അ​സാ​മാ​ന്യ മെ​യ്‌​വ​ഴ​ക്കം വൈ​റ​ലാ​യി; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി

​​ഭാഗ്യ​​ല​​ക്ഷ്മി​​യെ ഭാ​​ഗ്യ​​വ​​തി​​യാ​​ക്കി​​യ​​ത് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യാ​​ണ്. ക​​രാ​​ട്ടെ, യോ​​ഗ, ക​​ള​​രി​​പ്പ​​യ​​റ്റ്, ബോ​​ഡി ബി​​ല്‍​ഡിം​​ഗ് തു​​ട​​ങ്ങി​​യ​​വ ചി​​ത്രീ​​ക​​രി​​ച്ച ഭാ​​ഗ്യ​​ല​​ക്ഷ്മി​​യു​​ടെ റീ​​ലു​​ക​​ൾ ഇ​​ന്ന് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ വൈ​​റ​​ലാ​​ണ്. അ​​യ​​ര്‍​ക്കു​​ന്നം കൂ​​ട്ടൂ​​ങ്ക​​ലി​​ല്‍ ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ​​യും ര​​ജി​​ത​​യു​​ടെ​​യും മ​​ക​​ളാ​​ണ് ബി. ​​ഭാ​​ഗ്യ​​ല​​ക്ഷ്മി. അ​​ഞ്ചാം ക്ലാ​​സി​​ല്‍ പ​​ഠി​​ക്കു​​മ്പോ​​ള്‍ അ​​ച്ഛ​​ന്‍റെ താ​​ത്പ​​ര്യ​​ത്താ​​ല്‍ മാ​​ര്‍​ഷ്യ​​ല്‍ ആ​​ര്‍​ട്സ് പ​​രി​​ശീ​​ലി​​ക്കാ​​നി​​റ​​ങ്ങി​​യ ഭാ​​ഗ്യ​​ല​​ക്ഷ്മി​​യു​​ടെ അ​​സാ​​മാ​​ന്യ മെ​​യ്‌വ​​ഴ​​ക്ക​​ത്തി​​നു സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ നി​​റ​​യെ ലൈ​​ക്കു​​ക​​ളും ഷെ​​യ​​റു​​ക​​ളു​​മാ​​ണ്. തൊ​​ട്ട​​തെ​​ല്ലാം പൊ​​ന്നാ​​ക്കു​​ക എ​​ന്ന പ്ര​​മാ​​ണം ഈ 20​​കാ​​രി ജീ​​വി​​ത​​ത്തി​​ല്‍ അ​​ര്‍​ഥ​​പൂ​​ര്‍​ണ​​മാ​​ക്കിയിരിക്കുകയാണ്. കോ​​ട്ട​​യം ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജി​​ല്‍ മൂ​​ന്നാം വ​​ര്‍​ഷ ഇം​​ഗ്ലീ​​ഷ് ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​യാ​​യ ഭാ​​ഗ്യ​​ല​​ക്ഷ്മി​​യു​​ടെ ജീ​​വി​​ത​​ം മാ​​റ്റി​​മ​​റി​​ച്ച​​ത് ക​​രാ​​ട്ടെ​​യും യോ​​ഗ​​യും ക​​ള​​രി​​യു​​മാ​​ണ്. പ​​ത്താം വ​​യ​​സി​​ലാ​​രം​​ഭി​​ച്ച പ​​രി​​ശീ​​ല​​നം ഇ​​പ്പോ​​ഴും തു​​ട​​രു​​ന്നു. ഇ​​ന്നും ഓ​​രോ പു​​തി​​യ കാ​​ര്യ​​ങ്ങ​​ള്‍ പ​​ഠി​​ക്കാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​ത്. ഫേ​​സ്ബു​​ക്കി​​ലും ഇ​​ന്‍​സ്റ്റ​​ഗ്രാ​​മി​​ലും വീ​​ഡി​​യോ പ​​ങ്കു​​വ​​യ്ക്കാ​​ന്‍ തു​​ട​​ങ്ങി​​യി​​ട്ട് ഒ​​രു വ​​ര്‍​ഷം മാ​​ത്ര​​മേ ആ​​യു​​ള്ളൂ. യോ​​ഗ​​യി​​ല്‍ ദേ​​ശീ​​യ പു​​ര​​സ്‌​​കാ​​ര​​വും ക​​ള​​രി​​പ്പ​​യ​​റ്റി​​ലും ബോ​​ഡി ബി​​ല്‍​ഡിം​​ഗി​​ലും സം​​സ്ഥാ​​ന​​ത​​ല പു​​ര​​സ്‌​​കാ​​ര​​വും…

Read More

ബാ​ങ്കി​ൽ 5 ല​ക്ഷം രൂ​പ​യി​ല്ലേ, എ​ങ്കി​ൽ ഷോ​പ്പിം​ഗും ഡേ​റ്റിം​ഗും ഒ​ക്കെ ഉ​ട​ന​ടി നി​ർ​ത്തി​ക്കോ; വൈ​റ​ലാ​യി യു​വ​തി​യു​ടെ വീ​ഡി​യോ

ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ മ​നു​ഷ്യ​ന്‍റെ സേ​വിം​ഗ്സ് മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്. ഓ​രോ വ​ർ​ഷം മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ചി​ല​വു​ക​ളും ആ​വ​ശ്യ​ങ്ങ​ളും വ​ർ​ധി​ക്കും. അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ണം ചി​ല​വാ​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ പ്രി​യ യാ​ദ​വ് പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​ഞ്ച് ല​ക്ഷം രൂ​പ തി​ക​ച്ച് അ​ക്കൗ​ണ്ടി​ൽ ഇ​ല്ലാ​ത്ത​വ​ർ താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞാ​ണ് പ്രി​യ വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യ ഷോ​പ്പിം​ഗ് ഒ​ഴി​വാ​ക്കു​ക, അ​വ​ധി ആ​ഘോ​ഷി​ക്കാ​നോ വി​നോ​ദ​യാ​ത്ര​ക​ൾ​ക്കോ പോ​ക​രു​ത്, ഡേ​റ്റിം​ഗി​ന് പോ​കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക, ദി​വ​സ​വും പു​റ​ത്തു​നി​ന്ന് കോ​ഫി കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, നെ​റ്റ്ഫ്ലി​ക്സ് ക​ണ്ട് സ​മ​യം ക​ള​യ​രു​ത് എ​ന്നാ​ണ് പ്രി​യ​യു​ടെ ഉ​പ​ദേ​ശം. “ആ ​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഇ​തു​വ​രെ നി​ങ്ങ​ൾ അ​ർ​ഹി​ച്ചി​ട്ടി​ല്ല. ജീ​വി​തം സെ​റ്റി​ൽ ആ​യ​തു​പോ​ലെ പെ​രു​മാ​റു​ന്ന​ത് ഇ​നി​യെ​ങ്കി​ലും നി​ർ​ത്ത​ണം”. പ​ഠി​ക്കാ​നും പ​ണം സ​മ്പാ​ദി​ക്കാ​നും ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളു​ള്ള കാ​ല​ഘ​ട്ട​മാ​ണി​ത്, പ​ണം സ​മ്പാ​ദി​ക്കാ​ൻ അ​റി​യി​ല്ല എ​ന്ന്…

Read More

ധ്യാ​നാത്മ​കം ഈ വരകൾ;ശ്രദ്ധേയമായി വൈദികന്‍റെ ചിത്രപ്രദർശനം

വൈ​ദി​ക​ന്‍റെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേയമാകുന്നു. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ വൈ​ദി​ക​നാ​യ ഫാ. ​റി​ജോ ഗീ​വ​ര്‍​ഗീ​സ് വ​ര​ച്ച 40ല്‍​പ്പ​രം ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​മാ​ണ് മ​ന​നം എ​ന്ന പേ​രി​ല്‍ കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ ആ​ര്‍​ട്ട് ഗ്യാ​ല​റി​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ല്ലി​ല്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാം ആ​രാ​ധ​ന​യി​ലു​ള്ള ധ്യാ​ന​ത്മ​ക​മാ​യ ചി​ത്ര​ങ്ങ​ളാ​ണ്. ഓ​ര്‍​ത്ത​ഡോ​ക്സ് ആ​രാ​ധ​ന​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​ക്ക​ണ്‍​സ് എ​ന്ന പ​റ​യു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണു ക്യാ​ന്‍​വാ​സി​ല്‍ പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​മാ​ണ​ങ്ങ​ളാ​ണു ചി​ത്ര​ങ്ങ​ളാ​യി ഫാ. ​റി​ജോ കാ​ഴ്ച​ക്കാ​ര്‍​ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2017 മു​ത​ല്‍ ഫാ. ​റി​ജോ ഗീ​വ​ര്‍​ഗീ​സ് വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണു പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​യാ​യ ഫാ. ​റി​ജോ കോ​ട്ട​യം സോ​ഫാ​ന ഓ​ര്‍​ത്ത​ഡോ​ക്സ് അ​ക്കാ​ദ​മി​യി​ലാ​ണു സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്കു ഓ​രോ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ഫാ. ​റി​ജോ വി​വ​രി​ച്ചു ന​ല്കു​ന്നു​മു​ണ്ട്. കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണു ചി​ത്ര​പ്ര​ദ​ര്‍​ശ​നം കാ​ണു​ന്ന​തി​നാ​യി ദി​വ​സം എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​പ്ര​ദ​ര്‍​ശ​നം 28നു ​സ​മാ​പി​ക്കും.

Read More

ന​മു​ക്ക് പാ​ർ​ക്കാ​ൻ പ​ള്ള​ത്തെ മു​ന്തി​രി​ത്തോ​പ്പു​ക​ൾ; വിശ്രമ ജീ​വി​തം മുന്തി​രി​വ​ള്ളി​ക​ളാ​ൽ പു​ഷ്പി​ച്ച സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ള​റി​യാം

മു​​ന്തി​​രി​​യും മു​​ന്തി​​രി​​ത്തോ​​ട്ട​​വും ആ​​രും ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​താ​​ണ്. മു​​ന്തി​​രി​​ത്തോ​​പ്പ് കാ​​ണാ​​ന്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ക​​മ്പ​​ത്തോ ക​​ര്‍​ണാ​​ട​​ക​​യി​​ലോ ഒ​​ക്കെ പോ​​ക​​ണം. എ​​ന്നാ​​ല്‍ കോ​​ട്ട​​യ​​ത്തി​​നു സ​​മീ​​പം പ​​ള്ള​​ത്ത് ഏ​​ഴു സെ​ന്‍റ് ഭൂ​​മി​​യി​​ല്‍ മ​​നോ​​ഹ​​ര​​മാ​​യ മു​​ന്തി​​രി​​ത്തോ​​ട്ടം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ക​യാ​​ണ് സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ പ​​ള്ളം ശ്രീ​​രം​​ഗം ത്രി​​വേ​​ണി​​യി​​ല്‍ ശ്രീ​​കു​​മാ​​റും ശ്രീ​​പ്ര​​കാ​​ശും. ഇ​​വ​​രു​​ടെ സ​​ഹോ​​ദ​​രസ്‌​​നേ​​ഹ​​ത്തി​​ലും ഒ​​രു​​മ​​യി​​ലും ഈ ​​തോ​​ട്ട​​ത്തി​​ലെ മു​​ന്തി​​ര​​വ​​ള്ളി​​ക​​ള്‍ ത​​ളി​​ര്‍​ക്കു​​ക​​യും പൂ​​ക്കു​​ക​​യും കാ​​യ്ക്കു​​ക​​യും ചെ​​യ്തു. യൂ​​ണി​​യ​​ന്‍ ബാ​​ങ്കി​​ല്‍നി​​ന്ന് മാ​​നേ​​ജ​​രാ​​യി വി​​ര​​മി​​ച്ച് വി​​ശ്ര​​മ​ജീ​​വി​​തം ന​​യി​​ക്കു​​ക​​യാ​​ണ് ശ്രീ​​കു​​മാ​​ര്‍. സ്വ​​കാ​​ര്യ ക​​മ്പ​​നി​​യി​​ല്‍നി​​ന്ന് റി​​ട്ട​​യര്‍ ചെ​​യ്ത​​യാ​​ളാ​​ണ് ശ്രീ​​പ്ര​​കാ​​ശ്. ശ്രീ​​കു​​മാ​​റി​​ന്‍റെ ബാ​​ങ്ക് ജീ​​വി​​തം കൂ​​ടു​​ത​​ലും ത​​മി​​ഴ്‌​​നാ​​ട്ടി​​ലാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യ​​ത്ത് തി​​രി​​പ്പുര്‍ ചെ​​ന്നി​​മ​​ലൈ പ്ര​​ദേ​​ശ​​ത്ത് മു​​ന്തി​​രി​കൃ​​ഷി​​ക്ക് വാ​​യ്പ എ​​ടു​​ക്കാ​​നെ​​ത്തി​​യ​​വ​​ര്‍​ക്ക് വാ​​യ്പ ശ​​രി​​യാ​​ക്കി കൊ​​ടു​​ക്കു​​ന്ന ജോ​​ലി​​യാ​​യി​​രു​​ന്നു ശ്രീ​​കു​​മാ​​ര്‍ പ്ര​​ധാ​​ന​​മാ​​യും ചെ​​യ്തി​​രു​​ന്ന​​ത്. ഫാം ​​വി​​സി​​റ്റിം​​ഗും മ​​റ്റു​​മാ​​യി മു​​ന്തി​​രി​​ത്തോ​​ട്ട​​ങ്ങ​​ള്‍ കാ​​ണാ​​നും കൃ​​ഷി​രീ​​തി​​ക​​ള്‍ മ​​ന​​സി​​ലാ​​ക്കാ​​നും സാ​​ധി​​ച്ച ശ്രീ​​കു​​മാ​​ര്‍ ജോ​​ലി​​യി​​ല്‍നി​​ന്ന് റി​​ട്ട​​യ​​ര്‍ ചെ​​യ്ത ശേ​​ഷം സ​​ഹോ​​ദ​​ര​​ന്‍ ശ്രീ​​പ്ര​​കാ​​ശി​​നോ​​ട് പ​​റ​​ഞ്ഞു വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള സ്ഥ​​ല​​ത്ത് മു​​ന്തി​​രി​തൈ​​ക​​ള്‍ ന​​ട്ടുവ​​ള​​ര്‍​ത്തി​​യാ​​ലോ…

Read More

ഹെ​ഡ്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ: മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

പ​ര​വൂ​ർ: വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ പ്ര​മു​ഖ ബ്രാ​ൻ്റു​ക​ളു​ടെ ഹെ​ഡ് ഫോ​ണു​ക​ളി​ൽ മ​നു​ഷ്യ ശ​രീ​ര​ത്തി​ന് അ​തീ​വ ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് .ടോ​ക്സ് ഫ്രീ ​എ​ന്ന പ്രോ​ജ​ക്ടി​ൻ്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.കേ​വ​ലം ശ്ര​വ​ണ ശ​ക്തി​യെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​പ്പു​റം മ​നു​ഷ്യ​ൻ്റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​യും ഹോ​ർ​മോ​ൺ വ്യ​വ​സ്ഥ​യെ​യും ത​കി​ടം മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ഷാം​ശ​ങ്ങ​ൾ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഉ​ൾ​പ്പെ​ട്ട ഗ​വേ​ഷ​ക സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ഭൂ​രി​ഭാ​ഗം ഹെ​ഡ് ഫോ​ണു​ക​ളി​ലും കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ൾ, നാ​ഡി​വ്യൂ​ഹ​ത്തി​ൻ്റെ വ​ള​ർ​ച്ച​യെ പ​ദാ​ർ​ഥ​ങ്ങ​ൾ, പു​രു​ഷ​ന്മാ​രി​ൽ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന കെ​മി​ക്ക​ലു​ക​ൾ എ​ന്നി​വ​യു​ടെ അം​ശം ക​ണ്ടെ​ത്തി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​രി​ശോ​ധി​ച്ച 98 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക്കി​ന് വ​ഴ​ക്ക​വും ദൃ​ഡ​ത​യും ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബി​സ്ഫെ​നോ​ൾ – എ , ​ബി​സ്ഫെ​നോ​ൾ –…

Read More

വ​ര​ന്‍റെ വീ​ട്ടു​കാ​ർ വ​ള​ർ​ത്തു നാ​യ​യെ ഉ​പ​ദ്ര​വി​ച്ചു‌: വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ഇ​ത് ചോ​ദ്യം ചെ​യ്തു, വാ​ക്കു​ത​ർ​ക്കം ക​യ്യാ​ങ്ക​ളി​യാ​യി, സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്; ക​ല്യാ​ണം മു​ട​ങ്ങി

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ ക​രു​തു​ന്ന ആ​ളു​ക​ളാ​ണ് മി​ക്ക​വ​രും. നാ​യ​ക​ളെ​യും പൂ​ച്ച​ക​ളെ​യു​മൊ​ക്കെ ഓ​മ​ന​പ്പേ​രി​ൽ മാ​ത്ര​മേ അ​വ​ർ വി​ളി​ക്കു​ക​യു​മു​ള്ളു. അ​പ​രി​ചി​ത​രെ​ങ്ങാ​നും നാ​യ​യെ​ന്നോ പ​ട്ടി​യു​ണ്ടോ എ​ന്നു പോ​ലും ചോ​ദി​ക്കു​ന്ന​ത് എ​ന്തോ ആ​ക്ഷേ​പ​മാ​യി ക​രു​തു​ന്ന ആ​ളു​ക​ളാ​ണ് മൃ​ഗ സ്നേ​ഹി​ക​ൾ. പ​ട്ടി​യെ​ന്നും നാ​യ​യെ​ന്നും വി​ളി​ക്കാ​ന​ല്ല ഞ​ങ്ങ​ൾ ന​ല്ലൊ​ന്നാ​ന്ത​രം പേ​ര് ഇ​തി​നു ഇ​ട്ടി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് ന​മ്മ​ളോ​ട് ത​ർ​ക്കി​ക്കാ​നും വ​രും. അ​ത്ര​മേ​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ഇ​വ​ർ സ്നേ​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യു​ടെ പേ​രി​ൽ ഒ​രു ക​ല്യാ​ണം​വ​രെ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​ർ ജി​ല്ല​യി​ലെ ഖാ​ഗ ത​ഹ​സി​ലി​ലാ​ണ് സം​ഭ​വം. 25 വ​യ​സു​ള്ള ജ്വ​ല്ല​റി വ്യാ​പാ​രി​യാ​യ സു​മി​ത് കേ​സ​ർ​വാ​നി​യും 19 വ​യ​സു​ള്ള ത​നു കേ​സ​ർ​വാ​നി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് മു​ട​ങ്ങി​യ​ത്. വ​ര​നും കൂ​ട്ട​രും വി​വാ​ഹ​ത്തി​നാ​യി വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. പെ​ട്ടെ​ന്ന് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നു കു​റ​ച്ച് അ​ക​ലെ​യാ​യി വ​ധു​വും വീ​ട്ടു​കാ​രും ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന നാ​യ​ക്കു​ട്ടി​യെ കെ​ട്ടി​യി​ട്ട​ത് വ​ര​ന്‍റെ…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യോ​ട് ബൈ​ബൈ പ​റ​യൂ, ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കൂ എന്ന് വിദഗ്ധർ: ച​ർ​ച്ച​യാ​യി എ​യിം​സ് ഡോ​ക്ട​ർ​മാ​രു​ടെ വി​ജ​യ​ര​ഹ​സ്യം

കു​ഞ്ഞു​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് ഇ​ത്തി​രി കു​റ​ഞ്ഞാ​ൽ അ​വ​രു​ടെ ടി​വി കാ​ണ​ൽ സ​മ​യം കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു പ​ണ്ട​ക്കൊ മാ​താ​പി​താ​ക്ക​ൾ ആ​ദ്യം കു​റ്റ​പ്പെ​ടു​ത്തു​ന്നത്. കാ​ലം മാ​റി​യി​ട്ടും ആ​പ​റ​ച്ചി​ലി​നു തെ​ല്ല് മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ല, ടി​വി മാ​റി പ​ക​രം മൊ​ബൈ​ൽ ഫോ​ൺ ആ​യെ​ന്ന് മാ​ത്രം. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ര​വോ​ടെ​യാ​ടാ നീ​യൊ​ക്കെ പ​ഠി​ക്കാ​ത്ത​ത് എ​ന്നാ​യി ഇ​പ്പോ​ഴ​ത്തെ പ​റ​ച്ചി​ൽ. ഒ​രു വി​ഭാ​ഗം കു​ട്ടി​ക​ൾ ഇ​തി​നെ പാ​ടെ എ​തി​ർ​ത്ത​പ്പോ​ൾ ഇ​വ​രെ എ​തി​ർ​ക്കു​ന്ന ഒ​രു കൂ​ട്ട​ർ പ​റ​യു​ന്ന​ത് പ​ഠി​ക്കാ​ൻ മി​ടു​ക്കും മ​ന​സും ഉ​ള്ള​വ​ൻ ഏ​ത് കാ​ട്ടി​ലാ​യാ​ലും പ​ഠി​ക്കും, എ​ത്ര ഫോ​ൺ നോ​ക്കി​യാ​ലും പ​ഠി​ക്കും. എ​ന്നാ​ൽ എ​തി​ർ ഭാ​ഗ​ത്തു​ള്ള​വ​രു​ടെ ന്യാ​യം പൊ​ളി​യു​ന്ന എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. ഡി​ജി​റ്റ​ൽ ലോ​ക​ത്തു നി​ന്നും വി​ട്ടു നി​ൽ​ക്കു​ന്ന​ത് വ​ലി​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് എ​യിം​സി​ലെ വി​ദ​ഗ്ധ​ർ. പ്ര​യാ​സ​മേ​റി​യ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ബു​ദ്ധി​ശ​ക്തി​യേ​ക്കാ​ൾ ഉ​പ​രി​യാ​യി അ​ച്ച​ട​ക്ക​മാ​ണ് വേ​ണ്ട​തെ​ന്ന് ഡോ. ​അ​ൻ​വേ​ഷ പ​റ​യു​ന്നു. താ​ൻ…

Read More

റാ​ണി​പു​ര​ത്ത് 117 ഇ​നം പ​ക്ഷി​ക​ൾ

വ​നം​വ​കു​പ്പി​ന്‍റെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ട് റാ​ണി​പു​ര​ത്ത് ന​ട​ത്തി​യ ര​ണ്ടു​ദി​വ​സ​ത്തെ പ​ക്ഷി സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​ത് 117 ഇ​നം പ​ക്ഷി​ക​ളെ. ഇ​വ​യി​ൽ ഉ​ൾ​ക്കാ​ടു​ക​ളി​ലും ചോ​ല​വ​ന​ങ്ങ​ളി​ലും മാ​ത്രം കാ​ണു​ന്ന ചെ​റു​പ​ക്ഷി​ക​ളും അ​പൂ​ർ​വ ഇ​ന​ങ്ങ​ളു​മു​ണ്ട്. ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ 120 ല​ധി​കം ഇ​ന​ങ്ങ​ളി​ലെ പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം അ​ത് 99 ആ​യി കു​റ​ഞ്ഞു. മു​ൻ​വ​ർ​ഷം റാ​ണി​പു​ര​ത്ത് പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ​യു​ൾ​പ്പെ​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​മാ​കാം പ​ക്ഷി​ക​ളെ അ​ക​റ്റാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ത്ത​വ​ണ കാ​ടി​ന്‍റെ​യും പു​ൽ​മേ​ടു​ക​ളു​ടെ​യും പ​ച്ച​പ്പ് തി​രി​ച്ചു​കി​ട്ടി​യ​തോ​ടെ പ​ക്ഷി​ക​ളും തി​രി​ച്ചെ​ത്തി. അ​പൂ​ർ​വ ഇ​നം പ​ക്ഷി​ക​ളാ​യ പു​ൽ​ക്കു​രു​വി, ഇ​ന്ത്യ​ൻ ബ്ലൂ ​റോ​ബി​ൻ, കാ​ട്ടു​നീ​ലി, നെ​ൽ​പ്പൊ​ട്ട​ൻ, മ​ല​മ്പു​ള്ള്, ചി​ല​പ്പ​ൻ, യൂ​റേ​ഷ്യ​ൻ പ്രാ​പ്പി​ടി​യ​ൻ, മ​ല​ബാ​ർ ഇം​പീ​രി​യ​ൽ പി​ജി​യ​ൻ (പൊ​ക​ണ പ്രാ​വ്), വെ​ള്ള​ക്ക​റു​പ്പ​ൻ പ​രു​ന്ത്, ക​രി​മ്പ​രു​ന്ത്, മ​ര​ത​ക പ്രാ​വ് എ​ന്നി​വ ഇ​ത്ത​വ​ണ ക​ണ്ടെ​ത്തി​യ പ​ക്ഷി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 30 പ​ക്ഷി​നി​രീ​ക്ഷ​ക​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് സ​ർ​വേ…

Read More

എന്നു തീരുമീ ദുരിതം… ‘ആ​ന​ക്കാ​ട്ടി​ൽ’ അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് കാ​ത്ത് ജാ​നു​വും ക​യ​മ​നും

ആ​ന​ക്കാ​ടാ​യ ആ​റ​ളം ഫാ​മി​ൽ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നാ​യി വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ കാ​ത്തി​രി​പ്പ്. ബ്ലോ​ക്ക് ഒ​ന്പ​ത് കാ​ളി​ക്ക​യ​ത്തെ താ​മ​സ​ക്കാ​രാ​യ ക​യ​മ​ന്‍- ജാ​നു ദ​ന്പ​തി​ക​ളാ​ണ് ജീ​വ​ൻ പ​ണ​യം​വ​ച്ച് ക​ഴി​യു​ന്ന​ത്. ആ​ദി​വാ​സി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ​ദ്ധ​തി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും ഒ​ന്നും ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് 80കാ​ര​നാ​യ ക​യ​മ​ന്‍റെ​യും 65കാ​രി​യാ​യ ജാ​നു​വി​ന്‍റെ​യും ജീ​വി​തം. രാ​ത്രി പ​തി​വാ​യി ആ​ന​ക​ൾ എ​ത്തു​ന്ന സ്ഥ​ല​ത്തെ വീ​ടി​ന് അ​ട​ച്ചു​റ​പ്പു​ള്ള വാ​തി​ൽ പോ​ലു​മി​ല്ല. മൂ​ത്ത മ​ക​ൻ ഫാ​മി​ന് വെ​ളി​യി​ലാ​ണ് താ​മ​സം. പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​തോ​ടെ ദ​ന്പ​തി​ക​ൾ മാ​ത്ര​മാ​യി വീ​ട്ടി​ൽ‌. മ​ൺ​ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച വീ​ടി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞു​വീ​ണു തു​ട​ങ്ങി. ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വീ​ടി​ന് പ​കു​തി​യി​ല​ധി​കം മേ​ൽ​ക്കൂ​ര​യു​മി​ല്ല. അ​പ​സ്മാ​ര​രോ​ഗി​യാ​യ ക​യ​മ​നെ മ​റ്റ് നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും അ​ല​ട്ടു​ന്നു​ണ്ട്. ജാ​നു​വി​ന് കാ​ഴ്‌​ച​ക്കു​റ​വു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ആ​ന​യെ പേ​ടി​ച്ച് ഇ​വി​ടേ​ക്ക് വാ​ഹ​ന​ങ്ങ​ൾ വ​രി​ല്ല. വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. ക​ണി​ച്ചാ​റി​ലെ നാ​നാ​നി​പ്പൊ​യി​ൽ സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ക​യ​മ​നും കു​ടും​ബ​വും കാ​ളി​ക്ക​യ​ത്ത് എ​ത്തു​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ മ​റ്റൊ​രാ​ളു​മാ​യി…

Read More

‘അ​യ്യോ അ​വ​രെ​ന്താ എ​ന്നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത്’: എ​ല്ലാം നി​ങ്ങ​ൾ​ക്ക് ടെ​ൻ​ഷ​ൻ ആ​ണോ, ഓ​വ​ർ തി​ങ്കിം​ഗ് ആ​ളു​ക​ളു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും കൂ​ടു​ന്നു

അ​ധി​കം ചി​ന്തി​ക്കു​ന്ന​ത് ബു​ദ്ധി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് പ​ണ്ടൊ​ക്കെ ആ​ളു​ക​ൾ പ​റ​ഞ്ഞ​ത്. കാ​ലം മാ​റി​യ​പ്പോ​ൾ അ​മി​ത​മാ​യി ചി​ന്തി​ക്കു​ന്ന​വ​രെ ആ​ളു​ക​ൾ പ​രി​ഹ​സി​ക്കാ​നും പു​ശ്ചി​ക്കാ​നും തു​ട​ങ്ങി. അ​തി​നൊ​ക്കെ ന്യൂ​ജെ​ൻ പേ​രു​ക​ളാ​ണി​പ്പോ​ൾ. ഓ​വ​ർ തിം​ങ്കിം​ഗി​ന്‍റെ അ​ൾ​ട്രാ പ്രൊ, ​മാ​ക്സ് എ​ന്നി​ങ്ങ​നെ​യാ​ണ് അ​മി​ത​മാ​യി ചി​ന്തി​ക്കു​ന്ന​വ​ർ​ക്കു​ള്ള പേ​രു​ക​ൾ. അ​മി​ത​മാ​യി ചി​ന്തി​ക്കാ​ൻ ചി​ല​ർ​ക്ക് കാ​ര​ണ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ വേ​ണ്ട. ചി​ല​പ്പോ​ൾ ക​ന്പ​നി​യി​ലെ ബോ​സ് പ​റ​യു​ന്ന ഓ​ക്കെ പോ​ലും ഇ​ത്ത​ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കും. അ​ദ്ദേ​ഹം എ​ന്ത് അ​ർ​ഥ​ത്തി​ലാ​കും ഓ​ക്കെ പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ഡ് എ​ന്താ​ണ ന​ല്ല​താ​ണോ ചീ​ത്ത​യാ​ണോ ത​ന്നോ​ട് ദേ​ഷ്യ​മാ​ണോ എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ച് അ​ന്ന​ത്തെ ദി​വ​സ​ത്തി​ന്‍റെ പ​കു​തി ഭാ​ഗ​വും കു​ള​മാ​ക്കു​ന്ന​വ​രാ​ണ് അ​മി​ത​മാ​യി ചി​ന്തി​ക്കു​ന്ന ആ​ളു​ക​ൾ. ആ​രെ​ങ്കി​ലും നോ​ക്കി ചി​രി​ച്ചാ​ൽ പോ​ലും ഇ​ത്ത​ര​ക്കാ​ർ​ക്ക് പ്ര​ശ്ന​മാ​ണ്. പു​തി​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ പോ​ലും ഗൂ​ഗി​ളി​ന്‍റെ​യോ ചാ​റ്റ്ജി​പി​ടി​യു​ടേ​യോ സ​ഹാ​യം തേ​ടു​ന്ന ആ​ളു​ക​ളും കു​റ​വ​ല്ല. വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് സ്വ​യം ചി​ന്തി​ച്ച് തീ​രു​മാ​നെ എ​ടു​ക്കു​ന്നു​ള്ളൂ.…

Read More