എഡി 1528 മുതൽ കത്തിക്കൊണ്ടിരിക്കുകയാണ് ഈ വിളക്ക്. അസമിലെ ജോർഹട്ട് ജില്ലയിലെ ധെകിയാഖോവ ഗ്രാമത്തിലുള്ള ഒരു നാംഘറിലാണ് ഈ കെടാവിളക്ക്. പുരേഹിതന്മാർ കടുകെണ്ണയൊഴിച്ച് കത്തിക്കുന്ന ഈ വിളക്ക് അഞ്ഞൂറ് വർഷത്തോളമായി അസാമിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഈ വിളക്ക് സാമൂഹിക പരിഷ്കർത്താവായിരുന്ന മാധവദേവൻ എന്ന സന്യാസിയാണ് ആദ്യമായി കൊളുത്തിയതെന്നു പറയപ്പെടുന്നു. 15-16 നൂറ്റാണ്ടുകളിൽ അസമിൽ ശ്രീമന്ത ശങ്കരദേവൻ പ്രചരിപ്പിച്ച വൈഷ്ണവ ഏകശിലാ മതമായ ഏകശരണ ധർമ്മത്തിലെ ആചാര്യനായിരുന്നു മാധവദേവൻ. ധേകിയാഖോവ ഗ്രാമത്തിലെത്തിയ മാധവദേവൻ രാത്രി സമയത്ത് ദരിദ്രയായ ഒരു വൃദ്ധയുടെ കുടിലിൽ എത്തി. എന്നാൽ മാധവദേവന്‍ ചോറിനൊപ്പം ഒരു കാട്ടുപച്ചക്കറി കൊണ്ടുള്ള കറി മാത്രമേ അവർക്ക് നൽകാൻ പറ്റിയുള്ളൂ. ആ ഭക്ഷണം നൽകിയതിൽ വൃദ്ധയ്ക്ക് തൃപ്തി വന്നില്ലെങ്കിലും സന്യാസി ആ ഭക്ഷണത്തിൽ സന്തോഷവാനായിരുന്നു. തന്റെ സന്തോഷവും നന്ദിയും അറിയിക്കാനായി അന്ന് മാധവദേവൻ അവിടെ ഒരു മൺവിളക്ക് കൊളുത്തിയിരുന്നു.…
Read MoreCategory: Today’S Special
മിടുമിടുക്കൻ: മൂന്ന് മാസത്തെ പരിശീലനം; പെരിയാർ നീന്തി കടന്ന് അഞ്ച് വയസുകാരൻ
ചെറിയ പ്രായത്തിൽ അവിശ്വസിനീയമായ നേട്ടങ്ങൾ സ്വന്തമാക്കിയ കുട്ടികളുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അഞ്ച് വയസുകാരൻ പെരിയാർ നീന്തി കടന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആലുവ കീഴ്മാട് സ്വദേശി നിയാസ് നാസറിന്റെയും ജുനിതയുടെയും മകൻ അയാൻ അഹമ്മദ് ആണ് പെരിയാർ നദി നീന്തി കടന്ന ആ കൊച്ചുമിടുക്കൻ. മൂന്ന് മാസത്തെ പരിശീലനത്തിനൊടുവിലാണ് അയാൻ പെരിയാറിൽ നീന്താനെത്തിയത്. 780 മീറ്റർ 50 മിനിറ്റുകൊണ്ട് മണപ്പുറം ദേശംകടവിൽ അയാൻ നീന്തി കയറി. നീന്തൽ വിദഗ്ധൻ സജി വാളാശ്ശേരിയുടെ ശിക്ഷണത്തിൽ ആയിരുന്നു പരിശീലനം. എൽകെജി വിദ്യാർഥിയായ അയാൻ മൂന്നു മാസം കൊണ്ട് നീന്തൽ പഠിച്ചാണ് പെരിയാർ നീന്തിക്കടന്നത്. നീന്തൽ ആലുവ മണപ്പുറം മണ്ഡപം കടവിൽ അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
Read Moreസ്വന്തം പെയിന്റിംഗ് ആരും കാണാതെ ആർട്ട് ഗാലറിയിൽ തൂക്കി; മ്യൂസിയം ജീവനക്കാരനെ പുറത്താക്കി
ചിത്രരചനകളുടെ പ്രദർശനം പലപ്പോഴും നമ്മുടെ നാട്ടിൽ നടത്താറുണ്ട്. പെയിന്റിംഗിൽ താൽപര്യമുളള ആളുകൾ എത്ര തിരക്കുണ്ടെങ്കിലും ആ തിരക്കെല്ലാം മാറ്റി വച്ച് അത് കാണാനായി പോകാറുണ്ട്. വളരെ മനോഹരമായി വരച്ച് വച്ചിട്ടുള്ള ആ ചിത്രങ്ങളെല്ലാം കണ്ടിറങ്ങുന്നവരുടെ മനസിൽ ചൂടത്ത് ഒരു മഴ നനഞ്ഞിറങ്ങിയ അനുഭൂതി ആയിരിക്കും. ജർമ്മനിയിലെ മ്യൂണിക്കിലെ പിനാകോതെക് ഡെർ മോഡേൺ മ്യൂസിയത്തിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. മാക്സ് ബെക്ക്മാൻ, പാബ്ലോ പിക്കാസോ, സാൽവഡോർ ഡാലി, ഹെൻറി മാറ്റിസ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ജർമ്മനിയിലെ ഏറ്റവും വലിയ കലാ ശേഖരങ്ങളിലൊന്നാണ് പിനാകോതെക് ഡെർ മോഡേൺ. പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം മ്യൂസിയത്തിലെ ഒരു ജീവനക്കാരൻ താൻ വരച്ച പെയിന്റിംഗ് അവിടെ തൂക്കിയിട്ടു. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് 51 -കാരനായ ജീവനക്കാരൻ തന്റെ പെയിന്റിംഗ് മ്യൂസിയത്തിനുള്ളിലേക്ക് കയറ്റിയത്. ഇത് മനസിലാക്കിയ അതികൃധർ ഉടൻ തന്നെ…
Read Moreകാല് കുത്താൻ ട്രയിനിനുള്ളിൽ സ്ഥലമില്ല; പരാതിപ്പെട്ട യുവതിയോട് ടിടിഇയുടെ മറുപടി ഇങ്ങനെ; വൈറലായി വീഡിയോ
ട്രെയിനുകളെ ചുറ്റിപ്പറ്റി പല വാർത്തകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഒരു പെൺകുട്ടിയും ടിടിഇ യും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഓഖ മുതൽ കാൺപൂർ സെൻട്രൽ വരെ പോകുന്ന തിരക്കേറിയ ഒരു ട്രയിനിലാണ് ടിടിഇ നിൽക്കുന്നത്. ട്രെയിനിന്റെ വെളിയിലായി ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ട്. ട്രയിനിൽ ഇരിക്കാൻ പോയിട്ട് ഒന്നു നിൽക്കാൻ പോലും സ്ഥലം ഇല്ല. ഇത് പെൺകുട്ടിയെ ചൊടിപ്പിച്ചു. അതുകൊണ്ട് തന്നെ ഇതേ കുറിച്ച് ടിടിഇയോട് പരാതി പറയാൻ അവൾ നിൽക്കുകയാണ്. ദേഷ്യം കൊണ്ട് അവളുടെ മുഖം വരിഞ്ഞ് മുറുകിയിരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പെൺകുട്ടി തന്റെ പരാതി ബോധ്യപ്പെടുത്തി കഴിഞ്ഞപ്പോൾ ടിടിഇ നൽകിയ മറുപടിയാണ് വീഡിയോ വൈറലാവാൻ കാരണം. ‘ഈ വിഷയത്തിൽ എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. താൻ റെയിൽവേ മന്ത്രിയല്ല. അതുകൊണ്ട് അധിക ട്രെയിനുകൾ കൊണ്ടുവരാനും സാധിക്കില്ല’…
Read Moreബൈക്ക് സവാരി പോലൊരു സൈക്കിൽ യാത്ര; വാട്ടർ ടാങ്കും ഫാനും നമ്പർ പ്ലേറ്റും ഘടിപ്പിച്ചൊരു സൈക്കിൾ ഗാഡി; വീഡിയോ കാണാം
സാധാരണക്കാരന്റെ വാഹനമെന്ന ഖ്യാതി സൈക്കിളിന് മാത്രം സ്വന്തമാണ്. കുട്ടിക്കാലത്ത് നമ്മൾ സൈക്കിളിൽ പല പരീക്ഷണങ്ങളും നടത്താറുണ്ടായിരുന്നു. ലൈറ്റുകളും തോരണങ്ങളുമൊക്കെ സൈക്കിളിൽ ഫിറ്റ് ചെയ്തു വയ്ക്കാറുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്കെല്ലാവർക്കും. ഇന്നും ആ കാലങ്ങളൊക്കെ ഓർത്തെടുക്കാൻ നല്ല രസമാണ്. അതുപോലെ പ്രത്യേകത നിറഞ്ഞ സൈക്കിളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൊൽക്കത്തയിൽ നിന്നുള്ള പ്രദീപ് പൈനിന്റെ സൈക്കിൽ കഥയാണ് വൈറൽ. ടൂൾ കിറ്റ്, വാട്ടർ ടാങ്ക്, ഫാൻ സൈക്കിളിന് നമ്പർ പ്ലേറ്റ് ഉൾപ്പെടെ അതിൽ പിടിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ പ്രദീപ് സൈക്കിളിൽ വരുന്നത് ആരായാലും കൗതുകം കൊണ്ട് നോക്കിപ്പോകും. അത്രയ്ക്ക മനോഹരമായാണ് അയാൾ അത് സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്. കുറച്ച് കാലങ്ങൾക്ക് മുൻപ് പ്രദീപിന് സെറിബ്രൽ അറ്റാക്ക് ഉണ്ടായി. അതോടെ ബൈക്ക് ഓടിക്കണ്ട എന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ എവിടെ പോയാലും ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രദീപിന് അത് ഉൾക്കൊള്ളാനായില്ല. എന്നാൽ…
Read Moreകോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാരം ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവല്‍, പശുക്കളുടെ അമറല്‍, കൃഷിക്കുള്ള വളത്തിന്റെ മണം എന്നിവയെക്കുറിച്ച് ഇനി ഫ്രാന്‍സില്‍ പരാതിപ്പെടാനാവില്ല. ഫാമുകള്‍, ബാര്‍, റസ്റ്ററന്റ്, മറ്റു ഷോപ്പുകള്‍ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ ശബ്ദശല്യത്തെക്കുറിച്ചു പരാതിപ്പെട്ടാലും കേസെടുക്കില്ല. ഫ്രാന്‍സിലെ കോടതികളില്‍ ഇത്തരം നൂറുകണക്കിനു പരാതികൾ ഓരോവർഷവും എത്തിയിരുന്നു. പരാതികളിലധികവും ഗ്രാമീണമേഖലയിലേക്കു താമസം മാറ്റിയ നഗരവാസികളില്നിന്നുള്ളതായിരുന്നു. എന്നാൽ, നാട്ടിൻപുറങ്ങളിലേക്കു മാറുന്നവർക്ക് അവിടെയുള്ളവർ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നു പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട് പറഞ്ഞു. നാട്ടിന്‍പുറങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ നഗരങ്ങളില്‍തന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2019ൽ കോഴി കൂവിയെന്ന പരാതിയുമായി അയല്‍വാസി ഫ്രഞ്ച് കോടതിയെ സമീപിച്ചപ്പോൾ ഗ്രാമങ്ങളില്‍ കോഴികള്‍ക്കു കൂവാമെന്നു കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്ന…
Read Moreദൈവമേ! ഈ രോഗം ഇവിടെയും എത്തിയോ.?! തിരക്കിനിടെ “റീൽസ്ക്കൂത്ത്’, യുവതിക്കു പൊങ്കാല
മുംബൈ: ഇന്ത്യയിൽത്തന്നെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണു മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്. സ്റ്റേഷനു പുറത്തെ തിരക്കേറിയ റോഡിൽ സുന്ദരിയായ ഒരു യുവതി ബെല്ലി ഡാൻസ് ചെയ്യുന്നു. അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “ഹം’ എന്ന ചിത്രത്തിലെ “കാഗസ് കലാം ദാവത്ത് ലാ’ എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്തായിരുന്നു നൃത്തം. ഹരം കൊള്ളിക്കുന്ന ഡാൻസ് കണ്ടു യുവാക്കൾ തടിച്ചുകൂടി. റീൽ ചിത്രീകരണമായിരുന്നു നടന്നത്. ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പെട്ടെന്നുത്തന്നെ വൈറലായി. എന്നാൽ, കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി നടന്ന “റീൽക്കൂത്തി’ന് യുവതിക്കു കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടിവന്നു. “ദൈവമേ! ഈ രോഗം മുംബൈയിലും എത്തിയോ.?!’ എന്നായിരുന്നു ഒരു കമന്റ്. രാജ്യത്തെ യുവാക്കളെ വേട്ടയാടുന്ന ഒരു രോഗമാണു റീൽ സംസ്കാരമെന്നും ചിലർ അഭിപ്രായപ്പെട്ടു. #Mumbai Footpaths cannot be free for pedestrians in this…
Read More‘നിയമങ്ങൾ ലംഘിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്’; റോഡ് സുരക്ഷയെ കുറിച്ച് വീഡിയോ പങ്കുവച്ച് പോലീസ്
സുരക്ഷിതമല്ലാതെ മൂന്ന് പേർ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ ഡൽഹി പോലീസ് വ്യാഴാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമായി, നിയമലംഘകർക്ക് എങ്ങനെ സൗഹൃദവും വിശ്വാസവും തകർക്കാൻ കഴിയുമെന്നതിനെക്കുറിച്ചാണ് വീഡിയോ വ്യക്തമാക്കുന്നത്. മൂന്ന് യുവാക്കൾ മാസ്ട്രോ സ്കൂട്ടറിൽ സവാരി ആസ്വദിക്കുന്നതും തുടർന്ന് ഗതാഗതത്തിനിടെ ഒരാൾ പെട്ടെന്ന് തെറിച്ചുവീഴുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. മുന്നിൽ ഇരുന്നയാൾ ഒന്നുകിൽ സ്ഥാനം ക്രമീകരിക്കാനോ അല്ലെങ്കിൽ അവനെ തെറിപ്പിക്കാനോ ശ്രമിച്ചപ്പോൾ അവസാനം ഇരുന്നയാൾ ആകട്ടെ ബാലൻസ് നഷ്ടപ്പെട്ട് റോഡിലേക്ക് വീണു. വഴിയരികിലെ മറ്റൊരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. റോഡിൽ വീണ ആൾ മുന്നിൽ ഇരുന്ന സുഹൃത്തിൻ്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വീണയാൾ സഹായഹസ്തം അപേക്ഷിച്ചെങ്കിലും സുഹൃത്തുക്കൾ രക്ഷിച്ചില്ല. ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി പോലീസ് ഹൃദയസ്പർശിയായ ഒരു നിർദ്ദേശവുമായി റോഡ് സുരക്ഷാ സന്ദേശം കൈമാറി. “നിയമം ലംഘിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്,”…
Read Moreകോമിക് സ്ട്രിപ് ഒരുക്കി; റോഷ്നയ്ക്ക് ലോക റിക്കാര്‍ഡ്
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോമിക് സ്ട്രിപ് സൃഷ്ടിച്ച് രണ്ടുതവണ ലോക റിക്കാര്‍ഡ് മറികടന്ന് മലയാളി യുവതി. കോഴിക്കോട് സ്വദേശിനി റോഷ്നയാണ് 430 മീറ്ററുള്ള കോമിക് സ്ട്രിപ് തയാറാക്കിയത്. കുത്തബ് മിനാറിന്റെ ഉയരത്തേക്കാള്‍ ആറു മടങ്ങ് നീളമുള്ള കോമിക് സ്ട്രിപ്പിന് 1250 കടലാസ് കഷണങ്ങൾ ഉപയോഗിച്ചു. 200 പേനകള്‍ ഉപയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പേന സൃഷ്ടിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മുഹമ്മദ് ദിലീപിന്റെ മകളാണ് പതിനെട്ടുകാരിയായ റോഷ്ന. നേരത്തേ ഈഫല്‍ ടവറിനേക്കാള്‍ 100 മീറ്റര്‍ ഉയരത്തോളം (404 മീറ്റര്‍) നീളത്തിലുള്ള കോമിക് സ്ട്രിപ് തയാറാക്കിയതായിരുന്നു റോഷ്നയുടെ പേരിലുള്ള ആദ്യ ലോക റിക്കാര്‍ഡ്. റോഷ്നയുടെ വിജയകഥ ഹിസ്റ്ററി ടിവി1 ലെ ഓമൈജി! യേ മേരാ ഇന്ത്യ എന്ന പരിപാടിയില്‍ 15ന് രാത്രി എട്ടിന് സംപ്രേഷണം ചെയ്യും.
Read Moreഅസാധാരണമായ ആകാശ പ്രതിഭാസം; നിഴലില്ലാ ദിനത്തിന് സാക്ഷിയാകാൻ സംസ്ഥാനം
കൊച്ചി: തലയ്ക്കു മീതെ സൂര്യന് ജ്വലിച്ചു നില്‍ക്കുമ്പോഴും ഒട്ടും നിഴല്‍ കാണാത്ത അവസ്ഥ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിൽ ഇങ്ങനെയൊരു പ്രതിഭാസത്തിനു സാക്ഷിയാകാം. ആലപ്പുഴയിലും കോട്ടയത്തും നാളെ നിഴലില്ലാ ദിനമാണ്. ഉച്ചയ്ക്ക് 12.25നാണ് ഈ പ്രതിഭാസം. പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാര്‍ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേഗത്തില്‍ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റു വരെ നീണ്ടുനില്‍ക്കും. തിരുവനന്തപുരത്ത് ബുധനാഴ്ചയും കൊല്ലത്ത് ഇന്നലെയും ഈ പ്രതിഭാസം ദൃശ്യമായിരുന്നു. എന്താണ് സീറോ ഷാഡോ ഡേ? ഒട്ടും നിഴല്‍ കാണാത്ത ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴല്‍രഹിത ദിനം എന്നാണ്. എന്നും നമ്മുടെ തലയ്ക്കു മുകളിലൂടെ സൂര്യന് കടന്നുപോകുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമാണ് കൃത്യം നേര്സ്ഥാനത്തുകൂടി ലംബമായി കടന്നുപോകുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒട്ടും ചെരിവില്ലാതെ കുത്തനേ നില്ക്കുന്ന ഒരു വസ്തുവിന്റെയും…
Read More