മല്ലേശ്വരം: ഹോം വർക്ക് ചെയ്യാതെ വന്ന ഒരു ക്ലാസിലെ 50 ഓളം കുട്ടികളെ പുറത്താക്കിയ സ്കൂളിന് വീണ്ടും തിരിച്ചടി. ഒരു ലക്ഷം രൂപയാണ് കോടതി ഈ വിഷയത്തിൽ സ്കൂളിന് പിഴയിട്ടിരിക്കുന്നത്. കൂടാതെ പിഴ തുക രണ്ടാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കര്‍ണ്ണാടകയിലെ മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എൻക്ലേവിലെ ബ്രിഗേഡ് സ്കൂളിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാത്ത വിദ്യാർഥികൾ ക്ലാസിന് പുറത്ത് പോകണമെന്നും, 10,000 രൂപ പിഴ അടച്ച് സത്യവാങ്മൂലം സമര്‍പ്പിക്കമമെന്നും സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് ഒരു കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചു. തുടർന്ന് വിദ്യാർഥികളെ ക്ലാസിൽ ഇരിക്കാൻ അനുവദിച്ച് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയുടെ ഈ ഉത്തരവ് പാലിക്കാൻ സ്കൂൾ അധികൃതർ തയാറായില്ല. പിന്നാലെ കുട്ടിയുടെ അച്ഛൻ കോടതിയെ വീണ്ടും സമീപിച്ചു. തുടർന്ന് ഈ കോടതി അലക്ഷ്യ ഹർജിയിലാണ്…
Read MoreCategory: Today’S Special
140 ഭാഷകളിൽ പാടി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് മലയാളി യുവതി
140 ഭാഷകളിൽ തന്റെ ആലാപന മികവ് പ്രദർശിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മലയാളി യുവതി. 9 മണിക്കൂർക്കൊണ്ട് കാലാവസ്ഥയെ അടിസ്ഥാനമാക്കി 140 ഭാഷകളിലാണ് സുചേത സതീഷ് ഗാനം ആലപിച്ചത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി 140 ഭാഷകളിൽ ഗാനം അവതരിപ്പിച്ച് സുചേത റെക്കോർഡ് തകർത്തതായി ഗിന്നസ് വേൾഡ് റെക്കോർഡ് പേജിൽ പറയുന്നു. ദുബായിൽ നടന്ന COP 28 ഉച്ചകോടിയിൽ പങ്കെടുത്ത 140 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിനാണ് 140 എന്ന നമ്പർ യുവതി തിരഞ്ഞെടുത്തത്. തന്റെ നേട്ടത്തെ കുറിച്ച് സുചേത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും എല്ലാവർക്കും നന്ദി പറഞ്ഞ് എത്തുകയും ചെയ്തു. പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് സുചേതയെ അഭിനന്ദിച്ചെത്തിയത്.
Read Moreഗർഭകാലത്തെ ടൂർ: മക്കളെ വിദേശികളാക്കാൻ അമ്മമാരുടെ തന്ത്രം; ബർത്ത് ടൂറിസം തടഞ്ഞ് അമേരിക്ക
വാഷിംഗ്ടൺ ഡിസി: ഗർഭകാല സമയത്തെ വിദേശയാത്ര ഇപ്പോൾ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. വിനോദത്തിന് മാത്രമായാണ് ഈ യാത്രയെന്ന് കരുതിയാൽ തെറ്റി. വികസിത രാജ്യങ്ങളിൽ തങ്ങളുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബർത്ത് ടൂറിസമെന്നാണ് ഈ ട്രെൻഡിനെ പറയുന്നത്. വിദേശിയെ വിവാഹം കഴിക്കുക, അല്ലെങ്കിൽ ദീർഘനാൾ ഇവിടെ താമസിച്ച് പൗരത്വം നേടുക എന്നീ മാർഗങ്ങൾക്ക് പുറമെ ബർത്ത് ടൂറിസമാണ് ഇപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നേടുന്നതിനായുള്ള ജനപ്രിയമാർഗം. വികസിത രാജ്യങ്ങളായ അമേരിക്ക, കാനഡ തുടങ്ങി 31 രാജ്യങ്ങളിൽ, അവിടെവച്ച് കുട്ടി ജനിച്ചാൽ ആ കുട്ടിക്ക് ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതാണ്. ഈ സാധ്യത മുൻനിർത്തി തങ്ങളുടെ കുട്ടിക്ക് വിദേശ രാജ്യത്തെ പൗരത്വം നേടിക്കൊടുക്കാനായി മാതാപിതാക്കൾ ചെയ്യുന്ന എളുപ്പവഴിയാണിത്. എന്നാൽ ഈ പ്രവണത കുറച്ച് വർഷമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ അമേരിക്ക പോലുള്ള രാജ്യങ്ങൾ ബർത്ത്…
Read Moreവായിൽ ഒറ്റപ്പല്ലില്ല: 38 വയസുകാരിയുടെ രൂപമാറ്റം അവിശ്വസനീയം; വൈറലായി മേക്കപ്പ് ട്രാൻസ്ഫർമേഷൻ
മേക്കപ്പ് ഇടാൻ ഇഷ്ടമില്ലാത്ത പെൺകുട്ടികൾ വളരെ കുറവായിരിക്കും. തങ്ങളുടെ സൗന്ദര്യം കൂട്ടുവാനും ആത്മവിശ്വാസത്തോടെ പുറത്തേക്ക് പോകുവാനും സാധാരണയായി മേക്കപ്പ് ചെയ്യാറുണ്ട്. എന്നാൽ ജെസിക്ക വീലറിന്റെ ഈ വീഡിയോ കണ്ടാൽ മേക്കപ്പ് ഒരു അത്ഭുതമായി തോന്നും. സൗന്ദര്യം കൂട്ടുക എന്നതിനുപരി ഞൊടിയിടകൊണ്ട് ആളെ തിരിച്ചറിയാത്ത വിധം മേക്കപ്പിലൂടെ മാറിയിരിക്കുകയാണ് ഓസ്റ്റിനിൽ നിന്നുള്ള ഈ യുവതി. അപ്പോൾ നിങ്ങൾ ചോദിക്കും ഇത്തരത്തിലുള്ള മേക്കപ്പ് ട്രാൻസ്ഫർമേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ മുമ്പും വന്നിട്ടുണ്ടല്ലോ ഇതിൽ എന്താ ഇത്ര പുതുമ എന്ന്. എന്നാൽ ഇവിടെ ഒരു പ്രത്യേകതയുണ്ട്. 38 -ാമത്തെ വയസ്സിൽ തന്നെ തന്റെ പല്ലുകളെല്ലാം ജെസിക്കയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കാൽസ്യം, ബി 12 എന്നിവയുടെ കുറവ് കാരണമാണ് പല്ലുകൾ നഷ്ടമായത്. പല്ലില്ലാത്ത ഒരാളാണ് വീഡിയോയിലുള്ളതെന്ന് വിശ്വസിക്കാൻ പാടാണ്. അതുപോലെയാണ് ജെസിക്കയുടെ മേക്കപ്പ് ട്രാൻസ്ഫർമേഷൻ. ഇതിനോടകം തന്നെ ജെസിക്കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും…
Read Moreകൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്… പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങുന്ന കൂട്ടുകൊമ്പന്മാർ ഒരു കൂട്ടായ്മയാണ്. കഴിഞ്ഞ 10 വർഷമായി കേരളത്തിലെ ആന തൊഴിലാളികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ഒരു കൂട്ടായ്മ. പത്താം വർഷത്തിൽ കൂട്ടുകൊമ്പന്മാർ ശ്രദ്ധേയമാകുന്നത് ആനകളുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളിൽ തിളങ്ങി നിൽക്കുന്ന, എന്നാൽ അധികമാരും അറിയാതെ പോയ ചില വ്യക്തികളെ ആദരിക്കാനായി സംഘടിപ്പിക്കുന്ന ചടങ്ങിലൂടെയാണ്. സ്ഥിരമായി അവാർഡ് നൽകി ആദരിക്കുന്ന പ്രമുഖരെ ഒഴിവാക്കി ആന തൊഴിലാളികളിൽ ആരും അറിയാതെ പോകുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ഏതാനും പേരെയാണു പത്താം വർഷത്തിൽ കൂട്ടുകൊമ്പന്മാർ എന്ന കൂട്ടായ്മ ആദരിക്കുന്നത്. കൂട്ടുകൊമ്പന്മാർ എന്ന കൂട്ടായ്മയിൽ അധികം അംഗങ്ങളൊന്നുമില്ല. ആകെയുള്ളത് വെറും 49 അംഗങ്ങൾ മാത്രം. ഇതിൽ ഒരു ആന മുതലാളിയോ ആന തൊഴിലാളിയോ ഇല്ല. ആനകളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന ഒന്നോ രണ്ടോ പേർ മാത്രമുണ്ട്. ബാക്കിയുള്ളവർ…
Read Moreഹെഡ്ഫോണുകൾ വച്ച് വിവാഹ ആഘോഷം; പാരമ്പര്യത്തെ തകർക്കുന്നെന്ന് സോഷ്യൽ മീഡിയ
നിരവധി ആചാരങ്ങളും ചടങ്ങുകളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ വിവാഹങ്ങൾ. പാട്ടും നൃത്തവും ഇല്ലാതെ ആഘോഷങ്ങൾ അപൂർണ്ണമാണ്. വിവാഹ ചടങ്ങുകളിൽ നൃത്തം ചെയ്യുന്ന ആളുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹിന്ദിയിൽ ബരാത്ത് എന്നറിയപ്പെടുന്ന വരനുമായുള്ള ഘോഷയാത്രയുടേതാണ് വീഡിയോ. ഹെഡ്ഫോണുകൾ വച്ച് ശബ്ദമില്ലാതെ എല്ലാവരും നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ @sheffoodie എന്ന വ്ലോഗർ ആണ് വീഡിയോ പങ്കുവെച്ചത്. “ഞാൻ ഒരു ഏ ദിൽ ഹേ മുഷ്കിൽ ഡിജെ പാർട്ടിയിൽ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങൾ എപ്പോഴെങ്കിലും അത്തരമൊരു പാർട്ടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുമോ?” സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ‘ബ്രേക്കപ്പ് സോങ്ങിന്റെ’ സൈലന്റ് ഡിസ്കോയെ പരാമർശിച്ചുകൊണ്ട് വീഡിയോ പങ്കിടുന്നതിനിടയിൽ അവൾ എഴുതിയത് ഇങ്ങനെയാണ്. വീഡിയോയിൽ ഉടനീളം, ആളുകൾ ഹെഡ്ഫോൺ ധരിച്ച് നൃത്തം ചെയ്യുന്നതും ആസ്വദിക്കുന്നതും കാണാം. കുറച്ച് ദിവസങ്ങൾക്ക്…
Read Moreകൊല്ലപ്പെടുന്ന കീടങ്ങൾക്ക് വേണ്ടി പ്രാർഥന; പശ്ചാത്താപത്തിന് പിന്നിലെ കാരണം ഇങ്ങനെ…
മൃഗങ്ങളെ എത്രകണ്ട് ഇഷ്ടമുണ്ടെന്ന് പറഞ്ഞാലും ഉപദ്രവകാരിയായാൽ അവയെ കൊല്ലാൻ മനുഷ്യൻ മടിക്കില്ല. സഹജീവികളെ സ്നേഹിക്കണമെന്ന് പറഞ്ഞാലും എപ്പോഴും അത് പ്രാവർത്തികമാക്കാൻ സാധിക്കില്ലന്നതാണ് സത്യം. മനുഷ്യൻ മാംസാഹാരം കഴിക്കുന്നത് തന്നെ ഇതിന് ഒരു ഉദാഹരണമാണ്. എന്നാൽ മറ്റു ചില ജീവികളുണ്ട് കാഴ്ചയിൽ നിസാരൻമാർ ആണെങ്കിലും ഇവർ നമുക്ക് അപകടകാരികളാണ്. പാറ്റയും കൊതുകും ഈച്ചയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. രോഗങ്ങൾ മാത്രം തരുന്ന ഇവരെ തുരത്താൻ നമ്മൾ ഏതുവഴിയും സ്വീകരിക്കും. അതിന്റെ പേരിൽ യാതൊരുവിധ കുറ്റബോധവും നമുക്ക് തോന്നാറില്ല. എന്നാൽ ഈ പ്രാണികളെ കൊന്നുതള്ളുന്നതിൽ പശ്ചാത്തപിക്കുന്ന ഒരു കൂട്ടരുണ്ട്. പറഞ്ഞുവരുന്നത് ജപ്പാനിലെ ഒരു കീടനാശിനി കമ്പനിയെ കുറിച്ചാണ്. ജപ്പാനിലെ ഇക്കോ സിറ്റിയിലെ മൗദാജി ടെമ്പിളിൽ സ്ഥിതി ചെയ്യുന്ന കീടനാശിനി നിർമാണ കമ്പനിയായ എർത്ത് കോർപ്പറേഷനാണ് ഗവേഷണത്തിനിടയിൽ കൊലപ്പെടുത്തുന്ന കീടാണുക്കൾക്ക് ആദരവ് നൽകുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ മൂലം ഭൂമിയിലെ ചെറുപ്രാണികള്‍ മരിച്ച് വീഴുന്നതില്‍ പശ്ചാത്തപിക്കുകയും,…
Read Moreപരിണാമ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ദിനോസർ…
ഓക്സ്ഫോർഡ്ഷെയറിലെ സ്ലേറ്റ് ക്വാറികളിൽ നിന്ന് 1600-കളുടെ അവസാനത്തിൽ ചില ഫോസില്‍ അസ്ഥികള്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഇങ്ങനെയുള്ള സാധനങ്ങൾ ആദ്യമായി ലഭിച്ചപ്പോൾ അവ എന്താണെന്ന് മനുഷ്യർക്ക് മനസിലായില്ല. അക്കാലത്ത് പരിണാമത്തിന്റെയും വംശനാശത്തിന്റെയും ആശയങ്ങൾ പരിചിതമല്ലാത്തത് തന്നെയാണ് ഇതിന് കാരണം. ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ തുടക്കകാലത്തെ ജിയോളജി പ്രൊഫസറായ വില്യം ബക്ക്ലാൻഡ്, ഏതാണ്ട് 200 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം 1824 ൽ ആ അസ്ഥികളിൽ വീണ്ടും പഠനം നടത്തി. താഴത്തെ താടിയെല്ല്, കശേരുക്കൾ, കൈകാലുകളുടെ അസ്ഥികൾ എന്നിവയിൽ നിന്നും ആദ്യത്തെ ദിനോസറിനെ അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് ജിയോളജിക്കൽ സൊസൈറ്റിക്ക് 1824 ഫെബ്രുവരി 20-ന് സമർപ്പിച്ച റിപ്പോർട്ടിൽ ഇവയെ ‘മെഗലോസോറസ്’ (Megalosaurus) എന്ന് വിശേഷിപ്പിച്ചു. “വലിയ പല്ലി” (great lizard) എന്നാണ് ഇതിന്റെ അർഥം. വില്യം ബക്ക്ലാൻഡ് തന്റെ പ്രബന്ധത്തിൽ മാംസഭോജിയായാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവി ആയിരിക്കുമിതെന്നും അദ്ദേഹം…
Read Moreകലോത്സവ വേദിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം വരച്ച് മനം കവർന്ന് കൊച്ചുമിടുക്കി: അഭിനന്ദിച്ച് വി. ശിവൻകുട്ടി; വീഡിയോ കാണാം
സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ചിത്രം വരച്ച് കയ്യടി നേടി കൊച്ചുമിടുക്കി. ഭാവയാമി സംസ്ഥാന സ്കൂൾ കലോത്സവം സ്വാഗതസംഘം ഓഫീസിൽ എത്തിയപ്പോൾ. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ ചെറുമകൾ എന്ന കുറിപ്പോടെ മന്ത്രി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കലോത്സവം സ്വാഗതസംഘം ഓഫീസിൽ എത്തി മന്ത്രിയുടെ മുൻപിൽ ഇരുന്ന് അദ്ദേഹത്തെ നോക്കി കടലാസിലേക്ക് കുഞ്ഞു മിടുക്കി പകർത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തായാലും ആ കൊച്ചു മിടുക്കിയുടെ കഴിവിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തന്റെ കുഞ്ഞി വിരലുകളാൽ അതി സൂക്ഷ്മമായി മന്ത്രി വീക്ഷിച്ചാണ് ഭാവയാമി ചിത്രം വരയ്ക്കുന്നത്. അതീവ ഏകാഗ്രതയോടു കൂടി തന്നെ വീക്ഷിച്ചു വരയ്ക്കുന്ന കുഞ്ഞു മിടുക്കിയുടെ വീഡിയോ വിദ്യാഭ്യാസമന്ത്രി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreപിണറായി സ്തുതികൾ അവസാനിക്കുന്നില്ല: കാരണഭൂതന് ശേഷം മറ്റൊരു പുകഴ്ത്ത് പാട്ടുകൂടി; ട്രോളുകൾ നിറച്ച് സോഷ്യൽ മീഡിയ
ഇന്നീ വിജയൻ.. നാടിന്റെ അജയൻ…അതെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പിണറായി വിജയനെ പുകഴ്ത്തിയുള്ള ഈ ഗാനമാണ് ഇപ്പോൾ ട്രെൻഡിംഗിൽ. അന്യഭാഷാ ചിത്രത്തിൽ നായകന്റെ എൻട്രിക്ക് കൊടുത്ത ഗാനം മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തിയതായി തോന്നുമെങ്കിലും ഇത് സംഗതി വേറെയാണ്. പറഞ്ഞുവരുന്നത് മാസായ മുഖ്യനെ തീയിൽ കുരുത്ത കുതിരയോടും കൊടുംകാറ്റിൽ പറക്കുന്ന കഴുകനോടും ഉപമിച്ചിറങ്ങിയ പുകഴ്ത്തുപാട്ടിനെ കുറിച്ചാണ്. വരികൾ കേൾക്കുമ്പോൾ മാസാണെന്ന് തോന്നിയെങ്കിൽ തെറ്റി. സംഭവം ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ട്രോളിനുള്ള വകുപ്പാണ് ഒപ്പിച്ച് കൊടുത്തിരിക്കുന്നത്. കേരള സിഎം എന്ന ഗാനം സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസായത്. സ്വർണക്കടത്ത് കേസിനെ കുറിച്ചുള്ള സംഭാഷണത്തെ തുടങ്ങി പ്രളയവും കോവിഡുമടക്കം ഗാനത്തിന്റെ ആദ്യ രംഗത്ത് പരാമർശിക്കുന്നുണ്ട്. ഇതൊക്കെ പിണറായിയുടെ മാസിൽ ഉൾപ്പെടുന്നതാണെന്ന് സാരാംശം. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പിണറായി വിജയന്റെ ചെറുപ്പകാലം മുതൽ കൗമാരം വരെ…
Read More