വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊണ്ട് ഇടയ്ക്കിടെ നമ്മെ വിസ്മയിപ്പിക്കാറുണ്ട്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ, അദ്ദേഹത്തിന്റെ 10.9 മില്യൺ ഫോളോവേഴ്സിന് പ്രധാനപ്പെട്ട ജീവിത പാഠങ്ങൾക്കൊപ്പം പ്രചോദനാത്മകവും രസകരവുമായ ട്വീറ്റുകൾ പങ്കുവയ്ക്കാറുണ്ട്. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സ്മാർട്ട്ഫോൺ ക്രേസിനെ ഉയർത്തിക്കാട്ടുന്ന രസകരമായ എന്നാൽ ചിന്തിക്കേണ്ട ഒരു വീഡിയോ അദ്ദേഹം പങ്കിട്ടു. അടിസ്ഥാന ആവശ്യങ്ങളേക്കാൾ സാങ്കേതികവിദ്യ ഇപ്പോൾ എങ്ങനെയാണ് മുൻതൂക്കം നേടുന്നത് എന്ന് വീഡിയോ വ്യക്തമാക്കുന്നു. തന്റെ ഭക്ഷണം സ്മാർട്ട്ഫോണായി തെറ്റിദ്ധരിച്ച ഒരു കുട്ടിയുടെ വീഡിയോയണിത്. വീഡിയോയിൽ, ഒരു കുട്ടി തന്റെ ഭക്ഷണം ഒരു സ്മാർട്ട്ഫോണിനായി ആശയക്കുഴപ്പത്തിലാക്കുകയും അത് കഴിക്കുന്നതിന് പകരം ചെവിയിൽ പിടിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ, കുട്ടിയുടെ നിഷ്കളങ്കമായ പ്രവൃത്തിയിൽ രസിച്ച മുതിർന്നവർ പശ്ചാത്തലത്തിൽ ചിരിക്കുന്നത് കേൾക്കാം. വീഡിയോ വൈറലായതോടെ നിരവധിപേരാണ് കുട്ടികളിലെ മൊബൈൽ ഫോൺ അമിത ഉപയോഗത്തെ കുറിച്ച് ആശങ്ക അറിയിച്ചത്. ഇന്നത്തെ കുട്ടികൾ…
Read MoreCategory: Today’S Special
പാനീ പൂരി വിറ്റാൽ ഒരു ദിവസം എത്ര രൂപ കിട്ടും? യുവാവിന്റെ പ്രതികരണം കേട്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ജീവിക്കാനായി തെരുവോരങ്ങളില്‍ വിവിധ കച്ചവടങ്ങള്‍ നടത്തുന്നവരുണ്ട്. ഇതിൽ മികച്ച ലാഭം നേടുന്നവരുമുണ്ട്. എന്നാല്‍ ഈ കച്ചവടം അത്ര ലാഭകരമല്ല എന്നതാണ് പൊതുവായിട്ടുള്ള ധാരണ. ഒരു പാനി പൂരി വില്‍പ്പനക്കാരന്റെ ദൈനംദിന വരുമാനത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് പാനി പൂരി വില്‍ക്കുന്ന യുവാവ് തനിക്ക് ഒരുദിവസം കിട്ടുന്ന പൈസയുടെ കണക്ക് വെളിപ്പെടുത്തിയത്. vijay_vox_ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പാനി പൂരി വില്‍ക്കുന്ന യുവാവിനോട് ഇതില്‍ നിന്നും ദിവസവും എത്ര രൂപ കിട്ടും എന്ന് ചോദിക്കുന്നത് കേള്‍ക്കാം.തനിക്ക് 2500 രൂപ കിട്ടുമെന്ന് യുവാവ് മറുപടി പറഞ്ഞു. ഇതുകേട്ട ഉടനെ ഒരു നിമിഷം ഞെട്ടിയ വീഡിയോ എടുക്കുന്നയാള്‍ ‘ദിവസം?’ എന്ന് തിരിച്ചു ചോദിക്കുകയാണ്. അതേ എന്ന് യുവാവ് മറുപടി നല്കി. സോഷ്യല്‍ മീഡിയയിൽ വീഡിയോ വൈറലായതോടെ,പലരും തങ്ങള്‍ക്ക്…
Read Moreഇവിടെ മനുഷ്യർ കുറയുന്നു! 2100 ഓടെ ഈ രാജ്യത്ത് പ്രേതനഗരങ്ങൾ വ്യാപകമാകും; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
യുഎസ്: അമേരിക്കൻ നഗരങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെട്ടു പുറത്തുവന്ന പഠന റിപ്പോര്‍ട്ട് വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. യുഎസിലെ പല നഗരങ്ങളിലെയും ജനസംഖ്യ 12 ശതമാനം മുതല്‍ 23 ശതമാനംവരെ കുറയുമെന്നും 2100 ഓടെ ജനസാന്നിധ്യമില്ലാതെ പ്രേതനഗരങ്ങളായി ചില നഗരങ്ങൾ മാറുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കുകൾ അടിസ്ഥാനമാക്കി നേച്വര്‍ ഡോട്ട് കോമാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ജനസംഖ്യ കുറയുന്നതോടെ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളാകും ആദ്യം വിജനമാകുക. ക്രമാനുഗതമായി നഗരംതന്നെ ഉപേക്ഷിക്കപ്പെടാം. അതേസമയം, അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതലുള്ള ചില നഗരങ്ങളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുകയും ആ നഗരങ്ങൾ വലിയതോതിൽ വികസിക്കുകയും ചെയ്യും. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലേക്കു മാത്രമായി അവശ്യസാധനങ്ങളുടെ വിതരണം ഭാവിയിൽ ചുരുക്കപ്പെടാനും സാധ്യതയുണ്ട്. ഗതാഗതം, ശുദ്ധജലം, വൈദ്യുതി, ഇന്റനെറ്റ് ലഭ്യത എന്നിവയെയെല്ലാം ഇതു ബാധിച്ചേക്കാം. നഗരങ്ങളിലെ ജനജീവിതത്തെ സജീവമായി നിര്‍ത്തുന്നതിൽ പ്രാദേശിക സര്‍ക്കാരിനും സിറ്റി പ്ലാനര്‍മാര്‍ക്കും വലിയ പങ്കുണ്ടെന്നു പറയുന്ന…
Read Moreഅധികം അടുപ്പിക്കണ്ട: ആന്റിബയോട്ടിക് ഉപയോഗിക്കാറുണ്ടോ? പിന്നാലെ പണി വരുന്നുണ്ട്
പനി വന്നാൽ പെട്ടന്ന് മാറാൻ ആശ്രയിക്കുന്നത് ആന്റിബയോട്ടിക്കിനെയാണ്. തുടർന്ന് ആന്റിബയോട്ടിക് കഴിക്കുകയും പനി മാറുകയും ചെയ്യും. എന്നാൽ പനി മാറുന്നതിന് പുറമേ ആന്റിബയോട്ടിക് മറ്റൊരു രീതിയിൽ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങും. ഓരോ അവയവത്തിന്റെയും പ്രവർത്തനത്തെപോലും ആന്റിബയോട്ടിക് പ്രതികൂലമായി ബാധിക്കുന്നു. പിന്നീട് ഏത് അസുഖത്തിനും ആന്റിബയോട്ടിക് കഴിച്ചാലും അസുഖത്തെ പ്രതിരോധിക്കാൻ കഴിയാത്തവിധം തളർന്നുപോകുന്നു. നിസാരമായി കഴിക്കുന്ന ഈ ആന്റിബയോട്ടിക്കുകൾക്ക് ശരീരത്തെ ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയുമെന്നതാണ് വാസ്തവം. ഈ വിധം ആളുകൾ എന്തിനും ഏതിനും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് തുടർന്നാൽ 2050 ഓടെ പ്രതിർഷം കോടിക്കണക്കിന് ആൾക്കാർ മരിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ. എന്നാൽ ആരും ഇത് ചെയ്യാറില്ലന്നതാണ് സത്യം. എന്നാൽ ചില ഡോക്ടർമാകർ രോഗിക്ക് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ ആന്റിബയോട്ടിക് നൽകുന്ന രീതിയുമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കുമെന്ന് ഓരോരുത്തരും സ്വയം…
Read Moreഎന്താണ് അക്ഷതം? അയോധ്യയിൽ പൂജിച്ച അക്ഷതം എന്താണെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ
അയോധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിക്കുന്ന വാർത്തകൾ വന്നതോടെ അക്ഷതം എന്താണെന്ന ചോദ്യമാണ് ഉയർന്ന് വന്നത്. അക്ഷതമെന്നാൽ ക്ഷതമില്ലാത്തത് പൊട്ടാത്തത് എന്നിങ്ങനെയാണ് അർഥം. ഹിന്ദുക്കളുടെ പല പൂജകൾക്കും അനുഷ്ഠാനങ്ങളിലും അക്ഷതം ഉപയോഗിക്കാറുണ്ട്. ഷോഡശോപചാരങ്ങളിൽ വസ്ത്രം, ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്. ധവളമെന്നും, ദിവ്യമെന്നും, ശുഭമെന്നും അക്ഷതത്തെ വിശേഷിപ്പിക്കുന്നു. വിവാഹങ്ങളിൽ വധൂ വരന്മാരുടെ ശിരസിൽ അക്ഷതം വച്ച് അനുഗ്രഹിക്കുന്ന പതിവുമുണ്ട്. അക്ഷതം കൈയിലെടുത്ത് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്ത ശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്. ഏത് തരത്തിലുള്ള ധാന്യം കൊണ്ടും അക്ഷതം തയാറാക്കാം. എന്നാൽ ഏത് ധാന്യമായാലും പൊട്ടാൻ പാടില്ല എന്നതാണ് അടിസ്ഥാനകാര്യം. പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ധാന്യമാണ് അക്ഷതം. കേരളീയ സമ്പ്രദായത്തിൽ സാധാരണ ഉണക്കലരിയും നെല്ലും 2:1 എന്ന അനുപാദത്തിൽ കൂട്ടിച്ചേർത്താണ് അക്ഷതം തയാറാക്കുന്നത്. എന്നാൽ അരിക്ക് പകരമായി കടുകും എള്ളും…
Read Moreമസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര! ആ വൈറൽ ശബ്ദത്തിനുടമ ഇവിടെയുണ്ട്; സോഷ്യൽ മീഡിയയിൽ റീലായും ട്രോളായും ഊട്ടി യാത്ര
മസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര… അതൊരു വല്ലാത്ത എക്സ്പീരിയൻസാണ്…ഈ ഡയലോഗ് കൊണ്ട് ഇൻസ്റ്റഗ്രാം തുറക്കാൻ പറ്റാത്ത അസ്ഥയാണ്. ഇപ്പോഴത്തെ വൈറൽ റീലാണ് മസനഗുഡി വഴിയുള്ള ഊട്ടി യാത്ര. ഇൻസ്റ്റഗ്രാം റീലിനു പുറമേ ട്രോളൻമാരും ഈ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ്. പരസ്യ കമ്പനികളും ടാഗ് ലൈനായി മസനഗുഡി യാത്രയെ തെരഞ്ഞെടുത്ത് കഴിഞ്ഞു. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഈ ശബ്ദത്തിനുടമ കണ്ണൂർ സ്വദേശിയായ അസ്ലമാണ്. ഒന്നര വർഷത്തിന് മുമ്പ് അസ്ലം ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മസനഗുഡി വഴിയുള്ള മനോഹരമായ യാത്രയെ വർണിക്കുന്ന അസ്ലത്തിന്റെ വാക്കുകളാണിത്. എന്നാൽ ഈ ഡയലോഗ് കേട്ട് മസനഗുഡി വഴി പോയിട്ട് ഈ പറയുന്നത് പോലെ ഒന്നും കണ്ടില്ലന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ. എന്നാൽ തന്റെ യാത്രയിലെ മനോഹരമായ കാഴ്ചകളെയാണ് താൻ വർണിച്ചതെന്നും അസ്ലം പറയുന്നു. ഏതായാലും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള…
Read Moreവിമാനയാത്രയ്ക്കിടെ ശ്വാസതടസം: സഹയാത്രികന്റെ ജീവൻ രക്ഷിച്ച് മലയാളി ഡോക്ടർ; കൈയടിച്ച് സോഷ്യൽ മീഡിയ
യാത്രകൾ ചെയ്യാറുള്ളവരാണ് നമ്മളെല്ലാവരും. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ പെട്ടന്നൊരു ആപത്ത് സംഭവിച്ചാൽ എന്തുണ്ടാകും? ആശുപത്രിയിൽ കൊണ്ടു പോകുമെന്നാകും എല്ലാവരുടേയും മറുപടി. എന്നാൽ അത് ആകാശത്ത് വച്ചാണെങ്കിലോ? വിമാന യാത്രയ്ക്കിടെ അപകടങ്ങൾ സംഭവിച്ചാൽ പലപ്പോഴും നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ സാധിക്കു. എന്നാൽ കഴിഞ്ഞ ദിവസം വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സഹയാത്രികന്റെ ജീവൻ രക്ഷിച്ച മലയാളി ഡോക്ടറാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആകാശാ എയർ വിമാനത്തിലാണ് സംഭവം. ജനുവരി 14ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് യാത്രികന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. ഉയർന്ന രക്തസമ്മർദ്ദവും ഓക്സിജന്റെ അളവിലുണ്ടായ വ്യത്യാസവും മൂലം ശ്വാസതടസം നേരിട്ടയാൾക്ക് കൊച്ചി സ്വദേശി ഡോക്ടർ സിറിയക് എബി ഫിലിപ്സിന്റെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരികെ ലഭിച്ചു.സംഭവത്തെ കുറിച്ച് ഡോക്ടർ സിറിയക് എക്സിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഡോക്ടറെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് .ചിലസമയങ്ങളിൽ ദൈവം മനുഷ്യരുടെ രൂപത്തിൽ…
Read Moreദാഹിക്കുന്നോ? പ്ലാസ്റ്റിക്ക് കുപ്പിവെള്ളം വാങ്ങി കുടിക്കാൻ വരട്ടെ; പുതിയ പഠനങ്ങൾക്ക് ചിലത് പറയാനുണ്ട്
വേനൽകാലമാണ് വരുന്നത്. ധാരാളം വെള്ളം കുടിക്കണ്ട സമയം. തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് നമ്മൾ ചെറുപ്പം മുതലേ കേൾക്കുന്നതാണ്. എന്നാൽ ഇത് ഭൂരിപക്ഷം ആളുകളും പിന്തുടരാറില്ല. ചൂട് കൂടിവരുമ്പോൾ കടയിൽ നിന്ന് ശീതളപാനീയങ്ങളോ അല്ലെങ്കിൽ തണുത്ത കുപ്പിവെള്ളമോ ആണ് എല്ലാവരും കുടിക്കുന്നത്. ഇനി ശീതളപാനീയങ്ങൾ വാങ്ങി കുടിച്ചാൽ തന്നെ ദാഹം മാറിയില്ലെങ്കിൽ ഉടൻ തന്നെ തണുത്ത കുപ്പിവെള്ളത്തെ ആണ് ആശ്രയിക്കുന്നത്. എന്നാൽ നമ്മൾ വാങ്ങി കുടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ശുദ്ധമാണോ? പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിൽ നമ്മൾ ഒരിക്കൽപോലും പ്രതീക്ഷിക്കാത്ത അളവിലുള്ള പ്ലാസ്റ്റിക്കിന്റെ അംശമാണ് ഉള്ളതെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അതായത് ഒരു ലിറ്റർ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിൽ 24,0000 ഓളം പ്ലാസ്റ്റിക്ക് കണങ്ങളാണ് അടങ്ങിയിരിക്കുന്നത്. നാഷണൽ അക്കാഡമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇവ നാനോ പ്ലാസ്റ്റിക്ക് ആയതിനാലാണ് നേരത്തെ നടത്തിയ ഗവേഷണങ്ങളിലും കണ്ടുപിടിക്കാൻ സാധിക്കാഞ്ഞത്.…
Read Moreമാലദ്വീപ് ട്രിപ്പ് റദ്ദാക്കിയോ? എങ്കിൽ ഈ റെസ്റ്റോറന്റിലേക്ക് വരൂ, സൗജന്യമായി ചോള ബട്ടൂര ആസ്വദിക്കൂ….
ഇന്ത്യയ്ക്കും മാലദ്വീപിനും ഇടയിലെ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ, നോയിഡയിലെ ഒരു റെസ്റ്റോറന്റ് ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കണ്ടെത്തിയിരിക്കുന്നത് ഒരു വ്യത്യസ്ത മാർഗമാണ്. മാലദ്വീപ് യാത്രകൾ റദ്ദാക്കിയതിന്റെയോ അല്ലെങ്കിൽ ലക്ഷദ്വീപിലേക്കുള്ള അവധിക്കാല ബുക്കിംഗുകൾ നടത്തിയതിന്റെയോ തെളിവ് നൽകുന്നവർക്ക് ഈ റെസ്റ്റോറന്റിൽ നിന്ന് സൗജന്യമായി ചോള ബട്ടൂര ലഭിക്കുന്നതാണ്. “ദേശസ്നേഹത്തിന്റെ രുചിയുമായി തലയുയർത്തി നിൽക്കൂ! എന്നാണ് റെസ്റ്റോറന്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്. മാലദ്വീപ് മാറ്റി ലക്ഷദ്വീപ് തെരഞ്ഞെടുത്തവരെ ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു! ലക്ഷദ്വീപിലേക്കുള്ള നിങ്ങളുടെ യാത്ര ബുക്ക് ചെയ്യുകയും കൂടാതെ മാലദ്വീപിലേക്കുള്ള നിങ്ങളുടെ യാത്ര റദ്ദാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, സ്ഥിരീകരണ ഇമെയിലുകളോ സന്ദേശങ്ങളോ സഹിതം നിങ്ങളുടെ ടിക്കറ്റുകൾ കാണിക്കുമ്പോൾ ഞങ്ങളുടെ ആകർഷകമായ ചോള ബട്ടൂര സൗജന്യ പ്ലേറ്റ് ആസ്വദിക്കാം! എന്നാണ് ഹോട്ടൽ പറഞ്ഞിരിക്കുന്നത്. ഓഫർ 2024 ജനുവരി 5 മുതൽ ജനുവരി 22 വരെയാണ്. നോയിഡയിലും ഗാസിയാബാദിലും ഉള്ളവർക്ക് മാത്രമേ ഇത്…
Read Moreതല്ലല്ലേ സാറേയെന്ന് കേണിട്ടും അടി തുടർന്നു: യാത്രക്കാരനെ തല്ലിയ ടിടിഇക്ക് സസ്പെന്ഷന്; മികച്ച തീരുമാനമെന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ട്രെയിനില്‍ യാത്രക്കാരനെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ടിടിഇയെ സസ്പെന്‍ഡ് ചെയ്തു. ബറൗണി-ലക്നൗ എക്സ്പ്രസിലായിരുന്നു സംഭവം. സീറ്റിലിരിക്കുന്ന യാത്രക്കാരനെ ടിടിഇ ആവര്‍ത്തിച്ച് തല്ലുന്നത് സഹയാത്രികരില്‍ ഒരാളാണ് ചിത്രീകരിച്ചത്. പരിശോധനക്കിടെ ടിടിഇ പ്രകാശ് യാത്രക്കാരനായ നീരജിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ യാത്രക്കാരന്റെ കൈയിൽ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മർദനമേൽക്കുന്നതിനിടെ യാത്രക്കാരൻ പറഞ്ഞിട്ടും ടിടിഇ അടി തുടർന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. മര്‍ദിക്കുന്നതിന്റെ കാരണം യാത്രക്കാരന് ടിടിഇയോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. വീഡിയോ എക്സില്‍ വൈറലായതോടെ ഉദ്യോഗസ്ഥനെതിരേ നടപടിക്ക് ആവശ്യമുയര്‍ന്നിരുന്നു. ഇയാൾക്കെതിരേ നടപടിയെടുത്തതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം ബംഗളൂരുവില്‍ നടന്നിരുന്നു. കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷന് സമീപം ഒരു സ്ത്രീ യാത്രക്കാരിയെ മദ്യപിച്ചെത്തിയ ടിടിഇ ശല്യപ്പെടുത്തുകയായിരുന്നു.…
Read More