയോടെണ് ഇയാൾക്കൊപ്പം നടന്നു നീങ്ങുന്നത്. ഇരുവരുടേയും വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. എന്നാൽ സാഖിബിനെതിരേ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആരോഗ്യപരമായി സിംഹം അത്ര മെച്ചപ്പെട്ട നിലയിലല്ലെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ നമുക്ക് മനസിലാക്കാം. അതിനാൽ തന്നെ യുവാവിനെ വിമർശിച്ച് പലരും കമന്റുകൾ ചെയ്തു. കാടാണ് അവന്റെ നാട്. അവിടേക്ക് കൊണ്ടാക്കൂ എന്നാണ് പലരും പറഞ്ഞത്. എന്തെങ്കിലും കഴിക്കാൻ കൊടുക്കു അവന്.…
Read Moreതങ്കത്തോണി തെൻമലയോരം കണ്ടേ… ഓണസദ്യാ വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു
പന്പാതീരം ഉത്സവച്ഛായയിലാണ്. പരന്പരാഗതമായ ആചാരങ്ങളോടെ തിരുവോണത്തോണി യാത്ര ഇന്ന്. ആറന്മുള ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട ഐതിഹ്യം തിരുവോണത്തോണിയുടെ യാത്രയുമായി ബന്ധപ്പെട്ടാണ്. തിരുവോണ നാളിൽ ആറൻമുള ക്ഷേത്രത്തിൽ സദ്യ ഒരുക്കാൻ വിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാട സന്ധ്യയിൽ കാട്ടൂരിൽനിന്നു യാത്ര തിരിക്കും. മഹാവിഷ്ണുക്ഷേത്രക്കടവിൽനിന്ന് പമ്പാനദിയിലൂടെയാണ് ആറന്മുള യാത്ര. പമ്പയിലെ ജലനിരപ്പ് സ്വാഭാവികമായി നിലനിൽക്കുന്നതിനാൽ ഇക്കൊല്ലത്തെ യാത്ര കൂടുതൽ സുഗമമാകും. മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുക. പൂർവിക അനുഷ്ഠാനം നിറവേറ്റാനായി കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് കടവിൽനിന്ന് യാത്ര ആരംഭിച്ച ഭട്ടതിരി ചുരുളൻ വള്ളത്തിൽ ഇന്നലെ ആറന്മുളയിൽ എത്തിയിട്ടുണ്ട്. ഇവിടെനിന്ന് പുറപ്പെടുന്ന ഭട്ടതിരിക്ക് ഇന്ന് ഉച്ചയോടെ കാട്ടൂർ ക്ഷേത്ര കടവിൽ ഭാരവാഹികൾ വരവേല്പ് നൽകും. കഴിഞ്ഞ ദിവസം നീരണിഞ്ഞ ശേഷം ആറന്മുളയിൽനിന്ന് പുറപ്പെട്ട തിരുവോണത്തോണി ഇന്നുരാവിലെ മൂക്കന്നൂർ കടവിലെത്തിച്ച് കഴുകി വൃത്തിയാക്കും. തുടർന്ന് കാട്ടൂർ…
Read Moreപൂച്ചകൾക്കെന്താ ഓഫീസിൽ കാര്യം..? വിശ്രമ വേളകളെ ആനന്ദകരമാക്കാൻ ഇവർക്കുമുണ്ട് റോൾ
ജപ്പാനിലെ ഒരു ടെക് കന്പനിയിലേക്കു കയറിച്ചെല്ലുന്നവർക്ക് എവിടെയാണ് എത്തിപ്പെട്ടതെന്നറിയാതെ സ്ഥലകാലവിഭ്രാന്തി ഉണ്ടാകും. കാരണം മറ്റൊന്നുമല്ല, ഓഫീസിൽ തലങ്ങും പൂച്ചകൾ നടക്കുന്നു. കംപ്യൂട്ടർ ടേബിളിലും ജീവനക്കാരുടെ മടിയിലുമൊക്കെ പൂച്ചകൾ. ചിലർ പൂച്ചകൾക്കൊപ്പം കളിക്കുന്നു. മറ്റു ചിലർ പൂച്ചകൾക്കു തീറ്റ നൽകുന്നു. ആകെ തമാശ നിറഞ്ഞ അന്തരീക്ഷം. ഒരു കന്പനിയുടെ ഓഫീസാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. വെബ്, ആപ്പ് ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ടോക്കിയോ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ ക്യുനോട്ട് കന്പനിയുടെ ഓഫീസിലാണ് ഈ പൂച്ചക്കാഴ്ചകൾ. ഓഫീസിൽ ആകെ 32 ജീവനക്കാരാണുള്ളത്. ഇവിടെയുള്ള പൂച്ചകളുടെ എണ്ണം പത്ത്. മാനേജ്മെന്റ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓഫീസിലെ പൂച്ച വളർത്തൽ. ജീവനക്കാരുടെ ജോലി സമ്മർദം കുറച്ച് അവരെ ഊർജസ്വലരാക്കാനുള്ള സൈക്കോളജിക്കൽ നീക്കമാണത്രെ ഇത്. ജോലിക്കിടയിൽ പൂച്ചകളുമായി കളിക്കാനും ഇടപഴകാനും ജീവനക്കാർക്ക് അവസരം നൽകുന്നതിലൂടെ അവരുടെ സർഗാത്മകത വർധിക്കുമെന്നും അതിന്റെ നേട്ടം കന്പനിക്കു കിട്ടുന്നുണ്ടെന്നും അധികൃതർ പറയുന്നു. 2004…
Read Moreപൂവിളി പൂവിളി പൊന്നോണമായീ… ഈ ഓണം കളറാക്കാൻ മട്ടുപ്പാവിൽ വസന്തം വിരിയിച്ച് സൗമ്യ ടീച്ചർ
ചിങ്ങം തുടങ്ങിയാൽപ്പിന്നെ ഓണ നാളിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ് ആളുകൾ. കാണം വിറ്റും ഓണം ഉണ്ണണമെന്നല്ലേ പഴമക്കാർ പറയാറുള്ളത്. അത്തം പുലർന്നാൽ പിന്നെ പത്തു ദിവസത്തേക്ക് പൂക്കളം ഇടണെന്ന ആവേശത്തിലും ആരവത്തിലുമാണ് നമ്മൾ. ഓരോ ദിവസവും ഏത് ഡിസൈനിൽ പൂക്കളം തീർക്കുമെന്ന ആശങ്കയും ചില്ലറയല്ല. പണ്ടത്തെപ്പോലെ തൊടിയിൽ നിന്നും പിച്ചിക്കൊണ്ടു വരുന്ന പൂക്കളാൽ നിർമിതമായ പൂക്കളത്തിന്റെ പ്രൗഡിയോ മഹത്വമോ ഇന്നത്തെ നൂറ്റാണ്ടിലെ ആളുകൾക്കില്ലന്ന് അക്ഷരാർഥത്തിൽ പറയാം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തയാവുകയാണ് പനച്ചിക്കലിലെ സൗമ്യ ടീച്ചർ. ടീച്ചറിന്റെ വീടിന്റെ മട്ടുപ്പാവിൽ വിടർന്നുനിൽക്കുന്ന ബന്ദിപ്പൂക്കൾ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഇവിടെ പൂവിട്ടുനിൽക്കുന്ന മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കൾ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂക്കളെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യ മഹേഷ് പരീക്ഷണം എന്ന നിലയിലാണ് ബന്ദിപ്പൂക്കൾ കൃഷി ചെയ്തത്. 240 ബന്ദിച്ചെടികളാണ് തൊടുപുഴ കാഡ്സിൽനിന്നു വാങ്ങി ഗ്രോബാഗിൽ നട്ടു വളർത്തിയത്. രണ്ടു മാസംകൊണ്ട്…
Read Moreഭയം വേണ്ടാ, ജാഗ്രത മതി… ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകം
കൊച്ചി: സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകം. ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍വശത്തുള്ള ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സ്പൂഫ് ചെയ്ത് കസ്റ്റമര്‍ കെയറില്‍നിന്ന് എന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താവിന് ഫോണ്‍ കോള്‍ വരുന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍വശത്തു നല്‍കിയിട്ടുള്ള കസ്റ്റമര്‍ കെയര്‍ നമ്പറില്‍നിന്നു തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നില്ല. തട്ടിപ്പു സംഘം ആവശ്യപ്പെടുന്നതു പ്രകാരം കാര്‍ഡ് വിവരങ്ങളും ഒടിപിയും നല്കിയാല് പണം നഷ്ടമാകും. ഇത്തരത്തില്‍ പണം നഷ്ടമായവരുടെ എണ്ണം കൂടിയതോടെ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ധനകാര്യ സ്ഥാപനങ്ങളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ ബാങ്കുകളോ ഒരിക്കലും ഒടിപി നല്‍കാനോ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനോ ഉപഭോക്താവിനോട് ആവശ്യപ്പെടില്ല. ഫോണ്‍ മുഖാന്തിരം അപരിചിതരുമായി ഒടിപി ഷെയര്‍…
Read Moreതൂശനില മുറിച്ചു വച്ചു, തുന്പപ്പൂ ചോറ് വിളന്പി, ആശിച്ച കറിയെല്ലാം നിരത്തിവച്ചു… സദ്യ പൊടിപൊടിക്കാൻ നാടൻ പപ്പടം
പപ്പടം ഇല്ലാതെ ഓണസദ്യ ഇല്ല. സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ എല്ലാവരും ആദ്യം അന്വേഷിക്കുന്നത് പപ്പടമാണ്. പായസം ഇലയിലൊഴിച്ച് പപ്പടവും ചേര്‍ത്തൊരു പിടി പിടിക്കാതെ ഓണസദ്യ പൂര്‍ണമാകുകയില്ല. ഓണ നാളില്‍ പരിപ്പിനൊപ്പം പപ്പടവും പായസത്തിനൊപ്പം പഴവും പപ്പടവും ചേര്‍ത്തു കഴിക്കണമെന്നതാണ് രീതി. ഇത്തവണയും ഓണത്തിന് വലിയ പ്രതീക്ഷയിലാണ് പപ്പട തൊഴിലാളികള്‍. ഓണക്കാലവും ഉത്സവ, വിവാഹസീസണുമാണ് പപ്പട നിര്‍മാണമേഖലയെ താങ്ങി നിര്‍ത്തുന്നത്. ഉഴുന്നുമാവ് അടക്കമുള്ള ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന നാടന്‍ പപ്പടങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. കുഞ്ഞന്‍ പപ്പടങ്ങള്‍ മുതല്‍ വലുപ്പമേറിയ പപ്പടങ്ങള്‍ വരെ വിപണിയില്‍ നിറഞ്ഞു കഴിഞ്ഞു. ഓണ സീസണില്‍ ഉത്പാദനം മൂന്നിരട്ടി വരെയാണ്. ഇടവിട്ടുള്ള മഴയാണ് പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളികളെ ബാധിച്ചിട്ടുള്ളത്. പപ്പടം ഉണക്കിയെടുക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. 20 മുതല്‍ 50 രൂപ വരെയുള്ള പായ്ക്കറ്റുകളാണ് ഓണ വിപണിയില്‍ പ്രധാനമായും വിറ്റുപോകുന്നത്. 20 രൂപയുടെ പായ്ക്കറ്റില്‍ 12 എണ്ണമാണ് ഉള്ളത്.…
Read More