കൊച്ചി: തലയ്ക്കു മീതെ സൂര്യന് ജ്വലിച്ചു നില്‍ക്കുമ്പോഴും ഒട്ടും നിഴല്‍ കാണാത്ത അവസ്ഥ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിൽ ഇങ്ങനെയൊരു പ്രതിഭാസത്തിനു സാക്ഷിയാകാം. ആലപ്പുഴയിലും കോട്ടയത്തും നാളെ നിഴലില്ലാ ദിനമാണ്. ഉച്ചയ്ക്ക് 12.25നാണ് ഈ പ്രതിഭാസം. പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാര്‍ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേഗത്തില്‍ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റു വരെ നീണ്ടുനില്‍ക്കും. തിരുവനന്തപുരത്ത് ബുധനാഴ്ചയും കൊല്ലത്ത് ഇന്നലെയും ഈ പ്രതിഭാസം ദൃശ്യമായിരുന്നു. എന്താണ് സീറോ ഷാഡോ ഡേ? ഒട്ടും നിഴല്‍ കാണാത്ത ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴല്‍രഹിത ദിനം എന്നാണ്. എന്നും നമ്മുടെ തലയ്ക്കു മുകളിലൂടെ സൂര്യന് കടന്നുപോകുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമാണ് കൃത്യം നേര്സ്ഥാനത്തുകൂടി ലംബമായി കടന്നുപോകുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒട്ടും ചെരിവില്ലാതെ കുത്തനേ നില്ക്കുന്ന ഒരു വസ്തുവിന്റെയും…
Read MoreCategory: Today’S Special
ലോകത്ത് ഇനി പത്തെണ്ണം മാത്രം! ‘വാക്വിറ്റകൾ’ എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട തലകൾ. ആകെക്കൂടി ആർക്കും ഇഷ്ടം തോന്നുന്ന സുന്ദരരൂപം. ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സമുദ്ര സസ്തനി വിഭാഗത്തിൽ ഉൾപ്പെടുന്ന വാക്വിറ്റകൾക്ക് ഏകദേശം 1.5 മീറ്റർ നീളവും 68 കിലോഗ്രാം ഭാരവുമുണ്ട്. വാക്വിറ്റകളുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ഭൂലോകത്ത് ശേഷിക്കുന്നതെന്നും ഇതിന്റെ വംശനാശം വൈകാതെ സംഭവിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 1997ൽ 567 വാക്വിറ്റകൾ ഭൂമിയിലുണ്ടായിരുന്നു. 2015 ൽ ഇത് 59 ആയി കുറഞ്ഞു. 2022 ആയതോടെ വാക്വിറ്റകളുടെ എണ്ണം 10 ലേക്കു ചുരുങ്ങുകയായിരുന്നു. കലിഫോർണിയ ഉൾക്കടലിന്റെ ഉത്തരഭാഗത്ത് 2235 ചതുരശ്ര കിലോമീറ്റർ സ്ഥലത്തുമാത്രമാണ് വാക്വിറ്റകൾ ഇപ്പോൾ കാണപ്പെടുന്നത്. ആഴം കുറഞ്ഞ ജലമേഖലയിൽ താമസിക്കുന്നതിനാൽ ഇവയെ വേട്ടയാടാൻ എളുപ്പമാണ്.…
Read Moreകോവിഡ് മരുന്നു മുതൽ അജ്ഞാത കത്ത് വരെ; പതഞ്ജലി കേസ് പുറത്തുവന്നത് ഇങ്ങനെ…
ഭേദമാക്കാൻ സാധിക്കാത്ത അസുഖങ്ങൾ പതഞ്ജലി മരുന്നു കഴിച്ച് ഭേദമായി എന്നു പറയുന്ന വ്യക്തികളുടെ കാര്യം എന്തായി? -പതഞ്ജലി കേസ് പരിഗണിക്കവേ ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് എ. അമാനുള്ള എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. യോഗാഗുരു ബാബാ രാംദേവും ശിഷ്യൻ ബാലകൃഷ്ണയും നടത്തുന്ന ഹരിദ്വാർ ആസ്ഥാനമായ പതഞ്ജലി ആയുർവേദ കന്പനിക്കെതിരേ നടപടി വരാൻ കാരണം കൊറോണിൽ എന്ന കോവിഡ് മരുന്നും ഒരു അജ്ഞാത കത്തുമാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ രാംദേവിന്റെയും ബാലകൃഷ്ണയുടെയും മാപ്പപേക്ഷ രണ്ടാം തവണയും സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നടപടി നേരിടാൻ തയാറായിക്കോളൂ എന്നാണു കോടതി നിർദേശം. പതഞ്ജലിയുടെ അവകാശ വാദങ്ങൾക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് (ഐഎംഎ) സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തത്. കൊറോണിൽ കോവിഡിന്റെ ഡെൽറ്റ തരംഗം ആഞ്ഞടിക്കുന്നതിനു മുന്‍പ് 2021 ഫെബ്രുവരിയിൽ പതഞ്ജലി ‘കൊറോണിൽ’ എന്ന ഉത്പന്നം വിപണിയിൽ ഇറക്കി.…
Read Moreനാസയുടെ റോക്കറ്റ് ദൗത്യം; ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജൻ
സമ്പൂർണ സൂര്യഗ്രഹണസമയത്ത് നാസ വിക്ഷേപിച്ച റോക്കറ്റ് ദൗത്യത്തിനു ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജൻ. ഫ്ളോറിഡയിലെ എംബ്രി-റിഡിൽ എയ്റോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് ഫിസിക്സ് പ്രഫസറായ അരോഹ് ബർജാത്യയാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ബഹിരാകാശ, അന്തരീക്ഷ ഉപകരണ ലാബിനെ നയിക്കുന്നത് അരോഹ് ബർജാത്യയാണെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു. സൂര്യഗ്രഹണസമയത്ത് മൂന്നു റോക്കറ്റുകളാണ് നാസ വിക്ഷേപിച്ചത്. വിർജീനിയയിലെ നാസയുടെ വാലോപ്സ് ഫ്ലൈറ്റ് ഫെസിലിറ്റിയിൽനിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്. കെമിക്കൽ എൻജിനിയറായ അശോക് കുമാർ ബർജത്യയുടെയും രാജേശ്വരിയുടെയും മകനായ അരോഹ് മുംബൈ, ഹൈദരാബാദ്, ജയ്പുർ, പിലാനി, സോലാപുർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സോലാപുരിലെ വാൽചന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കി. 2001ൽ അദ്ദേഹം യുഎസിലെ യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം അതേ സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി.
Read Moreവന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയിൽ ഓരോ വർഷവും ഏകദേശം പതിനഞ്ചുലക്ഷം മാൻ-വാഹന കൂട്ടിയിടികൾ ഉണ്ടാകുന്നു. ഇത് ശരാശരി 150 മരണങ്ങൾക്കും ഒരു ബില്യൺ ഡോളറിന്റെ വാഹനനാശത്തിനും കാരണമാകുന്നു. ഫ്രാൻസിൽ കാട്ടുപന്നിയും മാനും മൂലമുള്ള കൃഷിനാശം ഏകദേശം രണ്ടേകാൽ കോടി യൂറോയുടേതാണെന്ന് 2007ലെ പഠനങ്ങൾ പറയുന്നു. ഓസ്ട്രേലിയയിൽ കങ്കാരു ദേശീയ മൃഗമാണെങ്കിലും ഒരു വർഷം ഏകദേശം 90 ലക്ഷം കങ്കാരുക്കളെ അവർ കൊന്ന് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഒാസ്ട്രേലിയയിലെ സർക്കാരും വന്യജീവി വിദഗ്ധരും പറയുന്നത്, ചില ഇനം കംഗാരുക്കൾ സമൃദ്ധമാണ്, വരൾച്ചയുടെ കാലത്തു പട്ടിണിയിൽനിന്നു ഭൂമിയെയും മറ്റ് തദ്ദേശീയ ജീവജാലങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ അവയെ കൃത്യമായ ഇടവേളകളിൽ കൊന്ന് എണ്ണം ക്രമീകരിക്കേണ്ടതുണ്ടെന്നാണ്. സിംബാബ്വേയിലും കെനിയയിലും മാത്രം കൃഷിയുടെ 75 മുതൽ 90 ശതമാനം വരെ കാട്ടാനകൾ നശിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ. ചെന്നായകളോടു ചെയ്തത് ആൽപ്സിൽ ചെന്നായ്ക്കൾ…
Read Moreഇത് ചരിത്രനേട്ടം; അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ തിളക്കവുമായി സർക്കാർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾ
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഏഴ് വിദ്യാർഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡിഎൻബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്. എൻഡോക്രൈനോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. വി. കാർത്തിക്, നെഫ്രോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണൻ, ഫോറൻസിക് മെഡിസിനിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രഹ്നാസ് അബ്ദുൾ അസീസ്, മൈക്രോബയോളജിയിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. ടി.പി. സിതാര നാസർ, ന്യൂറോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. അജിത അഗസ്റ്റിൻ, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. പി.ഡി. നിതിൻ, ഇഎൻടി വിഭാഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വർണ മെഡൽ നേടിയത്.…
Read Moreതടസമായി നിന്ന മതിൽ പൊളിച്ചു നീക്കി സ്ഥല ഉടമ; ഗതാഗത തടസം മാറി; സ്ഥലമുടമയും നാട്ടുകാരും ഡബിൾ ഹാപ്പി
ഏറ്റുമാനൂർ: നാട്ടുകാരുടെ ആവശ്യത്തോടു സ്ഥലമുടമയുടെ അനുകൂല പ്രതികരണം. ഉടമയ്ക്കു കൊടുത്ത വാക്കുപാലിച്ചു നാട്ടുകാർ. ഗതാഗതം സുഗമമായതിന്റെ ആഹ്ലാദത്തിൽ സ്ഥലമുടമയും നാട്ടുകാരും. എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടായാൽ യാത്രക്കാർ ആശ്രയിച്ചിരുന്ന റോഡാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപത്തുനിന്ന് ആരംഭിക്കുന്ന കൊച്ചുപുരയ്ക്കൽ-കണ്ണാറമുകൾ റോഡ്. എന്നാൽ റോഡിലെ ഒരു മതിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനു തടസമായിരുന്നു. തടസം നീക്കാനായി മതിൽ പൊളിക്കാൻ അനുമതി തേടി ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥലമുടമ അലക്സ് ആര്യൻകാലയെ സമീപിച്ചു. അലക്സ് അവർക്ക് അനുമതി നൽകി. മാർച്ച് 30ന് അസോസിയേഷന്റെ നേതൃത്വത്തിൽ മതിൽ പൊളിച്ചുനീക്കി.പൊളിച്ചു നീക്കിയ മതിൽ പത്തു ദിവസത്തിനകം അസോസിയേഷന്റെ നേതൃത്വത്തിൽ മനോഹരമായി പുനർനിർമിച്ചു നൽകി. നാടിന്റെ പൊതുകാര്യത്തിനായി കൈകോർത്ത സ്ഥലമുടമ അലക്സ് ആര്യൻകാലയും ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷനും നാടിനു മാതൃകയായി. ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി…
Read Moreആറു വയസുകാരന്റെ തല ജനാലക്കമ്പിയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കോട്ടയം: കളിക്കുന്നതിനിടെ ആറുവയസുകാരന്റെ തല ജനാലക്കമ്പിയിൽ കുടുങ്ങി. ആനത്താനത്ത് ഇന്നലെ വൈകുന്നേരം അഞ്ചിനാണു സംഭവം. കളിക്കുന്നതിനിടെയാണു ജനാലകമ്പികൾക്കിടയിലൂടെ കുട്ടി പുറത്തുനിന്നു വീടിനുള്ളിലേക്കു കയറിയത്. ആദ്യം കാലുകൾ ജനൽക്കമ്പിയിലൂടെ അകത്തേക്ക് ഇടുകയായിരുന്നു. തലയുടെ ഭാഗമെത്തിയപ്പോഴാണു കുടുങ്ങിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയച്ചത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു കമ്പി മുറിച്ചാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.
Read Moreഎന്റെ വോട്ടിന്റെ ശക്തി എനിക്കറിയാം, എന്റെ രാജ്യം, എന്റെ വോട്ട്… കടലിനടിയിൽ നിന്നൊരു തെരഞ്ഞെടുപ്പ് കാന്പയിൻ
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കടലിനടിയിൽ ബോധവത്കരണ കാമ്പയിൻ നടത്തി ചെന്നൈയിലെ സ്കൂബാ ഡൈവർമാർ. ആറ് സ്കൂബാ ഡൈവർമാരാണു നീലങ്കരൈയിൽ കടലിന്റെ അറുപതടി താഴ്ചയിൽ തെരഞ്ഞെടുപ്പു ബോധവത്കരണം നടത്തിയത്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ)യുടെ വോട്ടിംഗ് ബോധവത്കരണ പ്ലക്കാർഡുകൾ സഹിതം മോക്ക് ഇവിഎം മെഷീനുമായാണ് ഡൈവർമാർ കടലിൽ മുങ്ങിയത്. “എന്റെ വോട്ടിന്റെ ശക്തി എനിക്കറിയാം’,”എന്റെ രാജ്യം, എന്റെ വോട്ട്’ എന്നാണു പ്ലക്കാർഡിൽ എഴുതിയിരുന്നത്.
Read Moreകാണാതായ പട്ടിക്കുഞ്ഞിനെ തിരക്കി ഡ്രോൺ; കണ്ടെത്തിയതോ കരടിക്കൂട്ടത്തിൽ; വൈറലായി വീഡിയോ
മനുഷ്യരുമായി വേഗത്തിൽ ഇടപെഴകുന്ന ജീവികളാണ് നായകൾ. ഇരുവരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അത്രമേൽ ഗാഡമായി സ്നേഹിച്ച് വളർത്തുന്ന അവയെ പെട്ടെന്നൊരു ദിവസം കാണാതായാൽ എന്താകും സ്ഥിതി. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊന്ന് പോലെ വളർത്തിയ പട്ടിക്കുഞ്ഞിനെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ചാണ് പട്ടിക്കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചത്. കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യന്‍ ഹസ്കിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഒരു വലിയ പാതയിലൂടെ മൂന്ന് കരടികള്‍ക്കൊപ്പം ഹസ്കി ഓടുന്നതാണ് കാണാൻ സാധിക്കുന്നത്. കരടിക്കുട്ടൻമാരോടൊപ്പം അവയുടെ അമ്മയും കൂടെയുണ്ട്. യാതൊരു പേടിയും കൂടാതെ മുന്‍പെങ്ങോ പരിചയമുള്ള പോലാണ് കരടിക്കുട്ടികള്‍ക്കൊപ്പം പട്ടിക്കുഞ്ഞ് ചാടി നടക്കുന്നത്. ചാടി കളിക്കുന്ന ഹസ്കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള…
Read More