ത​ണു​ത്തു മ​ര​വി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പു​ത​പ്പ് ന​ൽ​കി ജീ​വ​ന​ക്കാ​ര​ൻ: നാ​യ​യെ സ​ഹാ​യി​ച്ച​തി​ന് ഡെ​ലി​വ​റി ബോ​യി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു; പി​ന്നാ​ലെ വ​ൻ പ്ര​തി​ഷേ​ധം

എ​ല്ലാ ജീ​വി​ക​ളോ​ടും ക​രു​ണ​യും സ്നേ​ഹ​വും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ചെ​റു​പ്പം മു​ത​ൽ ന​മ്മ​ളെ പ​ഠി​പ്പി​ച്ച കാ​ര്യം. എ​ന്നാ​ൽ അ​ങ്ങ​നെ കാ​ണി​ച്ചാ​ൽ മു​ട്ട​ൻ പ​ണി കി​ട്ടു​മെ​ന്ന് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ പ​റ​യു​ന്ന​ത്.

പ്ര​മു​ഖ പി​സ ശൃം​ഖ​ല​യാ​യ ‘ഡോ​ഡോ പി​സ’​യു​ടെ ചെ​ല്യാ​ബി​ൻ​സ്‌​ക് ന​ഗ​ര​ത്തി​ലെ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നു സം​ഭ​വി​ച്ച അ​നു​ഭ​വ​മാ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ക​ട​യു​ടെ മു​ൻ​പി​ൽ എ​പ്പോ​ഴും ഒ​രു നാ​യ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​മാ​യി​രു​ന്നു. ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​വി​ടെ വ​രു​ന്ന​വ​ർ അ​വ​നു വേ​ണ്ട ഭ​ക്ഷ​ണ​വും വെ​ള്ള​വു​മൊ​ക്കെ കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും അ​വ​നെ ന​ന്നാ​യി ക​രു​തി​യി​രു​ന്നു. പ​ക്ഷേ ഇ​തെ​ല്ലാം ത​കി​ടം മ​റി​ഞ്ഞ​ത് ഡോ​ഡോ പി​സ​യു​ടെ മാ​നേ​ജ​റാ​യി യൂ​ലി​യ’ എ​ന്ന സ്ത്രീ ​എ​ത്തി​യ​തോ​ടെ​യാ​ണ്.

ഇ​നി ആ​രെ​ങ്കി​ലും നാ​യ​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് വ​രെ ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കൊ​ടും ത​ണു​പ്പ് ചെ​ല്യാ​ബി​ൻ​സ്‌​ക് ന​ഗ​ര​ത്തെ മൂ​ടി​യ​പ്പോ​ൾ നാ​യ​യ്ക്ക് അ​ത് ന​ന്നേ ബാ​ധി​ച്ചു. അ​വ​ന് ആ ​ത​ണു​പ്പ് സ​ഹി​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു. ത​ണു​പ്പി​ൽ മ​റ്റൊ​രി​ട​ത്തേ​ക്ക് ഭ​ക്ഷ​ണം തേ​ടാ​ൻ പോ​കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി. ഇ​ത് ക​ണ്ട് മി​ഖാ​യേ​ൽ സാ​വി​റ്റ്‌​സ്‌​കി എ​ന്ന ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന് സ​ങ്ക​ടം സ​ഹി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​രു ദി​വ​സം നാ​യ മ​ഞ്ഞി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ലി​വ് തോ​ന്നി ഒ​രു പു​ത​പ്പ് എ​ടു​ത്ത് അ​തി​നെ പു​ത​പ്പി​ച്ചു. തു​ട​ർ​ന്ന് ഒ​രു ഓ​ർ​ഡ​ർ ഡെ​ലി​വ​റി ചെ​യ്യാ​നും പോ​യി. തി​രി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും യു​വാ​വി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി മാ​നേ​ജ​ർ അ​റി​യി​ച്ചു.

നാ​യ​യെ സ​ഹാ​യി​ക്ക​രു​തെ​ന്ന് മു​ൻ​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് വീ​ണ്ടും ഇ​ത് ആ​വ​ർ​ത്തി​ച്ച​തി​ന് ഇ​നി മു​ത​ൽ ജോ​ലി​ക്ക് വ​ര​ണ്ട​ന്ന് യൂ​ലി​യ പ​റ​ഞ്ഞു. നാ​യ​യെ സ​ഹാ​യി​ക്കു​ന്ന​വ​ർ നാ​യ​യു​ടെ കൂ​ടെ തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​രു​മെ​ന്നും അ​വ​ർ യു​വാ​വി​നോ​ട് പ​റ​ഞ്ഞു. യൂ​ലി​യ​യു​ടെ ഈ ​സ​ന്ദേ​ശം യു​വാ​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു.

അ​തോ​ടെ സം​ഭ​വം വ​ലി​യ പ്ര​ശ്ന​വും പ്ര​തി​ഷേ​ധ​വു​മാ​യി. എ​ല്ലാ​വ​രും യൂ​ലി​യ​യെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. മൃ​ഗ​സ്നേ​ഹി​ക​ൾ ഒ​ന്ന​ട​ങ്കം മി​ഖാ​യേ​ലി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ന്പ​നി രം​ഗ​ത്തെ​ത്തി. മി​ഖാ​യേ​ലി​നെ പു​റ​ത്താ​ക്കി​യ​ത് നാ​യ​യെ സ​ഹാ​യി​ച്ച​തി​ന​ല്ലെ​ന്നും, ജോ​ലി​യി​ലെ വീ​ഴ്ച​ക​ൾ കാ​ര​ണ​മാ​ണെ​ന്നു​മാ​ണ് ക​മ്പ​നി​യു​ടെ വാ​ദം.

Related posts

Leave a Comment