ലിഫ്റ്റിൽ നായയെ കയറ്റുന്നതുമായി ബന്ധപ്പെട്ട അപ്പാർട്ട്മെന്റിലെ താമസക്കാർ തമ്മിൽ സംഘർഷം.നോയിഡയിലെ സെക്ടർ 108-ലെ പാർക്ക് ലോറേറ്റ് സൊസൈറ്റിയിലാണ് സംഭവം. നായയെ ലിഫ്റ്റിൽ കയറ്റാൻ വിരമിച്ച ഒരു സിവിൽ ഉദ്യോഗസ്ഥൻ സ്ത്രീയെ അനുവദിച്ചില്ല. തുടർന്ന് വാക്ക് തർക്കമുണ്ടായ്. ഒടുവിൽ സംഘർഷത്തിലേക്ക് വരെ കാര്യങ്ങളെത്തി. തുടർന്ന് ഇരുവരും ഫോൺ പുറത്തെടുത്ത് സംഭവം ചിത്രീകരിക്കാൻ തുടങ്ങി. ഉടൻ തന്നെ യുവതി ഇയാളുടെ ഫോൺ തട്ടിയെടുക്കുകയും ഇരുവരും തമ്മിൽ കൈയ്യേറ്റമുണ്ടാകുകയും ചെയ്തു. സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഘർഷത്തിനിടെ ഇയാൾ യുവതിയെ തല്ലി. തുടർന്ന് യുവതിയുടെ ഭർത്താവ് ലിഫ്റ്റിലേക്ക് വന്നതും കാര്യങ്ങൾ അവൾ അയാളോട് പറഞ്ഞു. താമസിയാതെ അടുത്ത അടി തുടങ്ങുകയും ചെയ്തു. തുടർന്ന് ഇരുവരെയും പിടിച്ച് മാറ്റാൻ അപ്പാർട്ട്മെന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് അപ്പാർട്ട്മെന്റിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുകൂട്ടരും പോലീസിന് രേഖാമൂലം സമ്മതപത്രം നൽകുകയും…
Read MoreCategory: Today’S Special
ജപ്പാനിലെ ഇന്ത്യൻ ഹോട്ടലിനെ കുറിച്ച് കേൾക്കാത്തവർ ഇത് വായിക്കുക
ഇന്ത്യൻ ഭക്ഷണങ്ങൾക്ക് ഇന്ന് പ്രചാരം കൂടുതലാണ്. മിക്ക ആളുകളും ഇന്ത്യൻ ഭക്ഷണങ്ങളുടെ ആരാധകരാണ്. ഇപ്പോഴിതാ ഒരു ഇന്ത്യൻ ഭക്ഷണം കിട്ടുന്ന കടയുടെ വാർത്തയാണ് വെെറലാകുന്നത്. അതിലെന്താ ഇത്ര പ്രചരിക്കാനുള്ള വാർത്ത എന്ന് ആലോചിക്കുന്നുണ്ടോ? എന്നാൽ കേട്ടോളു ഈ ഇന്ത്യൻ ഭക്ഷണം കിട്ടുന്ന കടയുള്ളത് ഇന്ത്യയിലല്ല, പിന്നെയോ… ജപ്പാനിലാണ് ഈ റെസ്റ്റോറന്റുള്ളത്. ‘ടഡ്ക’ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. ‘ടഡ്ക’ നേക്കി നടത്തുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ജപ്പാൻകാരാണ്. ഗോവ മുഖ്യമന്ത്രിയുടെ മുൻ പോളിസി അഡ്വൈസറായിരുന്ന പ്രസന്ന കാര്‍ത്തിക് ആണ് സോഷ്യല്‍ മീഡിയയിലൂടെ റെസ്റ്റോറന്റിന്റെ ചിത്രങ്ങളും അവിടെ വിളമ്പുന്ന വിഭവങ്ങളും പങ്കുവച്ചത്. ജപ്പാനിലെ ക്യോട്ടോയിലുള്ള ടഡ്ക എന്ന ഈ കിക്ക്-ആസ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ഞാൻ സന്ദർശിച്ചു. ജാപ്പനീസ് ജനതയുടെ ഉടമസ്ഥതയിലുള്ളതാണ് തഡ്ക. അവർ 6 മാസത്തിലൊരിക്കൽ ചെന്നൈ സന്ദർശിക്കുകയും പുതിയ വിഭവങ്ങൾ പഠിക്കുകയും അത് പരിശീലിക്കുകയും അവരുടെ…
Read More‘സോ ബ്യൂട്ടിഫുൾ, സോ എലഗന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വൗ’; ഇൻസ്റ്റഗ്രാമിൽ വൈറലായ മീമിന്റെ ആരംഭം ഇവിടെ നിന്ന്
“സോ ബ്യൂട്ടിഫുൾ, സോ എലഗന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വൗ” ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ ഓടുന്ന വീഡിയോയിലെ വാചകമാണിത്. സിനിമാ സെലിബ്രിറ്റികൾക്കിടയിൽ മാത്രമല്ല കായിക ലോകത്തും ഇത് ട്രൻഡായിരിക്കുകയാണ്. എല്ലാവരും ചർച്ച ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ സെൻസേഷനായി ഇത് മാറിയിരിക്കുന്നു. എന്നാൽ എവിടെ നിന്നാണ് ഈ മീമിന്റെ ആരംഭം എന്ന് വീഡിയോ കാണുന്നവർ ചിന്തിക്കാറുണ്ട്. ജാസ്മിൻ കൗർ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ സൽവാർ സ്യൂട്ടുകൾ ആവേശത്തോടെ വിൽക്കുന്ന വീഡിയോയിൽ നിന്നാണ് “ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” എന്ന മീം ആരംഭിച്ചത്. വീഡിയോയിൽ വസ്ത്രങ്ങളെ വിവരിക്കാൻ യുവതി ഈ വാചകം ആവർത്തിച്ച് ഉപയോഗിക്കുന്നു. അവരുടെ ഊർജ്ജവും ആവേശവും വീഡിയോ പെട്ടെന്ന് വൈറലാക്കി. “ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” എന്ന മീം ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും പെട്ടെന്ന് വ്യാപിച്ചു. ആളുകൾ…
Read More‘ബാംഗ് ബാംഗ്’ ഗാനരംഗം പുനർചിത്രീകരിച്ച് ദമ്പതികൾ; വൈറൽ വീഡിയോയ്ക്ക് ഹൃത്വിക് റോഷൻ പ്രതികരിച്ചതിങ്ങനെ
പ്രീവെഡ്ഡിംഗ് ഷൂട്ടിൽ വ്യത്യസ്ത കൊണ്ടുവരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇവിടെ ഒരു ബോളിവുഡ് ട്വിസ്റ്റ് നൽകാൻ ദമ്പതികൾ തീരുമാനിച്ചു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ ദമ്പതികളായ കരണും സാക്ഷി കശ്യപും ചേർന്ന് ‘ബാംഗ് ബാംഗ്’ എന്ന ഗാനം പുനർ ചിത്രീകരിച്ചിരിക്കുകയാണ്. ഹൃത്വിക് റോഷനും കത്രീന കൈഫും അഭിനയിച്ച ഗാനമാണിത്. ആകർഷകമായ നൃത്തച്ചുവടുകളോടെ ദമ്പതികൾ വീഡിയോ പുനർചിത്രീകരിച്ചു. ഹൃത്വികിനെയും കത്രീനയെയും പോലെ വസ്ത്രം ധരിച്ച് ദമ്പതികൾ ജനപ്രിയ ബോളിവുഡ് ഗാനം സീൻ ബൈ സീൻ രീതിയിൽ വീഡിയോയിൽ ഉൾപ്പെടുത്തി. എന്തെങ്കിലും വ്യത്യസ്തത വീഡിയോയിൽ കൊണ്ടുവരണമെന്നത് ഇവരുടെ ആഗ്രഹമായിരുന്നു.’കരൺ, നമ്മൾ അത്ര വലിയ നർത്തകരല്ലെന്ന് എനിക്കറിയാം, പക്ഷേ ഇതുപോലെ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് സാക്ഷി പറഞ്ഞത്. സാക്ഷിയുടെ ഈ ആവേശമാണ് കരണിൽ ഇങ്ങനെയൊരു ആശയം കൊണ്ടുവന്നതും. അങ്ങനെ ബാംഗ് ബാംഗിന്റെ പതിപ്പ് കൊണ്ട് അവളെ…
Read More10 വർഷത്തെ സേവനം; വാർഷികത്തിൽ ആപ്പിൾ ജീവനക്കാരൻ കമ്പനിയുടെ സമ്മാനങ്ങൾ അൺബോക്സ് ചെയ്യുന്നു, വൈറലായ് വീഡിയോ
തൊഴിൽ വാർഷികങ്ങൾ ജീവനക്കാർക്ക് എപ്പോഴും പ്രത്യേകതയുള്ളതാണ്. സാധാരണഗതിയിൽ ആളുകൾ ഒരു ചെറിയ സമ്മാനമോ ബോണസോ അല്ലെങ്കിൽ ചെറിയ പാർട്ടിയോ ആയി ആ ദിവസം ആഘോഷിക്കുന്നു. ഇത് നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അടുത്തിടെ ആപ്പിളിലെ ഒരു ജീവനക്കാരൻ കമ്പനിയിൽ 10 വർഷം പൂർത്തിയാക്കിയതായി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ആപ്പിളിൽ ഹ്യൂമൻ ഇന്റർഫേസ് ഡിസൈനറായി പ്രവർത്തിക്കുന്ന മാർക്കോസ് അലോൺസോ സമ്മാനത്തിന്റെ ചിത്രങ്ങളും അൺബോക്സിംഗ് വീഡിയോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തു. വിഡിയോയിൽ അലുമിനിയം കൊണ്ടുള്ള ഒരു സോളിഡ് മെറ്റൽ മെമന്റോ കാണാം. അതിന്റെ മധ്യത്തിൽ തിളങ്ങുന്ന ആപ്പിൾ ലോഗോയും ഉണ്ട്. കൂടാതെ പത്തുവർഷത്തെ വാർഷികത്തെ സൂചിപ്പിക്കുന്ന “10” എന്നും, ജീവനക്കാരന്റെ പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയ തീയതിയും അതിൽ കൊത്തിവച്ചിട്ടുണ്ട്. സിഇഒയുടെ പ്രത്യേക സന്ദേശവും ബോക്സിൽ ഉൾപ്പെടുന്നു. വീഡിയോ ഷെയർ ചെയ്തതു മുതൽ അലോൻസോയുടെ പോസ്റ്റ് അഞ്ച് ലക്ഷത്തിലധികം…
Read Moreസ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമായി ‘കൂറ്റന്‍ ബ്രാ പ്രദര്‍ശിപ്പിച്ച്’ വാകോള്‍ ഇന്ത്യ; വീഡിയോ വൈറല്‍
ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്നു. പിങ്ക് മാസം എന്ന് അറിയപ്പെടുന്ന ഒക്ടോബര്‍ മാസം സ്താനാര്‍ബുദ ബോധവത്ക്കരണ മാസമായും അറിയപ്പെടുന്നു. ഇപ്പോഴിതാ അതിന്റെ ഭാഗമായി സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. “ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു ലക്ഷ്യത്തിനായി ഞങ്ങൾ പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്തനാർബുദ കാരണങ്ങളെക്കുറിച്ചുള്ള അവബോധവും പ്രവർത്തനവും പ്രചരിപ്പിക്കുന്നതിൽ തങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാൻ കഴിയും ” എന്ന കുറിപ്പോടൊയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ വെച്ചിരിക്കുന്നത്. #WacoalKnowsBreast എന്ന ഹാഷ്ടാഗോടെ വാകോള്‍ ഇന്ത്യ എന്ന അടിവസ്ത്ര നിര്‍മ്മാതാക്കളാണ് ഈ പരസ്യം നിര്‍മ്മിച്ചത്. കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജിനറി ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാര്‍ബുദ് ബോധവത്ക്കരണ വീഡിയോ ആണിത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreമരങ്ങൾ കാണാൻ മകളോടൊപ്പം സക്കർബർഗ് ; വൈറലായ് വാരാന്ത്യത്തിലെ റോഡ് യാത്ര
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ മൂന്ന് കുട്ടികളുമൊത്തുള്ള ചിത്രങ്ങൾ പലപ്പോഴും പങ്കിടാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മരങ്ങമായ സെക്വോയസ് മരങ്ങൾ കാണാൻ മകളോടൊപ്പം അടുത്തിടെ അദ്ദേഹം ഒരു റോഡ് യാത്ര നടത്തി. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സക്കർബർഗ് പറഞ്ഞു, “ഈ വാരാന്ത്യത്തിൽ ഭീമാകാരമായ സെക്വോയകളെ കാണാൻ അച്ഛന്റെയും മകളുടെയും റോഡ് യാത്ര. 2000-ത്തിലധികം വർഷം പഴക്കമുള്ള മനോഹരമായ മരങ്ങൾ.” ആദ്യ ചിത്രത്തിൽ, സക്കർബർഗും മകളും ക്യാമറയിൽ നിന്ന് മാറി വലിയ സെക്വോയകളിലൊന്നിലേക്ക് നോക്കുന്നു. മറ്റൊരു വലിയ മരത്തിന് മുന്നിൽ ഇരുവരും പുഞ്ചിരിക്കുന്ന ഒരു മധുര നിമിഷം രണ്ടാമത്തെ ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. ഷെയർ ചെയ്തതിന് ശേഷം ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചു.’മനോഹരം!,’ആ വേരുകൾ നോക്കൂ!,ഈ ഫോട്ടോകൾ ഇഷ്ടപ്പെട്ടു!!!!’എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
Read Moreആദ്യ കാഴ്ചയില്‍ വലിയ അതിശയം, പിന്നെ കൗതുകം; രണ്ട് മൂക്കുള്ള പൂച്ച സോഷ്യൽ മീഡിയയിൽ താരമാകുന്നു
പ്രകൃതിയുടെ വികൃതികൊണ്ട് വ്യത്യസ്തമായ രൂപങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതിപ്പോള്‍ മനുഷ്യരുടെ കാര്യത്തിലും സംഭവിക്കും. ജനിതകവൈകല്യം എന്നോ, അപൂര്‍വത എന്നൊക്കെയോ നാം ഇതിനെ പറയാറുണ്ട്. ഇത്തരത്തിലെ മാറ്റങ്ങള്‍ ആദ്യ കാഴ്ചയില്‍ വലിയ അതിശയം സമ്മാനിക്കാറുണ്ട്. അത്തരത്തില്‍ കാണികള്‍ക്ക് കൗതുകമായി മാറിയ ഒരു പൂച്ചയുടെ കാര്യമാണിത്. ഈ പൂച്ച അങ്ങ് യുകെയിലാണുള്ളത്. നാനി മക്ഫീ എന്നാണിതിന്റെ പേര്. ക്യാറ്റ്സ് പ്രൊട്ടക്ഷന്റെ വാറിംഗ്ടണ്‍ അഡോപ്ഷന്‍ സെന്ററിലാണ് നാനി ഉള്ളത്. ഈ പൂച്ചയുടെ പ്രത്യേകത എന്തെന്നാല്‍ അതിന് രണ്ട് മൂക്ക് ഉണ്ടെന്നതാണ്. ഒറ്റനോട്ടത്തില്‍ വലിയൊരു മൂക്ക് എന്നാണാദ്യം തോന്നുക. എന്നാല്‍ ഈ പൂച്ചയുടേത് രണ്ട് മൂക്കാണത്രെ. മുഖത്ത് ടാന്‍ വരയും വലിയ തവിട്ടുനിറമുള്ള കണ്ണുകളുമുള്ള ഈ നാലുവയസുകാരി നാനി സാധാരണ കാഴ്ചക്കാര്‍ക്ക് മാത്രമല്ല മൃഗഡോക്ടര്‍മാര്‍ക്കും ഒരദ്ഭുതമാണ്. ജനിതകപ്രശ്നം എന്നാണവര്‍ കരുതുന്നത്. എന്തായാലും ഈ മൂക്കുകൾ നിമിത്തം നാനി സൈബര്‍ ലോകത്തും ഹിറ്റായി. ഇപ്പോള്‍…
Read Moreനാമൊന്ന് നമുക്കൊന്നല്ല… ഇരുപത്തിയാറാം വയസില്‍ 22 കുട്ടികള്‍; 105 കുട്ടികളെ വേണം ഈ അമ്മയ്ക്ക്
പണ്ടുകാലത്ത് ഒരു വീട്ടില്‍ പത്തും പന്ത്രണ്ടും മക്കൾ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് ഒന്നും രണ്ടുമൊക്കെയായി മക്കളുടെ എണ്ണം. അടുത്തിടെ റഷ്യയില്‍ നിന്നുള്ള ഒരു യുവതി മക്കളുടെ എണ്ണത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ആളുകളെ ഒന്നു ഞെട്ടിച്ചു. കാരണം വെറും 26 വയസ് മാത്രമുള്ള ഇവര്‍ക്ക് ഇപ്പോള്‍ 22 കുട്ടികളുണ്ടത്രെ. റഷ്യയിലെ ജോര്‍ജിയയില്‍ താമസിക്കുന്ന ക്രിസ്റ്റീന ഓസ്ടര്‍ക്ക് ആണ് ഈ വലിയ അമ്മ. മൊത്തം 105 കുട്ടികള്‍ക്ക് ജന്മം നല്കാന് ആണത്രെ ക്രിസ്റ്റീനയുടെ പ്ലാന്‍. ഇവരുടെ ഭര്‍ത്താവ് ഗലിപ്പ് ഓസ്തുര്ക്കി മയക്കുമരുന്നുകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണയിരുന്നു. നിലവില്‍ 22 കുട്ടികള്‍ ഉണ്ടെങ്കിലും ഇതില്‍ ആദ്യകുട്ടി ഒമ്പതുവയസുള്ള വിക്ടോറിയയെ മാത്രമാണ് ക്രിസ്റ്റീന സ്വാഭാവികമായി ഗര്‍ഭം ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി കുട്ടികളെല്ലാം വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ചവരാണത്രെ. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍, 2020 മാര്‍ച്ചിനും 2021 ജൂലൈയ്ക്കും ഇടയില്‍ താന്‍ വാടക…
Read Moreപനീർ കട്ടക്ക് മുകളിലിരിക്കുന്ന തൊഴിലാളി; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ
പനീർ ഇഷ്ടമല്ലാത്തവർ കുറവാണ്. വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പനീർ. ഇപ്പോഴിതാ ഒരു പനീർ കഥയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പനീർ ഉണ്ടാക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ അതിനു മുകളിലിരുന്ന ചിത്രമാണ് പുറത്തുവരുന്നത്. അയാൾ പനീറിന്റെ മുകളിലിരുന്ന് വിശ്രമിക്കുന്നു എന്ന് കരുതാവുന്ന ചിത്രങ്ങളാണ് ഇത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ‘X’ -ൽ, zhr_jafri എന്ന ഉപയോക്താവാണ് ഈ ചിത്രം പങ്കുവെച്ചത്. ഒരു ലുങ്കി മാത്രമാണ് അയാൾ ധരിച്ചിരുന്നത്. ഇത്രയും വൃത്തി ഹീനമല്ലാത്ത സാഹചര്യത്തിൽ പനീർ ഉണ്ടാക്കുന്നത് കണ്ട് പലരും ചിത്രത്തിനു താഴെ കമന്റുമായെത്തി. ഒരിക്കലും ബ്രാന്റഡ് പനീർ ആരും വാങ്ങരുത് എന്നൊരു കുറിപ്പു കൂടി ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് ഈ ചിത്രം എന്ന് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങണ്ടൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. Never buying non…
Read More