ജ​ന​ൽ തു​റ​ക്കു​ന്ന​തി​ന് ത​ർ​ക്കം: ബ​സി​ൽ യു​വ​തി​ക​ൾ ത​മ്മി​ൽ ചെ​രു​പ്പ് കൊ​ണ്ട് ത​ല്ല് ; ഇ​റ​ക്കി​വി​ട്ട് ക​ണ്ട​ക്ട​ർ

സ്ത്രീ​ക​ൾ ത​മ്മി​ൽ ബ​സി​ലും ട്രെ​യി​നി​ലും സീ​റ്റി​നെ ചൊ​ല്ലി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്ന​തും ഒ​ടു​വി​ൽ അ​ത് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് എ​ത്തു​ന്ന​തു​മാ​യു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടയ്​ക്കി​ടെ കാ​ണാ​റു​ള്ള​താ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​തും. ബ​സി​ന്‍റെ ജ​ന​ൽ തു​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള യു​വ​തി​ക​ളു​ടെ ത​ർ​ക്കം അ​വ​സാ​നം ചെ​രു​പ്പ് കൊ​ണ്ട് പ​ര​സ്പ​രം അ​ടി​ക്കു​ന്ന​തി​ലേ​ക്ക് വ​രെ എ​ത്തി. ക​ർ​ണാ​ട​ക​യി​ലെ ബെം​ഗ​ളു​രു​വി​ൽ ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത്. മു​ന്‍ സീ​റ്റി​ലി​രു​ന്ന യു​വ​തി ജ​ന​ൽ തു​റക്കുന്നതിന്​ പി​ൻ സീ​റ്റി​ലി​രു​ന്ന യു​വ​തിയെ എ​തി​ർ​ത്തി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​വു​ക​യും മു​ൻ​സീ​റ്റി​ലി​രു​ന്ന യു​വ​തി ഷൂ​സ് അ​ഴി​ച്ച് പി​ൻ സീ​റ്റി​ലെ യു​വ​തി​യെ അ​ടി​ക്കു​ക​യുമാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ൻ​സീ​റ്റി​ലി​രു​ന്ന യു​വ​തി​യും തി​രി​കെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി. ബ​സി​ലെ യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​ണ് ത​മ്മി​ൽ ത​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. അവസാനം ത​ല്ല് കൈ ​വി​ട്ട് പോ​കു​മെ​ന്ന​താ​യ​തോ​ടെ ക​ണ്ട​ക്ട​ർ ര​ണ്ട് പേ​രെ​യും ബ​സി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടാ​ണ് ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. Women slipper…

Read More

ഐ​എ​എ​സ് പ​രീ​ക്ഷ ജ​യി​ച്ചു: തെ​ളി​വി​നാ​യി വ്യാ​ജ പ​ത്ര​വാ​ർ​ത്ത​യും; ക​ള്ളം പ​റ​ഞ്ഞ് വി​വാ​ഹം ക​ഴി​ച്ച​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ജ​യി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി യു​വാ​വ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ യു​പി​എ​സ്‌​സി മെ​യി​ൻ പ​രീ​ക്ഷ പാ​സാ​യെ​ന്നും അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്നു എ​ന്നും വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രെ പ​റ​ഞ്ഞ് പ​റ്റി​ച്ചാ​ണ് യു​വാ​വ് വി​വാ​ഹം ന​ട​ത്തി​യ​ത്. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പാ​സാ​യ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ​യാ​ണ് വി​ജ​യ് സിം​ഗ് എ​ന്ന​യാ​ൾ വി​വാ​ഹം ചെ​യ്ത​ത്. വ​ധു​വി​നേ​യും വീ​ട്ടു​കാ​രേ​യും വി​ശ്വ​സി​പ്പി​ക്കാ​നാ​യി ഇ​യാ​ൾ വ്യാ​ജ പ​ത്ര​വാ​ർ​ത്ത​യും സൃ​ഷ്ടി​ച്ചി​രു​ന്നു. അ​വ​സാ​നം വി​ജ​യ് സിം​ഗി​ന്‍റെ ക​ള്ള​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ ഭാ​ര്യ​ങ്ങ​ൾ സ​ത്യാ​വ​സ്ഥ​യെ കു​റി​ച്ച് ഇ​യാ​ളോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യ് സിം​ഗി​നെ​തി​രെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രു​ടെ വി​വാ​ഹം 2023ൽ ​ആ​യി​രു​ന്നു. വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.    

Read More

ജീ​വ​ന​ക്കാ​ർ നോ​ക്കി​നി​ൽ​ക്കെ ആ​പ്പി​ൾ സ്റ്റോ​റി​ൽ നി​ന്ന് ക​ള്ള​ൻ അ​ടി​ച്ച് മാ​റ്റി​യ​ത് 40 ഐ​ഫോ​ണു​ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

ആ​പ്പി​ൾ സ്റ്റോ​റി​ൽ നി​ന്ന് 40 ഐ​ഫോ​ണു​ക​ൾ മോ​ഷ്ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ട്ടാ​പ്പ​ക​ലാ​ണ് സം​ഭ​വം. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ നോ​ക്കി നി​ൽ​ക്കെ​യാ​ണ് മൂ​ന്ന് ഡി​സ്പ്ലേ ടേ​ബി​ളു​ക​ളി​ൽ നി​ന്നും 40 ഐ​ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യത്. വേ​ഗ​ത്തി​ലെ​ത്തി ഒ​രാ​ൾ ഡി​സ്‌​പ്ലേ ടേ​ബി​ളി​ൽ വ​ച്ചി​രി​ക്കു​ന്ന ഐ​ഫോ​ണു​ക​ൾ വ​ലി​ച്ചെ​ടു​ക്കു​ന്ന​തും ത​ന്‍റെ വ​സ്ത്ര​ത്തി​ൽ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക അ​റ​യി​ലേ​ക്ക് ഇ​ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​തി​ൽ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന വ​സ്തു​ത എ​ന്തെ​ന്നാ​ൽ സു​ര​ക്ഷാ അ​ലാം ആ​ദ്യം മു​ത​ൽ ത​ന്നെ കേ​ട്ടി​ട്ടും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ പോ​ലീ​സോ ആ ​പ​രി​സ​ര​ത്തേ​ക്ക് എ​ത്തി​യി​ല്ല​ന്നു​ള്ള​താ​ണ്. മോ​ഷ​ണ​ത്തി​ന് ശേ​ഷം ക​ള്ള​ൻ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഒ​രു പോ​ലീ​സ് വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് കാ​ണാം. ഈ ​വാ​ഹ​ന​വും ക​ട​ന്നാ​ണ് മോ​ഷ്ടാ​വ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​ത്. This is why stores in Oakland are shutting down and why you can't have nice things. https://t.co/98DLSDwRtO —…

Read More

മു​ടി മു​റി​ച്ച​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; ബാ​ർ​ബ​റു​ടെ തലമു​ടി മു​റി​ച്ച് ക​ള​ഞ്ഞ് വി​നോ​ദ സ​ഞ്ചാ​രി

ത​ല​മു​ടി മു​റി​ച്ച സ്റ്റൈ​ൽ ഇ​ഷ്ട​പ്പെ​ടാ​തെ വ​ന്നി​ട്ടു​ള്ള അ​വ​സ്ഥ എ​പ്പോ​ഴെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടോ? ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം താ​യ്‍​ല​ൻ​ഡി​ലെ പ​ട്ടാ​യ​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഒ​രു സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പ​ട്ടാ​യ​യി​ൽ എ​ത്തി​യ ഒ​രു റ​ഷ്യ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക്ക് മു​ടി​മു​റി​ക്കാ​ൻ മോ​ഹം തോ​ന്നി. അ​തി​നാ​യി ഇ​യാ​ൾ സ്ഥ​ല​ത്തെ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പി​ലും ക​യ​റി. ത​ന്‍റെ ത​ല​മു​ടി മു​റി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ർ​ബ​ർ സാ​ധാ​ര​ണ ചെ​യ്യു​ന്ന​ത് പോ​ലെ മു​ടി മു​റി​ച്ചു. എ​ന്നാ​ൽ റ​ഷ്യ​ൻ സ​ഞ്ചാ​രി​ക്ക് ഈ ​സ്റ്റെ​ൽ അ​ത്ര ബോ​ധി​ച്ചി​ല്ല. ഒ​ട്ടും​മ​ടി​ക്കാ​തെ ത​ന്നെ അ​യാ​ൾ ബാ​ർ​ബ​റെ അ​തേ ക​സേ​ര​യി​ൽ ഇ​രു​ത്തി അ​യാ​ളു​ടെ മു​ടി ക​ണ്ടം തു​ണ്ട​മാ​യി മു​റി​ച്ചു ക​ള​ഞ്ഞു. പ​ട്ടാ​യ​യി​ലെ സ​ല്യൂ​ട്ട് ബാ​ർ​ബ​ർ ഷോ​പ്പി​ലാ​ണ് സം​ഭ​വം. പ​രി​മി​ത​മാ​യ ഇം​ഗ്ലീ​ഷ് പ്രാ​വീ​ണ്യം കാ​ര​ണം റ​ഷ്യ​ൻ സ്വ​ദേ​ശി കൈ ​കൊ​ണ്ട് ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ചാ​ണ​ത്രേ ത​ന്‍റെ മു​ടി മു​റി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ബാ​ർ​ബ​ർ ത​നി​ക്ക്…

Read More

ഒ​ന്നു മൂ​ന്നാ​കും മൂ​ന്ന് ഒ​ന്‍​പ​തും; ആ​ദ്യം ‘ഹൈ ​റി​ച്ച്’ ഇ​പ്പോ​ൾ ‘ഹൈ ​പു​വ​ർ’

ഹൈ​റി​ച്ചി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളി​ൽ‍ ഇ​യാ​മ്പാ​റ്റ​ക​ളേ​പ്പോ​ലെ​യാ​ണ് ആ​ളു​ക​ൾ മ​യ​ങ്ങി വീ​ണ​ത്. മ​നം​മ​യ​ക്കു​ന്ന​താ​യി​രു​ന്നു വാ​ഗ്ദാ​ന​ങ്ങ​ൾ. ഒ​രു​ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചാ​ല്‍ മൂ​ന്നു​വ​ര്‍​ഷം​കൊ​ണ്ട് മൂ​ന്നു​ല​ക്ഷം തി​രി​ച്ചു​കി​ട്ടും. അ​തി​നു​മു​ണ്ട് ആ​ക​ര്‍​ഷ​ണീ​യ​മാ​യ വ്യ​വ​സ്ഥ​ക​ള്‍. ഒ​രു​ല​ക്ഷ​ത്തി​ന് നി​ക്ഷേ​പ​ത്തി​ല്‍ കു​റ​വു​വ​രു​ത്താ​തെ ത​ന്നെ ആ​ദ്യ ആ​ഴ്ച​യി​ല്‍ പ​തി​നാ​യി​രം അ​ക്കൗ​ണ്ടി​ലേ​ക്ക് വ​രും. വാ​ഗ്ദാ​ന​പ്ര​കാ​ര​മു​ള്ള മൂ​ന്നു​ല​ക്ഷം പ്ര​തി​മാ​സ ഗ​ഡു​ക്ക​ളാ​യി മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ക്കൗ​ണ്ടി​ലെ​ത്തും. നി​ക്ഷേ​പ​സം​ഖ്യ ഒ​രു​കാ​ര​ണ​വ​ശാ​ലും പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന നി​ബ​ന്ധ​ന ലാ​ഭ​ക്ക​ണ്ണോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്കാ​റി​ല്ല. മാ​ത്ര​മ​ല്ല പ്ര​തി​മാ​സ​മു​ള്ള പ​ണം വാ​ങ്ങാ​തി​രു​ന്നാ​ല്‍ ആ​ദ്യ മൂ​ന്നു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​ടു​ത്ത മൂ​ന്നു​വ​ര്‍​ഷം കൂ​ടി​യാ​കു​മ്പോ​ഴേ​ക്കും ആ​ദ്യ​മി​ട്ട ഒ​രു​ല​ക്ഷം ഒ​ന്‍​പ​തു ല​ക്ഷ​മാ​കും. അ​ഞ്ച് ല​ക്ഷം നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യി കാ​ര്‍ അ​ച്ചീ​വ്മെ​ന്‍റു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ക​ണ​ക്കി​ലെ ലാ​ഭം ക​ണ​ക്കാ​ക്കി നി​ക്ഷേ​പം പെ​റ്റു​പെ​രു​കു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണേ​റെ​യും. ഒ​രു​ല​ക്ഷം നി​ക്ഷേ​പി​ച്ച​വ​ര്‍​പോ​ലും കാ​ര്‍ അ​ച്ചീ​വ്മെ​ന്‍റ് എ​ന്ന വാ​ഗ്ദാ​ന​ത്തി​ല്‍ മ​യ​ങ്ങി പ്ര​തി​മാ​സ വി​ഹി​തം പോ​ലും കൈ​പ്പ​റ്റാ​തെ ക​ണ​ക്കി​ലെ പെ​രു​ക്ക​വും കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ നി​ക്ഷേ​പ​ക​രി​ല്‍ വ​ള​രെ കു​റ​ച്ചു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ലാ​ഭ​വി​ഹിത​മു​ള്‍​പ്പെ​ടെ…

Read More

അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞ് ഒ​ഴു​കി​യെ​ത്തി​യ​ത് ദ​ശാ​വ​താ​ര​വും ശി​വ​ലിം​ഗ​വും: ന​ദീ തീ​ര​ത്ത് മ​ഹാ​വി​ഷ്ണു​വി​ന്‍റെ വി​ഗ്ര​ഹം ക​ണ്ടെ​ത്തി; വി​ഗ്ര​ഹ​ത്തി​ന് അ​യോ​ധ്യ​യി​ലെ രാ​മ​നു​മാ​യി സാ​ദൃ​ശ്യം

ക​ർ​ണാ​ട​ക​യി​ലെ റാ​യ്ചു​ർ ജി​ല്ല​യി​ൽ കൃ​ഷ്ണാ ന​ദി​ക്കു സ​മീ​പം മ​ഹാ​വി​ഷ്ണു​വി​ന്‍റെ പ​ത്ത് അ​വ​താ​ര​ങ്ങ​ളെ​യും ചി​ത്രീ​ക​രി​ക്കു​ന്ന പു​രാ​ത​ന ദ​ശാ​വ​താ​ര​വി​ഗ്ര​ഹം ക​ണ്ടെ​ത്തി. വി​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​ഭാ​വ​ല​യ​ത്തി​ൽ മ​ത്സ്യം, കൂ​ർ​മ, വ​രാ​ഹ, ന​ര​സിം​ഹം, വാ​മ​ന​ൻ, രാ​മ​ൻ, പ​ര​ശു​രാ​മ​ൻ, കൃ​ഷ്ണ​ൻ, ബ​ല​രാ​മ​ൻ, ക​ൽ​ക്കി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള “ദ​ശാ​വ​താ​ര​ങ്ങ​ൾ’ കൊ​ത്തി​യി​ട്ടു​ണ്ട്. മ​ഹാ​വി​ഷ്ണു​വി​നെ നാ​ലു കൈ​ക​ളോ​ടെ​യാ​ണു ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ക​ളി​ലു​ള്ള കൈ​ക​ൾ ശം​ഖും ച​ക്ര​വും പി​ടി​ച്ചി​രി​ക്കു​ന്നു. താ​ഴ​ത്തെ കൈ​ക​ൾ വ​രം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ്. മാ​ല​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും കൊ​ണ്ടു വി​ഗ്ര​ഹം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. പു​രാ​ത​ന ശി​വ​ലിം​ഗ​വും ഇ​വി​ടെ​നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 11-12 നൂ​റ്റാ​ണ്ടു​ക​ളി​ലേ​താ​ണു വി​ഗ്ര​ഹ​മെ​ന്നു പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്നു. കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നു ച​രി​ത്ര​ത്തി​ലും പു​രാ​വ​സ്തു​ശാ​സ്ത്ര​ത്തി​ലും സ്പെ​ഷ​ലൈ​സ് ചെ​യ്ത അ​ധ്യാ​പി​ക ഡോ. ​പ​ത്മ​ജ ദേ​ശാ​യി പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ശ​ത്തി​നി​ട​യി​ൽ ന​ദി​യി​ൽ മു​ങ്ങി​യ​താ​യി​രി​ക്കാം വി​ഗ്ര​ഹം. അ​യോ​ധ്യ​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച രാം​ല​ല്ല വി​ഗ്ര​ഹ​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ഇ​തി​നു സാ​മ്യ​മു​ള്ള​താ​യും ഡോ. ​പ​ത്മ​ജ പ​ഞ്ഞു.  

Read More

അ​ച്ഛ​നെ ഒ​ന്ന് പ​റ്റി​ക്കാ​ൻ നോ​ക്കി​യ​താ… മോ​ന് കി​ട്ടി​യ​തോ എ​ട്ടി​ന്‍റെ പ​ണി​യും

അ​ച്ഛ​നി​ൽ​നി​ന്നു പ​ണം കി​ട്ടാ​ൻ വേ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം മെ​ന​ഞ്ഞ യു​വാ​വി​നെ പൊ​ക്കി പോ​ലീ​സ് . ബി​ഹാ​റി​ലെ കൈ​മൂ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. പ​രീ​ക്ഷ​യ്ക്കെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ യു​വാ​വ് തി​രി​കെ എ​ത്തേ​ണ്ട നേ​രം ക​ഴി​ഞ്ഞി​ട്ടും എ​ത്തി​യി​ല്ല. പി​ന്നാ​ലെ, യു​വാ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​രു ഫോ​ൺ കോ​ൾ വ​ന്നു. യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും വി​ട്ടു​കി​ട്ട​ണ​മെ​ങ്കി​ൽ ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നു​മാ​ണു ഫോ​ണി​ൽ വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞ​ത്. പ​ണം മ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട്ടാ​ൽ മ​തി​യെ​ന്നും വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ൾ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ഒ​രു സ്പെ​ഷ​ൽ ടീ​മി​നെ​യും നി​യോ​ഗി​ച്ചു. താ​മ​സി​യാ​തെ കോ​ൽ​ക്ക​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു യു​വാ​വി​നെ ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വ് ഉ​ള്ള കാ​ര്യം വെ​ളി​പ്പെ​ടു​ത്തി. അ​ച്ഛ​നോ​ടു പ​ഠി​ക്കാ​ൻ പോ​കാ​ൻ പ​ണം ചോ​ദി​ച്ച​പ്പോ​ൾ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നു വേ​ണ്ടി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു ത​ന്നി​ല്ലെ​ന്നും അ​തി​നാ​ലാ​ണു ത‌​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം ക​ളി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ മൊ​ഴി. പോ​ലീ​സ് താ​ക്കീ​ത്…

Read More

കണ്ടു… ഇഷ്ടപ്പെട്ടു…എടുക്കുന്നു; ഷോ​റൂ​മി​ൽനി​ന്നു ബൈ​ക്ക് ട്ര​യ​ൽ റ​ണ്ണി​നു വാ​ങ്ങി യു​വാ​വ് മു​ങ്ങി

വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു ന​മ്മ​ൾ ഷോ​റൂ​മി​ലെ​ത്തി​യാ​ൽ ട്ര​യ​ൽ റ​ൺ നോ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ധി​കൃ​ത​ർ വാ​ഹ​നം ന​ൽ​കാ​റു​ണ്ട്. ട്ര​യ​ൽ നോ​ക്കി​യ ശേ​ഷം വാ​ഹ​നം ന​മ്മ​ൾ തി​രി​ച്ച് ഏ​ൽ​പ്പി​ക്കാ​റുമു​ണ്ട്. എ​ന്നാ​ൽ തി​രി​ച്ച് കൊ​ടു​ക്കാ​തെ വ​ന്നാ​ലു​ള്ള അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന് ചി​ന്തി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ… ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വാ​വ് ബൈ​ക്ക് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ എത്തി. അവിടെ നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോകുവാണെന്ന് ധരിപ്പിച്ച് ബൈ​ക്കു​മാ​യി മു​ങ്ങി. യൂസ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽനി​ന്നാ​ണ് കെ​എ​ൽ58 എ​ഇ6715 യ​മ​ഹ ബൈ​ക്കു​മാ​യി 26 കാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യായിരുന്നു സം​ഭ​വം. മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണെ​ന്നും പേ​ര് സ​നി​ത്ത് എ​ന്നാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് യു​വാ​വ് ഷോ​റൂ​മി​ൽ എ​ത്തി​യ​ത്. നി​ര​വ​ധി ബൈ​ക്കു​ക​ൾ നോ​ക്കി​യെ​ങ്കി​ലും യ​മ​ഹ​യു​ടെ ബൈ​ക്കാ​ണ് യു​വാ​വി​ന് ഇ​ഷ്ട​പ്പെ​ട്ട​ത്. ഇ​ത് ട്ര​യ​ൽ റ​ൺ ന​ട​ത്ത​ണമെന്ന് യു​വാ​വ് ഷോ​റൂം ഉ​ട​മ​യോ​ട് ആ​വ​ശ്യ​പ്പ​ട്ടു. സാ​ധാ​ര​ണ ഷോ​റൂ​മി​ൽനി​ന്ന് ആ​ളു​ക​ൾ ബൈ​ക്ക് ട്ര​യ​ൽ റ​ണ്ണി​നാ​യി കൊ​ണ്ടു​പോ​കാ​റു​ണ്ട്.…

Read More

ചും​ബ​നം ന​ൽ​കി വി​വാ​ഹാ​ഭ്യ​ർ​ഥ​ന; പി​ന്നാ​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ കാ​മു​ക​ന്‍റെ മു​ഖ​ത്ത​ടി​ച്ച് യു​വ​തി

കാ​മു​ക​ന്മാ​രു​ടെ വി​വാ​ഹാ​ഭ്യ​ർ​ഥ​നയുടെ വീ​ഡി​യോ​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ആ ​പ്ര​ത്യേ​ക​ത ത​ന്നെ​യാ​ണ് വീ​ഡി​യോ​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വേറിട്ട് നിർത്തുന്നത്. സം​ഭ​വ​മെ​ന്ത​ന്നാ​ൽ വി​വാ​ഹ അ​ഭ്യാ​ർ​ഥ​ന​യ്ക്കാ​യി യ​ഥാ​ർ​ഥ മോ​തി​രം ഉ​പ​യോ​ഗി​ച്ചി​ല്ല​ന്ന​തി​ന്‍റെ പേ​രി​ൽ കാ​മു​കി​യു​ടെ അ​ടി വാ​ങ്ങേ​ണ്ടി വ​ന്നു ഈ ​കാ​മു​ക​ന്. ആ ​ത​ല്ല് ക​ണ്ട​ത് ഒ​ന്നും ര​ണ്ടും പേ​ര​ല്ല ഒ​രു സ്റ്റേ​ഡി​യം മൊ​ത്ത​മാ​യി​രു​ന്നു. എ​ക്സി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ഒ​രു ക​ളി ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ലെ ഗ്യാ​ല​റി​യി​ല്‍ ഇ​രി​ക്കു​ന്ന കാ​മു​ക​ന്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ന് ന​ടു​ക്ക് നി​ന്ന് കാ​മു​കി​യെ ചും​ബി​ച്ചു. തു​ട​ർ​ന്ന് കാ​മു​ക​ൻ ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ചെ​പ്പ് തു​റ​ന്ന് അ​തി​ൽ നി​ന്നും മി​ഠാ​യി ന​ൽ​കി വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. കാ​മു​ക​ൻ സ്വ​ർ​ണ​മോ​തി​ര​ത്തി​ന് പ​ക​ര​മാ​ണ് മ​ധു​രം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ വ​ച്ച് അ​പ​മാ​നി​ത​യാ​യെ​ന്ന് തോ​ന്നി​യ കാ​മു​കി തൊ​ട്ട​ടു​ത്ത നി​മി​ഷം അ​യാ​ളു​ടെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ചു. കൂ​ടാ​തെ ത​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പേ​പ്പ​ർ…

Read More

വരാന്ന് പറഞ്ഞിട്ടും ചേട്ടൻ വന്നില്ല ; വി​വാ​ഹദി​വ​സം വ​ര​ൻ മുങ്ങി; പ​രാ​തി​യു​മാ​യി വ​ധു​വും ബ​ന്ധു​ക്ക​ളും

വി​വാ​ഹ​ത്തി​നാ​യി എ​ത്താ​മെ​ന്ന് പ​റ​ഞ്ഞ വ​ര​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ധു​വും ബ​ന്ധു​ക്ക​ളും പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ത്തി. ത​ല​ശേ​രി പൊ​ന്ന്യം സ്വ​ദേ​ശി​യാ​യ യു​വ​തി​യും ബ​ന്ധു​ക്ക​ളു​മാ​ണ് ഇ​ന്ന​ലെ കേ​ള​കം പോ​ലീ​സി​ൽ സ​ഹാ​യ അ​ഭ്യ​ർ​ഥന​യു​മാ​യി എ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ന് ​ചോ​നാ​ട് അ​മ്പ​ല​ത്തി​ൽ വ​ച്ച് വി​വാ​ഹം ക​ഴി​ക്കാം എ​ന്നാ​ണ് വ​ര​ൻ യു​വ​തി​യെ​യും ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് യു​വ​തി​യും ബ​ന്ധു​ക്ക​ളും രാ​വി​ലെ അ​മ്പ​ല​ത്തി​ൽ എ​ത്തി. പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞി​ട്ടും യു​വാ​വി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല​ത​വ​ണ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. എ​ന്നാ​ൽ, ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ്വ​ദേ​ശം എ​ന്ന് യു​വ​തി​യെ​ധ​രി​പ്പി​ച്ചി​രു​ന്ന കേ​ള​ക​ത്ത് യു​വ​തി​യും ബ​ന്ധു​ക്ക​ളും എ​ത്തി​യ​ത്. യു​വാ​വി​ന്‍റെ ഫോ​ട്ടോ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വ് തൊ​ണ്ടി​യി​ൽ സ്വ​ദേ​ശി ജോ​ബി​ഷ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ഈ ​സ​മ​യ​ത്ത് യു​വ​തി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് ത​നി​ക്ക് നാ​ലു​മ​ണി​ക്ക് എ​ത്താ​ൻ സാ​ധി​ക്കു എ​ന്നും പി​താ​വി​നെ സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി…

Read More