ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഏറെനേരം തെരഞ്ഞിട്ടും പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിയാത്തതിന്റെ നിരാശയിൽ അദ്ദേഹം തൊട്ടടുത്ത ഓക്ക് മരത്തിന്റെ തണലിലേക്കു മാറി. അപ്രതീക്ഷിതമായി എഡ്വേർഡ്സിന്റെ മെറ്റൽ ഡിറ്റക്റ്ററിൽ ഒരു സിഗ്നൽ തെളിഞ്ഞു. അവിടത്തെ മണ്ണു കുഴിച്ചുനടത്തിയ തെരച്ചിലിൽ മനോഹരമായ ഒരു പുരാവസ്തു അദ്ദേഹത്തിനു കണ്ടെത്താനായി. ആദ്യം എഡ്വേർഡ് കരുതിയതു നാണയമായിരിക്കുമെന്നാണ്. പക്ഷേ, അതൊരു വെള്ളിയിൽത്തീർത്ത വിരലുറയായിരുന്നു. 1682നും 1740നും ഇടയിലുള്ളത്! നീളമുള്ളതും കട്ടിയുള്ളതുമായിരുന്നു ആ വെള്ളിവിരലുറ. സൂചി ഉപയോഗിച്ചു വസ്ത്രങ്ങൾ തുന്നുന്പോൾ വിരലുകളിൽ മുറിവു സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള വിരലുറകൾ അക്കാലത്തു ധരിച്ചിരുന്നത്. എന്നാൽ, റോബർട്ടിനു കിട്ടിയ വിരലുറ ഒരു പ്രണയസമ്മാനമായിരുന്നു. ആ വിരലുറയിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു, “ശാശ്വതമായി, എന്നേക്കും സ്നേഹിക്കുക’. തുന്നൽ ജോലികളിൽ ഏർപ്പെടുന്പോൾ തന്റെ പ്രിയപ്പെട്ടവളുടെ വിരലുകളിൽ ഒരു പോറൽപോലും സംഭവിക്കാതിരിക്കാൻ കൈമാറിയ…
Read MoreCategory: Today’S Special
ഇത്തവണ മഴ നേരത്തെ! മേയ് പകുതിയോടെ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്
ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. കേരളം ഉൾപ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കും. ചുട്ടുപൊള്ളുന്ന വേനൽ ചൂടിനിടയിലാണ് മൺസൂൺ നേരത്തെ എത്തുമെന്ന പ്രവചനം. കാലവർഷം മേയ് പകുതിയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ തുടരുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങളിൽ മഴ അല്പം കുറയാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഓഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. ഇത്തവണ മൺസൂൺ മഴയുടെ ദീർഘകാല ശരാശരി 106 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പരക്കെ വേനൽമഴ ലഭിക്കുന്നതാണ്. വെള്ളിയാഴ്ച വരെ വേനൽമഴക്കും ഇടി മിന്നലിനുമുള്ള സാധ്യതയുണ്ട്.
Read Moreബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികൻ തെറിച്ച് വീണത് കാറിന് മുകളിലേക്ക്; കാറുടമ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്ററോളം
പതിനെട്ട് കിലോമീറ്ററോളം കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ച് കാറുടമ. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം. ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. തുടർന്ന് ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി പതിനെട്ട് കിലോമീറ്ററാണ് കാർ സഞ്ചരിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളിൽ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ വാഹനം പോലീസ് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറും ബൈക്കും അപകടത്തിൽ പെട്ടതായി പോലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിൽ ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടത്. പോലീസ് വിവരം അറിഞ്ഞതിന് പിന്നാലെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreവിവാഹം വെള്ളത്തിലായി: താലി കെട്ടാൻ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കി വരൻ; കേസെടുത്ത് പോലീസ്
മദ്യപിച്ചെത്തി വിവാഹത്തിന് പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങുകയും ചെയ്തു. പത്തനംതിട്ട തടിയൂരിലാണ് സംഭവം. കല്യാണ സ്ഥലത്തെത്തിയ വരൻ കാറിൽ നിന്ന് ഇറങ്ങാൻ പോലും പാടുപെടുകയായിരുന്നു. ഒരു വിധത്തിൽ കാറിൽ നിന്ന് ഇറങ്ങിയ വരൻ മദ്യ ലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും തുടങ്ങി. തുടർന്ന് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്ത് നിന്നും വിവാഹത്തിനായി എത്തിയതായിരുന്നു വരൻ. ഇയാൾ രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. സംഭവത്തിൽ വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
Read Moreകുഞ്ഞായിരുന്നപ്പോൾ കൊടുത്ത വാക്ക്: അച്ഛന്റെ സ്വപ്നമായിരുന്ന ബുള്ളറ്റ് സമ്മാനിച്ച് മകൾ; വൈറലായി വീഡിയോ
ചെറിയപ്രായത്തിൽ താൻ വലുതാകുമ്പോൾ അച്ഛനും അമ്മയ്ക്കുമായി എന്തൊക്കെ കാര്യങ്ങൾ ചെയ്ത് തരുമെന്ന് കുട്ടികൾ മാതാപിതാക്കളോട് പറയാറുണ്ട്. തങ്ങളുടെ മക്കൾ അക്കാര്യങ്ങൾ ഒക്കെ ചെയ്ത് തരുമോ എന്നതിലല്ല മറിച്ച് ആ കുഞ്ഞുമനസിൽ അച്ഛനോടും അമ്മയോടുമുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും വാക്കുകളാണ് മാതാപിതാക്കൾക്ക് സന്തോഷം നൽകുന്നത്. എന്നാൽ കുട്ടികൾ അച്ഛനും അമ്മയ്ക്കും നൽകിയ വാഗ്ദാനങ്ങൾ ഓർമയിൽ സൂക്ഷിച്ച് വലുതാകുമ്പോൾ അത് നിറവേറ്റി നൽകിയാലോ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരതി സാവന്ത് എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഉടമയാണ് തന്റെ അച്ഛന് നല്കിയ സര്‍പ്രൈസിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘അച്ഛന് പണ്ടുമുതലേ ആഗ്രഹിച്ചിരുന്നതാണ് ഒരു റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റ്, പലവട്ടം അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് വാക്കുകൊടുത്തിരുന്നതാണ് വലുതായി ഒരു ജോലിയാകുമ്പോള്‍ അച്ഛന് എന്തായാലും ബുള്ളറ്റ് വാങ്ങിത്തരും എന്ന്. എനിക്ക് ജോലി കിട്ടിയപ്പോൾ മുതൽ ഞാൻ ഇതിനുവേണ്ടി പണം…
Read Moreമോക്ഷംതേടി… 200 കോടിയുടെ സ്വത്ത് ദാനംചെയ്ത് ഗുജറാത്ത് ദമ്പതികള്‍ സന്യാസത്തിലേക്ക്
മോക്ഷമാര്‍ഗം തേടി ഗുജറാത്തിലെ ജൈനദമ്പതികൾ 200 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്തു. അവശേഷിച്ച കാലം സന്യാസത്തിലൂടെ കഴിച്ചുകൂട്ടുകയെന്ന ലക്ഷ്യത്തോടെയാണു നിർമാണമേഖലയിലെ പ്രമുഖനായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും സ്വത്തുക്കള്‍ കൈയൊഴിഞ്ഞത്. 19 കാരിയായ മകളും 16 കാരനായ മകനും സന്യാസം തെരഞ്ഞെടുത്തതോടെയാണ് ആത്മീയജീവിതത്തിലേക്ക് തിരിയാൻ ദന്പതികൾ തീരുമാനിച്ചതെന്ന് ജൈനസമുദായത്തിലുള്ളവർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും മുഴുവൻ സ്വത്തും ദാനം ചെയ്തത്. പരിത്യജിക്കൽ ചടങ്ങിന്റെ ഭാഗമായി 35 പേരടങ്ങുന്ന സംഘത്തിനൊപ്പം നാല് കിലോമീറ്റർ ഘോഷയാത്ര നടത്തിയ ദന്പതികൾ യാത്രയിലുടനീളം തങ്ങളുടെ മൊബൈൽഫോണുകളും എയർകണ്ടീഷണറുകളുമുൾപ്പെടെ എല്ലാ വസ്തുവകകളും ദാനം ചെയ്യുകയായിരുന്നു. അടുത്ത തിങ്കളാഴ്ച ഇരുവരും ഔദ്യോഗികമായി ജൈന സന്ന്യാസിമാരാകും. 2022ലാണു ദന്പതികളുടെ മക്കൾ സന്യാസം സ്വീകരിച്ചത്. ഇതിനു പിന്നാലെ മാതാപിതാക്കളും കുടുംബപരമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൈനസന്യാസിമാരായി മാറുന്നതോടെ നഗ്നപാദരായി കാൽനടയാത്ര ചെയ്ത് ഭിക്ഷയാചിച്ചായിരിക്കും ഇരുവരുടെയും…
Read Moreപ്രേതബാധയുള്ള വീട് അന്വേഷിച്ച് നടന്നു; ഒടുവിൽ യുവതിക്ക് സംവിച്ചത്…
വൈറലാവാൻ സാഹസികത കാണിക്കുന്നവർ ഇന്ന് സമൂഹത്തിൽ നിരവധിയാണ്. ഇത്തരത്തിൽ ഇറ്റലിയിലെ പ്രേത ബാധയുള്ള വീടുകളിൽ വീഡിയോ ചിത്രീകരിക്കാനെത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. രക്തം വറ്റിയ നിലയിൽ 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം ഓസ്റ്റ താഴ്വരയിൽ നിന്നുമാണ് കണ്ടെത്തിയത്. ടിക് ടോക്കിന് വേണ്ടി സാഹസികവീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അപകടമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഫ്രാൻസിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ഗോസ്റ്റ് ഹണ്ടിംഗുമായി യുവതിയുടെ മരണത്തിന് ബന്ധമുണ്ടന്നും പോലീസ് സംശയിക്കുന്നുണ്ട്. യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇവിടെ നിന്നും നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്നും പോലീസിന് സംശയമുണ്ട്. എന്നാൽ മരിച്ച യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
Read Moreഹൃദയ തന്ത്രികൾ മീട്ടി അവർ പാടി… വൈറലാണ് കേദാർനാഥും കാത്തുകുട്ടിയും
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും. സ്വരമാധുര്യം കൊണ്ട് ഹൃദയ തന്ത്രികൾ മീട്ടി അവർ പാടുന്ന ഗാനം എല്ലാവരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അത്രയും ഹൃദയസ്പർശിയായാണ് ആ ജേ്യഷ്ഠന്റെയും അനുജത്തിയുടെയും പാട്ട്. ചെമ്പൻതൊട്ടി സെന്റ് ജോർജ് പള്ളിയിലെ ഒരു കല്യാണ കുർബാന സ്വീകരണ വേളയിൽ ചുഴലി സ്വദേശികളായ കേദാർ നാഥിന്റെയും അനുജത്തി കാർത്തികയെന്ന കാത്തുകുട്ടിയുടെയും പാട്ടാണ് ലോകത്തെമ്പാടുമുള്ളവർ പങ്കുവച്ചത്. കേദാർ നാഥിന് പ്രായം 11. കാത്തുകുട്ടി ക്ക് അഞ്ച് വയസ്. ദിവ്യബലി മധ്യേയുള്ള ആരാധന ഗീതങ്ങൾ മധുരമുള്ള ശബ്ദത്താൽ ആലപിച്ച് ദിവ്യബലി കൂടുതൽ ഭക്തി സാന്ദ്രമാക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും ഈ സഹേദരങ്ങളുടെ പാട്ടുകൾ എല്ലാവരും ഏറ്റെടുത്തു. ഒരു വർഷം മുമ്പ് ഫാ. ജോയി ചെഞ്ചേരിൽ രചന നിർവഹിച്ച് ജേക്കബ് കൊരട്ടി സംഗീതം ചെയ്ത് കേദാർനാഥും കാത്തുകുട്ടിയും കൂടി…
Read Moreവിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിലാണ് തന്റെ പരിഭവങ്ങൾ തുറന്നെഴുതിയത്. അവളുടെ പ്രതികരണം ഇനി ഇത്തിഹാദിൽ സഞ്ചരിക്കുന്ന എല്ലാ കുട്ടികൾക്കും ഗുണകരമായി മാറാം. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചോക്ലേറ്റ് ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു കുട്ടിയുടെ പരാതി. ചോക്ലേറ്റ് ഉൾപ്പെടുത്താതെയുള്ള ഭക്ഷണം തൃപ്തിപ്പെടുത്തന്നതല്ലെന്നും ബാലിക എഴുതി. ടേക്ക് ഓഫ് ചെയ്യുന്നതുവരെ വിമാനത്തിൽ വീഡിയോകൾ ആരംഭിച്ചില്ലെന്നും പരാതി ബുക്കിലുണ്ട്. പെൺകുട്ടിയുടെ പിതാവാണ് എക്സിൽ ഇതു പങ്കുവച്ചത്. മകൾ സ്വതന്ത്രമായി എഴുതിയ പ്രതികരണമാണിതെന്നു പിതാവ് വ്യക്തമാക്കുന്നു. ഇത്തിഹാദ് നൽകിയില്ലെങ്കിലും എമിറേറ്റ്സ് ജീവനക്കാർ അവൾക്ക് ചോക്ലേറ്റ് നൽകിയെന്നും കുട്ടിയുടെ പിതാവ് പറയുന്നു. “നിങ്ങൾ ഇത്തിഹാദ് എയർവേസിലെ യാത്ര സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ശിപാർശ ചെയ്യുമോ…’ എന്ന ചോദ്യത്തിന് പത്തിൽ ഒരു ശതമാനം മാത്രമെന്ന അഭിപ്രായമാണു രേഖപ്പെടുത്തിയതെന്നും കുട്ടിയും കുടുംബവും പറയുന്നു.
Read Moreവെജ് ബർഗർ ഓർഡർ ചെയ്തവർക്ക് കഫേ വിളമ്പിയത് ചിക്കൻ: ഭക്ഷ്യ വകുപ്പിന് പരാതി നൽകി ഉപഭോക്താക്കൾ; വീഡിയോ വൈറൽ
അഹമ്മദാബാദിൽ, വെജ് ബർഗർ ഓർഡർ ചെയ്ത ഒരു കൂട്ടം സസ്യഭുക്കുകൾക്ക് കഫേയിൽ നിന്ന് നൽകിയത് ചിക്കൻ ബർഗർ. ഭക്ഷണം കഴിക്കാനെത്തിയവരിൽ ഒരാളായ വിതസ്ത വ്യാസ് കഫേ ജീവനക്കാരുമായി തർക്കിക്കുന്നതിൻ്റെ വീഡിയോ വൈറലായതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. “അയാൾ ഞങ്ങൾക്ക് അബദ്ധത്തിൽ ചിക്കൻ നൽകി.. ഇത് തെറ്റാണ്. ഇത് ചിക്കൻ ബർഗർ ആണെന്ന് അറിയാത്തവർ അത് കഴിക്കുമായിരുന്നു,” അവർ വീഡിയോയിൽ പറയുന്നത് ഇങ്ങനെ. വെയിറ്റർ ആദ്യം കള്ളം പറയുകയും തൻ്റെ തെറ്റ് സമ്മതിച്ചില്ലെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. പാത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് അപകടം മറയ്ക്കാൻ അയാൾ ശ്രമിച്ചുവെന്നും അവർ വീഡിയോയിൽ ആരോപിച്ചു. ഉപഭോക്താവിൻ്റെ അഭിപ്രായങ്ങൾ ഇങ്ങനായിരിക്കെ, ഭക്ഷണശാല ഒരു മാധ്യമത്തോട് സംസാരിക്കുകയും ഇതൊരു വെജ് മീൽ ആണെന്നും അതിൽ ഉപയോഗിച്ചിരിക്കുന്ന സോസ് കാരണം ചിക്കൻ പോലുള്ള ഫ്ലേവറിൽ ചേർക്കാമായിരുന്നുവെന്നും പറഞ്ഞു. ഇക്കാര്യം കണ്ടെത്തി വ്യക്തത വരുത്താൻ ഭക്ഷ്യവകുപ്പിനെ അവർ സമീപിച്ചു.…
Read More