“ദേവി അംബികേ മഹത്ദർശനം തരൂ ജഗദംബേഎന്നും ആറ്റുകാൽ വാഴും അമ്മേ…’ സർവ മംഗളദായികയായ ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ കാണിക്കയായി സമർപ്പിച്ച ഈ ഗാനം പ്രശസ്ത ഗാനരചയിതാവ് കോന്നിയൂർ ഭാസ് രചിച്ചതാണ്. സംഗീത ഇതിഹാസം ജി.ദേവരാജനാണ് ഭക്തിസാന്ദ്രമായ ഈണം നൽകിയിരിക്കുന്നത്. ചിത്രീകരണം നടന്നുവെങ്കിലും റിലീസ് ചെയ്യാത്ത ശ്രീദേവി ദർശനം എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ഇത്. “ആയിരം കലത്തിൽ പൊങ്കാല പതിനായിരം മനസിൽ തുടിക്കുന്നു നീ… സന്താപനാശിനി ആനന്ദദായിനി സർവൈശ്വര്യങ്ങളും നൽകുക നീ…’ എന്നിങ്ങനെയാണ് കോന്നിയൂർ ഭാസിന്റെ വരികൾ ഒഴുകുന്നത്. ഗാനത്തിന്റെ ചരണത്തിലാണ് പൊങ്കാല അർപ്പിക്കലിന്റെ പുണ്യം നിറയുന്നത്. ഇവിടെ ദേവരാജൻ എന്ന സംഗീത രാജശില്പിയുടെ മഹത്വവും തൊട്ടറിയാം. പല്ലവിയിലും അനുപല്ലവിയിലും ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദം മാത്രമാണ് നിറയുന്നത്. എന്നാൽ സ്ത്രീകളുടെ മഹോത്സവമായ പൊങ്കാല എത്തുമ്പോൾ അതിൽ ഗായിക അമ്പിളിയും ചേരുന്നുണ്ട്. മൺകലം നിറഞ്ഞ്, മനം നിറഞ്ഞ് ദേവിക്ക് സമർപ്പിക്കുന്ന…
Read MoreCategory: Today’S Special
ഹൃദയം മെല്ലെ മിടിക്കുന്നോ? സൂക്ഷിക്കണം
നിങ്ങളുടെ ഹൃദയമിടിപ്പുകളുടെ എണ്ണം മിനിറ്റില്‍ 60ൽ താഴെയുള്ള നിലയിലേക്കു നീങ്ങുന്നുണ്ടോ? എന്നാൽ സൂക്ഷിക്കണം. മുന്നറിയിപ്പുമായി കാര്‍ഡിയോളജി വിദഗ്ധർ. ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്ന ബ്രാഡികാര്‍ഡിയ തിരിച്ചറിയപ്പെടുന്നതിലെ കാലതാമസം ഈ രംഗത്തെ ചികിത്സയിൽ വെല്ലുവിളിയാണ്. രോഗം നിര്‍ണയിക്കുന്നതിലും കൃത്യസമയത്തു പരിചരണം നേടുന്നതിലും ചികിത്സാരംഗത്തെ ആധുനിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ആസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ് ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഹൃദയമിടിപ്പു കുറയുന്ന ബ്രാഡികാര്‍ഡിയ സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഈ രോഗം രൂക്ഷമാകുന്നതുവരെ പലരും ഗൗരവമായി എടുക്കാറില്ല. തളര്‍ന്നുവീഴുകയോ താത്ക്കാലികമായ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യുംവരെ പലരും ഇതവഗണിക്കും. പരിമിതമായ അവബോധത്തെ തുടര്‍ന്ന് രോഗനിര്‍ണയം വൈകുന്നത് ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. നേരത്തെതന്നെ രോഗനിര്‍ണയം നടത്തുന്നതും കൃത്യമായി ഇടപെടുന്നതും പേസിംഗ് തെറാപിയിലെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ലീഡ്ലെസ് പേസ്മേക്കറുകള് വ്യക്തികള്‍ക്കായി ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിലും…
Read Moreമക്കളുടെ കുറച്ച് സമയം ഇനി മാതാപിതാക്കൾക്കായി നീക്കിവയ്ക്കട്ടെ: ട്രെന്‍ഡായി റി-പേരന്റിംഗ്
തങ്ങളുടെ ജീവിതത്തിലെ നല്ലൊരു ഭാഗവും മക്കൾക്കായി ചിലവഴിക്കുന്ന മാതാപിതാക്കളാണ് മിക്കവരും. അവരുടെ സന്തോഷവും ജീവനും ജീവിതവുമൊക്കെ മക്കളാണ്. മക്കൾ വളർന്ന് കഴിഞ്ഞാൽ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ അച്ഛനമ്മമാർക്ക് നഷ്ടമായിപ്പോയ സന്തോഷങ്ങളും സ്നേഹവുമൊക്കെ തിരികെക്കൊടുക്കണമെന്ന്. ചൈനയിൽ ഇപ്പോൾ റി-പേരന്റിംഗ് ആണ് ട്രെന്റ് ആകുന്നത്. അച്ഛനമ്മമാർക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുകയും അവരോടൊത്ത് കൂടുതൽ സമയം ചിലവഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് റി-പേരന്റിംഗ്. ചെറിയ പ്രായത്തിൽ നമ്മളെ അവർ നടക്കാനും ഓടാനും ചാടാനുമൊക്കെ പഠിപ്പിച്ചത് പോലെ നമ്മൾ വലുതായ ശേഷം ഇന്നത്തെ ആധുനിക സാങ്കേതിക യുഗത്തിൽ പുതുയ ടെക്നോളജികൾ ഉപയോഗിക്കാനും സെൽഫിയെടുക്കാനും പുതിയ ആപ്പുകൾ ഉപയോഗിക്കാനുമൊക്കെ മക്കൾ മാതാപിതാക്കളെ പഠിപ്പിക്കുന്നു. മാതാപിതാക്കളെ കൂട്ടുകാരെപ്പോലെ കണ്ട് അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നൊക്കെയാണ് -പേരന്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്തായാലും ഇതി വളരെ നല്ല കാര്യമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പറയുന്നത്.
Read Moreപണം വേണ്ട, നിങ്ങൾ ആദ്യം വിശപ്പ് അകറ്റൂ: ഇന്ത്യന്‍ തെരുവോരത്ത് സൗജന്യമായി കിട്ടിയ ബിരിയാണിയെക്കുറിച്ച് വീഡിയോ പങ്കുവച്ച് വിദേശി
അതിഥികളെ സൽക്കരിക്കാൻ ഇന്ത്യക്കാരെ കഴിഞ്ഞിട്ടേ വേറെ ആളുകൾ ഉള്ളൂ എന്നാണ് പൊതുവെ പറയുന്നത്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിജിയിൽ ജനിച്ച് ന്യൂസിലൻഡിൽ താമസിക്കുന്ന ലെപ്പാനി എന്ന മ്യുസീഷ്യനാണ് വീഡിയോ പങ്കുവച്ചത്. മൈസൂരിലെ ഒരു തെരുവിൽ വെച്ച് അപരിചിതർ തനിക്ക് സൗജന്യമായി ബിരിയാണിയും ചിക്കൻ കറിയും നൽകിയ അനുഭവത്തെ കുറിച്ചാണ് ലെപ്പാനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മൈസൂരിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് മൂക്ക് തുളയ്ക്കുന്ന നിലയിൽ നല്ല വാസന വന്നത്. പെട്ടെന്ന് ചുറ്റുപാടും നിരീക്ഷിച്ചപ്പോൾ റോഡിന് അപ്പുറത്ത് ഒരു വലിയ ചെമ്പിൽ നിന്നും ഒരാൾ ആളുകൾക്ക് ബിരിയാണി വിളമ്പുന്നത് കണ്ടു. അത് ലെപ്പാനി നോക്കുന്നത് കണ്ടപ്പോൾ ബിരിയാണി വിളന്പുന്ന യുവാവ് അദ്ദേഹത്തെ അടുത്തേക്ക് വിളിപ്പിച്ചു. ഉടനെ ലെപ്പാനി യുവാവിന്റെ അടുത്തെത്തി ബിരിയാണിയുടെ പ്ലേറ്റിന് എത്ര രൂപയാകുമെന്ന് ചോദിച്ചു, ‘പണം…
Read Moreആകാശത്തുനിന്നും കടലിലേക്ക് ഭർത്താവിന്റെ ചിതാഭസ്മം ഡ്രോൺ ഉപയോഗിച്ച് വിതറി; അദ്ദേഹത്തിന്റെ ആത്മാവിനു നൽകാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന് ഭാര്യ
ഭർത്താവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ചിതാഭസ്മം ഒഴുക്കിക്കളയാൻ ഭാര്യ തെരഞ്ഞെടുത്ത വിദ്യയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനങ്ങളെ അങ്ങേയറ്റം ഇഷ്ടപ്പെട്ട അലൻ ബ്ലാഡർ ക്യാൻസറും വൃക്കരോഗവും ബാധിച്ച് 2025 മെയ് മാസത്തിൽ വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ 70 കാരി ജെന്നി ഫോക്സ്ഡ്രോൺ ഉപയോഗിച്ച് കടലിനു മുകളിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം വിതറി. സ്കെഗ്നസ് കടൽത്തീരത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ വേളയിൽ, ഡ്രോൺ അവർക്ക് മുകളിലൂടെ വട്ടമിട്ടു പറന്ന് ചിതാഭസ്മം നോർത്ത് സീയിലേക്ക് ഒഴുക്കുകയായിരുന്നു. ‘വാക്കുകൾക്ക് അതീതമായിരുന്നു ആ അനുഭവം, അത് അത്രമേൽ മനോഹരമായിരുന്നു’ എന്നാണ് ജെന്നി ഇതേ കുറിച്ച് പറഞ്ഞത്. അലന് വിമാനങ്ങളോടുള്ള താൽപ്പര്യം കാരണമാണ് ചിതാഭസ്മം വിതറാൻ ഡ്രോൺ തെരഞ്ഞെടുത്തതെന്ന് ജെന്നി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ എല്ലാവരെയും വല്ലാതെ തളർത്തിയിരുന്നു. എന്നാൽ, ഈ ചിതാഭസ്മം വിതറിയത് അദ്ദേഹത്തിനുള്ള മാന്യമായ ഒരു വിടവാങ്ങലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഘോഷം ഓർമപ്പെടുത്തുന്നതും…
Read Moreഒന്നാം ക്ലാസുകാരിയുടെ പുസ്തകത്തിന് വില 4,000 രൂപ: ഞെട്ടിത്തരിച്ച് പിതാവ്; വൈറലായി പോസ്റ്റ്
ഒന്നാം ക്ലാസുകാരിയായ മകൾക്ക് വാങ്ങിയ പുസ്തകങ്ങളുടെ വില കേട്ടപ്പോൾ ആദ്യം പിതാവിന് ബോധക്ഷയം ആണ് വന്നത്. പുസ്തകങ്ങൾക്കും നോട്ട്ബുക്കുകൾക്കുമായി 4,000 രൂപയാണ് നൽകേണ്ടി വന്നത്. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുട്ടിയുടെ പിതാവ് പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. കെജിയിലെ ഫീസിനേക്കാൾ 35 ശതമാനം വർധനവാണ് ഒന്നാം ക്ലാസിലെ ഫീസ് എന്നും അദ്ദേഹം പറഞ്ഞു. പുറത്തെ കടയിൽ നിന്നും വാങ്ങുന്ന പുസ്തകങ്ങളെക്കാൾ അധികം വിലയാണ് സ്കൂളിൽ നിന്നും വാങ്ങുന്പോൾ അവർ ഈടാക്കുന്നതെന്നും പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. സ്കൂൾ ഫീസ് കുത്തനെ കൂടുന്നതും, പുസ്തകങ്ങളും യൂണിഫോമും സ്കൂളിൽ നിന്ന് തന്നെ വാങ്ങണമെന്ന് നിർബന്ധിക്കുന്നതും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് പലരും പറഞ്ഞത്.
Read More‘കണ്ണ് മാറ്റി വച്ചാൽ കാഴ്ച്ച തിരിച്ചു കിട്ടുമെന്നു ഉറപ്പുണ്ടെങ്കിൽ എന്റെ കണ്ണ് കൊടുക്കാൻ തയാറാണ്’: കാൽമുട്ട് വേദനയ്ക്ക് സർജറി ചെയ്തതിനെത്തുടർന്നു കാഴ്ച നഷ്ട്ടപെട്ട സനീഷിന് ദാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് രേവത് ബാബു
തൃശൂർ മെഡിക്കൽ കോളജിൽ കാൽമുട്ട് വേദനയ്ക്ക് സർജറി ചെയ്തതിനെത്തുടർന്നു കാഴ്ച നഷ്ട്ടപെട്ട സനീഷ് എന്ന ചെറുപ്പക്കാരന് കണ്ണ് ദാനം ചെയ്യാൻ തയാറായി സോഷ്യൽ മീഡിയ വൈറൽ താരം രേവത് ബാബു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഓട്ടോ ഡ്രൈവറുമാണ് രേവത്. ഫേസ്ബുക്ക് കുറിപ്പിലാണ് രേവത് ഇക്കാര്യം അറിയിച്ചത്. സർജറി കഴിഞ്ഞ എല്ലാ ആളുകളും ബോഡി ഫുൾ സ്കാൻ ചെയ്തു ശരീരത്തിലെ അവയവങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും രേവത് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… കണ്ണ് മാറ്റി വച്ചാൽ കാഴ്ച്ച തിരിച്ചു കിട്ടുമെന്നു ഉറപ്പുണ്ടെങ്കിൽ അത് ഉദ്യോഗസ്ഥർ ഉറപ്പ് തരണം എന്റെ കണ്ണ് സനീഷ് ഏട്ടനിൽ പ്രവർത്തിക്കുമെന്ന ഉറപ്പ് സാക്ഷ്യ പത്രത്തിൽ ഒപ്പുവെച്ചു തന്നാൽ എന്റെ ഒരു കണ്ണ് കൊടുക്കാൻ ഞാൻ തയ്യാർ. സനീഷ് ഏട്ടനും ജീവിതം ബാക്കി കിടക്കുകയല്ലേ, വീടുണ്ട് വീട്ടുകാർ ഉണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ കാൽമുട്ട്…
Read More‘ആഫ്രിക്കൻ ഗോത്ര മനുഷ്യന്റെ കരവിരുതിൽ അലിഞ്ഞില്ലാതായി, ആ പരമാനന്ദത്തിൽ താൻ പോലുമറിയാതെ അവിടെ കിടന്ന് ഉറങ്ങിപ്പോയി’: മസാജ് അനുഭവം പങ്കുവച്ച് വ്ലോഗർ അരുണിമ
ഇരുപത്തിയൊന്ന് വയസ് മുതൽ ലോകം ചുറ്റാൻ തുടങ്ങിയതാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണിമ. ബാക്ക് പാക്കർ അരുണിമയെന്നാണ് സോഷ്യൽ മീഡിയയിൽ അരുണിമ അറിയപ്പെടുന്നത്. ഇപ്പോഴിതാ ആഫ്രിക്കയിലെ ടോഗോ അതിർത്തിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും അരുണിമ പങ്കുവച്ച വീഡിയോ ആണ് സൈബറിടം കിഴടക്കിയിരിക്കുന്നത്.നാച്ചുറൽ മസാജിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അരുണിമ. പ്രകൃതിയുമായി ഇഴചേർന്നുള്ള ഒരു അത്ഭുത ചികിത്സയാണ് അരുണിമ ചെയ്തത്. ശാന്തതമായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കുളിരും സമാധാനത്തിന്റെ കാറ്റ് വീശുന്ന കാടിന്റെ ശാന്തതയും ചേരുന്ന അന്തരീക്ഷമാണ് യുവതി മസാജിനായി തെരഞ്ഞെടുത്തത്. ആഫ്രിക്കൻ ഗോത്ര വർഗക്കാരുടെ തനതു വേഷമണിഞ്ഞ കരുത്തരായ പുരുഷന്മാരാണ് അരുണിമയ്ക്ക് ഈ മസാജ് ചെയ്തു നൽകിയത്. ഇതിന്റെ വീഡിയോ പങ്കുവച്ചപ്പോൾ പലരും അരുണിമയെ അഭിനന്ദിച്ചു. ഇടുങ്ങിയ ചിന്താഗതികളും സദാചാരബോധവും പേറുന്ന നമ്മുടെ നാട്ടിലെ പലർക്കും ഇത് കാണുന്നത് അത്ര സുഖകരമാല്ലാത്ത കാര്യമാണ്. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത…
Read Moreതുമ്മൽ പറയും നിങ്ങളുടെ നാട് എവിടെന്ന്: വൈറലായി വീഡിയോ
തുമ്മൽ പിടിച്ച് വയ്ക്കരുത് അത് തുമ്മിത്തന്നെ തീർക്കണമെന്നാണ് പൊതുവെ പറയുന്നത്. പല ശബ്ദത്തിലും പല രീതിയിലുമൊക്കെയാണ് എല്ലാ മനുഷ്യരും തുമ്മുന്നത്. നിങ്ങളുടെ തുമ്മൽ നിങ്ങൾ ഏത് നാട്ടിൽ ഉള്ളവരാണെന്ന് അറിയാൻ സാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ ട്രെന്‍ഡിംഗിലാണ്. അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ പൊതുവെ “അച്ചൂ” (Achoo) എന്ന ശബ്ദമാണ് കേൾക്കാറുള്ളതെന്നാണ് വീഡിയോയിൽ പറയുന്നത്. ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ ശബ്ദമാണിത്. ജർമ്മനിക്കാർ തുമ്മുമ്പോൾ “ഹാച്ചി” (Hatchi) എന്നാണ് ശബ്ദമുണ്ടാക്കുന്നത്. ഫ്രഞ്ചുകാർ തുമ്മലിന്റെ അവസാനം ഒരു ‘M’ കൂടി ചേർത്ത് “അച്ചൂം” (Atchoom) എന്ന് ഉച്ചരിക്കുന്നു. പോളണ്ടിൽ തുമ്മൽ ശബ്ദം അല്പം കൂടി കടുപ്പമേറിയ “അപ്സിക്” (Apsik) എന്നാണ്. ജപ്പാനിലുള്ളവർ “ഹക്കുഷോൺ” (Hakushon) എന്ന ശബ്ദത്തിലാണ് തുമ്മാറുള്ളതെന്നും വീഡിയോ അവകാശപ്പെടുന്നു. എന്നാൽ നമ്മൾ കൈകാര്യം ചെയ്യുന്ന ഭാഷ കേൾക്കുന്ന ശബ്ദങ്ങൾ എന്നിവ അനുസരിച്ചാണ് ഓരോ ആളുകളും…
Read More5.9കിലോ ഭാരവുമായി നവജാത ശിശു ജനിച്ചു: കുഞ്ഞിനെ കണ്ട് അന്പരന്ന് മാതാപിതാക്കളും ബന്ധുക്കളും
കുഞ്ഞുങ്ങൾ ജനിക്കുന്പോൾ സാധാരണ അവരുടെ തൂക്കം നാല് കിലോയിൽ മുകളിൽ പോകാറില്ല. അഥവാ പോയാൽ തന്നെ വളരെ അപൂർവങ്ങളിൽ അപൂർവമായിട്ടാകും. അത്തരമൊരു സംഭവമാണ് ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്ററിൽ നടന്നത്. ടെറിക്ക- ഷോൺ ദന്പതികളുടെ നാലാമത്തെ കുട്ടിക്കാണ് അമിതഭാരം. കുട്ടിക്ക് ഭാരം കൂടുതൽ ആയിരിക്കുമെന്ന് മാതാപിതാക്കൾക്ക് ഡോക്ടർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായിരുന്നു, എങ്കിലും കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ഭാരം നോക്കിയപ്പോൾ അക്ഷരാർഥത്തിൽ എല്ലാവരും ഞെട്ടിപ്പോയി. 559കിലോ ആയിരുന്നു അവന്റെ തൂക്കം. ആറ് മുതൽ എട്ട്വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളെ ധരിപ്പിക്കുന്ന ഡയപ്പർ ആണ് നവജാത ശിശുവിനെ ഇപ്പോൾ ധരിപ്പിക്കുന്നത്. അതേസമയം, ആശുപത്രിയിൽ 1 കിലോ മാത്രം ഭാരമുള്ള മറ്റൊരു കുഞ്ഞും ജനിച്ചിരുന്നു. ഒരേ ദിവസം ഒരേ സമയം ഭാരക്കൂടുതലുള്ള കുഞ്ഞും ഭാരം കുറഞ്ഞ മറ്റൊരു കുഞ്ഞും അവിടെ ജനിച്ചു എന്നത് വലിയ പ്രത്യേകത ആണെന്ന് ആശുപത്രി അധികൃതർ…
Read More