കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ബാ​ധ; മ​രു​ഭൂ​മി​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ ബ​ലി ന​ൽ​കാ​നൊ​രു​ങ്ങി മാ​താ​പി​താ​ക്ക​ൾ

സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ഞ്ച് വ​യ​സു​ള്ള മ​ക​നെ ബ​ലി​യ​ർ​പ്പി​ക്കാ​ൻ ഒ​രു​ങ്ങി​യ ദ​മ്പ​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. സ്പെ​യി​നി​ലാ​ണ് സം​ഭ​വം.

ഡി​സം​ബ​റി​ൽ കു​ട്ടി​യെ ബ​ലി​യ​ർ​പ്പി​ക്കാ​ൻ ദ​മ്പ​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ബാ​ധ കേ​റി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.

മൊ​റോ​ക്ക​ൻ ന​ഗ​ര​മാ​യ ടാം​ഗി​യേ​ഴ്‌​സി​ലേ​ക്ക് പോ​കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​യി​രു​ന്നു ദമ്പതികൾ. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെന്ന് പോലീസ് പറഞ്ഞു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. നിലവിൽ കുട്ടിയെ സ്പെ​യി​നി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്നും പോ​ലീ​സ് വ്യക്തമാക്കി.

 

 

Related posts

Leave a Comment