ജ​ന​ൽ തു​റ​ക്കു​ന്ന​തി​ന് ത​ർ​ക്കം: ബ​സി​ൽ യു​വ​തി​ക​ൾ ത​മ്മി​ൽ ചെ​രു​പ്പ് കൊ​ണ്ട് ത​ല്ല് ; ഇ​റ​ക്കി​വി​ട്ട് ക​ണ്ട​ക്ട​ർ

സ്ത്രീ​ക​ൾ ത​മ്മി​ൽ ബ​സി​ലും ട്രെ​യി​നി​ലും സീ​റ്റി​നെ ചൊ​ല്ലി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്ന​തും ഒ​ടു​വി​ൽ അ​ത് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് എ​ത്തു​ന്ന​തു​മാ​യു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടയ്​ക്കി​ടെ കാ​ണാ​റു​ള്ള​താ​ണ്.

അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​തും. ബ​സി​ന്‍റെ ജ​ന​ൽ തു​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള യു​വ​തി​ക​ളു​ടെ ത​ർ​ക്കം അ​വ​സാ​നം ചെ​രു​പ്പ് കൊ​ണ്ട് പ​ര​സ്പ​രം അ​ടി​ക്കു​ന്ന​തി​ലേ​ക്ക് വ​രെ എ​ത്തി.

ക​ർ​ണാ​ട​ക​യി​ലെ ബെം​ഗ​ളു​രു​വി​ൽ ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത്. മു​ന്‍ സീ​റ്റി​ലി​രു​ന്ന യു​വ​തി ജ​ന​ൽ തു​റക്കുന്നതിന്​ പി​ൻ സീ​റ്റി​ലി​രു​ന്ന യു​വ​തിയെ എ​തി​ർ​ത്തി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​വു​ക​യും മു​ൻ​സീ​റ്റി​ലി​രു​ന്ന യു​വ​തി ഷൂ​സ് അ​ഴി​ച്ച് പി​ൻ സീ​റ്റി​ലെ യു​വ​തി​യെ അ​ടി​ക്കു​ക​യുമാ​യി​രു​ന്നു.

തു​ട​ർ​ന്ന് പി​ൻ​സീ​റ്റി​ലി​രു​ന്ന യു​വ​തി​യും തി​രി​കെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി. ബ​സി​ലെ യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​ണ് ത​മ്മി​ൽ ത​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. അവസാനം ത​ല്ല് കൈ ​വി​ട്ട് പോ​കു​മെ​ന്ന​താ​യ​തോ​ടെ ക​ണ്ട​ക്ട​ർ ര​ണ്ട് പേ​രെ​യും ബ​സി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടാ​ണ് ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment