ആലപ്പുഴ: മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ് സുബ്രഹ്മണ്യ(57)നും കുതിരപ്പന്തിരാധാനിവാസിൽ അങ്കണവാടി ജീവനക്കാരിയായ കൃഷ്ണകുമാരി(50)യുമാണ് കുടുംബക്കോടതി ജഡ്ജിയുടെയും അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെക്കരുതി വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്. 14 വർഷം മുന്‍പ് ഇവര്‍ വിവാഹബന്ധം വേർപെടുത്തിയിരുന്നു. 2006 ഓഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008ൽ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. അസ്വാരസ്യങ്ങളെത്തുടർന്ന് ഇരുവരും 2010 മാർച്ച് 29ന് ആലപ്പുഴ കുടുംബക്കോടതി മുഖേന വിവാഹമോചിതരായി. സുബ്രഹ്മണ്യൻ പിന്നീട് കൃഷ്ണകുമാരിക്കും മകൾക്കും നൽകാനുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർത്തു സംയുക്തമായി കരാറും തയാറാക്കി. എന്നാൽ കൃഷ്ണകുമാരി മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കുടുംബക്കോടതി ജഡ്ജി വിദ്യാധരൻ ഇരുവരും പുനഃർവിവാഹിതരല്ലാത്തതിനാൽ മകളുടെ ഭാവിയെക്കരുതി പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഒന്നിച്ചുകഴിയാൻ നിർദേശിച്ചു. ഇരുകക്ഷികളും…
Read MoreCategory: Today’S Special
‘ഉഡായിപ്പ് ഹെല്‍മറ്റ് വേണ്ട’ മുന്നറിയിപ്പുമായി എംവിഡി
കോഴിക്കോട്: ഇരുചക്രവാഹനയാത്രികർ ഗുണനിലവാരമുള്ള ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ധരിക്കാതിരിക്കാം എന്നു ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടെന്നാണ് എംവിഡി പറയുന്നത്. ഇരുചക്ര വാഹനം അപകടത്തിൽപ്പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ്. തലയോട്ടി പൊട്ടുകയും തൽക്ഷണം മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും മോട്ടോർവാഹന വകുപ്പ് പറയുന്നു. തലച്ചോറിനു സംഭവിക്കുന്ന പരിക്കുകളിൽ പലതും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലെന്നും ഹെൽമറ്റ് കൃത്യമായി ധരിക്കണമെന്നും എംവിഡി വ്യക്തമാക്കുന്നു. ഐഎസ്ഐ മുദ്രയുള്ളതും ഫേസ് ഷീൽഡ് ഉള്ളതുമായ ഹെൽമറ്റ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല ശിരസിന് അനുയോജ്യമായ വലിപ്പത്തിലുള്ള ഹെൽമറ്റ് വാങ്ങണം. ഹെൽമറ്റ് കൃത്യമായി ധരിച്ച് ചിൻ ട്രാപ്പുകൾ ഉപയോഗിച്ച് ശിരസിൽ ഉറപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തിൽ ആദ്യം ഹെൽമറ്റ് തെറിച്ചുപോകാനുള്ള…
Read Moreഉത്കണ്ഠ, വിഷാദം, സ്വയം ഉപദ്രവം: കാമുകന്റെ വീട്ടിലെ സോഫയിൽ കിടന്ന് മരിക്കണം; ജീവിതം അവസാനിപ്പിക്കാൻ യുവതിക്ക് ദയാവധത്തിന് അനുമതി
മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്. സോറയ ടെർ ബീക്ക്(29) വിഷാദരോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറും മൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകിയത്. തന്റെ കാമുകന്റെ വീട്ടിലെ സോഫയിൽ വച്ച് ദയാവധം നടത്തണമെന്നും സോറയ ആഗ്രഹം പ്രകടിപ്പിച്ചു. ഉത്കണ്ഠയും വിഷാദവും കാരണം സോറയ സ്വയം ഉപദ്രവിക്കുന്നതിന് പതിവായിരുന്നു. ഇതിനെ തുടർന്ന് സോറയ ചികിത്സ തേടുകയും ചെയ്തിരുന്നു. 2002 മുതൽ ദയാവധം നെതർലൻഡ്സിൽ നിയമവിധേയമാണ്. അതേസമയം സോറയയ്ക്ക് ദയാവധം അനുവദിച്ചതിനെ എതിർത്ത് വലിയ പ്രതികരണങ്ങൾ നെതർലൻഡ്സിൽ ഉയർന്നുവന്നു. എന്നാൽ ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ലെന്ന് സൈക്യാട്രിസ്റ്റ് പറഞ്ഞതിന് ശേഷമാണ് താൻ മരിക്കാൻ തീരുമാനിച്ചതെന്നും സോറയ വ്യക്തമാക്കിയിരുന്നു. 2022ൽ 8,720 പേരാണ് നെതർലൻഡ്സിൽ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചത്. മുൻ വർഷത്തേക്കാൾ 14 ശതമാനം വർധനവാണ് കണക്കിൽ ഉണ്ടായിരിക്കുന്നത്.
Read Moreനിങ്ങൾ പരാജയപ്പെട്ട അമ്മയാണ്: മുപ്പത്തിനാലാം വയസിൽ മുത്തശിയായ യുവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ
മുപ്പത്തിനാലാം വയസിൽ മുത്തശ്ശിയായ യുവതിയാണ് സിംഗപ്പൂർ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷേർളി ലിങ്ങ്. ഇവരുടെ 17 വയസുള്ള മകൻ കഴിഞ്ഞ വർഷമാണ് അച്ഛനായത്. ഷേർളിയും പതിനേഴാമത്തെ വയസിലാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ ഷേർളിക്ക് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. അടുത്തിടെ ഷേർളി തന്നെയാണ് താനൊരു മുത്തശ്ശിയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ഇക്കാര്യം നല്ലതാണോ മോശമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, കഴിഞ്ഞ വർഷം പതിനേഴുകാരനായ മകന്റെ പെൺസുഹൃത്ത് ഗർഭിണിയാണെന്ന് അറിഞ്ഞത് എനിക്ക് അത്ഭുതമായില്ല. മറ്റുകുട്ടികളെ അപേക്ഷിച്ച് കുട്ടിക്കാലത്തു തന്നെ അവന് അൽപം കൗതുകം കൂടുതലായിരുന്നു. കാമുകി ഗർഭിണിയാണെന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ അവന് ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം അവനു തന്നെയാണ്. ഇതിലെ ശരിയും തെറ്റും നിങ്ങളെങ്ങനെ ഇക്കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും’. ഷേർളി പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളുണ്ടാകുന്നതിൽ മക്കളെ…
Read Moreഅഞ്ച് ശതമാനം സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവം, ശ്വാസകോശത്തില്‍ അണുബാധ: മൂന്നിലൊരാൾക്ക് പാർശ്വഫലം; കോവാക്സിനും പണി തുടങ്ങി
കോവിഷീൽഡ് വാക്സിൻ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നുവരുന്നതിനിടയിൽ കോവാക്സിനും പാർശ്വഫലങ്ങളുണ്ടെന്ന പുതിയ പഠനറിപ്പോർട്ട്. കോവാക്സിൻ സ്വീകരിച്ച മൂന്നിലൊരാൾക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ വിവിധ പാർശ്വഫലങ്ങളുണ്ടാകുന്നുവെന്ന് സ്പ്രിംഗർ ഇന്റർനാഷണൽ എന്ന അക്കാദമിക് ജേണൽ പുറത്തുവിട്ട പഠനത്തിൽ പറയുന്നു. ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധ, ചർമത്തിനും പേശികൾക്കുമുണ്ടാകുന്ന തകരാറുകൾ എന്നിവയാണ് പൊതുവേ കണ്ടുവരുന്ന പാർശ്വഫലങ്ങൾ. ഇതോടൊപ്പം കോവാക്സിൻ സ്വീകരിച്ച അഞ്ച് ശതമാനം സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവവും കണ്ടുവരുന്നുണ്ട്. കൗമാരക്കാരായ പെൺകുട്ടികളിലാണ് കൂടുതൽ രോഗങ്ങളും കണ്ടുവരുന്നത്. ഇന്ത്യയില്‍ കോവിഷീല്‍ഡ് കഴിഞ്ഞാല്‍ കൂടുതൽ ഉപയോഗിച്ച കോവിഡ് വാക്സിനായിരുന്നു കോവാക്സിന്.
Read Moreസ്പൈസി ചിപ്പ് ചലഞ്ച്; എരിവേറിയ ചിപ്പ് കഴിച്ച പതിനാലുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
സ്പൈസി ചിപ്പ് ചലഞ്ചിനിടെ ഹൃദയാഘാതത്തെ തുടർന്ന് പതിനാലുകാരൻ മരിച്ചു. അമേരിക്കയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ വൺ ചിപ്പ് ചലഞ്ച് ഏറ്റെടുത്ത് ടോർട്ടില ചിപ്പ് കഴിച്ച ഹാരിസ് വോലോബാഹ് എന്ന കൗമാരക്കാരനാണ് മരിച്ചത്. ഇതേ തുടർന്ന് വിദ്യാർഥികൾ സ്പൈസി ചിപ്പ് വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഹാരിസ് സെപ്തംബറിലായിരുന്നു മരിച്ചത്. ഇപ്പോൾ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എരിവേറിയ ടോർട്ടില ചിപ്പ് കഴിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്ന് കണ്ടെത്തി. ആമാശയത്തിൽ വലിയ അളവിൽ മുളക് എത്തിയതിനെ തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്ന് പ്രാദേിക ചീഫ് മെഡിക്കൽ എക്സാമിനർ അറിയിച്ചു. ഹാരിസിന്റെ മരണത്തിന് പിന്നാലെ സ്പൈസി ചിപ്പ് നിർമാതാക്കളായ പാക്വി ചിപ്പ് പിൻവലിച്ച് മരണത്തിൽ ദുഖം രേഖപ്പെടുത്തി പ്രതികരിച്ചു. ഹാരിസിന് കാർഡിയോമെഗലി എന്ന അസുഖവും ഉണ്ടായിരുന്നതായും ഇതും മരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലിഫോര്‍ണിയയില്‍ വണ്‍ ചിപ്പ്…
Read Moreബണ്ട് തുറന്നു; ഉപ്പുവെള്ളത്തിനൊപ്പം കായൽ മീനുകളും മീനച്ചിലാറ്റിലേക്ക്
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ ഉപ്പുവെള്ളത്തിനൊപ്പം കായൽ മത്സ്യങ്ങൾ കൂട്ടത്തോടെ മീനച്ചിലാറ്റിലേക്ക്. തണ്ണീർമുക്കം മുതൽ താഴത്തങ്ങാടി അറുപുഴ വരെ ചൂണ്ടക്കാർക്കും വലക്കാർക്കും കായൽ മീനുകൾ കിട്ടുന്നുണ്ട്. വരാൽ, മഞ്ഞക്കൂരി, കായൽവറ്റ, നെൻമീൻ, കരിമീൻ തുടങ്ങിയ പലതരം മീനുകളാണ് പുഴയിലേക്ക് കടന്നത്. ഇത്തരം മീനുകളെ കിടങ്ങൂരിലും കണ്ടെത്തി. ഉപ്പിന്റെ സാന്ദ്രത കൂടിയതോടെ കോട്ടയം താഴത്തങ്ങാടിയിൽ കുടിവെള്ളം പമ്പിംഗ് നിറുത്തിവച്ചിരിക്കുകയാണ്. നെൽകൃഷിയുടെ കാലം തെറ്റിയതിനാൽ തോന്നിയ പടിയാണ് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഇക്കൊല്ലം വേനലിൽ കുട്ടനാട്ടിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഏറെ താഴ്ന്ന സാഹചര്യത്തിൽ കൂടുതലായി ഉപ്പുവെള്ളം കടന്നുവന്നിട്ടുണ്ടെന്ന് പ്രമുഖ കാർഷിക ഗവേഷകൻ പ്രഫ. കെ.ജി. പദ്മകുമാർ പറഞ്ഞു. ഉപ്പുവെള്ളം അധികമായത് ദോഷത്തെക്കാൾ ഗുണം ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ആഫ്രിക്കൻ പായലും കുളവാഴയും ചീഞ്ഞുനശിക്കാൻ ഉപ്പുവെള്ളം സഹായിക്കും. കുട്ടനാട്ടിലെ ജലസ്രോതസുകളിൽ ഒരു കഴുകൽ പ്രക്രിയയായിഇത് മാറും. ബണ്ട് അടയ്ക്കുന്നതോടെ…
Read Moreകെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും; ദീർഘദൂര ബസുകളിൽ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യും
ചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്ററന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുകയും റസ്റ്ററന്റുകളിലൂടെ പരമ്പരാഗത ഉച്ചഭക്ഷണം നല്കുകയുയാണ് ലക്ഷ്യം. ദീർഘദൂരബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാം. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിൽനിന്ന് അവശ്യസാധനങ്ങള്‍ വാങ്ങുകയുമാകാം. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്ററന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നത്. ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകളും ലഭ്യമായിട്ടുള്ള സ്ഥല വിസ്തീര്‍ണ്ണവും. സ്ഥല വിസ്തീർണ്ണം ചതുരശ്ര അടിയിൽ ( ബ്രായ്ക്കറ്റിൽ). അടൂര്‍ (1500), കാട്ടാക്കട (4100), പാപ്പനംകോട് (1000), പെരുമ്പാവൂര്‍ (1500), റീജണൽ വർക്ക് ഷോപ്പ് എടപ്പാള്‍ (1000), ചാലക്കുടി (1000), നെയ്യാറ്റിന്‍കര (1675), നെടുമങ്ങാട് (1500), ചാത്തന്നൂര്‍ (1700), അങ്കമാലി (1000), ആറ്റിങ്ങല്‍ (1500), മൂവാറ്റുപുഴ (3000), കായംകുളം (1000),…
Read Moreകങ്കണ റണാവത്ത്, ആലിയ ഭട്ട്, ശ്രദ്ധ കപൂർ, അനന്യ പാണ്ഡേ: ട്രെൻഡിനൊപ്പം ബോളിവുഡ് സുന്ദരിമാർക്കൊരു എഐ മേക്കോവർ
2001 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ അശോകയിലെ “സാൻ സനാന” എന്ന ഗാനം അപ്രതീക്ഷിതമായി വീണ്ടും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരിക്കുകയാണ്. എന്നാൽ ഇത്തവണ ശ്രദ്ധ ആകർഷിക്കുന്നത് സംഗീതത്തിനല്ല, മേക്കപ്പിനാണ്. ലോകമെമ്പാടുമുള്ള ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സ്, പ്രത്യേകിച്ച് വിയറ്റ്നാമിൽ നിന്നുള്ളവർ, “അശോക മേക്കപ്പ് ട്രെൻഡ്” ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ മോക്കോവർ വീഡിയോസ് പങ്കുവച്ചു. പാട്ടിനൊപ്പം അഭിനയിച്ച് മേക്കപ്പിട്ട് ബ്രൈഡൽ മേക്കോവറാണ് ഇവർ ചെയ്യുന്നത്. ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ആരംഭിച്ച ഈ ട്രെൻഡ് ലോകമെമ്പാടും അതിവേഗം വ്യാപിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾ ഈ റീൽ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. എഐ ആർട്ടിസ്റ്റ് @rhetoricalronak പ്രശസ്ത ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, അനന്യ പാണ്ഡേ, ശ്രദ്ധ കപൂർ, കങ്കണ റണൗത്ത് എന്നിവരെ ഉൾപ്പെടുത്തി ഒരു പ്രത്യേക വീഡിയോ തയാറാക്കി. എഐയിൽ സൃഷ്ടിച്ച ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അതിവേഗം വൈറലായി. …
Read Moreപതിനായിരം മണിക്കൂറെടുത്ത് തയാറാക്കിയ ഗൗൺ: എന്നാൽ ഇഷ അംബാനിക്ക് മെറ്റ് ഗാലയിൽ പങ്കെടുക്കാനായില്ല; കാരണമിങ്ങനെ…
2024 മെറ്റ്ഗാലയിൽ ഇഷ അംബാനി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള വിശദീകരണവുമായി ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റ് തൻവി ചെമ്പുർക്കർ. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ച് മെറ്റ് ഗാലയിൽ എത്താനാണ് ഇഷ അംബാനി ഒരുങ്ങിയത്. എന്നാൽ കടുത്ത പനി ബാധിച്ചതിനാലാണ് ഇഷയ്ക്ക് മെറ്റ് ഗാലയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്ന് തൻവി പറഞ്ഞു. ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ പതിനായിരം മണിക്കൂർ സമയം എടുത്താണ് തയാറാക്കിയത്. മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇഷ അംബാനിയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗണിലുള്ള ചിത്രങ്ങളും വീഡിയോകളും തൻവി പങ്കുവച്ചത്. തൻവി പങ്കുവച്ച ഇഷയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. ഈ ഗൗൺ നിർമാണത്തിൽ 2013 മുതലുള്ള എംബ്രേയഡറി വർക്കുകളെല്ലാം അടങ്ങിയിട്ടുണ്ടെന്നും തൻവി വ്യക്തമാക്കി. വർഷങ്ങളെടുത്താണ്…
Read More