മ​സ​ന​ഗു​ഡി വ​ഴി ഊ​ട്ടി​യി​ലേ​ക്കൊ​രു യാ​ത്ര! ആ വൈ​റ​ൽ ശ​ബ്ദ​ത്തി​നു​ട​മ ഇ​വി​ടെ​യു​ണ്ട്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റീ​ലാ​യും ട്രോ​ളാ​യും ഊ​ട്ടി യാ​ത്ര

മ​സ​ന​ഗു​ഡി വ​ഴി ഊ​ട്ടി​യി​ലേ​ക്കൊ​രു യാ​ത്ര… അ​തൊ​രു വ​ല്ലാ​ത്ത എ​ക്സ്പീ​രി​യ​ൻ​സാ​ണ്…​ഈ ഡ​യ​ലോ​ഗ് കൊ​ണ്ട് ഇ​ൻ​സ്റ്റഗ്രാം തു​റ​ക്കാ​ൻ പ​റ്റാ​ത്ത അ​സ്ഥ​യാ​ണ്. ഇ​പ്പോ​ഴ​ത്തെ വൈ​റ​ൽ റീ​ലാ​ണ് മ​സ​ന​ഗു​ഡി വ​ഴി​യു​ള്ള ഊ​ട്ടി യാ​ത്ര.

ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​നു പു​റ​മേ ട്രോ​ള​ൻ​മാ​രും ഈ ​ഡ​യ​ലോ​ഗ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ​ര​സ്യ ക​മ്പ​നി​ക​ളും ടാ​ഗ് ലൈ​നാ​യി മ​സ​ന​ഗു​ഡി യാ​ത്ര​യെ തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞു. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ഈ ​ശ​ബ്ദ​ത്തി​നു​ട​മ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​സ്‌​ല​മാ​ണ്.

ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് മു​മ്പ് അ​സ്‌​ലം ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മ​സ​ന​ഗു​ഡി വ​ഴി​യു​ള്ള മ​നോ​ഹ​ര​മാ​യ യാ​ത്ര​യെ വ​ർ​ണി​ക്കു​ന്ന അസ്‌ലത്തിന്‍റെ വാ​ക്കു​ക​ളാ​ണി​ത്. എ​ന്നാ​ൽ ഈ ​ഡ​യ​ലോ​ഗ് കേ​ട്ട് മ​സ​ന​ഗു​ഡി വ​ഴി പോ​യി​ട്ട് ഈ ​പ​റ​യു​ന്ന​ത് പോ​ലെ ഒ​ന്നും ക​ണ്ടി​ല്ല​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വരുന്ന ട്രോ​ളു​ക​ൾ. എ​ന്നാ​ൽ ത​ന്‍റെ യാ​ത്ര​യി​ലെ മ​നോ​ഹ​ര​മാ​യ കാഴ്ച​ക​ളെ​യാ​ണ് താ​ൻ വ​ർ​ണി​ച്ച​തെ​ന്നും അ​സ്‌​ലം പ​റ​യു​ന്നു.

ഏ​താ​യാ​ലും മ​സ​ന​ഗു​ഡി വ​ഴി ഊ​ട്ടി​യി​ലേ​ക്കു​ള്ള യാ​ത്ര ഹി​റ്റാ​ണ്. ഈ ​യാ​ത്ര​യി​ൽ ഒ​ന്നും ക​ണ്ടി​ല്ലെ​ന്ന് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ പ​റ​ഞ്ഞാ​ലും, മു​മ്പ് ഈ ​വ​ഴി പോ​യ​പ്പോ​ൾ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് പ​റ​ഞ്ഞ് നി​ര​വ​ധി​പേ​രും എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment