‘ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ നി​ശ​ബ്ദ കൊ​ല​യാ​ളി’; ടി​ക്ടോ​ക്കി​നെ​തി​രെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി ര​ക്ഷി​താ​ക്ക​ൾ

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ടി​ക്ടോ​ക്കി​നെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യു​എ​സി​ൽ നിന്നുള്ള 5,000 -ത്തോ​ളം ര​ക്ഷി​താ​ക്ക​ൾ. യു​വാ​ക്ക​ളെ ടിക്ടോക് ന​ശി​പ്പി​ക്കു​ന്നു എ​ന്ന് കാ​ണി​ച്ചാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ഈ ​നീ​ക്കം. ടി​ക്ടോ​ക്കി​നെ ‘ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​ക​യി​ല’ എ​ന്നാ​ണ് അ​വ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ വ​ലി​യ തോ​തി​ൽ ടി​ക്ടോ​ക് മോശമായി ബാ​ധി​ക്കു​ന്നു എ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​പ​ണം. അ​മേ​രി​ക്ക​യി​ലെ യു​വാ​ക്ക​ളെ ഈ ​ആ​പ്പ് ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. ClaimsHero.io -യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടി​ക്ടോ​ക്കി​നെ​തി​രെയുള്ള  നി​യ​മ​പോ​രാ​ട്ടം ഒ​രു​ങ്ങു​ന്ന​ത്. ആ​പ്പി​നോ​ടു​ള്ള ആ​സ​ക്തി യു​വാ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് ClaimsHero -യു​ടെ സ്ഥാ​പ​ക​ൻ കെ​ൽ​വി​ൻ ഗൂ​ഡ് പ​റ​യു​ന്ന​ത്. 12 വ​യ​സു​ള്ള ത​ന്‍റെ മ​ക​ൾ ടി​ക്ടോ​ക് വീ​ഡി​യോ​യു​ടെ സ്വാ​ധീ​നം കാ​ര​ണം സ്വ​യം ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി എ​ന്ന് പ​റ​ഞ്ഞ് സിം​ഗി​ൾ മ​ദ​റാ​യ ബ്രി​ട്ടാ​നി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​സ് കൊ​ടു​ത്ത​തി​ൽ ഉൾപ്പെട്ട ഒരു ര​ക്ഷി​താ​വാ​ണ് ബ്രി​ട്ടാ​നി എ​ഡ്വേ​ർ​ഡ്സ്.  ടി​ക്ടോ​ക്കി​ൽ ആ​ത്മ​ഹ​ത്യ​യെ…

Read More

പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി അ​ച്ഛ​ന് ഡി​എ​ൻ​എ കി​റ്റ്; പ​രി​ശോ​ധ​നാ​ഫ​ലം ക​ണ്ട് ഞെ​ട്ടി യു​വാ​വ്

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​ത് സാ​ധാ​ര​ണ ന​ട​ക്കു​ന്ന സം​ഭ​വ​മാ​ണ്. എ​ന്നാ​ൽ ഒ​രു മ​ക​ൻ ത​ന്‍റെ അ​ച്ഛ​ന് ന​ൽ​കി​യ പി​റ​ന്നാ​ൾ സ​മ്മാ​ന​ത്തെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. എ​ന്താ​യി​രി​ക്കും ആ ​പി​റ​ന്നാ​ൾ സ​മ്മാ​ന​മ​ല്ലെ…​ഡി​എ​ൻ​എ കി​റ്റ് ആ​ണ് മ​ക​ൻ അ​ച്ഛ​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക്17 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് ത​ന്‍റെ അ​മ്മ​യ്ക്ക് അ​ൽ​ഷി​മേ​ഴ്‌​സ് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. ഒ​ടു​വി​ൽ 2017 -ൽ ​അ​തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ അ​മ്മ​യെ കീ​ഴ​ട​ക്കി. ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് സു​ന്ദ​ര​മാ​യ നീ​ല​ക്ക​ണ്ണു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ത​നി​ക്ക് ത​വി​ട്ടു​നി​റ​മു​ള്ള ക​ണ്ണു​ക​ളാ​ണ്. അ​തെ​ന്തു​കൊ​ണ്ടാ​ണ് എ​ന്ന​റി​യാ​നു​ള്ള കൗ​തു​കം എ​പ്പോ​ഴും ത​നി​ക്കു​ണ്ടാ​യി​രു​ന്നെ​ന്ന് മ​ക​ൻ പ​റ​യു​ന്നു. ഈ ​നി​ഗൂ​ഢ​ത ക​ണ്ടു​പി​ടി​ക്കാ​ൻ മ​ക​ൻ തീ​രു​മാ​നി​ച്ചി​റ​ങ്ങി. അ​ങ്ങ​നെ​യാ​ണ് അ​ച്ഛ​നും ത​നി​ക്കും പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ഡി​എ​ൻ​എ കി​റ്റ് വാ​ങ്ങി​യ​ത്. ആ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ വ​ള​രെ ഞെ​ട്ടി​ക്കു​ന്ന സ​ത്യ​മാ​ണ് യു​വാവ് തി​രി​ച്ച​റി​ഞ്ഞ​ത്. ത​ന്‍റെ അ​ച്ഛ​നു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ല എ​ന്ന​താ​യി​രു​ന്നു അ​ത്. അ​ച്ഛ​നു​മാ​യി മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ…

Read More

വാ​യു​വി​ൽ പ​റ​ക്കു​ന്ന മീ​നു​ക​ളോ? ഞെ​ട്ട​ണ്ട കേ​ട്ട​ത് സ​ത്യ​മാ​ണ്

ന​മു​ക്ക് ചു​റ്റും ക​ട​ലി​ലും ക​ര​യി​ലു​മാ​യി നി​ര​വ​ധി ജീ​വി​ക​ൾ ഉ​ണ്ട്. പ​ക്ഷി​ക​ളെ​യാ​ണ് സാ​ധാ​ര​ണ​യാ​യി പ​റ​ക്കു​ന്ന ജീ​വി​ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​റ്. എ​ന്നാ​ൽ പ​ക്ഷി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല മീ​നു​ക​ളു​ടെ കൂ​ട്ട​ത്തി​ലെ ചി​ല വി​രു​ത​ൻ​മാ​ർ​ക്കും പ​റ​ക്കാ​ൻ ക​ഴി​യും. ഫ്ല​യിം​ഗ് കോ​ഡ് അ​ഥ​വാ പ​റ​ക്കും മ​ത്സ്യം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തി​നാ​ണ് ഈ ​ക​ഴി​വു​ള്ള​ത്. വാ​യു​വി​ൽ പ​റ​ക്കു​ന്ന​തി​നും വെ​ള്ള​ത്തി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന​തി​നും ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്ന​താ​ണ്. പ​റ​ക്കു​ന്ന മ​ത്സ്യം ക​ട​ലി​ലെ ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ജീ​വി​ക​ളി​ൽ ഒ​ന്നാ​ണ്. ത​ങ്ങ​ളു​ടെ സ​വി​ശേ​ഷ​മാ​യ ഒ​രു​ത​രം ചി​റ​കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ൽ നി​ന്നും പു​റ​ത്തേ​ക്ക് കു​തി​ച്ചു​ചാ​ടാ​ൻ ഇ​വ​യ്ക്ക് ക​ഴി​വു​ണ്ട്. വേ​ട്ട​ക്കാ​രി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് ക​ട​ലി​നു​ള്ളി​ൽ ത​ന്നെ കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ന്ന ഇ​വ പ്ര​ധാ​ന​മാ​യും ഉ​യ​ര​ത്തി​ൽ പ​റ​ന്നു പൊ​ങ്ങു​ന്ന​ത്. ഈ ​ചി​റ​കു​ക​ൾ ക​ട​ലി​നു​ള്ളി​ൽ വേ​ഗ​ത്തി​ൽ നീ​ന്താ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്. ഇ​വ​യു​ടെ ശ​രീ​ര​ത്തി​ന്‍റെ നി​റം നീ​ല, ക​റു​പ്പ്, വെ​ള്ള, വെ​ള്ളി നി​റ​ങ്ങ​ൾ കൂ​ടി ചേ​ർ​ന്ന​താ​ണ്. 900 ഗ്രാം ​വ​രെ ഭാ​ര​വും 15…

Read More

എന്‍റമ്മോ എന്ത് വലിയ മീനാ ഇത്…. ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ചു​ണ്ട ഇ​ട്ട് മീ​ൻ പി​ടി​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. ചി​ല​പ്പോ​ൾ ദീ​ർ​ഘ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​കും ഒ​രു മീ​നെ​ങ്കി​ലും ചൂ​ണ്ട‍​യി​ൽ കു​ടു​ങ്ങു​ന്ന​ത്. ന​ല്ല ക്ഷ​മ വേ​ണം സ​മ​യ​മെ​ടു​ക്കും എ​ന്നു പ​റ​യു​ന്ന​തു പോ​ലെ ചൂ​ണ്ട ഇ​ടു​ന്ന​തി​നും ധാ​രാ​ളം ക്ഷ​മ വേ​ണ്ട കാ​ര്യ​മാ​ണ് . ഒ​രു ത​ര​ത്തി​ൽ മീ​ന്‍ പി​ടി​ത്തം ഒ​രു ഭാ​ഗ്യ​മാ​ണ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ണ്ട​യി​ടു​ന്നൊ​രു വീ​ഡി​യോ വൈ​റ​ലാ​യി. ര​ണ്ട് യു​വാ​ക്ക​ള്‍ മീ​ന്‍ പി​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. എ​ഡ് ഹി​ർ​സ്റ്റ്, ഹാ​രി തോ​മ​സ് എ​ന്നീ ര​ണ്ടു ചെ​റു​പ്പ​ക്കാ​രാ​ണ് മീ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്ലാ​ന്‍റി​ലെ പോ​ർ​ട്ട് ഡ​ഗ്ല​സി​ൽ എ​ത്തി​യ​ത്. ദീ​ർ​ഘ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഇ​രു​വ​രു​ടേ​യും ചൂ​ണ്ട​യി​ൽ ഒ​രു ഭീ​മാ​കാ​ര​ൻ മ​ത്സ്യം വ​ന്നു​പെ​ട്ടു ഒ​രു മു​ത​ല​യോ​ളം വ​ലു​പ്പ​മു​ള്ള ഒ​രു വ​ലി​യ മീ​നാ​യി​രു​ന്നു അ​ത്. മീ​നി​നെ ക​ര​യ്ക്കെ​ത്തി​ക്കാ​ന്‍ ഇ​രു​വ​രും ന​ന്നാ​യി പ്ര​യാ​സ​പ്പെ​ട്ടു. ഗോ​ലി​യാ​ത്ത് ഗ്രൂ​പ്പ​ർ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കൂ​റ്റ​ൻ മ​ത്സ്യ​മാ​ണ് ഇ​വ​രു​ടെ ചൂ​ണ്ട​യി​ല്‍…

Read More

കൊതിയോടെ ഭക്ഷണം കഴിക്കാൻ വായ തുറന്നു: ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ മൂ​ത്രം: കാരണം കേട്ടാൽ ചിരി നിർത്തില്ല

ബെ​യ്ജിം​ഗ്: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​രെ​ക്കു​റി​ച്ചു പ​രാ​തി​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. അ​തി​ൽ പ​ല​തി​ലും ക​ഴമ്പു​മു​ണ്ട്. എ​ന്നാ​ൽ, ചൈ​ന​യി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹെ​ബെ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഡെ​ലി​വ​റി ഡ്രൈ​വ​ർ നി​ര​പ​രാ​ധി​യാ​യി​രു​ന്നി​ട്ടും അ​ദ്ദേ​ഹം ചീ​ത്ത കേ​ൾ​ക്കേ​ണ്ടി​വ​ന്നു. സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ആ​ളു​ക​ൾ​ക്കു ചി​രി​യ​ട​ക്കാ​നും പ​റ്റി​യി​ല്ല. ഹെ​ബെ​യി​ലെ ഒ​രു ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ച്ചി​രു​ന്ന ട്രാ​വ​ല​റാ​യ യു​വ​തി​യാ​ണ് ഓ​ൺ​ലൈ​നി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത്. മൊ​ബൈ​ലി​ൽ ഭ​ക്ഷ​ണ​മെ​ത്തി​യെ​ന്ന നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്ന​പ്പോ​ൾ യു​വ​തി വാ​തി​ൽ തു​റ​ന്നു. ഭ​ക്ഷ​ണ​പാ​യ്ക്ക​റ്റ് മു​റി​ക്കു പു​റ​ത്തു​വ​ച്ച​ശേ​ഷം ഡെ​ലി​വ​റി ഡ്രൈ​വ​ർ അ​പ്പോ​ഴേ​ക്കും പോ​യി​രു​ന്നു. ഭ​ക്ഷ​ണം കൈ​യി​ലെ​ടു​ത്ത​പ്പോ​ഴാ​ക​ട്ടെ അ​ത് മൂ​ത്ര​ത്തി​ൽ കു​തി​ർ​ന്നി​രി​ക്കു​ന്നു! പ്ര​കോ​പി​ത​യാ​യ യു​വ​തി അ​തി​ന്‍റെ ചി​ത്ര​മെ​ടു​ത്ത് ഡെ​ലി​വ​റി ചെ​യ്ത​യാ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. “നി​ങ്ങ​ൾ​ക്കു യാ​തൊ​രു മ​ര്യാ​ദ​യു​മി​ല്ല’ എ​ന്ന മെ​സേ​ജും അ​യ​ച്ചു. പി​ന്നെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും മെ​സേ​ജ് വ​ഴി വാ​ഗ്വാ​ദം ന​ട​ന്നു. ഡെ​ലി​വ​റി ഡ്രൈ​വ​ർ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും അ​യാ​ളെ…

Read More

പോലീസ് സ്റ്റേഷനിലെത്തിയ പുള്ളിപ്പുലി: ഭയന്ന് വിറച്ച് പോലീസുകാർ; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ; വൈറലായി വീഡിയോ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ന്ന് പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. അ​വ​യി​ൽ ചി​ല​ത് ന​മ്മെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​കാം. ചി​ല​ത് ചി​ന്തി​പ്പി​ക്കു​ക​യും ചി​രി​പ്പി​ക്കു​ക​യും ചെ​യ്യും. മ​റ്റ് ചി​ല​താ​ക​ട്ടെ ക​ര​യി​പ്പി​ക്കു​ന്ന​തു​മാ​കാം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ളെ ഞെ​ട്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നാ​യ​യെ വേ​ട്ട​യാ​ടു​ന്ന പു​ള്ളി​പ്പു​ലി​യാ​ണ് വീ​ഡി​യോ​യി​ൽ. പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി​യാ​ണ് പു​ലി നാ​യ​ക​ളെ വേ​ട്ട‍​യാ​ടു​ന്ന​ത്. സ്റ്റേ​ഷ​നി​ൽ വ​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​യി​ലാ​ണ് ഭ​യ​പ്പെ​ടു​ത്തു​ന്ന ഈ ​രം​ഗ​ങ്ങ​ൾ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ള്ളി​ൽ നാ​യ്ക്ക​ൾ അ​ല​ഞ്ഞു​തി​രി​യു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. അ​വി​ടെ നി​ന്നു പു​റ​ത്തേ​ക്ക് പോ​കു​ന്ന നാ​യ​ക​ൾ പെ​ട്ടെ​ന്ന് ത​ന്നെ ഓ​ടി സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് വ​രു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്തോ ക​ണ്ട് ഭ​യ​ന്നാ​ണ് നാ​യ​ക​ൾ ഓ​ടു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കാം. തൊ​ട്ടു​പി​ന്നാ​ലെ​ത​ന്നെ പു​ള്ളി​പ്പു​ലി സ്റ്റേ​ഷ​ന്‍റെ അ​ക​ത്തേ​ക്ക് ക​യ​റി വ​രു​ന്നു. പു​ലി സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന​ത് ക​ണ്ട് പേ​ടി​യോ​ടെ നാ​യ​ക​ൾ നാ​ലു​പാ​ടും…

Read More

എന്തിന് ഡേറ്റ് ചെയ്യണമെന്ന് ചോദിച്ച യുവതിക്ക് മറുപടിയുമായി യുവാവ്: വൈറലായി ട്വീറ്റ്

പ​ണ്ടൊ​ക്കെ നേ​രി​ട്ട് കാ​ണാ​ത്ത ഒ​രാ​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടാ​നോ മി​ണ്ടാ​നോ പോ​ലും ഭ​യ​മാ​യി​രു​ന്നു. ഇ​ന്ന് അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി കാ​ലം വ​ള​രെ​യേ​റെ മു​ന്നോ​ട്ട് പോ​യി​രി​ക്കു​ക​യാ​ണ്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച ഇ​ന്ന് അ​തി​വേ​ഗം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സൗ​ഹൃ​ദം കൂ​ടു​ന്ന​തി​ന് നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ന്ന് നി​ല​വി​ലു​ണ്ട്. അ​ത്ത​രം ആ​പ്പു​ക​ൾ വ​ഴി പ​ര​സ്പ​രം സം​സാ​രി​ച്ച് ഉ​റ്റ സു​ഹൃ​ത്തു​ക്ക​ൾ ആ​യി മാ​റി​യ​ശേ​ഷ​മാ​കും ഇ​ന്ന​ത്ത​കാ​ല​ത്ത് ഒ​ന്നു നേ​രി​ൽ കാ​ണു​ന്ന​തു പോ​ലും. അ​ത്ത​ര​ത്തി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളോ​ട് ഒ​രു യു​വ​തി ചോ​ദി​ച്ച ചോ​ദ്യ​വും അ​തി​ന് ല​ഭി​ച്ച മ​റു​പ​ടി​യു​മാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ത​മ​ന്ന എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ സു​ഹൃ​ത്തി​നോ​ട് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. “എ​ന്‍റെ ടി​ൻ​ഡ​ർ മാ​ച്ചി​നോ​ട് ഞാ​ൻ എ​ന്തി​നാ​ണ് ഡേ​റ്റ് ചെ​യ്യേ​ണ്ട​ത് എ​ന്ന് ചോ​ദി​ച്ചു, അ​ദ്ദേ​ഹം എ​നി​ക്ക് ഈ ​പി​പി​ടി​യു​ടെ ഒ​രു ലി​ങ്ക് അ​യ​ച്ചു.” എ​ന്ന കു​റി​പ്പോ​ടെ ത​മ​ന്ന​യ്ക്ക് കി​ട്ടി​യ മ​റു​പ​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.…

Read More

ഇത് രാമന്‍റെ പേരിലുള്ള കൊള്ള: അയോധ്യയില്‍ ചായയ്ക്കും ചെറുകടിക്കും 240 രൂപ; പരിഹസിച്ച് സോഷ്യൽ മീഡിയ

രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നു ശേ​ഷം അ​യോ​ധ്യ​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വ​ലി​യ ഒ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല ദേ​ശ​ത്തു നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​യോ​ധ്യ​യി​ൽ ദി​വ​സ​വും എ​ത്തി​ച്ചേ​രു​ന്ന​ത്. എ​ന്നാ​ൽ എ​ണ്ണ​മ​റ്റാ​ത്ത വി​ശ്വാ​സി​ക​ളു​ടെ വ​ര​വി​നെ മു​ത​ലെ​ടു​ക്കു​ക​യാ​ണ് അ​വി​ടു​ത്തെ ഹോ​ട്ട​ലു​ക​ൾ. അ​മി​ത വി​ല​യാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​നു ഈ​ടാ​ക്കു​ന്ന​ത്. ഒ​രു ചാ​യ​യും ടോ​സ്റ്റ​ഡ് ബ്ര​ഡും ക​ഴി​ച്ച ഒ​രു ഭ​ക്ത​ന് വ​ന്ന ബി​ല്ല് 240 രൂ​പ. ഗോ​വി​ന്ദ് പ്ര​താ​പ് സിം​ഗ് എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹോ​ട്ട​ല്‍ ബി​ല്ലി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​ത​ന്നെ ബി​ല്ല് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ‘അ​യോ​ധ്യ ശ​ബ​രി കി​ച്ച​ണ്‍. ഒ​രു ചാ​യ 55 രൂ​പ, ഒ​രു ടോ​സ്റ്റ് 65 രൂ​പ. ഇ​ത് രാ​മ​ന്‍റെ പേ​രി​ലു​ള്ള കൊ​ള്ള, ക​ഴി​യു​മെ​ങ്കി​ൽ കൊ​ള്ള​യ​ടി​ക്കു​ക.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. പെ​ട്ടെ​ന്ന് ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ് വൈ​റ​ലാ​യി. അ​തോ​ടെ അ​യോ​ധ്യ ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി…

Read More

ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ…അൽപം ഉപ്പിട്ട് നോക്കൂ, രുചി കൂടുമെന്ന് വിദഗ്ധർ

ചാ​യ കു​ടി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത ആ​ളു​ക​ൾ കു​റ​വാ​ണ്. ചി​ല​ർ​ക്ക് രാ​വി​ലേയും വൈ​കു​ന്നേ​ര​വും ഒ​രു ക​പ്പ് ചാ​യ കി​ട്ടി​യി​ല്ലെ​ങ്കി​ൽ ത​ല​വേ​ദ​ന പോ​ലും വ​രാ​റു​ണ്ട്. മ​ധു​ര​മി​ട്ടും ഇ​ടാ​തെ​യും ചാ​യ കു​ടി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും. എ​ന്നാ​ൽ മ​ധു​ര​ത്തി​നു പ​ക​രം ഉ​പ്പ് ഇ​ട്ട് ചാ​യ കു​ടി​ക്കാ​മെ​ന്ന് കേ​ട്ടി​ട്ടു​ണ്ടോ? ഇ​ല്ലെ​ങ്കി​ൽ കേ​ട്ടോ​ളൂ… അ​മേ​രി​ക്ക​ൻ ര​സ​ത​ന്ത്ര​ജ്ഞ​നാ​യ ഡോ. ​മി​ഷേ​ൽ ഫ്രാ​ങ്കി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു അ​ഭി​പ്രാ​യം മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ്പ് ചേ​ർ​ത്താ​ൽ ചാ​യ​യു​ടെ രു​ചി വ​ർ​ദ്ധി​ക്കു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ചാ​യ​യു​ടെ രു​ചി കൂ​ട്ടാ​ൻ മ​റ്റ് ചി​ല പൊ​ടി​ക്കൈ​ക​ൾ കൂ​ടി അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തി​ന് മു​മ്പ് ക​പ്പ് ചൂ​ടാ​ക്ക​ണ​മെ​ന്നും, ഇ​ങ്ങ​നെ ചെ​യ്താ​ൽ ചാ​യ​യ്ക്ക് കൂ​ടു​ത​ൽ രു​ചി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​പ്പ് ചൂ​ടാ​ക്കു​ന്പോ​ൾ അ​തി​ലെ ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളു​ടേ​യും ക​ഫീ​ന്‍റെ​യും അ​ള​വ് കൂ​ടു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഡോ. ​മി​ഷേ​ലി​ന്‍റെ വാ​ദം. ചാ​യ​യു​ടെ രു​ചി കൂ​ട്ടാ​ൻ അ​ല്പം ഉ​പ്പ് ആ​കാ​മെ​ന്ന ഡോ​ക്ട​ർ മി​ഷേ​ലി​ന്‍റെ പ്ര​സ്താ​വ​ന ഇ​പ്പോ​ൾ…

Read More

കൈ​കാ​ലു​ക​ൾ ച​ലി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ആ​ശ്വാ​സം! ശ​രീ​ര​ച​ല​നം നി​യ​ന്ത്രി​ക്കു​ന്ന ‘ബ്രെ​യി​ൻ ചി​പ്പ്’ മ​നു​ഷ്യ​നി​ൽ പ​രീ​ക്ഷി​ച്ചു

ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ സം​രം​ഭ​മാ​യ ന്യൂ​റാ​ലി​ങ്ക് നി​ര്‍​മി​ച്ച ബ്രെ​യി​ൻ ചി​പ്പ് മ​നു​ഷ്യ​നി​ൽ പ​രീ​ക്ഷി​ച്ചു. കൈ​കാ​ലു​ക​ള്‍ ശ​രി​യാ​യ​വി​ധ​ത്തി​ൽ ച​ലി​പ്പി​ക്കാ​നാ​കാ​ത്ത​വ​രാ​കും ബ്രെ​യി​ൻ ചി​പ്പി​ന്‍റെ ആ​ദ്യ ഉ​പ​യോ​ക്താ​ക്ക​ളെ​ന്നു മ​സ്‌​ക് പ​റ​ഞ്ഞു. വ​യ​ർ​ലെ​സ് ബ്രെ​യി​ൻ-​ക​മ്പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​ഫേ​സ് (ബി​സി​ഐ) അ​ധി​ഷ്‌​ഠി​ത​മാ​ക്കി​യാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. രോ​ഗി​ക​ളു​ടെ മ​സ്തി​ഷ്ക​ത്തി​ൽ ശ​രീ​ര ച​ല​നം നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ചി​പ്പ് ഘ​ടി​പ്പി​ക്കു​ക. റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഘ​ടി​പ്പി​ക്കു​ന്ന ചി​പ്പി​ൽ​നി​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്കാ​യി​രി​ക്കും സി​ഗ്‌​ന​ല്‍ കൈ​മാ​റു​ക. പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച ആ​ളു​ക​ള്‍​ക്കു ചി​ന്ത​ക​ളി​ലൂ​ടെ കം​പ്യൂ​ട്ട​ർ ക​ര്‍​സ​റോ, കീ​ബോ​ർ​ഡോ നി​യ​ന്ത്രി​ക്കാ​നു​ള്ള ശേ​ഷി ന​ൽ​കു​ക​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​മ്പ​നി​യു​ടെ ശ്ര​മം. ത​ല​ച്ചോ​റി​ല്‍ ചി​പ്പ് ഘ​ടി​പ്പി​ച്ച​യാ​ള്‍ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു​വെ​ന്ന് മ​സ്ക് ത​ന്‍റെ എ​ക്സ് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. ആ​ദ്യ ന്യൂ​റാ​ലി​ങ്ക് ഉ​ത്പ​ന്ന​ത്തി​ന് ടെ​ലി​പ്പ​തി എ​ന്നാ​ണു പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More