കിടിലൻ ഫാഷന്റെ കാര്യത്തിൽ ബോളിവുഡ് താരം രൺവീർ സിംഗിനെ മറികടക്കാൻ ആർക്കും കഴിയില്ല. ലെഹംഗയോട് സാമ്യമുള്ള വസ്ത്രങ്ങൾ അദ്ദേഹം പലപ്പോഴും ധരിക്കാറുണ്ട്. ആത്മവിശ്വാസത്തോടെ പുതിയ ഫാഷനുകളും ഇടയ്ക്കിടെ താരം പരീക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു റീലിൽ വ്യത്യസ്തമായൊരു വസ്ത്രധാരണത്തിലെത്തിയ യുവാവിനെ കാണാവുന്നതാണ്. ഒരു റെയിൽവേ സ്റ്റേഷനിൽവച്ച് റീൽ ഷൂട്ട് ചെയ്തതെന്നാണ് റിപ്പോർട്ട്. അതുവഴി കടന്നു പോയവർ ആ മനുഷ്യന്റെ വസ്ത്രധാരണം നോക്കി ചിരിക്കുന്നുണ്ട്. ഈ വീഡിയോയിൽ കാണുന്ന ആളുടെ പേര് രാഹുൽ സാഹ എന്നാണ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബേതുഅദാഹാരി സ്വദേശിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്ന രസകരമായ വീഡിയോകൾ പോസ്റ്റുചെയ്യുന്നതിന് അദ്ദേഹം അറിയപ്പെടുന്നു. ചുവപ്പ് നിറത്തിലുള്ള ലെഹംഗ ധരിച്ച് ബേതുദാഹാരി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന രാഹുലിനെ ഈ വീഡിയോയിൽ കാണാം. ദുപ്പട്ടയ്ക്ക് പകരം തലയിൽ ഹെൽമറ്റ് അയാൾ ധരിച്ചിട്ടുണ്ട്. ഇയാൾ…
Read MoreCategory: Today’S Special
65 വയസിൽ നിന്നും 35 ലേക്ക്; വൃദ്ധനെ യുവാവാക്കി മാറ്റിയ സ്റ്റൈലിഷ് മേക്കോവർ
ഒരു മേക്ക് ഓവർ ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ഇൻസ്റ്റാഗ്രാമിലെ സമീപകാല വൈറൽ വീഡിയോ ഇത് ശരിയാണെന്ന് തെളിയിക്കുന്നു. സൺഗ്ലാസ് ധരിച്ച് നന്നായി സ്റ്റൈലിഷ് ചെയ്ത മുടിയുള്ള ഒരു മനുഷ്യനെ വീഡിയോയിൽ കാണാം. മൊട്ടത്തലയും വെള്ള താടിയുമായി ഒരു വൃദ്ധൻ അയാളുടെ പിന്നാലെ വരുന്നു. സലൂണിലേക്കാണ് അവർ പോകുന്നത്. ക്രീമും പുരട്ടി മുടി വെട്ടിയുമൊക്കെ സ്റ്റൈലിസ്റ്റ് ഈ വയോധികന്റെ മേക്ക് ഓവർ ചെയ്യുന്നത് നമുക്ക് കാണാം. മേക്കപ്പ് ആർട്ടിസ്റ്റ് ഈ മനുഷ്യന്റെ വെളുത്ത താടിയിൽ അവസാന മിനുക്കുപണികൾ പ്രയോഗിക്കുകയും അയാളെ ചെറുപ്പമായി കാണുകയും ചെയ്യുന്നു. വയോധികന്റെ മുഖത്ത് ആത്മവിശ്വാസം കാണാം. കാമറയെ അഭിമുഖീകരിക്കുമ്പോൾ അയാൾ പുഞ്ചിരിക്കുന്നുണ്ട്. 10 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ കണ്ടതിന് ശേഷം ആശ്ചര്യപ്പെട്ടു. മേക്കപ്പിന്റെ വിലയെക്കുറിച്ചാണ് ഒരാൾ കമന്റിൽ ചോദിച്ചത്, കാരണം ഈ ലുക്ക് തന്റെ…
Read Moreതെറ്റായ വിവരങ്ങൾ: ‘പ്രോട്ടീൻ ഫുൾ ഡയറ്റിന്റെ’ ചിത്രം പങ്കിട്ടതിന് പിന്നാലെ ട്രോളുമായി സോഷ്യൽ മീഡിയ
ഒരു പ്ലേറ്റ് നിറയെ ഭക്ഷണത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും അതിനെ “പ്രോട്ടീൻ-ഫുൾ ഡയറ്റ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് ഒരു എക്സ് ഉപയോക്താവ് വിമർശനങ്ങൾ നേരിടുകയാണ്. എക്സ് ബയോ അനുസരിച്ച് ഡോക്ടർ ശീതൾ യാദവ് ഒരു പ്ലേറ്റിൻ്റെ ചിത്രം പങ്കിട്ടു. ഇതിൽ തൊലികളഞ്ഞ വാഴപ്പഴം, രണ്ട് ആപ്പിൾ, രണ്ട് ഈന്തപ്പഴം, രണ്ട് കഷണം വാൽനട്ട്, നാല് ബദാം എന്നിവ വച്ച് “പ്രോട്ടീൻ ഫുൾ ഡയറ്റ്,” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു. പോസ്റ്റ് വളരെവേഗം തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. പോഷകാഹാര, ഫിറ്റ്നസ് ഓൺലൈൻ കമ്മ്യൂണിറ്റിയുടെ കണ്ണുകളെപ്പോലും ഇത് പിടികൂടി. സ്വീഡിഷ് ഡോക്ടർ ആൻഡ്രിയാസ് ഈൻഫെൽഡ് പോഷകാഹാര ആപ്പിലെ കണക്കുകൂട്ടലുകൾ പ്രകാരം ഈ പ്ലേറ്റിലെ ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കുറവാണെന്ന് പറഞ്ഞു. “@JoinHava ഫോട്ടോ ട്രാക്കിംഗ് അനുസരിച്ച് ഇത് വെറും 13 ഗ്രാം പ്രോട്ടീനും ഒരു ടൺ…
Read Moreഅവൾ കളിച്ച് ജയിച്ചത് ബുദ്ധി ഉപയോഗിച്ച്; വൈറലായി പെൺകുട്ടിയുടെ ചിപ്സ് ഗെയിം
മിക്ക മാളുകളിലും കുട്ടികൾക്ക് കളിക്കാനായി വിവിധ ഗെയിമുകളുണ്ട്. അടുത്തിടെ, ഒരു മാളിൽ നിന്നുള്ള ഇത്തരമൊരു ഗെയിമിന്റെ വീഡിയോ വൈറലായിരുന്നു. കുട്ടികൾക്കായി വ്യത്യസ്ത ഗെയിം സ്റ്റാളുകളുള്ള ഒരു മാളിൽ ഗെയിമിംഗ് സോൺ കാണിക്കുന്ന വീഡിയോയാണത്. @mix_dazzle എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ ചിപ്സ് കൂമ്പാരമായി ഒരു സ്റ്റാൾ ഉണ്ട്. ഈ കൂമ്പാരത്തിൽ കുട്ടികളെ കയറുകൊണ്ട് തൂക്കിയിറക്കി, അവർക്ക് ഒരേസമയം എത്ര പാക്കറ്റുകൾ വേണമെങ്കിലും എടുക്കാൻ സാധിക്കും. പിന്നെ അവർ കയറിൽ തിരികെ വലിക്കുന്നു. ഈ സമയത്ത് കുട്ടിക്ക് എത്ര പാക്കറ്റുകൾ വേണമെങ്കിലും എടുക്കാം. ഒരു പെൺകുട്ടി ഈ ഗെയിം കളിച്ചപ്പോൾ സംഭവിച്ചതാകട്ടെ, വിചാരിച്ചതിലുമധികം ചിപ്സാണ് വാരിയെടുക്കുകയായിരുന്നു. ഈ വീഡിയോയിൽ ഒരു ചെറിയ പെൺകുട്ടിയുടെ കാര്യത്തിലും ഇത് തന്നെയാണ് ചെയ്തത്. പെൺകുട്ടിയെ ഒരു കയർ ഉപയോഗിച്ച് തൂക്കി ചിപ്സ് കൂമ്പാരത്തിലേക്ക് കൊണ്ടുപോയി, തുടർന്ന് അവളെ…
Read Moreമക്കളുടെ ചോദ്യം മനസിൽ തട്ടി; വയനാട്ടിലെ ദുരന്തബാധിതരായ മൂന്ന് പേർക്ക് 12 സെന്റ് ദാനം ചെയ്ത് വൈക്കത്തുകാരൻ ഷിജു
കൊച്ചി: ‘അച്ഛാ, ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളുടെ വീടൊക്കെയല്ലേ പോയത്, ഇനി രാത്രി അവർ എവിടെ ഉറങ്ങും? അവര്‍ക്ക് എന്തെങ്കിലും കൊടുത്താലോ?’ വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതുമുതല്‍ ആറാം ക്ലാസുകാരി എസ്. ആരുഷിയും മൂന്നാം ക്ലാസുകാരന് എസ്. ആരോയും അച്ഛന് വി.എസ്. ഷിജുവിനോട് ദിവസവും ആവർത്തിക്കുന്ന ചോദ്യങ്ങളാണിത്. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്കാന് കഴിഞ്ഞദിവസം സ്കൂളില്‍ അധ്യാപകര്‍ പറഞ്ഞപ്പോള്‍ മക്കള്‍ വീട്ടിലെത്തി വീണ്ടും ചോദിച്ചു. ആ കുട്ടികൾക്ക് നമ്മള് എന്തുകൊടുക്കും അച്ഛാ. ജെസിബി-ടിപ്പർ സർവീസ് നടത്തുന്ന വൈക്കം ചെമ്പ് വൈക്കംപറമ്പില്‍ വീട്ടില്‍ വി.എസ്. ഷിജു മറ്റൊന്നും ആലോചിച്ചില്ല. കണ്ണൂര്‍ ചെറുപുഴ തിരുമേനിയില്‍ സ്വന്തമായുള്ള സ്ഥലത്തില്‍നിന്ന് 12 സെന്റ് വയനാട്ടിലെ ദുരന്തബാധിതരായ മൂന്നു കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനായി നല്‍കാമെന്ന് മനസിൽ ഉറപ്പിച്ചു. തീരുമാനം അദ്ദേഹം സുഹൃത്തും മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനുമായ ശര്‍മ പ്രസാദിനെ അറിയിച്ചു. ശര്‍മ പ്രസാദ്…
Read Moreനിങ്ങൾക്കിത് പാഴ്വസ്തു; ശ്രീനന്ദിനിത് പാഴ്വസ്തുക്കളല്ല; കരസ്പർശത്തിലൂടെ കാഴ്ചയുടെ വർണ വിസ്മയം തീർത്ത് ഒൻപതാം ക്ലാസുകാരൻ
കൂത്തുപറമ്പ്: ഉപയോഗം കഴിഞ്ഞ ശേഷം പലരും വലിച്ചെറിഞ്ഞ് കളയുന്ന പ്ലാസ്റ്റിക്കും ഹാർഡ് ബോർഡുമെല്ലാം ശ്രീനന്ദിന് പാഴ്വസ്തുക്കളല്ല. തന്റെ കരസ്പർശത്തിലൂടെ ഇതൊക്കെ ഉപയോഗിച്ച് വിവിധ വാഹനങ്ങളുടെ മിനിയേച്ചറുകൾ ഉണ്ടാക്കുകയാണ് അഞ്ചരക്കണ്ടിക്കടുത്ത് കല്ലായിയിലെ ശ്രീനന്ദനത്തിൽ കെ.ശ്രീനന്ദ് എന്ന ഒമ്പതാം ക്ലാസുകാരൻ. അധ്യാപകർ ആവശ്യപ്പെട്ടതു പ്രകാരം സ്കൂൾ ബസിന്റെ മിനിയേച്ചർ തന്നെ നിർമിച്ചു നൽകി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. നാലാം ക്ലാസിൽ പഠിക്കുമ്പോഴേ തുടങ്ങിയതാണ് ശ്രീ നന്ദിന് വാഹനങ്ങളോടുള്ള കമ്പം. അതിനാൽ തന്നെ വീടിനടുത്തും മറ്റും നിർത്തിയിടുന്ന വാഹനങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കും. അതിനു ശേഷം അവധി ദിവസങ്ങളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകളും ഹാർഡ് ബോർഡും ഹോം ഷീറ്റുമൊക്കെ ഉപയോഗിച്ച് വാഹനത്തിന്റെ രൂപം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ നിർമിച്ചതിൽ ലോറി, ബസ്, റോഡ് റോളർ, ജീപ്പ് സ്കൂട്ടർ, ഹിറ്റാച്ചി എന്നിവയൊക്കെയുണ്ട്. സ്വയം നിർമിച്ച വാഹനങ്ങൾക്ക് റിമോർട്ട് മെഷീൻ കൂടി ഘടിപ്പിച്ച തോടെ റിമോർട്ടിൽ…
Read Moreപേര് വരുത്തിയ പൊല്ലാപ്പ്; മകൾക്ക് ഗെയിം ഓഫ് ത്രോൺസ് കഥാപാത്രത്തിന്റെ പേരിട്ടു; പാസ്പോർട്ട് നിഷേധിച്ച് അധികൃതർ
മാതാപിതാക്കൾ കുട്ടികൾക്ക് പല വെറൈറ്റി പേരുകളും ഇടാറുണ്ട്. എന്നാൽ ചില സമയത്ത് അവ പൊല്ലാപ്പായി മാറാറുമുണ്ട്. അത്തരത്തിൽ പേരിട്ട് പുലിവാല് പിടിച്ച അമ്മയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാലിഫോർണിയയിലെ ലൂസി എന്ന യുവതി തന്റെ മകൾക്ക് ഗെയിം ഓഫ് ത്രോൺസ് കഥാപാത്രമായ ഖലീസിയുടെ പേരാണ് നൽകിയത്. എന്നാൽ പേരിട്ടതിന്റെ ബുദ്ധിമുട്ട് ലൂസി നേരിട്ടത് മകൾക്ക് പാസ്പോർട്ട് എടുക്കുന്ന സമയത്താണ്. പാരീസിലേക്ക് പോകുന്നതിനായി പാസ്പോർട്ട് അപേക്ഷിക്കാനായി എത്തിയപ്പോഴാണ് പേരിന്റെ ട്രേഡ് മാർക്ക് ഉടമയായ വാർണർ ബ്രദേഴ്സിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആ പേരിൽ പാസ്പോർട്ട് അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു. ഇത് കേട്ട് ലൂസി ആദ്യം ഭയന്നെങ്കിലും നിയമപോരാട്ടം നടത്താമെന്ന് ഉറച്ച് പറഞ്ഞു. നിയമ വിദഗ്ധർ നൽകിയ മറുപടി യുവതിക്ക് ആശ്വാസം പകരുന്നത് ആയിരുന്നു. കാരണം ഗെയിം ഓഫ് ത്രോൺസ് ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രമേ ട്രേഡ് മാർക്കിൽ…
Read Moreപ്രേതങ്ങൾ ഉറങ്ങുന്ന ദ്വീപ്; സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ? ധൈര്യമുള്ളവർ വേഗം വിട്ടോളൂ
നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്തെ ആണല്ലോ ദ്വീപ് എന്ന് വിളിക്കുന്നത്. എപ്പോഴെങ്കിലും ഒരു ദ്വീപ് സ്വന്തമാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ ആഗ്രഹമുള്ളവർക്കായി യൂറോപ്പിൽ ഒരു ദ്വീപ് വിൽപനയ്ക്ക് വച്ചിരിക്കുന്നു. ഡ്രേക്ക് ഐലൻഡ് എന്നാണ് ദ്വീപിന്റെ പേര്.ഡെവോൺ തീരത്ത് പ്ലിമൗത്ത് നഗരത്തിൽനിന്ന് 550 മീറ്റർ മാത്രം ദൂരത്തായിട്ടാണ് ഈ സ്വകാര്യദ്വീപുള്ളത്. 6.5 ഏക്കർ വിസ്തൃതിയുള്ള ഒരു അടിപൊളി ദ്വീപ് ആണിത്. കേൾക്കുന്പോൾ എന്താ രസം. കാര്യം ശരിയൊക്കെത്തന്നെ പക്ഷേ ഒരു പ്രശ്നമുണ്ട്, ദ്വീപിൽ പ്രേതബാധ ഉണ്ടത്രെ! പ്രേതത്തിലും പിശാചിലുമൊന്നും വിശ്വാസമില്ലാത്തവരാണെങ്കിൽ ധൈര്യമായി വന്നു ദ്വീപ് വാങ്ങാം! ഒരുകാലത്ത് സൈനികതാവളം ആയിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിലെ പീരങ്കികൾ, കോട്ടകൾ, ബാരക്കുകൾ എന്നിവയൊക്കെ ഇവിടെ കാണാം. ദ്വീപിന്റെ നിലവിലെ ഉടമ മോർഗൻ ഫിലിപ്സ് എന്നയാളാണ്. 15 സൈനികരുടെ പ്രേതങ്ങൾ ദ്വീപിൽ ഉണ്ടെന്നാണ് പൊതുവിൽ പറയപ്പെടുന്ന കഥ. ദ്വീപ്…
Read Moreഅമ്പട കേമാ… നായയുടെ സഞ്ചാരം നാലുകോടിയുടെ കാറില്‍; ഉടമ ആരെന്ന് അറിഞ്ഞാൽ ഞെട്ടും
സ്വകാര്യ ജെറ്റിലും നാലു കോടിയുടെ ബെന്സിലും സഞ്ചരിക്കുന്ന ഒരു വളര്‍ത്തുനായയുണ്ട് ഇന്ത്യയില്‍. ആ നായ ഏതാണെന്നല്ലേ, സാക്ഷാല്‍ അംബാനിയുടെ സ്വന്തം ഗോള്‍ഡന്‍ റിട്രീവര്‍. പേര് ഹാപ്പി. പേരു പോലെതന്നെ ഹാപ്പിയാണ് ആ നായ. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹദിനത്തിൽ ഹാപ്പി താരമായി മാറി. ബനാറസ് സില്‍ക് വസ്ത്രങ്ങള്‍ ധരിച്ച് ആഡംബര ബെന്‍സിലായിരുന്നു ഹാപ്പി വിവാഹച്ചടങ്ങിനെത്തിയത്. അംബാനികുടംബത്തിലെ അംഗമായിത്തന്നെ പരിഗണിക്കുന്നതുകൊണ്ടാണ് വളര്‍ത്തുനായയെ വിവാഹച്ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത്. ലോകമെമ്പാടുമുള്ള വിവിഐപികള്‍ പങ്കെടുത്ത ചടങ്ങിള്‍ ഹാപ്പി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പണക്കാര്‍ക്കു മാത്രം സാധ്യമാകുന്ന ഹാപ്പിയുടെ ആഡംബരജീവിതം ചര്ച്ചയാകുകയുംചെയ്തു. ആഡംബര ബെന്‍സ് ഉപയോഗിക്കുന്നതിനു മുമ്പ് ടൊയോട്ട ഫോര്‍ച്യൂണറും വെല്ഫയറുമാണ് ഹാപ്പി ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ചലച്ചിത്രതാരങ്ങളും വന്‍കിട ബിസിനസുകാരും ഉപയോഗിക്കുന്ന വാഹനങ്ങളാണ്.
Read Moreഐക്യമത്യം മഹാബലം; കോൺക്രീറ്റ് പാലത്തിനായി കാത്തിരുന്ന് മടുത്തു; തൂക്കുപാലം നിർമിച്ച് നാട്ടുകാർ
കോൺക്രീറ്റ് പാലത്തിനായി കാത്തിരുന്ന് മടുത്ത നാട്ടുകാർ ഒടുവിൽ തൂക്കുപാലം നിർമിച്ചു. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കോരുത്തോട് ടൗണിന് സമീപത്തെ തോപ്പിൽ കടവ് പാലം 2018 ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് തകർന്നത്. ആദിവാസി ജനവിഭാഗത്തിൽപ്പെട്ടവരും സാധാരണ കർഷകരുമായ ആളുകൾ അധിവസിക്കുന്ന പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പ്രദേശത്തെ ആളുകളുടെ ഏക ആശ്രയമായിരുന്നു തോപ്പിൽ കടവ് പാലം. പാലം തകർന്നത്തോടെ കുഴിമാവ് ചുറ്റി 10 കിലോമീറ്റർ അധികം സഞ്ചരിച്ചു വേണം ഇവിടത്തുകാർക്ക് മറുകരയെത്തുവാൻ. ഇതോടെ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ വലിയ പ്രതിസന്ധിയിലായി. തുടർന്ന് നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും ചേർന്ന് അഴുതയാറിന് കുറുകെ ചങ്ങാടമിറക്കി യാത്ര ചെയ്തു. എന്നാൽ, മഴക്കാലത്ത് അഴുതയാറ്റിലെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ചങ്ങാടത്തിലൂടെയുള്ള യാത്ര അപകടകരമായി മാറി. ഇതോടെ ഈ പദ്ധതിയും ഉപേക്ഷിച്ചു. പാലം തകർന്ന് ആറു വർഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും അവഗണന മാത്രമായതോടെയാണ് കോരുത്തോട് നിവാസികളും…
Read More