വാനനിരീക്ഷകർക്ക് 2026 സമ്മാനിക്കുന്ന ആദ്യത്തെ വലിയ ദൃശ്യവിസ്മയമാണ് മാർച്ച് മൂന്നിനു സംഭവിക്കുന്ന പൂർണചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കുന്പോൾ, ചന്ദ്രൻ ചുവപ്പു കലർന്ന ചെമ്പു നിറത്തിൽ ദൃശ്യമാകുന്ന -ബ്ലഡ് മൂൺ- ദർശിക്കാനാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകുമെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണു കൂടുതൽ വ്യക്തതയോടെ കാണാൻ സാധിക്കുകയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. എന്താണ് ബ്ലഡ് മൂൺ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരികയും ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കുകയും ചെയ്യുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രൻ ഭൂമിയുടെ നിഴലിലാണെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ചെറിയ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ റിഫ്രാക്ഷന് വിധേയമാവുകയും ചുവന്ന പ്രകാശം മാത്രം ചന്ദ്രോപരിതലത്തിൽ പതിക്കുകയും ചെയ്യുന്നു. ഇതാണ് ഗ്രഹണസമയത്ത് ചന്ദ്രനെ ചുവപ്പുനിറത്തിൽ കാണുന്നത്. എപ്പോൾ കാണാം ഗ്രഹണത്തിന്റെ തുടക്കം വൈകുന്നേരം 4:58ന് ആയിരിക്കും. ഗ്രഹണം പൂർണമായും അവസാനിക്കുന്നത് രാത്രി 7:53ന് ആണ്.…
Read MoreCategory: Today’S Special
നാല് പതിറ്റാണ്ട് നീണ്ട ചമയപ്പെരുമ: കലാവേദികളെ അണിയിച്ചൊരുക്കുന്ന ‘അനില്‍കുമാര്‍ ടച്ച്’
തിരുവനന്തപുരം: ഭക്തമാനസങ്ങളിൽ നിറയുന്ന ആധ്യാത്മികതയുടെ സൗന്ദര്യലഹരി മാത്രമല്ല, കലയുടെ ആഘോഷക്കാഴ്ച കൂടിയാണ് തലസ്ഥാനത്തിന് പൊങ്കാല മഹോത്സവം. പാട്ടുപന്തലിൽ ദേവീ മഹാത്മ്യം തോറ്റംപാട്ടുകളായി ഉയരുമ്പോൾ, കലാ വേദികളിൽ നിറയുന്നത് നാട്യ താള ലയ വിസ്മങ്ങളുടെ വർണക്കാഴ്ചകളാണ്. ഭക്തിയുടെ ആഘോഷത്തിലേക്കും കലയുടെ പൂരാവേശത്തിലേക്കും തലസ്ഥാനം ചുവടുവയ്ക്കുമ്പോൾ നര്‍ത്തകന്മാര്‍ക്കും നര്‍ത്തകിമാര്‍ക്കും വേദിയിലണിയാനുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കൊഞ്ചിറവിള സ്വദേശിയായ അനില്‍കുമാര്‍. നാല് പതിറ്റാണ്ടായി നൃത്തവേദികളിലെത്തുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും പ്രിയപ്പെട്ട കോസ്റ്റിയൂമറാണ് അനില്‍. അവര്‍ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത് അദ്ദേഹത്തിന് തൊഴില്‍ മാത്രമല്ല, ഒരു കലാപ്രവര്‍ത്തനം കൂടിയാണ്. പൂജപ്പുരയില്‍ സൗപര്‍ണിക എന്ന പേരില്‍ അനില്‍കുമാര്‍ നടത്തുന്ന ഡാന്‍സ് ഡ്രസ് മേക്കിംഗ് ഷോപ്പിലേക്ക് നൃത്തയിനങ്ങൾക്കായുള്ള ചമയങ്ങൾ തേടിയെത്തുന്നവര്‍ നിരവധിയാണ്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ നൃത്തയിനങ്ങള്‍ക്കുള്ള വസ്ത്രങ്ങളാണ് അനിലും കടയിലെ ജീവനക്കാരും ചേര്‍ന്ന് തയാറാക്കി നല്‍കുന്നത്. നൃത്തവേദിയിലെത്തുന്നവർക്ക് വലിയ തുക ചെലവാക്കേണ്ടി വരുന്നത്…
Read Moreഇവനെ അങ്ങനെ വിട്ടു കളയാൻ ആകുമോ എനിക്ക്… ലഹരിമരുന്ന് മാഫിയയെ വിറപ്പിച്ച ബ്രൂസ് ഇനി രഞ്ജിത്തിന്റെ കൈകളില്‍
ലഹരിമരുന്ന് മാഫിയയുടെയും ലഹരി കടത്തുകാരുടെയും ഉറക്കംകെടുത്തിയ കേരള പോലീസിലെ ആദ്യനാര്ക്കോട്ടിക് സ്നിഫര്‍ ഡോഗായ ബ്രൂസ് (നീലി) ദൗത്യത്തില്‍നിന്നു വിരമിച്ചു. കേരള പോലീസിന്റെ അഭിമാനമായിരുന്ന ബ്രൂസ് 11 വര്‍ഷത്തെ സേവനത്തിനുശേഷമാണ് പടിയിറങ്ങിയത്. 2015 ജൂണ്‍ 30നാണ് ബ്രൂസ് പോലീസ് സേനയുടെ ഭാഗമായത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ഒന്‍പതു മാസത്തെ പരിശീലനത്തിനുശേഷമാണ് ജില്ലാ ഡോഗ് സ്ക്വാഡിലെത്തുന്നത്. തുടര്‍ന്ന് ഈ നായ ലഹരിമരുന്ന് വേട്ടയില്‍ പോലീസിന് കരുത്തായിമാറി. അന്‍പതോളം പ്രധാന ലഹരിമരുന്ന് കേസുകള്‍ തെളിയിക്കാന്‍ പോലീസിന് ബ്രൂസ് നല്കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. ബ്രൂസിന്റെ സഹായമില്ലായിരുന്നെങ്കില്‍ പല ലഹരിക്കേസുകളും തെളിയിക്കാന്‍ കഴിയാതെ പോകുമായിരുന്നു. ലഹരിമരുന്നിന്റെ സാന്നിധ്യം എവിടെയുണ്ടെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ബ്രൂസിനുണ്ടായിരുന്നത് അസാധാരണമായ കഴിവായിരുന്നു. അതിനാല്‍ ലഹരിയുടെ “കില്ലര്‍’ ആയാണ് ഈ നായ അറിയപ്പെട്ടിരുന്നത്. നല്ല ഇണക്കവും കുശാഗ്രബുദ്ധിയും ബ്രൂസിന്റെ പ്രകൃതമായിരുന്നു. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച്…
Read Moreഇടുക്കിയിൽ എത്ര കടുവകൾ… പെരിയാർ ടൈഗർ റിസർവിൽ കടുവകളുടെ കണക്കെടുപ്പ്
കുമളി: പെരിയാർ കടുവാ സങ്കേതത്തിൽ മൂന്നാം ഘട്ട കടുവ കണക്കെടുപ്പിന് തുടക്കമായി. 2025-26 വർഷത്തെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാംഘട്ട കാമറ ട്രാപ്പിംഗാണ് പെരിയാർ കടുവാ സങ്കേതത്തിൽ ആരംഭിച്ചത്. ദേശീയതലത്തിൽ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള നിർണായക ഘട്ടമാണിത്. ആദ്യഘട്ടത്തിൽ എട്ടുദിവസം നീണ്ടുനിന്ന ഫീൽഡ് സർവേയിലൂടെ കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളിലാണ് മൂന്നാം ഘട്ടത്തിലെ തീവ്ര കാമറ ട്രാപ്പിംഗ് ആരംഭിച്ചിരിക്കുന്നത്. കടുവാ സങ്കേതത്തെ രണ്ട് ചതുരശ്ര കിലോമീറ്റർ വീതമുള്ള 470 ഗ്രിഡുകളായി വിഭജിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇതിൽ പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 353 ഗ്രിഡുകളും വെസ്റ്റ് ഡിവിഷനിൽ 117 ഗ്രിഡുകളും ഉൾപ്പെടുന്നു. ഓരോ ഗ്രിഡിലും കടുവകളുടെ ശരീരത്തിലെ വരകൾ വിശകലനം ചെയ്ത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനായി രണ്ട് കാമറകൾ വീതം ആകെ 940 കാമറ ട്രാപ്പുകളാണ് വിന്യസിച്ചിട്ടുള്ളത്. ഫെബ്രുവരി 25 മുതൽ മാർച്ച് 27വരെ തുടർച്ചയായി…
Read Moreകുട്ടിക്കുരങ്ങൻ ‘പഞ്ചും’ പോലീസിന്റെ ബോധവൽക്കരണവും; 112 ഹെൽപ്പ്ലൈൻ ജനകീയമാക്കാനൊരുങ്ങി പോലീസ്
ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ ജനിച്ച ഒരു ‘ജാപ്പനീസ് മക്കാക്ക്’ കുരങ്ങനാണ് പഞ്ച്. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ച പഞ്ചിന് കൂട്ടിനായി മൃഗശാല അധികൃതർ ഒരു ഒറാംഗുട്ടന്റെ കളിപ്പാട്ടം കൂട്ടിനായി നൽകി. 24 മണിക്കൂറും ആ കളിപ്പാട്ടത്തെ മാറോട് ചേർത്ത് പിടിച്ചു കിടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ എല്ലാവരുടേയും മനസ് കീഴടക്കിയിരുന്നു. ഇപ്പോഴിതാ പഞ്ചിന്റെ കഥയെ കേന്ദ്രീകരിച്ച് ജനങ്ങളിൽ സുരക്ഷാ അവബോധം വളർത്താൻ ഒരുങ്ങുകയാണ് മുംബൈ, ഡൽഹി പോലീസ് സേനകൾ. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ മുംബൈ പോലീസ് ‘തിന്മ കാണരുത്, കേൾക്കരുത്, പറയരുത്’ എന്ന സന്ദേശം പറയുന്ന മൂന്ന് കുരങ്ങന്മാരുടെ നാല് ചിത്രങ്ങൾ പങ്കുവച്ചു. ഇവയോടൊപ്പം പഞ്ചിന്റെ ചിത്രം ചേർത്ത് ‘ബുര മത് കരോ’ (തിന്മ ചെയ്യരുത്) എന്ന സന്ദേശം കൂടി അവർ ഉൾപ്പെടുത്തി. ‘ബുദ്ധിമാനായിരിക്കൂ, തിന്മകൾ റിപ്പോർട്ട് ചെയ്യൂ’ (Be wise, report vice) എന്ന കുറിപ്പോടെ #JustPunchIn112 എന്ന…
Read More‘വരുൺ കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയെ കണ്ട് ജോർജ്കുട്ടി’: മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം ഏറ്റെടുത്ത് ട്രോളൻമാർ
മോഹൻലാലും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി ചർച്ച. കണ്ടും മിണ്ടിയും ഇരുവർ’ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖം ക്ലിഫ്ഹൗസിലാണ് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ അഭിമുഖം സംപ്രേഷണം ചെയ്യും. ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്ത അഭിമുഖത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സൈബറിടങ്ങളിൽ അതുതന്നെയാണ് സംസാരം വിഷയം. ട്രോളന്മാർ ഇത് ഏറ്റെടുക്കാൻ ്ധിക സംമയം പോലും വേണ്ടിവന്നില്ല. മോഹൻലാൽ ചിത്രം ദൃശ്യവുമായി താരതമ്യം ചെയ്താണ് ട്രോളൻമാർ ഇതിനെ വരവേറ്റത്. ഏപ്രില്‍ രണ്ടിന് ദൃശ്യം 3 റിലീസാകാനിരിക്കെയാണ് ട്രോളുകള്‍ വൈറലായത്. വരുണിന്റെ കേസില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് പറയാന്‍ വേണ്ടി ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചെന്നാണ് ട്രോളൻമാർ പറഞ്ഞത്. ‘അപ്പുറത്ത് ഐജി ആയതുകൊണ്ട് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ ജോർജുകുട്ടി ശ്രമിക്കുമെന്നൊരു സൂചന നേരത്തേയുണ്ടായിരുന്നു, ഇപ്പോൾ അത് യാഥാർഥ്യമായി എന്നൊക്കെയാണ് കമന്റുകൾ.
Read Moreഅടിച്ച് കേറി വാ… ഇൻസ്റ്റഗ്രാമിലും റിക്കാർഡ് തിളക്കം: മോദിക്ക് 10 കോടി ഫോളോവേഴ്സ്; 10 കോടി കടക്കുന്ന ആദ്യ ലോകനേതാവ്; ; 4.32 കോടിയുമായി ട്രംപ് രണ്ടാം സ്ഥാനത്ത്
ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ പത്തു കോടി ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി മോദി മാറി. ആഗോളതലത്തിൽ തന്റെ ഡിജിറ്റൽ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ അപൂർവ നേട്ടം. 2014-ൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച മോദി പത്തു വർഷത്തിനിടെ വൻ ജനപ്രീതിയാണു സ്വന്തമാക്കിയത്. ഔദ്യോഗിക പരിപാടികൾ, വിദേശ സന്ദർശനങ്ങൾ, സാംസ്കാരിക രംഗങ്ങൾ എന്നിവയ്ക്കൊപ്പം തന്റെ വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. യുവാക്കളുമായി നേരിട്ടു സംവദിക്കാനുള്ള പ്രധാനമന്ത്രിയുടെ ശൈലിക്ക് വലിയ സ്വീകാര്യതയാണുള്ളത്. കണക്കുകളനുസരിച്ച് മറ്റു ലോക നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് മോദിയുടെ ജനപ്രീതി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സ് മാത്രമാണുള്ളത്. അതായത് ട്രംപിനേക്കാൾ ഇരട്ടിയിലധികം ആളുകൾ മോദിയെ പിന്തുടരുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് ലുല ഡ…
Read Moreലക്ഷ്യം ഹരിത യാത്ര; ട്രെയിൻ യാത്രക്കാർക്ക് പ്രതിഫലം നൽകുന്ന പദ്ധതിയുമായി റെയിൽവേ
വിമാന യാത്രകളിൽ സ്ഥിരം യാത്രക്കാർക്ക് ലഭിക്കുന്ന “മൈലേജ് പോയിന്റുകൾ’ ഇനി ട്രെയിൻ യാത്രക്കാർക്കും ലഭ്യമാകുന്നു. ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി സൗത്ത് സെൻട്രൽ റെയിൽവേ “റെയിൽ മൈൽസ്’ എന്ന പേരിൽ ദേശീയ ലോയൽറ്റി പ്രോഗ്രാം പരീക്ഷണാർഥം ആരംഭിക്കുന്നു. ഹൈദരാബാദ് ഡിവിഷനിൽ നിന്ന് തുടക്കമിടുന്ന ഈ പദ്ധതിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് വിവിധ ആനുകൂല്യങ്ങളും പ്രതിഫലങ്ങളും നേടാനാകും. പദ്ധതി വിജയകരമായാൽ രാജ്യത്തെ എല്ലാ ഡിവിഷനിലും നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. എന്താണ് “ഗ്രീൻ മൈലുകൾ’?യാത്ര ചെയ്യുന്ന ദൂരം, ഏത് ക്ലാസിലാണ് യാത്ര ചെയ്യുന്നത്, വൈദ്യുതീകരിച്ച റെയിൽ പാതകളിലൂടെയുള്ള യാത്ര തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യാത്രക്കാർക്ക് പോയിന്റുകൾ അഥവാ “ഗ്രീൻ മൈലുകൾ’ നൽകുന്നത്. ചരക്ക് ഗതാഗതവും പാഴ്സൽ സർവീസുകളും ഉപയോഗിക്കുന്നവർക്കും ലോഡുകളുടെയും ദൂരത്തിന്റെയും (ടൺ-കിലോമീറ്റർ) അടിസ്ഥാനത്തിൽ മൈലുകൾ ലഭിക്കും. ആനുകൂല്യങ്ങൾ ഇങ്ങനെ:*ശേഖരിക്കുന്ന ഗ്രീൻ മൈലുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് താഴെ പറയുന്ന…
Read Moreതണുത്തു മരവിച്ച തെരുവുനായയ്ക്ക് പുതപ്പ് നൽകി ജീവനക്കാരൻ: നായയെ സഹായിച്ചതിന് ഡെലിവറി ബോയിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; പിന്നാലെ വൻ പ്രതിഷേധം
എല്ലാ ജീവികളോടും കരുണയും സ്നേഹവും ഉണ്ടായിരിക്കണമെന്നാണ് ചെറുപ്പം മുതൽ നമ്മളെ പഠിപ്പിച്ച കാര്യം. എന്നാൽ അങ്ങനെ കാണിച്ചാൽ മുട്ടൻ പണി കിട്ടുമെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പറയുന്നത്. പ്രമുഖ പിസ ശൃംഖലയായ ‘ഡോഡോ പിസ’യുടെ ചെല്യാബിൻസ്ക് നഗരത്തിലെ ശാഖയിലെ ജീവനക്കാരനു സംഭവിച്ച അനുഭവമാണിപ്പോൾ വൈറലാകുന്നത്. കടയുടെ മുൻപിൽ എപ്പോഴും ഒരു നായ അലഞ്ഞ് തിരിഞ്ഞ് നടക്കുമായിരുന്നു. ചില സമയങ്ങളിൽ അവിടെ വരുന്നവർ അവനു വേണ്ട ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാറുണ്ടായിരുന്നു. ജീവനക്കാരും അവനെ നന്നായി കരുതിയിരുന്നു. പക്ഷേ ഇതെല്ലാം തകിടം മറിഞ്ഞത് ഡോഡോ പിസയുടെ മാനേജറായി യൂലിയ’ എന്ന സ്ത്രീ എത്തിയതോടെയാണ്. ഇനി ആരെങ്കിലും നായയെ സഹായിക്കുകയാണെങ്കിൽ അവരെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് വരെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. കൊടും തണുപ്പ് ചെല്യാബിൻസ്ക് നഗരത്തെ മൂടിയപ്പോൾ നായയ്ക്ക് അത് നന്നേ ബാധിച്ചു. അവന് ആ തണുപ്പ്…
Read Moreജാഗ്രതൈ! ഹെഡ് അടിച്ചുപോകും: ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നവർക്കു മാരകരോഗങ്ങൾക്ക് സാധ്യതയെന്നു മുന്നറിയിപ്പ്
വിപണിയിൽ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളിൽ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ടോക്സ് ഫ്രീ എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അപ്പുറം മനുഷ്യന്റെ ആന്തരിക അവയവങ്ങളെയും ഹോർമോൺ വ്യവസ്ഥയെയും തകിടംമറിക്കാൻ ശേഷിയുള്ള വിഷാംശങ്ങൾ ഈ ഉപകരണങ്ങളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പരിശോധനയ്ക്ക് വിധേയമാക്കിയ ഭൂരിഭാഗം ഹെഡ് ഫോണുകളിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, നാഡിവ്യൂഹത്തിന്റെ വളർച്ച തടയുന്ന പദാർഥങ്ങൾ, പുരുഷന്മാരിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കെമിക്കലുകൾ എന്നിവയുടെ അംശം കണ്ടെത്തി എന്നാണ് റിപ്പോർട്ട്. പരിശോധിച്ച 98 ശതമാനം ഉത്പന്നങ്ങളിലും പ്ലാസ്റ്റിക്കിന് വഴക്കവും ദൃഢതയും നൽകാൻ ഉപയോഗിക്കുന്ന ബിസ്ഫെനോൾ – എ , ബിസ്ഫെനോൾ…
Read More