കുഞ്ഞിനു ജൻമം നൽകുന്ന നിമിഷം ആർക്കും മറക്കാനാവാത്ത അനുഭവമാണ്. പ്രസവ വേദനയിലും കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേൾക്കുന്ന മാത്രയിൽ എല്ലാ വേദനയും മറന്നു പോകും. പ്രസവ സമയത്ത് നമ്മളെ പരിചരിച്ച ഡോക്ടറെയും നഴ്സുമാരെയും പലരും മറക്കാൻ സാധ്യതയില്ല.അത്തരത്തിൽ വെെകാരികമായൊരു നിമിഷമാണിപ്പോൾ വെെറലാകുന്നത്. പ്രശസ്ത ബ്രിട്ടീഷ് ഗായിക അഡേൽ സ്റ്റേജിൽ പരിപാടി നടത്തികൊണ്ടിരിക്കുന്ന സമയം തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവം നോക്കിയ ഡോക്ടറെ കണ്ടപ്പോൾ സ്റ്റേജ് ഷോ നിര്ത്തി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വെെറലായി. ‘വെൻ വീ വേർ യംഗ്’ എന്ന പാട്ട് വേദിയിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു അഡേൽ. ആ സമയത്ത് സദസിലേക്ക് നോക്കിയ അഡേൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. സദസിൽ ഇരിക്കുന്ന ഡോക്ടറെ കണ്ട ഉടനെ ഡോക്ടറിനടുത്തേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. എന്റെ ദൈവമേ… ഗയ്സ്, ഇതാണ് എന്റെ കുഞ്ഞിന് ജന്മം നൽകിയ സമയത്ത് എന്നെ നോക്കിയ…
Read MoreCategory: Today’S Special
കൊടുങ്കാറ്റിലെവിടെയോ ബോട്ട് ആടിയുലയുന്നു; ആടിയുലയുന്ന ബോട്ടിൽ പാചകം ചെയ്യുന്ന യുവാവ്;വീഡിയോ വെെറൽ
സോഷ്യൽ മീഡിയയിൽ ദിവസേന പല തരത്തിലുള്ള വീഡിയോകൾ വെെറലാകാറുണ്ട്. ചിലതി ഏറെ രസകരമായവയും കൗരുകമുണർത്തുന്നവയും ഉണ്ട്. അത്തരത്തിൽ രസകരമായൊരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. വീഡിയോ കടലിൽ നിന്നുള്ളതാണെങ്കിൽ കൗതുകം വീണ്ടും കൂടും. കൊടുങ്കാറ്റ് വീശുമ്പോള് കാറ്റിൽ ബോട്ടിനുള്ളില് നിന്ന് ഭക്ഷണം പാചകം ചെയ്യുന്നതാണ് വീഡിയോ. ബോട്ടിലെ കാബിനുള്ളില് അടുക്കള പോലെ തോന്നിക്കുന്ന സ്ഥലത്താണ് ആളുടെ പാചകം. ആടിയുലയുന്ന ബോട്ടില് വീഴാതിരിക്കാൻ ബാലൻസ് ചെയ്ത് നില്ക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ബോട്ട് ആടുന്നതിന് അനുസരിച്ച് സ്റ്റൗവും അനങ്ങുന്നു. എങ്കിലും ബാലൻസ് ചെയ്ത് പാചകം ചെയ്യുന്ന ആളുടെ വെെഭവത്തെ സമ്മതിക്കാതെ വയ്യെന്നാണ് വീഡിയോ കണ്ടവർ കമന്റ് ചെയ്തത്. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന പഴഞ്ചൊല്ല് യഥാർഥമാകുന്നെന്ന് തോന്നിക്കും വിധമാണ് അദ്ദേഹത്തിന്റെ പാചകം. കൊടുങ്കാറ്റത്ത് ഒരു ബോട്ടിനകത്ത് ഇങ്ങനെ ആരെങ്കിലും പാചകം ചെയ്തുനോക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഇങ്ങനെയുള്ള…
Read More100-ാം വയസിലും പൂർണ ആരോഗ്യവാൻ; തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
ആരോഗ്യത്തോടെ ജീവിക്കുക എന്നതിനേക്കാൾ സന്തോഷം വേറെ ഉണ്ടോന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാനാണ് എല്ലാവരും കൊതിക്കുന്നത്. നൂറാം വയസിലും പൂർണ ആരോഗ്യവാനായി ഇരിക്കുന്ന സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ജാക്ക് വാൻ നോർഹൈമിനെ കാണുന്പോൾ അതിശയം തോന്നും. ജങ്ക് ഫുഡുകൾ അടക്കി വാഴുന്ന ലോകത്ത് മനുഷ്യന്റെ ആയുസുകൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ലോകത്താണ് നൂറു വയസിലും 18 ന്റെ ചുറുചുറുക്കോടെ അടിച്ചു പൊളിക്കുന്ന ജാക്ക് വാൻ നോർഹൈം. തന്റെ100 കൊല്ലക്കാലത്തെ ജീവിതാനുഭവങ്ങളിൽ നിന്നും കിട്ടിയ അറിവുകൾ പങ്കുവെച്ച് 100 ഇയേഴ്സ് ഓഫ് വിസ്ഡം എന്ന പേരിൽ ഒരു ബുക്ക് എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ജാക്ക് വാൻ നോർഹൈം തന്റെ ആഗോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഡാർക്ക് ചോക്കലേറ്റും തേനും താൻ ദിവസത്തിൽ രണ്ടു നേരം കഴിക്കും, വീട്ടിലെ ഭക്ഷണമാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സന്തോഷത്തോടെ ഇരുന്നാൽ നമ്മുടെ ആയുസും വർധിക്കുമെന്നാണ് ജാക്ക് പറയുന്നത്.വീഡിയോ…
Read Moreഭാഗ്യദേവതയുടെ വിളയാട്ടം! ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവസം ലോട്ടറി അടിച്ചാലോ! അമ്മയ്ക്കും മകനും ഒരേദിവസം ലോട്ടറിയടിച്ചെന്ന വാർത്തയാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്നു കേൾക്കുന്നത്. ചെറിയ തുകയുടെ സമ്മാനമൊന്നുമല്ല. ഓരോ ടിക്കറ്റിനും ലഭിച്ചത് 84 ലക്ഷം രൂപ വീതം. കുടുംബത്തിലേക്ക് ഒറ്റ ദിവസം എത്തിയത് ആകെ 1.68 കോടി രൂപ. പെർത്തിലെ കെന്റ് സ്ട്രീറ്റിൽ താമസിക്കുന്ന ആഷ്ലി ഡോയ്ക്കും അമ്മയ്ക്കുമാണ് ഇരട്ടഭാഗ്യം. ആഷ് ലി ഒരു അധ്യാപകനാണ്. ക്ലാസിൽ പഠിപ്പിക്കാൻ തുടങ്ങുന്നതിനിടയിലാണ് ലോട്ടറിയടിച്ച വാർത്തയറിഞ്ഞത്. തനിക്കും അമ്മയ്ക്കും ഒരേസമയം ലോട്ടറിയടിച്ചെന്ന് അറിഞ്ഞയുടൻ ക്ലാസിൽനിന്നിറങ്ങി പായുകയായിരുന്നുവെന്ന് ആഷ് ലി പറഞ്ഞു. സമീപത്ത് താമസിക്കുന്ന രണ്ടാനച്ഛൻ അഡ്രിയാൻ പെനോക്കിനെയാണ് ആദ്യം വിളിച്ച് സന്തോഷവാർത്ത പറഞ്ഞത്. പീപ്പിൾസ് പോസ്റ്റ് കോഡ് മില്യണയർ സ്ട്രീറ്റ് ലോട്ടറിയിലായിരുന്നു സമ്മാനം. ഒരു നറുക്കെടുപ്പിൽ 11 പേർക്കു മാത്രം…
Read Moreഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! പാസ്പോർട്ടും വീസയും കിട്ടി; തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ് വാരണാസിയിലെ ജയ എന്ന തെരുവുനായയ്ക്കും അങ്ങനെയൊരു ദിവസം എത്തിയിരിക്കുന്നു..! സംരക്ഷകയായ വനിതയോടൊപ്പം നെതർലൻഡ്സിലേക്കു പറക്കാൻ തയാറെടുക്കുകയാണ് തെരുവുനായ. ഇതിനായുള്ള പാസ്പോർട്ട്, വീസ എന്നിവയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി ആംസ്റ്റർഡാം സ്വദേശിനി മെറൽ ബോണ്ടൻബെൽ പറഞ്ഞു. താൻ നായ്ക്കളെ ഇഷ്ടപ്പെടുന്നുവെന്നും വീട്ടിൽ വളർത്താൻ താത്പര്യമുണ്ടെന്നും ബോണ്ടൻബെൽ പറഞ്ഞു. ഇന്ത്യയിലെ ക്ഷേത്രനഗരിയായ വാരണാസി സന്ദർശിക്കുമ്പോഴാണ് അവർക്ക് തെരുവുനായയെ ലഭിക്കുന്നത്. “സഹയാത്രികർക്കൊപ്പം നഗരത്തിലൂടെ അലസമായി നടക്കുമ്പോൾ “ജയ’ അടുത്തേക്കുവന്നു. പിന്നെ തന്നെ വിട്ട് അതു പോയില്ല’ മെറൽ പറയുന്നു. “ഒരു ദിവസം, തെരുവിൽവച്ചു ജയയെ മറ്റൊരു നായ ആക്രമിച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ജയയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. പരിക്കേറ്റതോടെ നായയോട് കൂടുതൽ അടുപ്പമായി. നായയെ ദത്തെടുക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നില്ല. പിന്നീട് തന്റെ നാട്ടിലേക്കു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. പട്ടിക്ക് പാസ്പോർട്ടും വീസയും ലഭിക്കുന്നതിനായി…
Read Moreവായുവിലൂടെ ഓടുന്ന ബൈക്കോ! ക്രിയേറ്റീവ് ഹാലോവീൻ വേഷത്തിലൊരു അമ്പരിപ്പിക്കുന്ന യാത്ര
ഈ വർഷത്തെ ഹാലോവീൻ ആഘോഷങ്ങൾ സമാപിച്ചിരിക്കുകയാണ്. വീടുകൾ വിചിത്രമായ ചിലന്തിവലകൾ പോലുള്ള ഭയാനകമായ വസ്തുക്കൾ ഉപയോഗിച്ച് ആളുകൾ അലങ്കരിച്ചിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന ഹാലോവീൻ വസ്ത്രങ്ങളിൽ സൂപ്പർഹീറോകൾ, വില്ലന്മാർ, വീഡിയോ ഗെയിമുകളിലെ കഥാപാത്രങ്ങൾ, പ്രിയപ്പെട്ട സിനിമാ വ്യക്തികൾ എന്നിവ ഉൾപ്പെടുന്നു. സ്കാർക്രോകൾ, സോമ്പികൾ, മന്ത്രവാദികൾ എന്നിവ പോലെയുള്ള വീട്ടിലുണ്ടാക്കിയ വസ്ത്ര സൃഷ്ടികളും പലരും തിരഞ്ഞെടുത്തു. എന്നാൽ സ്റ്റാർ വാർസ് പ്രപഞ്ചത്തിലെ ഒരു സാങ്കൽപ്പിക കഥാപാത്രമായ മാൻഡലോറിയൻ അല്ലെങ്കിൽ മാൻഡോ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന ദിൻ ജാരിൻ ആയിട്ടായിരുന്നു ഒരു വ്യക്തിയുടെ വേഷം. ബൈക്ക് ഓടിക്കുന്ന ഈ കഥാപാത്രത്തെ വീഡിയോയിൽ ചിത്രീകരിക്കുന്നു. സവാരി ചെയ്യുന്നതിനേക്കാൾ വായുവിലൂടെ ഒഴുകുന്നു എന്നും പറയാം. ചില ക്രമീകരണങ്ങൾ കാരണം ബൈക്കിന്റെ ചക്രങ്ങൾ മറഞ്ഞിരുന്നു. Mando2Hire എന്ന് പേരുള്ള ഒരു X ഹാൻഡിൽ ആണ് വീഡിയോ യഥാർത്ഥത്തിൽ സൃഷ്ടിച്ചത്, അത് നിരവധി…
Read Moreഒത്തുകൂടി ആയിരത്തോളം സ്പൈഡർമാൻ; ഇത് റെക്കോർഡിലേക്കുള്ള കൂടിച്ചേരൽ
ലോകത്തിലെ ഏറ്റവും ജനപ്രിയമായ സൂപ്പർഹീറോകളിൽ ഒരാളാണ് സ്പൈഡർമാൻ. ലോകത്തിന്റെ എല്ലാ കോണിലും സ്പൈഡർമാന് ആരാധകരേറെയാണ്. സ്പൈഡർമാനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ആരാധകർക്ക് ഏറ്റവും പ്രചാരമുള്ള ഒരു മാർഗം സ്പൈഡർമാന്റെ വേഷം ധരിക്കുക എന്നതാണ്. സ്പൈഡർമാൻ വസ്ത്രങ്ങൾ എല്ലാ ആകൃതിയിലും വലുപ്പത്തിലും ലഭ്യമാണ്. എല്ലാ പ്രായത്തിലുമുള്ള ആരാധകർ അവ ധരിക്കുന്നത് ആസ്വദിക്കുന്നു. കോമിക് ബുക്ക് കൺവെൻഷനുകളിലും ഹാലോവീൻ പാർട്ടികളിലും മറ്റ് ഇവന്റുകളിലും സ്പൈഡർമാൻ വസ്ത്രങ്ങൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സ്പൈഡർമാൻ വേഷം ധരിച്ച് ആയിരത്തോളം ആളുകളാണ് ഒരുമിച്ചെത്തിയത്. ഒരൊറ്റ ഇവന്റിൽ സ്പൈഡർമാൻ വസ്ത്രം ധരിച്ച ഏറ്റവും കൂടുതൽ ആളുകൾ ഒത്തുചേരാനുള്ള ലോക റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിലാണ് ഇത്. ജൂൺ മാസത്തിൽ മലേഷ്യയിൽ 685 പേർ സ്പൈഡർമാൻ വേഷം ധരിച്ച ഒരു പരിപാടിയെ മറികടക്കാൻ ലക്ഷ്യമിട്ട് അർജന്റീനിയൻ സ്വാധീനമുള്ള യുകി…
Read Moreപണം തരൂ അല്ലെങ്കിൽ ഭാര്യ ഇല്ല, വരന്റെ ക്ഷമ പരീക്ഷിച്ച് നാട്ടുകാർ: വിവാഹ ചടങ്ങ് വൈറലാകുന്നു
വധുവിനെ കൂട്ടിക്കൊണ്ടുപോകാൻ പോയ വരന്റെ കാർ ഗ്രാമവാസികൾ ചേർന്ന് തടഞ്ഞു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്ഷൂവിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ആളുകൾ വാഹനത്തിന് ചുറ്റും വളഞ്ഞ് വരനോട് പണവും സിഗരറ്റും ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ചൈനയിലെ വിവാദപരമായ വിവാഹ ആചാരങ്ങളെക്കുറിച്ച് പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. വരന്റെ കാർ തടഞ്ഞ ജനക്കൂട്ടം പ്രധാനമായും പ്രായമായവരാണ്. ഇത് പ്രാദേശിക പാരമ്പര്യത്തിന്റെ ഭാഗമാണ്, വരന്റെ കുടുംബം പ്രായമായ ഗ്രാമീണരുടെ അഭ്യർത്ഥനകൾ നിറവേറ്റുന്നത് പതിവാണ്. ഇത് പഞ്ചസാരയോ സിഗരറ്റോ വാഗ്ദാനം ചെയ്യുന്നത് മുതൽ പണം നിറച്ച ചുവന്ന കവറുകൾ വരെയാകാം. ഗ്രാമീണരെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ വരന് തന്റെ വധുവിനെ കാണുന്നതിന് കാലതാമസം നേരിടുകയോ അല്ലെങ്കിൽ പ്രവേശനം പൂർണ്ണമായും നിഷേധിക്കപ്പെടുകയോ ചെയ്യാം. വരന്റെ വഴി തടയുന്ന ഈ രീതിയെ മന്ദാരിൻ ഭാഷയിൽ ലാൻ മെൻ എന്ന് വിളിക്കുന്നു. ഇത് “വാതിൽ…
Read Moreഇത് എന്താ ബാർബി ബുള്ളറ്റോ? വൈറലായ് മിനി പിങ്ക് ബുള്ളറ്റ്
ഡൽഹി തെരുവുകളിലൂടെ മിനി ബുള്ളറ്റ് ഓടിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റാംമി റൈഡർ എന്നയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മനുഷ്യൻ ഡൽഹി തെരുവിൽ വളരെ സുഖകരമായി ഒരു ചെറിയ പിങ്ക് നിറത്തിലുള്ള ബുള്ളറ്റ് ഓടിക്കുന്നതാണ് വീഡിയോയിൽ. “പിങ്കി,” എന്നാണ് അയാൾ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. വാഹനം സൈക്കിളിനേക്കാൾ ചെറുതാണ്. തെരുവിലെ പലരുടെയും ശ്രദ്ധ ഈ വാഹനം പിടിച്ചുപറ്റി. ഈ ചെറിയ ഇരുചക്രവാഹം കണ്ട് പലരും അത്ഭുതപ്പെട്ടു. വീഡിയോ ഇതിനകം തന്നെ 387,000-ലധികം ലൈക്കുകളും 4.6 ദശലക്ഷത്തിലധികം വ്യൂസും നേടി. ബാർബി ബുള്ളറ്റ് എന്നാണ് പലരും ഇതിനെ കമന്റ് ചെയ്തത്. എന്നാൽ ട്രാഫിക് പോലീസ് ഉൾപ്പെടെ നിരവധി ആളുകളുടെ പ്രതികരണം കാണിക്കുന്ന മറ്റ് വീഡിയോകളും അയാൾ പങ്കിട്ടിട്ടുണ്ട്. റാംമി റൈഡർ ഒരു @ncr_motorcycles YouTube പേജിലേക്കുള്ള ലിങ്കും പങ്ക് വച്ചു. അവിടെ താൻ…
Read Moreഅപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ നായയെ കയറ്റി; പിന്നാലെ ലിഫ്റ്റിനുള്ളിൽ കൂട്ടയടി, താഴെയെത്തിയപ്പോൾ കണ്ടകാഴ്ച ഇങ്ങനെ
ലിഫ്റ്റിൽ നായയെ കയറ്റുന്നതുമായി ബന്ധപ്പെട്ട അപ്പാർട്ട്മെന്റിലെ താമസക്കാർ തമ്മിൽ സംഘർഷം.നോയിഡയിലെ സെക്ടർ 108-ലെ പാർക്ക് ലോറേറ്റ് സൊസൈറ്റിയിലാണ് സംഭവം. നായയെ ലിഫ്റ്റിൽ കയറ്റാൻ വിരമിച്ച ഒരു സിവിൽ ഉദ്യോഗസ്ഥൻ സ്ത്രീയെ അനുവദിച്ചില്ല. തുടർന്ന് വാക്ക് തർക്കമുണ്ടായ്. ഒടുവിൽ സംഘർഷത്തിലേക്ക് വരെ കാര്യങ്ങളെത്തി. തുടർന്ന് ഇരുവരും ഫോൺ പുറത്തെടുത്ത് സംഭവം ചിത്രീകരിക്കാൻ തുടങ്ങി. ഉടൻ തന്നെ യുവതി ഇയാളുടെ ഫോൺ തട്ടിയെടുക്കുകയും ഇരുവരും തമ്മിൽ കൈയ്യേറ്റമുണ്ടാകുകയും ചെയ്തു. സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഘർഷത്തിനിടെ ഇയാൾ യുവതിയെ തല്ലി. തുടർന്ന് യുവതിയുടെ ഭർത്താവ് ലിഫ്റ്റിലേക്ക് വന്നതും കാര്യങ്ങൾ അവൾ അയാളോട് പറഞ്ഞു. താമസിയാതെ അടുത്ത അടി തുടങ്ങുകയും ചെയ്തു. തുടർന്ന് ഇരുവരെയും പിടിച്ച് മാറ്റാൻ അപ്പാർട്ട്മെന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് അപ്പാർട്ട്മെന്റിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുകൂട്ടരും പോലീസിന് രേഖാമൂലം സമ്മതപത്രം നൽകുകയും…
Read More