താജ്മഹലിനുള്ളിലും പരിസര പ്രദേശങ്ങളിലും ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഗംഗാ ജലം തളിച്ച യുവാക്കൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെയാണ് ആഗ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരുവരും തങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് പ്രാദേശിക തീവ്ര ഹിന്ദു വലതുപക്ഷ സംഘടനയും രംഗത്തെത്തി. ഇരുവരും സഞ്ചാരികളെന്ന വ്യാജേനയാണ് താജ് മഹലിൽ എത്തിയത്. എന്നാൽ ഉള്ളിൽ കടന്നതിന് ശേഷം ഇവർ കൈയിൽ കരുതിയ വെള്ളം താജ്മഹലിന് അകത്തും പരിസര പ്രദേശങ്ങളിലും തളിക്കുകയായിരുന്നു. ചരിത്രസ്മാരകമായ താജ് മഹലിനുള്ളില്‍ സുരക്ഷയ്ക്കായി നിയോഗിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മിഷണര്‍ സൂരജ് കുമാര്‍ റായ് വ്യക്തമാക്കി. ഷാജഹാൻ്റെയും മുംതാസ് മഹലിൻ്റെയും യഥാർഥ ശവകുടീരങ്ങൾ ഉള്ള താജ്മഹലിൻ്റെ ബേസ്മെൻ്റിലേക്ക് നയിക്കുന്ന അടച്ച ഗോവണിയിൽ പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്ന വീഡിയോയും പുറത്തുവന്നു. താജ്മഹൽ ഒരു സ്മാരകമല്ല, മറിച്ച് ഒരു ശിവക്ഷേത്രമാണെന്നും…
Read MoreCategory: Today’S Special
വയനാടിന് കൈത്താങ്ങ്: ഒരു ദിവസത്തെ വരുമാനം നൽകി മൂഴിപ്പാറ ബസ് ഉടമയും തൊഴിലാളികളും
വയനാടിന് കൈത്താങ്ങായി ഒരു ദിവസത്തെ വരുമാനം മാറ്റിവച്ച് സ്വകാര്യ ബസുകള്‍. കോട്ടയം-ചങ്ങനാശേരി, കോട്ടയം-ഞാലിയാകുഴി, കോട്ടയം-കുമരകം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മൂഴിപ്പാറ ട്രാവല്‍സിന്റെ ഏഴു ബസുകളുടെ ഇന്നലത്തെ സര്‍വീസാണു വയനാടിനു കൈത്താങ്ങായി സർവീസ് നടത്തിയത്. ദുരന്തഭൂമിയിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ കണ്ട ബസുടമയായ കൊച്ചുമോന്, മൂഴിപ്പാറ ബസിലെ ജീവനക്കാരുടെ മുന്പിൽ ഈ ആശയം അവതരിപ്പിക്കുകയായിരുന്നു. പൂര്‍ണമനസോടെ ഉടമയുടെ നിര്‍ദ്ദേശം അംഗീകരിച്ച 14 ജീവനക്കാര്‍ തങ്ങളുടെ ഒരുദിവസത്തെ ശമ്പളം വേണ്ടെന്നുവച്ചു. ടിക്കറ്റ് ഒഴിവാക്കി പ്രത്യേക കളക്ഷന്‍ ബക്കറ്റുകളിലാണ് ബസുകളില്‍ യാത്ര ചെയ്തവര്‍ നല്കിയ തുക സ്വീകരിച്ചത്. വയനാടിനൊരു കൈത്താങ്ങ് എന്ന് നാമകരണം ചെയ്ത യാത്രയിലൂടെ ലഭിച്ച തുക കോട്ടയം ജില്ലാ കളക്ടര്‍ക്കു കൈമാറും.
Read Moreഅണയാത്ത ദീപമാണ് അമ്മ; 33 വര്‍ഷമായി അമ്മയുടെ കുഴിമാടത്തില്‍ എത്തി മെഴുകുതിരി കത്തിച്ചുവച്ച് പ്രാർഥിക്കുന്ന മകന്റെ കഥ വായിക്കാം
“ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. പഠിക്കാന്‍ മടി തോന്നിയപ്പോള്‍ ഒരു ദിവസം ഞാന്‍ വീടുവിട്ടിറങ്ങി. അന്ന് മറ്റൊന്നും മനസില്‍ തോന്നിയില്ല. ഇനി പഠിക്കേണ്ട എന്ന വിചാരം മാത്രമായിരുന്നു. എറണാകുളത്തിനു പുറത്തു ഒരാഴ്ച താമസിച്ചശേഷം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോള്‍ എന്നെ കാണാതെ വിഷമിച്ചിരിക്കുന്ന അമ്മയെയാണ് കണ്ടത്. പക്ഷേ, എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പഠനഭാരം കൂടിയപ്പോള്‍ മൂന്നു മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും നാടുവിട്ടു. ഏറെ വൈകാതെ വീട്ടിലേക്കു തിരിച്ചു പോന്നു. അതിനുശേഷം ഒരു തവണ കൂടി നാടുവിട്ടു പോയി. അന്ന് ഒമ്പതു മാസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് കരഞ്ഞു കലങ്ങിയ മുഖവുമായി എന്നെ കാത്തിരുന്ന അമ്മയുടെ മുഖം ഇന്നും എന്റെ കണ്ണിലുണ്ട്. ഇനി എങ്ങോട്ടും ഒളിച്ചു പോകേണ്ടെന്നു പറഞ്ഞ് അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ അമ്മ എന്നെ വിട്ടു പോയിട്ട് 33 വര്‍ഷം കഴിഞ്ഞു.…
Read Moreമുതലയുമായി യുവതിയുടെ ചങ്ങാത്തം വീഡിയോ കണ്ടവർ ഞെട്ടി! വൈറലായി ദൃശ്യങ്ങൾ
അപകടകാരിയായ വന്യജീവിയാണു മുതല. അവ ഇര പിടിക്കുന്നതും വിഴുങ്ങുന്നതുമൊക്കെ നടുക്കത്തോടെ മാത്രമേ കണ്ടുനിൽക്കാനാവൂ. അങ്ങനെയുള്ള മുതലയുമായുള്ള ഒരു യുവതിയുടെ ചങ്ങാത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഷര്‍ട്ടും ഷോട്സും ബൂട്സും തൊപ്പിയും ധരിച്ച യുവതി കുളക്കരയില്‍ ഇരിക്കുന്നിടത്തുനിന്നാണു വീഡിയോ തുടങ്ങുന്നത്. വെള്ളത്തില്‍നിന്നു യുവതിയുടെ സമീപത്തേക്കു ഭീമാകാരനായ ഒരു മുതല എത്തുന്നു. യുവതിയുടെ തലോടലും സാമീപ്യവും കൊതിക്കുന്നതുപോലെ മുതല തന്റെ തല യുവതിയുടെ അടുത്തേക്കു ചേര്‍ത്തുവയ്ക്കുന്നു. യുവതി മുതലയുടെ തലയില്‍ തലോടുന്നു. തുടര്‍ന്നു മുതലയുടെ വായിലേക്ക് ഒരു കഷണം ഇറച്ചി യുവതി വച്ചുകൊടുക്കുന്നു. തീറ്റ കിട്ടിയ സന്തോഷത്തിൽ മുതല കുളത്തിലേക്കു മടങ്ങുന്നു. സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല. വിദേശത്തെ ഏതെങ്കിലും മൃഗശാലയിലോ മുതല സംരക്ഷണകേന്ദ്രത്തിലോ ആണെന്നാണു കരുതുന്നത്. യുവതിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്ന കമന്റുകൾക്കൊപ്പം വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.
Read Moreപെൺകുട്ടിയുടെ കൈയിൽ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞ് പ്രണയാഭ്യർഥന; പോക്സോ കേസിൽ യുവാവിന് രണ്ട് വർഷം തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പ്രണയാഭ്യർഥന നടത്തിയ യുവാവിന് രണ്ടുവർഷത്തെ കഠിന തടവ് വിധിച്ച് കോടതി. മുംബൈയിലാണ് സംഭവം. പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രതിക്ക് 19 വയസായിരുന്നു. പീഡനക്കേസിൽ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2019 ലാണ് പെൺകുട്ടിയുടെ അമ്മ 19 കാരനെതിരേ പരാതി നൽകിയത്. ചായപ്പൊടി വാങ്ങാനായി കടയിലേക്ക് പോയ മകൾ കരഞ്ഞുകൊണ്ടാണ് മടങ്ങി എത്തിയതിന്റെ കാരണം തിരക്കിയപ്പോഴാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വച്ച് ഒരാൾ തന്റെ കൈയിൽ പിടിച്ച് ‘ഐ ലവ് യൂ’ എന്ന് പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തിയത്. എന്നാൽ ഇയാളുടെ വാക്കുകൾ പെൺകുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും കൈയേറ്റമായി മാത്രമേ സംഭവത്തെ കണക്കാനാവൂ എന്നും ജഡ്ജി വ്യക്തമാക്കി.
Read Moreകരയല്ലേ മക്കളെ; ദുരിതാശ്വാസ ക്യാംപിൽ സാന്ത്വനവുമായി അംഗൻവാടി അധ്യാപികമാർ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുലഞ്ഞ കുഞ്ഞുമക്കൾക്ക് ആശ്വാസത്തിന്റെ തലോടലുമായി എത്തിയിരിക്കുകയാണ് അംഗൻവാടി അധ്യാപികമാർ. ക്യാംപുകളിൽ കഴിയുന്ന കുട്ടികൾക്കൊപ്പം പാട്ടും കഥകളുമായി കൂടെയുണ്ട് ഈ അധ്യാപികമാർ. ദുരന്തത്തിന്റെ ഭീതി വിട്ടുമാറാതെ നിൽക്കുന്ന കുരുന്നുകളുടെ മാനസികാരോഗ്യം വീണ്ടെടുക്കുവാൻ ക്യാംപ് തീരുന്നത് വരെ ഇവർ ഇവിടെ തന്നെ ഉണ്ടാകും. ദുരന്തത്തിന്റെ മാനസിക സംഘർഷത്തിൽ ക്യാംപിൽ തളർന്നിരിക്കുമ്പോഴാണ് അംഗൻവാടി ടീച്ചർമാരുടെ വരവ്. മനസ് പിടയുന്ന അവസരത്തിലും കുട്ടികളുടെ ഈ കളിയും ചിരിയും ക്യാംപ് അംഗങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്നുണ്ട്.
Read Moreവയനാട് ദുരന്തത്തിൽ അനാഥയായ ചെറിയ പെൺകുട്ടി ഉണ്ടെങ്കിൽ ദത്ത് എടുക്കാൻ തയാറാണ്; പ്രവാസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ
വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുഞ്ഞുമക്കൾ നിരവധിയാണ്. ദുരിതാശ്വാസ കാമ്പിൽ മാതാപിതാക്കളും സഹോദരങ്ങളുമില്ലാതെ കഴിഞ്ഞുകൂടുന്ന കുട്ടികൾ നൊമ്പരക്കാഴ്ചയായി മാറി. ദുരന്തം നാശം വിതച്ച വയനാടിന്റെ അതിജീവനത്തിനായി നാട് ഒന്നിച്ച് പ്രയത്നിക്കുമ്പോൾ അനാഥരായ കുഞ്ഞുമക്കൾക്ക് പുതിയ ജീവിതം നൽകാൻ സന്നദ്ധരായി എത്തിയിരിക്കുകയാണ് ചിലർ. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്തെടുക്കാന്‍ തയ്യാറാണ് എന്നാണ് സമീര്‍ എന്ന പ്രവാസി ഫെയ്സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം കുടുംബവുമൊത്തുളള ചിത്രവും സമീര്‍ പങ്കുവച്ചു. താനും ഭാര്യയും രണ്ട് ആണ്മക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് ആരോരുമില്ലാത്ത ഒരു കുഞ്ഞിനെക്കൂടി സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് സമീര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്. ആവേശത്തിന്റെ പുറത്തല്ല ഈ തീരുമാനം എന്നും മുൻപേ തന്നെ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ പദ്ധതി ഉണ്ടായിരുന്നെന്നും സമീർ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് സമീറിനും കുടുംബത്തിനും നന്ദിയും ആശംസകളുമായും എത്തിയത്.…
Read Moreരശ്മിയുടെ അമ്മ മനസ്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെ നോക്കാൻ തയാറായി പോലീസ് ഉദ്യോഗസ്ഥ
കൊച്ചി: “വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍ മനസില്‍ മിന്നി മറഞ്ഞത് നാലര മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ മുഖമാണ്. അവന്റെ പ്രായമുള്ള ഏതെങ്കിലും കുഞ്ഞിന് അമ്മയെ നഷ്ടമായിട്ടുണ്ടാകാം. പാലു മാത്രം കുടിക്കുന്ന ഈ സമയത്ത് ആ കുഞ്ഞു മക്കള്‍ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യുമെന്നത് എന്നെ സങ്കടപ്പെടുത്തി. അമ്മ നഷ്ടമായ, ആറു മാസത്തില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞിനെ ദുരന്ത മുഖത്തുനിന്ന് കിട്ടിയാല്‍ എന്റെ ലീവ് തീരും വരെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് അപര്‍ണ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത് അതുകൊണ്ടാണ്’- എറണാകുളം തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ആര്. രശ്മിമോളുടെ മാതൃത്വം നിറയുന്ന വാക്കുകളാണിത്. ചേര്‍ത്തല പൂച്ചാക്കല്‍ വടക്കേമറ്റത്തില്‍ സനീഷ്കുമാറിന്റെ ഭാര്യയായ രശ്മി നിലവില്‍ പ്രസവാവധിയിലാണ്. വയനാട് ദുരന്തം അറിഞ്ഞപ്പോള്‍ രശ്മിയുടെ മനസ് നിറയെ നാലര മാസം പ്രായമുള്ള മകന് അയാന്റെ രൂപമായിരുന്നു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക്…
Read Moreഒന്നേമുക്കാൽ നൂറ്റാണ്ട് മുൻപ് മുങ്ങിയ കപ്പലിൽ നശിക്കാതെ ഷാംപെയ്ൻ കുപ്പികൾ!
കടലിനടിയിൽനിന്നു ഗവേഷകരും മുങ്ങൽവിദഗ്ധരും അനവധി നിധിശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശതകോടികൾ വിലമതിക്കുന്നവയാണ് അവയിൽ പലതും. എന്നാൽ, കഴിഞ്ഞദിവസം ബാൾട്ടിക് കടലിൽനിന്നു ഡൈവിംഗ് സംഘം കണ്ടെത്തിയത് വിശേഷപ്പെട്ട ഒരു “നിധിശേഖരം’ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കപ്പലിന്റെ ഭാഗങ്ങളാണ് ആഴക്കടലിൽ ആദ്യം കണ്ടത്. ഭൂരിഭാഗവും ദ്രവിച്ച കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പരതിയപ്പോൾ അതാ ഇരിക്കുന്നു, ഷാംപെയ്ന്റെയും വൈനിന്റെയും നിരവധി കുപ്പികൾ. മിനറൽ വാട്ടർ, പോർസലൈൻ എന്നിവ നിറച്ച കുപ്പികളും കണ്ടെത്തി. ഷാംപെയ്ൻ കുപ്പികൾ നൂറോളം എണ്ണമുണ്ടായിരുന്നു. കളിമൺ നിർമിത കുപ്പികളുടെ കാലപ്പഴക്കം നിർണയിച്ചപ്പോൾ 1850 നും 1867നും ഇടയിൽ നിർമിച്ചതാണു കപ്പൽ എന്നു വ്യക്തമായി. ഒന്നേമുക്കാൽ നൂറ്റാണ്ട് പഴക്കമുള്ളതാണെങ്കിലും ഷാംപെയ്നും മിനറൽ വാട്ടറും ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നവയാണെന്നു ഡൈവിംഗ് സംഘത്തിലുള്ള തോമസ് സ്റ്റച്യൂറ പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെൽറ്റേഴ്സ് എന്ന ജർമൻ കമ്പനിയുടേതായിരുന്നു കുപ്പിവെള്ളം. അന്നത്തെ…
Read Moreമക്കളെ മുതലയ്ക്കരികിൽ നിർബന്ധിച്ച് നിർത്തി ഫോട്ടോയെടുപ്പ്! മാതാ പിതാക്കൾക്ക് രൂക്ഷവിമർശനം
മുതലയ്ക്ക് അരികിൽനിന്നു ഫോട്ടോ എടുക്കാൻ മക്കളെ നിർബന്ധിക്കുന്ന മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. കുടുംബസമേതം സൈക്കിള്‍ യാത്ര ചെയ്യുന്നതിനിടെയാണു റോഡരികില്‍ മുതലയെ കണ്ടത്. അതോടെ സൈക്കിൾ നിർത്തി മാതാപിതാക്കൾ തങ്ങളുടെ രണ്ടു പെൺമക്കളെ ഫോട്ടോ എടുക്കുന്നതിനായി മുതലയ്ക്കരികിൽ നിൽക്കാൻ നിർബന്ധിക്കുകയായിരുന്നു. കുട്ടികൾ പരിഭ്രാന്തരായി മുതലയ്ക്കരികിലേക്ക് നീങ്ങി നിൽക്കാൻ മടിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. എന്നാൽ, അത് അവഗണിച്ച് മക്കളെ മുതലയ്ക്കരികിൽ നിർത്തി ഫോട്ടോ എടുക്കുന്നു. വ്യത്യസ്ത തരത്തിലുള്ള വന്യജീവികളുടെ ആവാസകേന്ദ്രമായ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലാണ് സംഭവം. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ അലക്ഷ്യമായി കുട്ടികളെ അപകടകരമായ രീതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർബന്ധിച്ചതിനെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിച്ചു.
Read More