വെള്ളക്കെട്ടും വെള്ളപ്പൊക്കവുമെല്ലാം ജനജീവിതം ദുസഹമാക്കും. പുറത്തിറങ്ങാൻ പോലും കഴിയാതെ ആളുകൾ വീടുകളിലോ ദുരിതാശ്വാസ ക്യാന്പുകളിലോ ചുരുണ്ടു കൂടും. ഇതിനിടെ വലിയ ആഘോഷദിനങ്ങൾ വന്നാലും ആർക്കും സന്തോഷമുണ്ടാകില്ല. എന്നാൽ, പ്രളയത്തിൽ മുങ്ങിയ ഗുജറാത്തിലെ വഡോദര നഗരത്തിൽ ജന്മാഷ്ടമി ദിവസം കണ്ടത് ഇതിൽനിന്നു വേറിട്ട കാഴ്ചയാണ്. മുട്ടോളം വെള്ളത്തില്‍ തെരുവിലിറങ്ങിയ യുവതീയുവാക്കള്‍ ആവേശത്തോടെ ഗർബ നൃത്തം ചവിട്ടി. നർത്തകർക്ക് ആവേശം പകരാൻ വലിയ ശബ്ദത്തില്‍ പാട്ടുകൾ. ബലൂണുകളും മറ്റും കെട്ടി തെരുവുകൾ അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ വൈറലായി. നർത്തകർ പാട്ടിനൊപ്പിച്ചു സ്വയം മറന്നു നൃത്തം ചെയ്യുന്നതു വീഡിയോയില്‍ കാണാം. പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ ആസ്വദിക്കാനും സന്തോഷിക്കാനുമുള്ള ആളുകളുടെ നിശ്ചയദാർഢ്യത്തെ സോഷ്യൽ മീഡിയ ആവോളം പ്രശംസിച്ചു.
Read MoreCategory: Today’S Special
മുതലയെ മടിയിലിരുത്തി യുവാക്കൾ സ്കൂട്ടറിൽ..! കാഴ്ച കണ്ടവർ ഞെട്ടി; വൈറലായി വീഡിയോ
കൂറ്റൻ മുതലയുമായി സ്കൂട്ടറിൽ പോകുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സ്കൂട്ടറിന്റെ പുറകില്‍ ഇരിക്കുന്ന ആളുടെ മടിയിലായിരുന്നു മുതല. മുതലയുടെ വായും കാലും കയറുകൊണ്ടു ബന്ധിച്ചിരുന്നു. ഒറ്റദിവസംകൊണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണു വീഡിയോ കണ്ടത്. ഗുജറാത്തിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത പേമാരിയിൽ വഡോദര നഗരം വെള്ളക്കെട്ടിലായിരുന്നു. അതിനിടെ കരകവിഞ്ഞ വിശ്വാമിത്രി നദിയിൽനിന്നു മുതലകള്‍ നഗരത്തിലെത്തി. അതിലൊന്നിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) സന്നദ്ധ പ്രവര്‍ത്തകർ പിടികൂടി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുന്നതാണു വീഡിയോയിലുള്ളത്. വഡോദര നഗരത്തിലെ അകോട്ട സ്റ്റേഡിയത്തിനു സമീപത്തെ ഒരു വീടിന്റെ ടെറസിൽ ഒരു മുതല ഇരിക്കുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. വിശ്വാമിത്രി നദിയിൽ 440 മുതലകളുണ്ടെന്നാണു കണക്ക്. വെള്ളപ്പൊക്കത്തിൽ ജനവാസമേഖലകളിലെത്തിയ 24 മുതലകളെ പിടികൂടിയെന്നും ജലനിരപ്പ് കുറഞ്ഞാല്‍ ഇവയെ നദിയിലേക്കുതന്നെ വിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Moreകഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തി: 27കാരിയുടെ വയറിൽ ആറ് മാസം പ്രായമുള്ള ‘സ്റ്റോൺ ബേബി’
വയറുവേദനയുമായി എത്തിയ 27 വയസുകാരിയുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ പ്രതിഭാസം. 24 ആഴ്ച വളർച്ചയെത്തിയ ‘സ്റ്റോൺ ബേബിയെ’ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ലോകത്ത് അപൂർവമായി മാത്രമാണ് വയറിനുള്ളിൽ സ്റ്റോൺ ബേബി രൂപപ്പെടുന്നത്. വയറ്റിനുള്ളിൽ വെച്ച് ജീവൻ നഷ്ടമാകുന്ന ഭ്രൂണം പിന്നീട് കാൽസ്യം നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്നതാണ് സ്റ്റോൺ ബേബി. കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയൻ’ എന്നും അറിയപ്പെടുന്നു. ഗർഭത്തിന്റെ പതിനാലാം ആഴ്ച മുതൽ ഗർഭകാലത്തിന്റെ അവസാനം വരെയുള്ള ഏത് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാധ്യതയുണ്ട്. വിശാഖപട്ടണം കിംഗ് ജോർജ് ആശുപത്രിയിലെ ഡോക്ടർമാരാണ് 27കാരിയുടെ ശരീരത്തിൽ നിന്ന് സ്റ്റോൺ ബേബിയെ നീക്കം ചെയ്തത്. ഇവർ കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ നെഞ്ചിൻകൂട്, തലയോട്ടി, ഇടുപ്പെല്ല്, തോളെല്ല് തുടങ്ങിയവ നീക്കം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
Read Moreസഞ്ചാരികളേ ഇതിലേ… ഇതിലേ… വടക്കേപ്പുഴ ടൂറിസം പദ്ധതി നവംബർ ഒന്നിന് തുടങ്ങും
മൂലമറ്റം: കുളമാവ് വടക്കേപ്പുഴ ഡൈവേർഷൻ പദ്ധതിയിൽ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തി പെഡൽ ബോട്ടിംഗ്, കയാക്കിംഗ് ഉൾപ്പെടെയുള്ള വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ മൂലമറ്റത്ത് ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹൈഡൽ ടൂറിസം മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. ഇടുക്കി ആർച്ച് ഡാമിലേക്കുള്ള വെള്ളം ക്രമീകരിച്ച് വേനൽകാലത്തും ജലം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കുളമാവ് ഡൈവേർഷൻ സ്കീം നടപ്പാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ ചെളി നീക്കി ആഴം ഉറപ്പാക്കും. ഇതോടനുബന്ധിച്ച് പാർക്കിംഗ് സൗകര്യം, കഫ്റ്റേരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഇടുക്കി ആർച്ച് ഡാമിനോടനുബന്ധിച്ച് ലേസർ ഷോ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത് യോഗം ചർച്ച ചെയ്തു. ജൽജീവൻ മിഷന്റെ ഭാഗമായി വൈദ്യുത വകുപ്പിന്റെ അധീനതയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ…
Read Moreപോരുന്നോ ഞങ്ങളുടെ കൂടെ… കെഎസ്ആർടിസി ബജറ്റ് ടൂറിസം; അറബിക്കടൽ യാത്ര ആറിന്
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ആഡംബര കപ്പലിൽ കടൽ യാത്ര ഒരുക്കും. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ എന്നിവയും മൂന്നു നിലയുള്ള ഈ യാത്രാ കപ്പലിലുണ്ട്. രസകരമായ ഗെയിമുകളും കലാപരിപാടിയും തിയറ്ററും അപ്പർ ഡെക്കിൽനിന്ന് അറബിക്കടലിൽനിന്നുള്ള സൂര്യാസ്തമയവും കാണാൻ കഴിയുന്ന തരത്തിലാണ് അഞ്ചു മണിക്കുർ യാത്ര ഒരുക്കിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 3,550 രൂപ. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് 1,250 രൂപയാണ് ചാർജ്. ആറിന് ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിൽനിന്നു യാത്ര പുറപ്പെടും. രാവിലെ 9.30 മുതൽ 4.30 വരെ തൊടുപുഴ ഡിപ്പോയിൽ ആധാർ കാർഡുമായി എത്തി സീറ്റുകൾ ബുക്ക് ചെയ്യാം. ഫോണ്‍: 83048…
Read Moreഅത്തം പത്തിനു തിരുവോണം: പൊന്നോണം വർണാഭമാക്കാൻ പൂവിപണി ഒരുങ്ങി
അത്തം പുലരുന്നതോടെ ഓണത്തിന്റെ വരവറിയിച്ച് ഇനി പൂക്കളങ്ങളൊരുങ്ങും. എന്നാൽ മലയാളിക്ക് പൂക്കളമൊരുക്കണമെങ്കിൽ ഇത്തവണയും അന്യസംസ്ഥാനത്തെ പൂപ്പാടങ്ങളിൽനിന്നു പൂക്കളെത്തണം. ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് പൂക്കൾ എത്തിത്തുടങ്ങി. തമിഴ്നാട്ടിലെ തോവാള, ശീലയം പെട്ടി എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ മധുരയിലെ മാട്ടുത്താവണി, കോയന്പത്തൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട്, ഹൊസൂർ, ബംഗളുരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വൻതോതിൽ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള പൂക്കളാണ് ഇവിടെ നൂറുകണക്കിന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇതിനു പുറമേ ഇവിടെ പ്രാദേശിക തലത്തിൽ കൃഷി ചെയ്യുന്ന പൂക്കളും ഇത്തവണ പൂക്കടകളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. നേരത്തേ തൊടികളിൽനിന്നു ധാരാളമായി ലഭിച്ചിരുന്ന നാടൻ പൂക്കൾ ഇപ്പോൾ കിട്ടാനില്ലാത്തതിനാൽ വില കൊടുത്തു വാങ്ങുന്ന പൂക്കളുപയോഗിച്ചാണ് പൂക്കളമൊരുക്കുന്നത്.
Read Moreനായകൻ വീണ്ടും വരാ… നവകേരളാ ബസ് വീണ്ടും നിരത്തിലിറങ്ങുമോ? അറ്റകുറ്റപ്പണിക്കായി ബസ് ബംഗുളൂരുവിലേക്ക് മാറ്റി
തിരുവനന്തപുരം: നവകേരള ബസിന്റെ അറ്റകുറ്റപ്പണികൾക്കായി ബംഗുളൂരുവിലേക്ക് മാറ്റി. സർവീസ് നടത്താൻ സാധിക്കാതെ ബസ് പണി തന്നത് വിവാദമായതോടെയാണ് നടപടി. പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണ് ബസ് മാറ്റിയത്. കോഴിക്കോട് റീജിയണൽ വർക് ഷോപ്പിലായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി ബസ്. മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗുളൂരു റൂട്ടിൽ ബസ് സർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ ബസിന്റെ സർവീസ് മുടങ്ങി. ജൂലായ് 21നാണ് അവസാനമായി നവകേരള ബസ് സർവീസ് നടത്തിയത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ സഞ്ചരിച്ച ബസാണ് ഇത്. അതിനു ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തി ബസ് നിരത്തിലിറക്കുകയായിരുന്നു. സര്‍വീസ് ഉദ്ഘാടനം ചെയ്ത വേളയില്‍ കയറാന്‍ ആള്ക്കാര് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാര്‍ ഈ സര്‍വീസിനോട് മുഖം തിരിക്കുകയായിരുന്നു.
Read Moreവാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്ന പ്രായത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഐബിആർ അച്ചീവർ വിയാന്‍ സ്വന്തം
തൃശൂർ: രണ്ടര വയസേയുള്ളുവെങ്കിലും വിയാൻ സാഗർ അക്ഷരാർത്ഥത്തിൽ വിജ്ഞാൻ സാഗറാണ്. ഈ കുഞ്ഞുപ്രായത്തിനുള്ളിൽ അവൻ നേടിയ അറിവിന് അംഗീകാരമായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2024ലെ ഐബിആർ അച്ചീവർ പുരസ്കാരം വിയാൻ സാഗറെ തേടിയെത്തുന്പോൾ അത് തൃശൂരിനും അഭിമാനമാകുന്നു. തൃശൂർ കൈപ്പറന്പ് പുറ്റേക്കര സ്വദേശിയായ ചാലകത്ത് വീട്ടിൽ സാഗർ – കൃഷ്ണ ദന്പതികളുടെ മകനായ വിയാൻ സാഗർ ഇപ്പോൾ തൃശൂരിനു മാത്രമല്ല കേരളത്തിനാകെ അഭിമാനമായി മാറിയിരിക്കുന്നു. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്ന പ്രായത്തിൽ വിയാൻ കണ്ടറിഞ്ഞു മനസിലാക്കി ഹൃദ്യസ്ഥമാക്കി പറയുന്നത് കേട്ടാൽ അത്ഭുതം തോന്നും. 11 തരം പ്രാണികൾ, 13 വാഹനങ്ങൾ ഒന്‍പതു തരം പഴങ്ങൾ, 32 മൃഗങ്ങൾ, 14 പക്ഷികൾ, ഏഴു രൂപങ്ങൾ, ഏഴു രാഷ്ട്രീയ നേതാക്കൾ, ശരീരത്തിലെ ഒന്‍പത് അവയവങ്ങൾ, ഒന്‍പതു ജലജീവികൾ, 18 ഭക്ഷ്യവസ്തുക്കൾ, ഒന്‍പത് ഉത്സവങ്ങൾ, ഏഴു ചിഹ്നങ്ങൾ, നാലു ഋതുക്കൾ എന്നിവയെല്ലാം…
Read Moreതട്ടിപ്പുകാരെ സൂക്ഷിക്കുക…15 വയസിൽ കൂടുതൽ പ്രായമില്ലാത്ത കുട്ടിയുമായെത്തി; വിവാഹത്തിന് സഹായമായി ചോദിച്ചത് 15000 രൂപ
വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു തരം വിവാഹ തട്ടിപ്പിനെ കുറിച്ച് റെഡ്ഡിറ്റിൽ ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. വിവാഹത്തിനാണെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി 15000 രൂപ ചോദിച്ചെന്നാണ് യുവാവ് പറയുന്നത്. ഈ തട്ടിപ്പിൽ താൻ വീണില്ലെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി പണം ചോദിക്കുന്ന കാര്യം പോലീസിൽ അറിയിക്കണോ എന്നാണ് യുവാവ് ചോദിക്കുന്നത്. കുട്ടിയുമായി എത്തി പതിനായിരങ്ങൾ ആവശ്യപ്പെട്ടതിനാലാണ് തനിക്ക് സംശയം തോന്നിയതെന്നും യുവാവ് പറഞ്ഞു. ‘kvak95’ എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ‘ഒരു OTT പ്ലാറ്റ്ഫോമിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ചെറുതായിട്ട് ഒന്നു മയങ്ങി. ഇതിനിടയിലാണ് വീട്ടിൽ കോളിംഗ് ബെല്ലും വാതിലിൽ തട്ടുന്ന ശബ്ദവും കേട്ടത്. പെട്ടെന്ന് വാതിൽ തുറന്നപ്പോൾ 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ പതിനഞ്ച് വയസിനുള്ളിൽ പ്രായം തോന്നിക്കുന്ന പെൺകുട്ടിയുമായി വീട്ടിന്റെ മുന്നിൽ നിൽക്കുന്നതാണ്…
Read Moreപണി കിട്ടിയിട്ടും പഠിക്കാത്ത മലയാളി: ഓൺലൈൻ തട്ടിപ്പ്; നേവൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഒന്നേമുക്കാൽ ലക്ഷം നഷ്ടമായി
പയ്യന്നൂർ: ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ കുരുങ്ങി നേവൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. നേവൽ അക്കാദമിയിലെ ലഫ്. കമാൻഡറുടെ മുപ്പത്തിരണ്ടുകാരിയായ ഭാര്യയാണ് തട്ടിപ്പിന്റെ കെണിയിൽപ്പെട്ടത്. യുവതി പയ്യന്നൂർ പോലീസിനു നൽകിയ പരാതിയിൽ മിന്ത്ര ഓൺലൈൻ കമ്പനിക്കെതിരേ കേസെടുത്തു. കഴിഞ്ഞ മാസം 28, 29നാണു പരാതിക്കാസ്പദമായ സംഭവം. വീട്ടിലിരുന്നും അധികവരുമാനം നേടാമെന്ന സന്ദേശമാണ് ഇവരെ കുടുക്കിലാക്കിയത്. സന്ദേശത്തിൽ പറഞ്ഞതു പ്രകാരം ജോലിക്കായി ഓൺലൈനിൽ അപേക്ഷ നൽകി. അംഗത്വം ലഭിക്കുന്നതിനുള്ള ഫീസുമടച്ചു. ഇതിനുശേഷമാണ് ഓൺലൈനിൽ പണം നിക്ഷേപിച്ചാൽ 10 മുതൽ 50 ശതമാനം വരെ കമ്മീഷൻ വാഗ്ദാനം ചെയ്തുള്ള സന്ദേശമെത്തിയത്. പിന്നീട് വന്നത് ഓരോരോ ടാസ്കുകളാണ്. ഇതെല്ലാം ചെയ്യുന്നതിനനുസരിച്ച് പ്രതികൾ പറഞ്ഞ അക്കൗണ്ടിലേക്ക് പണം പൊയ്ക്കൊണ്ടിരുന്നു. ഓരോ ടാസ്കും പിന്നിടുമ്പോഴുള്ള പ്രോത്സാഹനത്തിൽ മയങ്ങി പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പരിധികഴിഞ്ഞതിനാൽ ഗൂഗിൾ പേ പോകാതെയായി. തുടർന്ന് ബന്ധുക്കളുടെയും ഭർത്താവിന്റെയും…
Read More