ആൺമക്കളുടെ ജീവിതപങ്കാളികളെ കുറിച്ച് അമ്മമാർക്ക് കുറച്ച് സങ്കല്പങ്ങളൊക്കെ കാണും. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകൾ പ്രചരിക്കാറുമുണ്ട്. എന്നാൽ അത്തരത്തിലൊന്നാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംഭവം എന്തെന്നാൽ ഒരമ്മ തന്റെ മകനെ പ്രണയിക്കുന്ന പെൺകുട്ടിക്ക് വേണ്ടി തയാറാക്കിയ 10 നിയമങ്ങളാണ്. ‘ഇതെന്റെ കാമുകന്റെ അമ്മ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ്’ എന്നും പറഞ്ഞാണ് ഒരു യുവതി ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ മകനെ പ്രേമിക്കുന്ന പെൺകുട്ടി എങ്ങനെ ആയിരിക്കണം, എന്തൊക്കെ ചെയ്യരുത് എന്നിങ്ങനെയാണ് അമ്മ പറയുന്നത്. ‘എന്റെ മകൻ നിങ്ങളുടെ എടിഎം മെഷീനല്ല’ ഇതാണ് ഒന്നാമത്തെ നിയമം. അതായത്, അവനിൽ നിന്നും ഇടയ്ക്കിടെ കാശ് വാങ്ങരുത്, ഗിഫ്റ്റ് വാങ്ങരുത് എന്നൊക്കെയാണ് അർഥം. രണ്ടാമതായി പറയുന്നത്, ഒരു സ്ട്രിപ്പറെ പോലെ വേഷം ധരിച്ച് തന്റെ വീട്ടിലെങ്ങാനും വന്നാൽ അപ്പോൾ തന്നെ അവളെ അവിടെ നിന്നും പറഞ്ഞുവിടും…
Read MoreCategory: Today’S Special
‘ലവ് ഈസ് ലൈഫ്, ബട്ട് ലവർ ഈസ് നോട്ട് വൈഫ്’; വൈറലായി ഓട്ടോ ചേട്ടന്റെ മോട്ടിവേഷൻ ഡയലോഗ്
ബംഗളൂരു നഗരത്തിലെ ഓട്ടോറിക്ഷകളെ കുറിച്ചുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ ചിരി പടർത്താറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വാഹനങ്ങൾക്ക് പിന്നിൽ പല വാചകങ്ങളോ മഹത്വചനങ്ങളോ ഒക്കെ നമ്മൾ എഴുതാറുണ്ട്. ചില വാചകങ്ങൾ കട്ട മോട്ടിവേഷനാകും തരുന്നതും. ബംഗളൂരു നഗരത്തിലോടുന്ന ഒരു ഓട്ടോയുടെ പിന്നിൽ എഴുതിയ വാചകം റിഷിക ഗുപ്തയെന്ന യൂസർ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് ചിരി പടർത്തിയത്. “സ്നേഹം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല,”എന്നാണ് ഓട്ടോയിൽ എഴുതിയിരിക്കുന്നത്. “ശരി, ഞാൻ തിരയുന്ന പ്രചോദനം ഇതല്ല” എന്ന ക്യാപ്ഷനോടെയാണ് റിഷിക ഗുപ്ത പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതോടെ പോസ്റ്റ് വേഗംതന്നെ വൈറലായി. ഓട്ടോക്ക് പിറകിലെ വാക്കുകളേക്കാൾ തമാശയാണ് ആളുകളുടെ കമന്റുകൾ. കല്യാണം കഴിഞ്ഞ് ഭാര്യയായുണ്ടായിട്ടും കാമുകി ഉണ്ടെന്ന് പറയാതെ പറഞ്ഞ ഇയാളുടെ ആത്മവിശ്വാസം തനിക്കും വേണമെന്നാണ് ഒരു വിരുതന്റെ കമന്റ്. തേപ്പ് കിട്ടിയതാണോ ഇങ്ങനെ എഴുതാൻ കാരണമെന്നും…
Read Moreബ്രോക്കർമാർക്ക് വെല്ലുവിളിയോ… ഭാവിവധുവിനെ കണ്ടെത്താൻ ചാറ്റ് ജിപിടി
നിർമിതബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണു ചാറ്റ് ജിപിടി. ഇതുപയോഗിച്ചു കവിതയും നോവലും എഴുതാൻവരെ സാധിക്കും. ലോകമെമ്പാടും വളരെവേഗം സ്വീകരിക്കപ്പെട്ട ചാറ്റ് ജിപിടിയുടെ മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് അലക്സാണ്ടർ സാദാൻ എന്ന റഷ്യൻ യുവാവ്. ഐടി പ്രൊഫഷണലായ 23 കാരനായ ഇയാൾ തന്റെ വധുവിനെ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തിയെന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്. വധുവിനെക്കുറിച്ചുള്ള തന്റെ സങ്കൽപങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കിയശേഷം പെൺകുട്ടികളുടെ പ്രൊഫൈലുകൾ പരിശോധിക്കാന്‍ ചാറ്റ്ജിപിടിയെ പരിശീലിപ്പിച്ചെന്ന് അലക്സാണ്ടർ പറയുന്നു. തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് 5,239 പെണ്കുട്ടികളില്നിന്നു തനിക്കു ചേർന്ന ഒരു യുവതിയെ ചാറ്റ്ജിപിടി കണ്ടെത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു. ഡേറ്റിംഗ് സൈറ്റുകളിൽ വ്യക്തികള്‍ ചെയ്യുന്നതുപോലെ സ്ത്രീകളുമായി ചാറ്റ് ജിപിടി ചാറ്റ് ചെയ്യുകയും അതുവഴി അലക്സാണ്ടറിന് അനുയോജ്യയായ കരീന ഇമ്രാനോവ്ന എന്ന യുവതിയെ തെരഞ്ഞെടുക്കുകയുമായിരുന്നു. പങ്കാളിയെ തേടി ഒരുവർഷത്തോളം അലഞ്ഞെന്നും ജോലിത്തിരക്കു കാരണം ഒടുവിൽ ഉത്തരവാദിത്വം ചാറ്റ്ജിപിടിയെ ഏല്‍പ്പിക്കുകയായിരുന്നെന്നും അലക്സാണ്ടര്‍ പറയുന്നു. ചാറ്റ്…
Read Moreകുടിയൻമാർ സ്റ്റെപ്പ് ബാക്ക്; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം; രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനമേർപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമുള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണ്. ഈ മാസം 24ന് വൈകിട്ട് 6 മുതൽ അടുത്ത ദിവസം വൈകിട്ട് 6 വരെയാണ് നിരോധനം. ഫെബ്രുവരി 25നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഈ മാസം 17 മുതല്‍ 26 വരെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും. 17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17-ന് തുടക്കമാകും. ക്ഷേത്ര ട്രസ്റ്റിന്റേയും, വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഉത്സവത്തിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ട്.…
Read Moreകെറ്റിൽ ചിക്കൻ സൂപ്പറാ… ഹോസ്റ്റലിൽ ഉണ്ടാക്കിയ ചിക്കന്‍ കറി വൈറൽ
അമ്മയുണ്ടാക്കുന്ന രുചി വേറെ എവിടെ ചെന്നാലും കിട്ടില്ല. അമ്മയുടെ കറികൂട്ടിനൊപ്പം സ്നേഹം കൂടി ചാലിക്കുന്പോൾ അതിന്റെ സ്വാദ് ഒന്നു വേറെതന്നെയാണ്. അമ്മയുടെ ഭക്ഷണം ഏറ്റവും മിസ് ചെയ്യുന്നത് ഹോസ്റ്റലിൽ താമസിക്കുന്പോഴാണ്. ഹോസ്റ്റൽ താമസിക്കുന്നവരോട് അവിടുള്ള ഭക്ഷണത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ… പിന്നെ കൂട്ടുകാരൊന്നിച്ച് കൂടി അത് മറ്റൊരു വൈബാക്കി മാറ്റും. ഇല്ലായ്മയേയും സ്നേഹിച്ച് തുടങ്ങുന്നത് ഹോസ്റ്റലിൽ ജീവിക്കുന്പോഴാണ്. ഇപ്പോഴിതാ തനുശ്രീ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടിലൂടെ ‘ഹോസ്റ്റല്‍ ജീവിതം’ എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്. നാല് ദിവസം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഒരു കോഴിക്കറി ഉണ്ടാക്കുന്നതാണ് വീഡിയോ. ഇല്ക്ട്രിക്ക് കെറ്റില്‍ ചൂടാക്കി അതിലേക്ക് ഉള്ളിയും, മുളകും, ഇഞ്ചിയും, ഉരുളക്കിഴങ്ങും അരിഞ്ഞ് നിക്ഷേപിക്കുന്നു. പിന്നാലെ കഴുകി വൃത്തിയാക്കിയ ചിക്കനും ഇടുന്നു. തുടര്‍ന്ന് കറി തിളച്ച് വരുമ്പോള്‍ മറ്റ് മസാല കൂട്ടുകള്‍…
Read Moreഎത്ര നേരമായ് ഞാൻ കാത്ത് കാത്ത് നിൽപ്പൂ… ആദ്യരാത്രിയിൽ മണിയറയിൽ കാത്തിരിക്കുന്ന വധുവിനോട് പറയാതെ വരൻ മുങ്ങി; പിന്നെ പൊങ്ങിയത് മൂന്ന് ദിവസത്തിന് ശേഷം
വിവാഹമെന്നത് പലരുടേയും സ്വപ്നമാണ്. അന്നത്തെ ദിവസം ഫോട്ടോഷൂട്ടും വിവാഹ പാർട്ടിയുമൊക്കെയായി വധൂ വരൻമാർ നല്ല തിരക്കാകും. ഇതെല്ലാം കഴിഞ്ഞ് നന്നേ ക്ഷീണത്തോടെയാണ് റൂമിലേക്കെത്തുന്നത്. എന്നാൽ വധു റൂമിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും തന്റെ പ്രിയതമൻ വരാതായാൽ എന്താകും സ്ഥിതി. ചങ്ക് തകർന്നു പോകില്ലേ… അത്തരത്തിലുള്ളൊരു വാർത്തയാണ് ബിഹാറിലെ ഷഹബാസ്പൂർ ഗ്രാമത്തിൽ നിന്നും പുറത്തു വരുന്നത്. ആദിത്യ ഷാഹി എന്ന യുവാവ് വിവാഹദിവസം രാത്രി വധുവിനെ തനിച്ചാക്കി എങ്ങോട്ടോ മുങ്ങി. ഫെബ്രുവരി 4 -ന് വളരെ ആർഭാടത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ അന്നേ ദിവസം രാത്രി വരൻ ആരോടും പറയാതെ കടന്നു കളയുകയായിരുന്നു. റൂമിലെത്തിയ വധു മണിക്കൂറുകളായിട്ടും തന്റെ ഭർത്താവിനെ കാണാത്തതിനാൽ വീട്ടുകാരോട് അതിനെ കുറിച്ചു സംസാരിച്ചു. വീട്ടുകരെല്ലാവരും യുവാവിനെ തിരഞ്ഞെങ്കിലും എങ്ങും കാണാൻ സാധിച്ചില്ല. ഫോൺ വിളിച്ചു നോക്കിയെങ്കിലും യുവാവ് അത് എടുക്കുന്നുമില്ല. അതോടെ പരിഭ്രാന്തരായ വീട്ടുകാർ…
Read Moreനായയുടെ ‘ബാലന്‍സിംഗ് ആക്ട്’ ; ലൈക്കിനും കമന്റിനും വേണ്ടി മിണ്ടാപ്രാണിയോട് എന്തീനീ ക്രൂരതയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
മനുഷ്യനുമായി ഏറ്റവും ആദ്യം അടുത്ത മൃഗങ്ങളിലൊന്നാണ് നായകള്‍. വീടിന്റെ കാവൽക്കാരൻ എന്നാണ് നായകൾ അറിയപ്പെടുന്നത്. മനുഷ്യന് ഏറ്റവും വിശ്വസിക്കാവുന്നതും നന്ദിയുള്ളതുമായ മൃഗമായി കണക്കാക്കുന്നതും നായകളെയാണ്. ഇന്ന് പോലീസിനും കസ്റ്റംസിലും വരെ നായകളെ പരിശീലനം നല്കി ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു നായയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ വലിയ വിമർശനങ്ങളാണ് ഇതിനു നേരേ ഉയരുന്നത്. വായിൽ കടിച്ചു പിടിച്ചിരിക്കുന്ന ഒരു പലകയുടെ മുകളിൽ ഇരുവശത്തുമായി ഓരോ ഗ്ലാസ് വെള്ളവും തലയിൽ മറ്റൊരു ഗ്ലാസിൽ വെള്ളവുമായി ഒട്ടും ബാലൻസ് തെറ്റാതെ നടന്നു വരുന്ന നായയാണ് വീഡിയോയിൽ ഉള്ളത്. വളരേ വേഗത്തിൽ തന്നെ വീഡിയോ ശ്രദ്ധേയമായി. മിണ്ടാപ്രാണികളെ വെറും ലൈക്കിനും കമന്റിനും വേണ്ടി ഉപദ്രവിക്കരുതെന്നാണ് വീഡിയോ കണ്ട പലരും പറഞ്ഞത്. അവന്റെ കണ്ണുകളില്‍ ഭയം കാണാം എന്നായിരുന്നു മറ്റ് ചിലര്‍ എഴുതിയത്. ചിലര്‍ ഇത് ആനിമല്‍ ലേബര്‍ അബ്യൂസ്…
Read More‘പ്രണയദിനങ്ങള്‍’ ഇല്ലാത്ത നാടുമുണ്ട് ലോകത്ത്…
പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുന്ന ദിവസമാണ് വാലന്റെൻസ് ദിനം. വാലന്റെൻസ് ദിനത്തിന് 7 ദിവസം മുമ്പേ ആഘോഷങ്ങള്‍ തുടങ്ങും. റോസ് ഡേയോട് കൂടി ആരംഭിക്കുന്ന ഈ പ്രണയവാരം ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്. റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ഫെബ്രുവരി 7 മുതലുള്ള ഓരോ ദിനവും അടയാളപ്പെടുത്തുന്നത്. എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. ഇറാനിൽ വാലന്റെൻസ് ദിനത്തിന് നിരോധനമുണ്ട്. വാലന്റെൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2016 ൽ അന്നത്തെ പ്രസിഡന്റയിരുന്ന മംനൂൺ ഹുസൈനാണ് പൗരന്മാരോട് വാലന്റെൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞത്. പൊതുനിരത്തിൽ വാലന്റെൻസ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും അന്നേ…
Read Moreഅരി കൊള്ളാട്ടോ… പെട്ടെന്ന് വേവ്ണ്ട്… ടേസ്റ്റുണ്ട്… ഭാരത് റൈസിന് വീട്ടമ്മമാരുടെ ഫുൾ സപ്പോർട്ട്
ഈ അരി കൊള്ളാട്ടോ…പെട്ടെന്ന് വേവ്ണ്ട്….നല്ല ടേസ്റ്റൂണ്ട്….ഒരു ചൂരൂല്യ…വെലേം കൊറവ്….കേന്ദ്രസർക്കാർ 29 രൂപയ്ക്കു നൽകുന്ന ഭാരത് റൈസ് എങ്ങിനെയുണ്ടെന്ന് ചോദിച്ചപ്പോൾ തൃശൂരിൽ അരിവാങ്ങിയ വീട്ടമ്മമാരുടെ പ്രതികരണങ്ങളാണിത്.അരിയെക്കുറിച്ചാർക്കും മോശം അഭിപ്രായമില്ല. കുക്കറിൽ അല്ലെങ്കിൽപോലും മുക്കാൽ മണിക്കൂറുകൊണ്ട് നന്നായി വേവുന്നുണ്ടത്രെ. കുക്കറിലാണെങ്കിൽ വളരെ പെട്ടന്നുതന്നെ വെന്തുകിട്ടുമെന്നും എന്തുകൊണ്ടും ഗ്യാസ് നല്ല ലാഭമാണെന്നും വീട്ടമ്മമാർ പറയുമ്പോൾ കേന്ദ്രത്തിനെന്താ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത് എന്നാണ് ഗൃഹനാഥൻമാരുടെ ചോദ്യം. പൊന്നിയരി പോലുള്ള ഭാരത് റൈസ് അത്തരം ചോറ് ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ടതാകും. മട്ട അരി സ്ഥിരമായി ഉപയോഗിക്കുന്നവർവരെ സാമ്പിൾ നോക്കാനായി ഭാരത് റൈസ് മേടിച്ച് അതിന്റെ ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്. 29 രൂപയ്ക്ക് അരി എന്നതുതന്നെയാണ് ആകർഷണമെന്ന് വീട്ടമ്മമാരടക്കമുള്ളവർ സമ്മതിക്കുന്നു. പെട്ടെന്നു വേവുന്നതിനാൽ ഗ്യാസിന്റെ ലാഭവും വലിയ കാര്യമാണെന്നിവർ ചൂണ്ടിക്കാട്ടുന്നു. തൃശൂർ ജില്ലയിലിപ്പോൾ മൂന്നു വണ്ടികളിലാണ് ഭാരത് റൈസ് വിതരണം ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊണ്ടുവന്ന പരിമിതമായ അരിയാണ്…
Read Moreദാ…ഇവിടെയുണ്ട്; വൈറലായ ആ സൊമാറ്റോക്കാരന്‍
‘ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍… ഇതിനൊരു അവസാനം ഇല്ലേ… ഒന്ന് അവസാനിപ്പിച്ചൂ കൂടെ’ എന്ന് ഞാന്‍ പലപ്പോഴും ദൈവത്തോട് ചോദിക്കാറുണ്ട്. അഖിലേ, നീ പഠിക്ക്. നമുക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാകും എന്ന് ഞാന്‍ എന്നോട് തന്നെ എപ്പോഴും പറയാറുമുണ്ട്’ ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ തണല്മരത്തിനടുത്തായി ബൈക്കില്‍ ചാരിയിരുന്ന് ഇതു പറയുമ്പോള്‍ അഖില്‍ ശിവദാസന്‍ എന്ന 24കാരന്റെ വാക്കുകളില്‍ നല്ല നിശ്ചയദാര്‍ഢ്യം നിഴലിച്ചിരുന്നു. ഇന്ന് കേരളത്തിലും മറുനാട്ടിലുമൊക്കെ പാലക്കാട് നെന്മാറക്കാരനായ അഖില്‍ ശിവദാസന്‍ താരമാണ്. കഴിഞ്ഞ ദിവസം നസ്രു എന്ന വ്ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അഖിലിനെ ജീവിതം മാറ്റിമറിച്ചത്. വരാപ്പുഴ മുട്ടാര്‍ പാലത്തിനടുത്ത് തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്ന സൊമാറ്റോ ജീവനക്കാരന്റെ ആ വൈറല്‍ വീഡിയോ ഇതിനകം എട്ട് മില്യണ്‍ വ്യൂവേഴ്സാണ് കണ്ടത്. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പഠനത്തില്‍ പിന്നാക്കം പോകുന്ന ഇന്നത്തെ തലമുറയ്ക്കു മുന്നില്‍ അഖില്‍ ശിവദാസ്…
Read More