വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര. കട്ടപ്പനയില്‍നിന്നു സര്‍വീസ് നടത്തുന്ന ഹോളിഫാമിലി ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. ഹോളിഫാമിലിയുടെ മൂന്നു ബസുകളുടെ ഒരു ദിവസത്തെ വരുമാനം വയനാട് സഹായനിധിയിലേക്കു സംഭാവന ചെയ്തു. കട്ടപ്പന-തൊടുപുഴ, കട്ടപ്പന-കുമളി (രണ്ട്) സര്‍വീസുകളിലെ വരുമാനമാണ് സംഭാവനയായി നല്‍കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റു നല്‍കാതെ അവര്‍ക്ക് ഇഷ്ടമുള്ള തുക ബക്കറ്റില്‍ നിക്ഷേപിച്ചാണ് തുക സമാഹരിച്ചത്. കട്ടപ്പനയില്‍ നിന്നാരംഭിച്ച കാരുണ്യയാത്രയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് കെ.എം. തോമസ് ആദ്യ സംഭാവന നല്കി.
Read MoreCategory: Today’S Special
കൂടെയുണ്ട് കുരുന്നു കരങ്ങളും; വയനാടിനു കൈത്താങ്ങ്; കുടുക്ക സമ്പാദ്യവുമായി വിദ്യാർഥികൾ
വയനാടിന് കൈത്താങ്ങാകാന്‍ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നല്കി വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍. ആറാം ക്ലാസ് വിദ്യാര്‍ഥികളായ ആരോണ്‍ ടോം ബിനോയിയും ജിയന്ന ട്രീസാ ബിനോയിയുമാണ് തങ്ങളുടെ രണ്ടുവര്‍ഷത്തെ കൊച്ചു സമ്പാദ്യം വയനാടിന് നല്കി മാതൃകയായത്. തങ്ങള്‍ക്ക് ലഭിക്കുന്ന ചില്ലറത്തുട്ടുകള്‍ കുടുക്കയില്‍ സൂക്ഷിക്കുന്ന ശീലം ബാല്യം മുതലേ ഉള്ളവരായിരുന്നു ഈ സഹോദരങ്ങള്‍. ദീര്‍ഘനാളുകളായി സമാഹരിച്ച ഈ തുക ഉപയോഗിച്ച് മധ്യവേനലവധിക്ക് സൈക്കിള്‍ വാങ്ങുന്നതിന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് വയനാട് ദുരന്തവും നരകയാതനകളുടെ വാര്‍ത്തകളും അറിയുന്നത്. തുടര്‍ന്ന് തങ്ങളുടെ സമ്പാദ്യം വയനാടിന് നല്‍കുന്നതിന് തീരുമാനിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിനോയി മഠത്തിലിനെ ഏല്‍പ്പിക്കുകയും ചെയ്തു. വെള്ളയാംകുടി കൊങ്ങിണിപ്പടവ് മുല്ലൂര്‍ ബിനോയിയുടെയും ആഷയുടെയും മക്കളാണ്.
Read Moreസ്റ്റാന്റ് വിത്ത് വയനാട്; ദുരന്തഭൂമിയിലേക്ക് സഹായം അഭ്യർഥിച്ച് തമിഴ്നാട്ടിൽ നിന്നും വിദ്യാർഥികൾ
വയനാട് ദുരന്തത്തിൽ കൈത്താങ്ങായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികൾ. തമിഴ്നാട് കരൂരിലെ ഈച്ചനത്തം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ വിദ്യാർഥികളാണ് വയനാടിന് സാന്ത്വനവുമായി എത്തിയിരിക്കുന്നത്. ഈ സ്കൂളിലെ വിദ്യാർഥികളോട് അധ്യാപിക ഷംഷദ് ബാനുവാണ് വയനാട്ടിലുണ്ടായ ദുരന്തത്തെ കുറിച്ച് പറഞ്ഞത്. ഒരു സ്കൂൾ അവിടെ ഉണ്ടായിരുന്നെന്നും ഇതുപോലെ കുറെ കുട്ടികൾ അവിടെ പഠിച്ചിരുന്നെന്നും പാഞ്ഞെത്തിയ ഉരുൾ അവരിൽ പലരുടെയും ജീവൻ കവർന്നെടുത്തെന്നും വിദ്യാർഥികൾ അറിഞ്ഞു. അങ്ങനെ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കും തോന്നി. പിന്നാലെ വയനാടിന് സഹായങ്ങൾ ചെയ്യാനായി മറ്റുള്ളവരെയും പ്രേരിപ്പിക്കാൻ അവർ തീരുമാനിച്ചു. സഹായം അപേക്ഷിച്ച് അവർ ചിത്രകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. നാല് അഞ്ച് ക്ലാസുകളിലെ കുട്ടികളാണ് ഇവർ.
Read Moreശിവക്ഷേത്രമാണെന്ന് പറഞ്ഞ് താജ്മഹലിൽ കാവിക്കൊടി വീശി, വീണ്ടും ജലാഭിഷേകം; യുവതി പിടിയിൽ
താജ്മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമിക്കുകയും കാവിക്കൊടി വീശുകയും ചെയ്ത യുവതി പിടിയിൽ. സംഭവത്തിൽ അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഭാഗമായ മീരാ റാത്തോഡിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. താജ്മഹല്‍ യഥാർഥത്തിൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടുകാണ്ടാണ് യുവതി ജലാഭിഷേകത്തിന് ശ്രമിച്ചത്. സംഭവത്തിൽ യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും യുവതി വെള്ളം തളിക്കുന്ന വീഡിയോ പകർത്തിയ ആളെ തിരിച്ചറിയാനും ശ്രമം നടക്കുന്നുണ്ടെന്നും സിഐഎസ്എഫ് വ്യക്തമാക്കി. ഒരുമാസത്തിനിടെ മൂന്നാംതവണയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ താജ്മഹലില്‍ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് താജ് മഹലിനുള്ളിലും പരിസര പ്രദേശങ്ങളും ഗംഗാ ജലം തളിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായിരുന്നു.
Read Moreഉച്ചഭക്ഷണത്തിന് കറിയില്ല: വിദ്യാർഥികൾക്ക് ചോറിനൊപ്പം വിളമ്പിയത് മുളകുപൊടിയും എണ്ണയും
സ്കൂളിൽ ഉച്ചക്കഞ്ഞിക്കൊപ്പം കറികൾക്ക് പകരമായി വിളമ്പിയതി മുളകുപൊടി. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി ചോറിനൊപ്പം മുളകുപൊടിയും എണ്ണയും വിളമ്പുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഉച്ചഭക്ഷണ ഏജൻസി വിദ്യാർഥികൾക്ക് ചോറിനൊപ്പം മുളകുപൊടിയും എണ്ണയും വിളമ്പിയത്. മുളകുപൊടി ചേർത്ത ചോറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വയറുവേദനയും അസുഖവും അനുഭവപ്പെട്ടതായി പരാതിപ്പെട്ടു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നിസാമാബാദ് ഡിഇഒ എൻ.ദുർഗാപ്രസാദ്, വിദ്യാഭ്യാസ ഓഫീസർ, സ്കൂൾ ഹെഡ്മാസ്റ്റർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉച്ചഭക്ഷണ ഏജൻസിക്ക് താക്കീത് നൽകുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു.
Read Moreഇത് വ്യത്യസ്തമായൊരു ലാഭ കച്ചവടം; ഒരു മാസം ചായ കച്ചവടക്കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ
പലർക്കും ചായ നിത്യജീവിതത്തിലെ ഒരു അത്യാവശ്യ ഘടകമാണ്. മഹാരാഷ്ട്രയിലെ ധാരാശിവിലെ ഒരു പ്രാദേശിക ചായ വിൽപനക്കാരൻ തന്റെ ചായ വിൽപനയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്. തേർ ഗ്രാമത്തിലെ താമസക്കാരനായ മഹാദേവ് നാനാ മാലി ചായ വിൽപനയിൽ വ്യത്യസ്തമായൊരു രീതി കൊണ്ടുവന്നു. അതും വളരെ ലാഭകരമായൊരു രീതി. കഴിഞ്ഞ 20 വർഷമായി മഹാദേവ് ചായ വിൽക്കുന്നു. ഫോണിലൂടെയും മഹാദേവ് ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. വേനൽ ചൂട് മുതൽ മൺസൂൺ മഴ വരെ കലാവസ്ഥാ സാഹചര്യങ്ങൾ മാറുമ്പോഴും മഹാദേവ് തന്റെ ഓർഡറുകൾ കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കുന്നു. പ്രതിദിനം 50 മുതൽ 60 ലിറ്റർ വരെ പാൽ ചായയ്ക്കായി ആവശ്യമുണ്ട്. അദ്ദേഹം ഭാര്യയുടെയും രണ്ട് ആൺമക്കളുടെയും സഹായത്തോടെയാണ് കച്ചവടം നടത്തുന്നത്. കൂടാതെ 2 മുതൽ 3 കിലോമീറ്റർ ചുറ്റളവിൽ സമീപ ഗ്രാമങ്ങൾക്കും സേവനം നൽകുന്നുണ്ട്. ഓരോ കപ്പ് ചായയ്ക്കും വെറും 5 രൂപയാണ് വില.…
Read Moreപാമ്പുകൾ നിറഞ്ഞ മുറിയിൽ അയാൾ ഒറ്റയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
പാമ്പിനെ കാണുമ്പോൾ ഹൃദയമിടിപ്പ് കൂടാത്തവർ കുറവായിരിക്കും. പാമ്പിന്റെ അടുത്തേക്ക് പോകാൻ ആരായാലും ഒന്ന് പേടിക്കും. എന്നാൽ ഒന്നോ രണ്ടോ പാമ്പല്ല, ഒരു കൂട്ടം പാമ്പുകളുള്ള ഒരു മുറിയിൽ ഒരാളെ പൂട്ടിയിട്ടിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറലായ വീഡിയോയിൽ, ഒരു ചെറിയ മുറിയിൽ നിറയെ പാമ്പുകളെ കാണാം. അതിനിടയിൽ ഒരാൾ മുറിയിലേക്ക് വരുന്നു. അയാൾ ഒരു വടിയുടെ സഹായത്തോടെ മുറിയിൽ വന്ന് അവിടെ ഇരിക്കുകയും ചെയ്തു. അയാൾക്ക് ചുറ്റും പാമ്പുകൾ ഉണ്ട്, അവൻ അവയെ എടുത്ത് കൈകൊണ്ട് പിടിക്കുന്നു. ഈ വീഡിയോ ali_gholami5752 എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിൽ രണ്ട് ദിവസം മുമ്പ് പങ്കിട്ടത്. ഇതുവരെ 42 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ആയിരക്കണക്കിന് ആളുകൾ ഇത് ലൈക്ക് ചെയ്യുകയും കമന്റ് സെക്ഷനിൽ ഈ വ്യക്തിയുടെ ധൈര്യത്തെയും കഴിവിനെയും പ്രശംസിക്കുകയും ചെയ്തു. …
Read Moreരക്ഷ നൽകിയ സുരക്ഷാ കരങ്ങൾ; ആദ്യത്തെ ഫോണ്‍കോൾ മുതൽ രക്ഷാകരം നീട്ടി അഗ്നിരക്ഷാ സേന
ഉരുൾജല പ്രവാഹത്തിൽ മുണ്ടക്കൈയിൽ നിന്നെത്തിയ ആദ്യ ഫോണ്‍ കോൾ മുതൽ രാപകലില്ലാതെ ദുരന്തമേഖലയിൽ സാന്നിധ്യമാണ് സംസ്ഥാന അഗ്നിരക്ഷാ സേന. കേന്ദ്രസേനകളും മറ്റു രക്ഷാസംഘങ്ങളും എത്തുന്നതിനും മുമ്പേ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ദുരിതബാധിതരിലേക്ക് രക്ഷയുടെ കരങ്ങളെത്തിക്കുകയായിരുന്നു അഗ്നി രക്ഷാ സേനാംഗങ്ങൾ.സേനയിലെ 600 പേരാണ് ദുരന്തമുഖത്ത് ഏഴാം ദിവസവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. കൊച്ചിയിൽ നിന്നെത്തിയ സ്കൂബ ഡൈവിംഗ് വിംഗിലെ അറുപത് പേരടങ്ങിയ സംഘവും രക്ഷാപ്രവർത്തനത്തിന്റെ തുടക്കം മുതൽ ഇവിടെ സജീവം. പ്രളയസമാനമായി വെള്ളം ഉയർന്ന ചൂരൽമലയിലെ കുത്തൊഴുക്കുകളെ മറികടന്ന് മുണ്ടക്കൈയിലേക്കെത്തിയ സ്കൂബ ടീം കരയിലും ഒരു പോലെ പ്രവർത്തിച്ചു. വീടുകൾക്കുള്ളിൽ കുടങ്ങിയവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളിൽ അഗ്നിരക്ഷാ സേന കൂടുതലായി എത്തിയതോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി. ഇതിനു തുടർച്ചയായി ദുരന്തമുഖങ്ങളിൽ കൂടുതൽ പരിശീലനം ലഭിച്ച ഫയർ റെസ്ക്യു സ്പെഷൽ ടാസ്ക് ഫോഴ്സ്, റോപ് റെസ്ക്യു ടീം, സിവിൽ ഡിഫൻസ് ടീം, ആപ്താ…
Read Moreകാണാതായ നായ 250 കിലോമീറ്റർ നടന്ന് തിരിച്ചെത്തി..! ആഘോഷമാക്കി നാട്ടുകാർ
വീട്ടിൽനിന്നു 250 കിലോമീറ്റർ ദൂരെവച്ചു കാണാതായ വളർത്തുനായ അത്രയും ദൂരം തനിച്ചു നടന്ന് ഉടമയ്ക്കരികിൽ തിരികെയെത്തി. നായയുടെ അത്ഭുതകരമായ തിരിച്ചുവരവ് നാട്ടുകാർ മാലയിട്ടും സദ്യയൊരുക്കിയും ആഘോഷമാക്കി. കർണാടകയിലെ ബെലഗാവി ജില്ലയിൽ നിപാനി താലൂക്കിലെ യമഗർണി ഗ്രാമത്തിലാണ് അസാധാരണമായ സംഭവം നടന്നത്. കമലേഷ് കുംഭർ എന്നായാളുടേതാണു താരമായ നായ. മഹാരാഷ്ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപുരിൽ വച്ചാണു മഹാരാജ് എന്നു പേരുള്ള നായയെ കാണാതായത്. യജമാനനായ കമലേഷ് വർഷത്തിൽ നടത്താറുള്ള “വാരി പദയാത്ര’യെ അനുഗമിച്ചുപോയ നായയെ പന്ദർപുരിലെ ജനക്കൂട്ടത്തിനിടയിൽ കാണാതാകുകയായിരുന്നു. നായയെ ഒരുപാട് തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ, നിരാശയോടെ കമലേഷ് തിരിച്ചുപോന്നു. എന്നാൽ, പിറ്റേന്നു രാവിലെ കാണുന്നത് തന്റെ പ്രിയപ്പെട്ട നായ വീട്ടുമുറ്റത്ത് നിൽക്കുന്നതാണ്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ നായയെ മാലയിട്ടു സ്വീകരിച്ചു. കമലേഷ് നാട്ടുകാർക്കായി സദ്യയുമൊരുക്കി.
Read Moreദുരന്തം മുന്നിൽ കണ്ട് തത്ത കാണിച്ച അസ്വസ്ഥതകൾ അവരെ രക്ഷിച്ചു; അതിജീവനത്തിന്റെ പിന്നിലുണ്ട് അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ
വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ടവർക്ക് പറയാനുള്ളത് അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന കഥകളാണ്. ദുരന്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപായി വളർത്ത് തത്ത നൽകിയ സൂചന കാരണം രക്ഷപ്പെട്ടത് രണ്ട് കുടുംബത്തിലെ ജീവനുകളാണ്. ഉരുൾപൊട്ടലിന്റെ തലേദിവസം ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ഇതോടെ കിങ്ങിണി എന്ന വളർത്തു തത്ത പതിവില്ലാത്ത രീതിയിൽ അസ്വസ്ഥതകളും ശബ്ദങ്ങളും ഉണ്ടാക്കാൻ തുടങ്ങി. തത്തയുടെ കൂട്ടിൽ ഉറുമ്പ് കയറിയതാവാം എന്ന് കരുതി യുവാവ് അടുത്ത് ചെന്ന് നോക്കുമ്പോൾ തത്ത തന്റെ ശരീരത്തിലെ പച്ച തൂവലുകളെല്ലാം പൊഴിച്ചു നിൽക്കുകയായിരുന്നു. ഇതോടെ എന്തോ പന്തികേട് തോന്നിയ യുവാവ് സുഹൃത്തിനെ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്ത് ജിജിയോട് പുറത്തിറങ്ങി നോക്കാനും ആവശ്യപ്പെട്ടു. ഈ സമയത്ത് പുറത്തുനിന്നും വല്ലാത്ത തരത്തിലുള്ള ശബ്ദം അനുഭവപ്പെട്ട ജിജി പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നത് വെള്ളം താഴേക്ക് ഇരച്ചെത്തുന്നതാണ്. ഇതോടെ എല്ലാവരോടും സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു.തത്ത ആ ശബ്ദം ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ് ഫോൺ…
Read More