എല്ലാ ജീവികളും വസിക്കുന്നത് ആഹാരശൃംഖലയുടെ അടിസ്ഥാനത്തിലാണ്. ചെറിയ ജീവികളെ വലിയ ജീവികൾ ഭക്ഷണമാക്കുന്നു. അവയെ അതിനേക്കാൾ വലിയ ജീവികൾ ഭക്ഷിക്കുന്നു, എന്തിനേറെ മരിച്ച് മണ്ണടിയുന്പോൾ പോലും നമ്മൾ മറ്റുള്ളവർക്ക് ഭക്ഷണമാകുന്നു. അതുപോലെ മീനുകളെ കഴിക്കുന്നവരാണ് കൊക്കുകളും, പൊൻമാനും, പരുന്തുമെല്ലാം. വേലിയേറ്റ സമയത്ത് കരയിലേക്ക് അടിഞ്ഞ മീനിനെ തിന്നാനെത്തിയ കൊക്കിന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. പാതി കരയിലും പാതി വെള്ളത്തിലുമായി ജീവനുവേണ്ടി പിടയുന്ന മീനിനെ ആണ് ആദ്യം വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മീനിനെ കണ്ട ഒരു പക്ഷി ശരവേഗത്തിൽ എത്തി അതിനെ തിന്നാനായി നിൽക്കുന്നു. എന്നാൽ പെട്ടെന്ന് തന്നെ ആ പക്ഷിയുടെ കാലുകൾക്ക് സമീപമായി മറ്റൊരു മീൻ നിന്തി എത്തുന്പോൾ ജീവനു വേണ്ടി പിടയുന്ന ചെറു മത്സ്യത്തെ ഉപേക്ഷിച്ച് രണ്ടാമതെത്തിയ മീനിനെ തിന്നാനായി അത് പോയി. ആ സമയം ഒരു കാക്ക അവിടേക്ക് പറന്നെത്തുന്നു. കാക്കയും പിടയുന്ന മീനിന്റെ…
Read MoreCategory: Today’S Special
അയ്യോ എനിക്കിപ്പോ കല്യാണം കഴിക്കണ്ടായേ….പരീക്ഷയ്ക്ക് തോറ്റാൽ വീട്ടുകാർ കെട്ടിച്ച് വിടും, എങ്ങനെയെങ്കിലും ജയിപ്പിക്കണം സാർ; ഉത്തരക്കടലാസിൽ വിദ്യാർഥിനിയുടെ അപേക്ഷ
ഇപ്പോൾ പരീക്ഷാക്കാലമാണ്. നന്നായി പഠിച്ച് ജയിച്ചില്ലെങ്കിൽ കെട്ടിച്ച് വിടുമെന്ന് കുട്ടിക്കാലത്ത് നമ്മളെ പറഞ്ഞ് പേടിപ്പിക്കാറുണ്ടായിരുന്നു. ചില അമ്മമാരാകട്ടെ പരീക്ഷയ്ക്ക് തോറ്റിട്ടെങ്ങാനും വന്നാൽ പശുവിനെ വാങ്ങിത്തരും പിന്നെ അതിനെ മേയ്ക്കാൻ പോയാൽ മതി എന്ന ഡയലോഗും അടിക്കാറുണ്ട്. അതൊക്കെ പേടിച്ച് ഓടിപ്പോയി പഠിക്കുന്നൊരു ബാല്യകാലം ചിലർക്കെങ്കിലുമൊക്കെ ഉണ്ടാകും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ പരീക്ഷാ ഇൻവിജിലേറ്ററിനോട് ജബൽപൂരിൽ നിന്നുള്ള ഒരു വിദ്യാർഥിനി നടത്തിയ ഒരു അസാധാരണമായ അഭ്യർഥനയാണ് ഇത്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റിട്ടു വീട്ടിൽ പോയാൽ എന്റെ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചു വിടും, ആയതിനാൽ എങ്ങനെയെങ്കിലും എന്നെ ജയിപ്പിച്ചു വിടണമെന്നാണ് വിദ്യാർഥി ഇൻവിജിലേറ്ററിനോട് അപേക്ഷിച്ചത്. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കാനുള്ള സമ്മർദം വിദ്യാർഥികളിൽ വളരെ അധികമുണ്ട്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാറുമുണ്ട്. അയൽപക്കത്തെ കുട്ടിക്ക് നല്ല മാർക്കുണ്ടെങ്കിൽ അതിൽ പോലും അസൂയ…
Read Moreപണി പാളി…ബുക്ക് ചെയ്തത് വിൻഡോ സീറ്റ്, എന്നാൽ കിട്ടിയതോ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി യുവാവിന്റെ പോസ്റ്റ്
യാത്രകൾ ഇഷ്ടപ്പെടാത്തവർ കുറവാണ്. ദൂരെ യാത്ര ചെയ്യുന്പോൾ ബസിലായാലും, ട്രെയിനിലായാലും എന്തിനേറെ വിമാനത്തിൽ പോലും വിൻഡോ സീറ്റ് തെരഞ്ഞെടുക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ ട്രെയിൻ യാത്രയ്ക്ക് വിൻഡോ സീറ്റ് ബുക്ക് ചെയ്ത ഒരാള്‍ക്ക് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ദൂരെ യാത്രയ്ക്കായി പുറപ്പെട്ട യുവാവ് ട്രെയിനിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്തു. എന്നാൽ ട്രയിനിൽ കയറിയപ്പോഴാണ് തനിക്ക് പറ്റിയ അമളി യുവാവ് തിരിച്ചറിഞ്ഞത്. സീറ്റിന്റെ മുന്നിലും പിറകിലും വിൻഡോ ഉണ്ട്, എന്നാൽ തനിക്ക് ലഭിച്ച സീറ്റിന് മാത്രം വിൻഡോ ഇല്ല. സോഷ്യല്‍ മീഡിയയിലൂടെ യുവാവ് ഇതിന്റെ ചിത്രം സഹിതം പങ്കുവച്ചതോടെ സംഭവം വൈറലായി. നിരവധി ആളുകളാണ് യുവാവിന്റെ പോസ്റ്റിനു കമന്റുമായി രംഗത്തെത്തിയത്. വിൻഡോ ഇല്ലെങ്കിലെന്താ ചാര്‍ജര്‍ പോയിന്റ് ഉണ്ടല്ലോ അതോർത്ത് സമാധാനിക്കൂ എന്നാണ് യുവാവിനെ മറ്റുള്ളവർ ആശ്വസിപ്പിച്ചത്.
Read Moreആപ്പിൾ ഐഫോണിൽ മുട്ട പൊട്ടിച്ച് ഇൻഫ്ലുവൻസർ; വൈറലായി വീഡിയോ
ആപ്പിൾ ഐഫോണിൽ വച്ച് മുട്ട ചതയ്ക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കോട്ട് ഹെൻ്റ്സെപീറ്റർ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഇൻസ്റ്റാഗ്രാമിൽ റീൽ അപ്ലോഡ് ചെയ്തത്. വിലയേറിയ സ്മാർട്ട്ഫോണിൽ അസാധാരണമായി ചെയ്ത ഈ കാര്യം ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ അമ്പരിപ്പിച്ചു. സ്കോട്ട് എന്താണ് ചെയ്തതെന്ന് കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും. അയാൾ ഐഫോണിന്റെ പിൻഭാഗത്ത് ഒരു മുട്ട വയ്ക്കുന്നതും അതിന്മേൽ സുതാര്യമായ ഒരു ഫോൺ കവർ പതിയെ വയ്ക്കുന്നതും റീലിൽ കാണാം. പിന്നീട് ചുറ്റികയെടുത്ത് മുട്ട തകർത്താണ് ഈ സൂക്ഷ്മമായ നടപടി പിന്തുടരുന്നത്. ഫോണിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന. ഈ വർഷം ആദ്യം അപ്ലോഡ് ചെയ്ത റീൽ ഇൻസ്റ്റാഗ്രാമിൽ 3.1 ദശലക്ഷം വ്യൂസും ആയിരം കമന്റുകളും നേടി. “എനിക്കിത് ഇഷ്ടമല്ല” എന്ന് പറഞ്ഞ് കാഴ്ചക്കാർ ആകെ വെറുപ്പോടെ പ്രതികരിച്ചു. ദേഷ്യവും ഓക്കാനവും സൂചിപ്പിക്കുന്ന ഇമോജികളും…
Read Moreടൈറ്റൻ തകരുന്നതിന് തൊട്ടുമുമ്പ് കോടീശ്വരൻ അയച്ച അവസാനസന്ദേശം ഇതായിരുന്നു
എട്ട് മാസം മുൻപ് ലോകത്തെ നടുക്കിയ വൻ ദുരന്തമായിരുന്നു ടൈറ്റൻ അന്തർവാഹിനി തകർന്നത്. ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാൻ വേണ്ടി ജൂൺ 16 -നാണ് കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽ നിന്നുള്ള ഒരു സംഘം ടൈറ്റൻ പേടകത്തിൽ യാത്രയായത്. എന്നാൽ, യാത്ര തുടങ്ങി കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ അന്തർവാഹിനിയിൽ നിന്ന് സിഗ്നലുകളൊന്നും ലഭിക്കാതെയായി. പിന്നീട് നടന്ന അന്വേഷണത്തിൽ അന്തർവാഹിനി തകർന്നതായും അതിനുള്ളിലുണ്ടായ എല്ലാവരും മരിച്ചന്നും കണ്ടെത്തി. യാത്രക്കാരുടെ സംഘത്തിൽ കോടീശ്വരനായ ഹാമിഷ് ഹാർഡിംഗും ഉണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അദ്ദേഹം അവസാനമായി അയച്ച സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹാമിഷിന്റെ സുഹൃത്തും, മുതിർന്ന ബഹിരാകാശയാത്രികനുമായ കേണൽ ടെറി വിർട്സിൻ. ‘ഹേയ്, ഞങ്ങൾ നാളെ പുറപ്പെടുകയാണ്, എല്ലാം നല്ലതായി തോന്നുന്നു. കാലാവസ്ഥ മോശമാണ്, അതിനാൽ കാലാവസ്ഥ മെച്ചപ്പെടാനായി അവർ കാത്തിരിക്കുകയായിരുന്നു’ എന്നാണ് ഹാമിഷിന്റെ അവസാന സന്ദേശം. ഞങ്ങൾ സാധാരണയായി ഇത്തരം യാത്രകളിലെ അപകടസാധ്യതകളെക്കുറിച്ച്…
Read More‘നീ പണ്ട് നാടുവിട്ട് പോയ ഉണ്ണി അല്ലേടാ’! ഈ ആഫ്രിക്കക്കാരന്റെ ലിപ്സിങ്കിൽ മലയാളികൾ ഒന്നടങ്കം പറയുന്നതിങ്ങനെ; സോഷ്യൽ മീഡിയയിലെ താരമായി മലയാളത്തെ പ്രണയിക്കുന്ന കിലി
ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും ഇന്ന് ഇൻസ്റ്റഗ്രാമിൽ ആരാധകരേറെയുള്ള താരങ്ങളാണ്. 7.9 മില്യൺ ഫോളാവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഇവർക്കുള്ളത്. ഷേർഷയിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന ഹിറ്റ് ട്രാക്കിന് ഇരുവരും ചുണ്ടനക്കി അഭിനയിച്ചപ്പോൾ അവർ പോലും കരുതിക്കാണില്ല ഇന്ത്യയിലെ തരംഗമായി വീഡിയോ മാറുമെന്നത്. ഹിന്ദി ഗാനങ്ങൾക്ക് പുറമേ തമിഴ്, തെലുങ്ക് , മലയാളം ഗാനങ്ങൾക്കൊപ്പമുള്ള വീഡിയോകളും ഇവർ ചെയ്യാറുണ്ട്. എന്നാൽ മലയാളം പാട്ടുകളോട് ഇവർക്ക് ഒരു പ്രത്യേക താൽപര്യമുണ്ട്. മലയാളം പാട്ടുകൾക്ക് ഒരു പക്ഷേ മലയാളികളെക്കാൾ ഗംഭീരമായ ലിപ്സിങ്കാണ് ഇവർ നൽകുന്നത്. ‘സത്യം പറയെടാ നീ മലയാളിയല്ലേ’ എന്നാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ വരുന്ന പ്രധാനപ്പെട്ട കമന്റ്. ലിപ്സിങ്ക് വീഡിയോകളിലൂടെ കിലിയുടെയും നീമയുടെയും ജീവിതം മാറിമറിഞ്ഞെന്നു തന്നെ പറയാം. ടാൻസാനിയൻ ഇന്ത്യൻ ഹൈ കമ്മിഷന്റെ നേരിട്ടുള്ള ആദരവും ഇവർക്ക് ലഭിച്ചു. പരമ്പരാഗത ടാൻസാനിയൻ വസ്ത്രങ്ങളാണ്…
Read Moreഇത് എന്തൊരു മറിമായം…! റീൽ മോദിയും റിയൽ മോദിയും; വൈറലായി നരേന്ദ്ര മോദിയുടെ അപരൻ
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അസാധാരണമായ രൂപ സാദൃശ്യമാണ് എഴുപതുകാരനായ രാമചന്ദ്രന് വിനയായി മാറുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കേളിക്കൊട്ടിനിടയില് ആഗ്രയിലെത്തിയപ്പോഴാണ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായത്. അയോധ്യയിൽ പുതിയതായി നിര്‍മിച്ച രാമക്ഷേത്രം കാണാനുള്ള ആഗ്രഹത്തോടെയുള്ള യാത്രയ്ക്കിടയിലാണ് രാമചന്ദ്രന് ആഗ്രയിലെത്തിയത്. റെയില്‍വേ സ്റ്റേഷനിലിറങ്ങിയപ്പോഴേക്കും മോദിയുടെ ആരാധകര്‍ വളഞ്ഞു. താന്‍ നരേന്ദ്ര മോദിയല്ല മലയാളിയായ രാമചന്ദ്രനാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പലരും വിശ്വസിച്ചില്ല. പലര്‍ക്കും കൂടെനിന്ന് സെല്‍ഫിയെടുക്കണം. ബിജെപി ദേശീയ വൈസ് പ്രസിഡന്റായ എ.പി. അബ്ദുള്ളക്കുട്ടിയും ഇക്കൂട്ടത്തില്‍ സെല്‍ഫിയെടുത്തു. ഒരുകൂട്ടരുടേത് കഴിയുമ്പോള്‍ അടുത്ത കൂട്ടരെത്തുകയായി. ചുരുക്കത്തില്‍ ആഗ്രയിലെ മോദി ആരാധകരിൽ നിന്നു രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രാമചന്ദ്രൻ. ഇനി അയോധ്യയിലെത്തിയാല്‍ എന്തായിരിക്കുമവസ്ഥയെന്ന ആലോചിക്കാൻ പോലും കഴിയുന്നില്ലെന്നാണ് രാമചന്ദ്രനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കൂടി വോട്ടിംഗ് മെഷീനില്‍…
Read Moreദിവസവും മൂന്ന് നേരം കഞ്ചാവുപയോഗിക്കുന്നത് കൊണ്ട് നല്ല അമ്മയാവാൻ കഴിയുന്നു; യുവതിയുടെ പരാമർശത്തിൽ വിമർശനവുമായി സോഷ്യൽ മീഡിയ
മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ചോറിനൊപ്പം നല്ല ചൊല്ലു കൂടി കൊടുത്ത് വേണം വളർത്താൻ എന്ന് പറയാറില്ലേ. നല്ല വാക്കുകൾ കുഞ്ഞു കാതിലേക്ക് ഓതിക്കൊടുത്തെങ്കിലേ വളരുന്പോഴും അവർ നല്ല മനുഷ്യരായി തീരുകയുള്ളു. വീട്ടിൽ കാണുന്ന കാര്യങ്ങളാണ് പുറത്തു പോയി കുട്ടികൾ കാണിക്കുന്നത്. മാതാപിതാക്കൾ ദുർനടപ്പ് നടന്നാൽ കുഞ്ഞുങ്ങളുടെ വളർച്ചയെ അത് സാരമായി ബാധിക്കും. മിഷിഗണിലെ ബ്രിറ്റ് ഹിബ്ബിറ്റ്സ് എന്ന യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇവർക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. എന്നാൽ ഇവർ ദിവസവും മൂന്ന് തവണ കഞ്ചാവ് ഉപയോഗിക്കും. അതിനാൽ തനിക്ക് ഒരു നല്ല അമ്മയായി മാറാൻ കഴിയുന്നു എന്നാണ് ഹിബ്ബിറ്റ്സ് പറയുന്നത്. അമ്മ കഞ്ചാവ് ഉപയോഗിക്കുന്നത് മകളുടെ മുന്നിൽ വച്ചാണ്. മുതിർന്നവർ കഴിക്കുന്ന മരുന്നാണ് എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഹിബ്ബിറ്റ്സ് കഞ്ചാവ് ഉപയോഗിക്കുന്നത്. 2018 നവംബർ മുതലാണ് ഇവർ കഞ്ചാവ് ഉപയോഗിക്കാൻ…
Read Moreഈ നാരങ്ങ സ്വന്തമാക്കിയാൽ ഒരു വർഷം കൊണ്ട് സമ്പന്നനാകാം; ചെറുനാരങ്ങ ലേലത്തിൽ പോയത് 35,000 രൂപയ്ക്ക്
ഒരു ചെറുനാരങ്ങയ്ക്ക് എന്തായാലും പത്ത് രൂപയിൽ താഴെ ആയിരിക്കും വില. എന്നാൽ കാഴ്ചയിൽ ചെറിയവനാണെങ്കിലും തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ഇത് വിറ്റുപോയത് 35,000 രൂപയ്ക്കാണ്. ശിവരാത്രിയിൽ നിവേദിച്ച ചെറു നാരങ്ങയാണ് ഈ തുകയ്ക്ക് ലേലത്തിൽ പോയത്. സേലത്തിന് സമീപം ശിവഗിരി ഗ്രാമത്തിലെ പഴപൂശയൻ ക്ഷേത്രത്തിലാണ് വലിയ തുകയ്ക്ക് ചെറുനാരങ്ങ ലേലം നടന്നത്. ശിവരാത്രി ആഘോഷ സമയത്ത് നിവേദിച്ച ചെറുനാരങ്ങയും പഴങ്ങളും വിശ്വാസ പ്രകാരം ക്ഷേത്രത്തിൽ നിന്ന് ലേലം ചെയ്യും. ഈ നാരങ്ങ ഉയർന്ന തുകയ്ക്ക് ലേലം പിടിക്കുന്ന വ്യക്തിക്ക് വരും വർഷങ്ങളിൽ ആരോഗ്യവും സമ്പത്തും ലഭിക്കുമെന്ന വിശ്വാസമാണ് ക്ഷേത്രത്തിലെ ലേലത്തെ സവിശേഷമാക്കുന്നത്. 15 പേരാണ് ക്ഷേത്ര പൂജാരിയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ പങ്കെടുത്തത്. സേലം സ്വദേശിയാണ് ലേലത്തിൽ നാരങ്ങ സ്വന്തമാക്കിയത്. ക്ഷേത്രത്തിൽ ചെറുനാരങ്ങ പൂജ നടത്തിയതിന് ശേഷമാണ് ലേലത്തിൽ വിജയിച്ച വ്യക്തിക്ക് കൈമാറിയത്.
Read Moreപാലക്കാട് നിന്നും തിരുവനന്തപുരത്തേക്കൊരു കെഎസ്ആര്‍ടിസി; തൃശൂർ യാത്രക്കാർക്ക് മൊത്തം ഒരൊറ്റ പ്രാർഥന മാത്രം…
പ്രാര്‍ഥിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ബസില്‍ കയറിയിരുന്നൊരു കാലമുണ്ടായിരുന്നു. യാത്രികരെ അലോസരപ്പെടുത്തുംവിധം അമിതവേഗതയില്‍ പാഞ്ഞിരുന്ന വണ്ടികള്‍ക്ക് സ്പീഡ് ഗവേണര്‍ വന്നതോടെ ലക്കും ലഗാനുമായി. പരിഷ്കാരങ്ങള്‍ ഇങ്ങനെ വന്നുതുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി നന്നായി എന്നു കരുതിയവര്‍ ഏറെ. എന്നാല്‍ കാലംമാറിയപ്പോള്‍ അലോസരപ്പെടുത്തലിന്റെ കോലം മാറി എന്നുമാത്രം. യാത്രികര്‍ വീണ്ടും പ്രാര്‍ഥന തുടങ്ങിയിരിക്കുന്നു. അമിതവേഗതയല്ല ഇപ്പോഴത്തെ പ്രശ്നം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എന്ന പുതിയ പരിഷ്കാരമാണ് പാലക്കാട്ടെ യാത്രക്കാരില്‍ ചിലരെയെങ്കിലും വീണ്ടും ഇത്തരം പ്രാര്ഥനയിലേക്കു തള്ളിവിടുന്നത്. രാവിലത്തെ തൃശൂര്‍ യാത്രക്കാരാണ് പരാതിക്കാർ. രാവിലെ ആറരയ്ക്കു പാലക്കാട് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന തിരുവനന്തപുരം കളിയിക്കാവിള ബസ് ഏറെ യാത്രക്കാര്ക്ക്ആശ്വാസമാണ്. നേരം പുലര്‍ന്ന ശേഷം പുറപ്പെടുന്ന ഈ ബസില്‍ പോയാല്‍ പലര്‍ക്കും തൃശൂരിലെ ഓഫീസ് സമയത്തിനു മുമ്പുതന്നെ എത്തിപ്പെടാനാകും. പക്ഷേ പരിഷ്കാരങ്ങള്‍ യാത്രികര്‍ക്കു വിനയാകുകയാണ്. പാലക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നു 12 കിലോമീറ്റര്‍ അകലെയുള്ള കുഴല്‍മന്ദം എന്നൊരു കടമ്പ കടന്നുവേണം…
Read More