സൗന്ദര്യംകൊണ്ടും അഭിനയംകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് കൃഷ്ണകുമാർ. മിനിസ്ക്രീനിൽ അനൗണ്‍സറായി തുടങ്ങി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ കൃഷ്ണകുമാറിന്റേത് ഇന്നൊരു സിനിമ കുടുംബമാണ്. മകൾ അഹാന മലയാളത്തിലെ ഒന്നാം നിര നായികയാകുന്പോൾ ദിയയും ഇഷാനിയും ഹൻസികയും വിവിധ സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. നടൻ എന്നതിനൊപ്പം ഒരു ദേശീയ പാർട്ടിയുടെ കേരളത്തിലെ മുൻനിര നേതാവുകൂടിയാണ് കൃഷ്ണകുമാർ. സിനിമയും പരന്പരകളും തന്റെ തൊഴിലിടമാക്കുന്പോൾ പൊതുപ്രവർത്തനം സേവന കർമമണ്ഡലമായി മാറ്റുകയാണ്. എവിടെയും നിലപാടുകൾ തുറന്നു പറയാനുള്ള ആർജവവും ഈ കലാകാരനു കരുത്താകുന്നു… കരിയറിലെ വ്യത്യസ്ത പാതകൾ പ്രതീക്ഷിക്കാത്ത വഴിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെയുള്ള ജീവിതം. അച്ഛൻ നേവി ഉദ്യോഗസ്ഥനായിരുന്നു. ഇതുപോലെ ഒരു കരിയറിലേക്ക് എത്തുമെന്നാണ് ഞാനും പ്രതീക്ഷിച്ചിരുന്നത്. കലാരംഗവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. കോളജ് കാലഘട്ടത്തിൽ തിരുവനന്തപുരത്ത് എന്റെ വീടിനടുത്താണ് അന്നു ദൂരദർശൻ ഡയറക്്ടറായിരുന്ന കുഞ്ഞികൃഷ്ണൻ സാർ താമസിക്കാനെത്തുന്നത്. അദ്ദേഹവുമായുള്ള പരിചയമാണ് എന്നെ…
Read MoreCategory: Today’S Special
53 വർഷം പാസഞ്ചറും പോളും ഓട്ടത്തിലാണ്! 75 പൈസ ടിക്കറ്റിൽ കൽക്കരിവണ്ടിയുടെ ചൂളംവിളിയിൽ തുടങ്ങിയ കെ.ജെ. പോൾ മാൻവെട്ടത്തിന്റെ ഓരോ യാത്രയും അനുഭവസമ്പന്നമാണ്
53 വർഷം മുടങ്ങാതെ ഒരേ റൂട്ടിൽ രാവിലെയും വൈകുന്നേരവും ട്രെയിൻയാത്ര. 75 പൈസ ടിക്കറ്റിൽ കൽക്കരിവണ്ടിയുടെ ചൂളംവിളിയിൽ തുടങ്ങിയ കെ.ജെ. പോൾ മാൻവെട്ടത്തിന്റെ ഓരോ യാത്രയും അനുഭവസന്പന്നമാണ്. കുറുപ്പന്തറ- എറണാകുളം റൂട്ടിൽ അരനൂറ്റാണ്ടിലേറെയായി പാസഞ്ചർ സീസണ് ടിക്കറ്റിൽ മുടങ്ങാതെ യാത്ര ചെയ്യുന്നവർ വേറെയില്ല. പോൾ മാൻവെട്ടത്തിന്റെ ട്രെയിൻ യാത്രയ്ക്കു ബ്രേക്ക് വീണതു കോവിഡ് കാലത്തെ ട്രെയിൻ മുടക്കത്തിൽ മാത്രം. ഓരോ ദിവസത്തെയും യാത്രാ അനുഭവങ്ങൾ ഡയറിയിൽ കുറിച്ചു സൂക്ഷിക്കുന്ന യാത്രക്കാരും വേറേ അധികമുണ്ടാവില്ല. എറണാകുളത്ത് പോൾ ഉടമയായ പോൾസണ്‍ ഒപ്റ്റിക്കൽസിലേക്ക് 1967 മേയ് 15നായിരുന്നു പാസഞ്ചറിലെ ആദ്യ ട്രെയിൻ യാത്ര. തുടർന്ന് ഇന്നേവരെ മഞ്ഞോ മഴയോ വെയിലോ യാത്രയ്ക്ക് തടസമാകുന്നില്ല. വെറും ഒരു പതിവ് യാത്രക്കാരൻ മാത്രമല്ല പോൾ. റെയിൽവേ വികസനത്തിനും യാത്രക്കാരുടെ ക്ഷേമത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച പോളാണ് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ തുടക്കക്കാരൻ.…
Read Moreലതാ മങ്കേഷ്കർ ഇഷ്ടപ്പെടാത്ത പാട്ടുകളോ ? ഇതാ, ലതയുടെ സംഗീതജീവിതത്തിൽനിന്ന് ചില ഓർമകൾ… അവർ പാടിയ, അവർക്ക് ഇഷ്ടമില്ലാത്ത പാട്ടുകളും
“”ബാബാ, എനിക്കും പാടണം”.ശാസ്ത്രീയ സംഗീതകാരനായ പിതാവിനെ ഒരു കച്ചേരിക്കു ക്ഷണിക്കാൻ വന്നവരുടെ മുന്നിൽവച്ച് ആ ബാലിക പെട്ടെന്നു പറഞ്ഞു. നീ എന്താണ് പാടുക?- പിതാവിന്റെ ചോദ്യം. അങ്ങെനിക്ക് ഖംബാവതി രാഗം പഠിപ്പിച്ചിട്ടുണ്ടല്ലോ. ഞാൻ അതു പാടാം. പിന്നെ അങ്ങയുടെ നാടകത്തിൽനിന്നുള്ള ഒരു പാട്ടും- ആ ഒന്‍പതുവയസുകാരിയുടെ മറുപടിയും പെട്ടെന്നായിരുന്നു. മകളുടെ ആത്മവിശ്വാസം കണ്ട് പിതാവ് അല്പനേരം അവളെ കൗതുകത്തോടെ നോക്കിയിരുന്നു. എന്നിട്ടു പറഞ്ഞു- ശരി, നീയും പാടിക്കോളൂ! എന്റെ ഫോട്ടോയെടുക്കൂ… അന്നുതന്നെ അവൾ ചെറിയ വരകളുള്ള ഒരു വെളുത്ത ഫ്രോക്ക് അണിഞ്ഞ്, മുടി ഒരു വശത്തേക്കു ചീകിയൊതുക്കി വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ഒരുങ്ങി. വാതിലിനരികിൽ അവളെ തടഞ്ഞുനിർത്തി അമ്മ ചോദിച്ചു: മോളേ, നീ എങ്ങോട്ടാണു പോകുന്നത്? ഉത്തരം പറയാൻ നിൽക്കാതെ അവൾ സൂത്രത്തിൽ അവിടെനിന്ന് ഓടി. വീടിനടുത്തുള്ള തെരുവിലെ ഫോട്ടോ സ്റ്റുഡിയോയിലേക്കായിരുന്നു അവളുടെ ഓട്ടം. അവിടെ ചെന്നയുടനെ ഫോട്ടോഗ്രഫറോടു…
Read Moreതിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഇരുപത്തിനാലുകാരി! ഡെലീഷയെ ഏവരും നോക്കിക്കാണുന്നത് അതിശയത്തോടെ
സ്ത്രീത്വം ഏതു ജോലിയിലും പരിമിതിയല്ല ബഹുമതിയാണെന്നു കേരളത്തെ അറിയിക്കുകയാണ് ഡെലീഷ ഡേവിസ്. ബസും ലോറിയും ഓടിക്കാൻ ഹെവി വെഹിക്കിൾ ലൈസൻസുള്ള വനിതകൾ നാമമാത്രമായ നമ്മുടെ നാട്ടിൽ തീപിടിത്തത്തിന് കാരണമാകാവുന്നവ എന്ന മുന്നറിയിപ്പ് എഴുതിവച്ചിരിക്കുന്ന കൂറ്റൻ ഇന്ധന ടാങ്കർ ലോറി ഓടിക്കാൻ ഹസാർഡസ് ലൈസൻസ് നേടിയിരിക്കുകയാണ് തൃശൂർ വടക്കേ കാരമുക്ക് പള്ളികുന്നത്ത് പി.വി ഡേവിസിന്റെ മകൾ ഡെലീഷ. വലുതും ചെറുതുമായ വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ദേശീയപാത 66 ലൂടെ ടാങ്കർലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്. കൊച്ചി ഇരുന്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണകേന്ദ്രത്തിൽ നിന്നും ഡീസലും പെട്രോളും നിറച്ച് മലപ്പുറം തിരൂരിലെ പരപ്പിൽ ഗ്രൂപ്പിന്റെ പെട്രോൾ പന്പിലേക്കു ടാങ്കർ ഓടിക്കുന്ന വനിതാ ഡ്രൈവറുടെ പ്രാപ്തിയിൽ പലരും മൂക്കത്തു വിരൽ വച്ചിട്ടുണ്ട്. പുലർച്ചെ രണ്ടരയ്ക്ക് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മടങ്ങിയെത്തുന്ന അതിജാഗ്രതയുടെ ഡ്രൈവിംഗ്. കഴിഞ്ഞ…
Read Moreവരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല! ആദ്യ മിമിക്സ് പരേഡിന്റെ വേദിയിൽനിന്നും പിന്നിട്ട നാൽപതു വർഷങ്ങളിലേക്കുള്ള ഒരു മടക്കയാത്ര..
ആകാശത്ത് പകലന്തിയോളം പറന്നു നടക്കുന്ന പക്ഷികൾക്ക് സായംസന്ധ്യയിൽ കൂടണയാൻ ഒരിടമുണ്ടാകും. പരസ്പരം സ്നേഹം പകരുന്ന അവരുടെ സ്വന്തം കൂട്. മലയാള സിനിമയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു പറ്റം പ്രതിഭകൾ പറന്നു തുടങ്ങിയ അത്തരമൊരു കൂടുണ്ട് കൊച്ചിയിൽ. കാപ്പിപ്പൊടി നിറമുള്ള കുപ്പായം ധരിച്ച് വാക്കിംഗ് സ്റ്റിക്ക് കയ്യിലേന്തി കട്ടിക്കണ്ണടയ്ക്കുള്ളിൽ നിന്നും പ്രകാശം ചൊരിയുന്ന നോട്ടവും ഹൃദയം കവരുന്ന പുഞ്ചിരിയുമായി സ്നഹം പകർന്ന ആബേലച്ചന്റെ കലാഭവൻ എന്ന കൂട്. ജയറാമും ദിലീപും മണിയും കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും സംവിധായകരായ ലാലും സിദ്ധിഖും ഉൾപ്പെടെ മലയാള സിനിമയുടെ പെരുമ ഉയർത്തിയ ഒരുപറ്റം കലാകാരന്മാരുടെ കൂട്. ചിറകു മുറ്റാത്ത കുഞ്ഞുങ്ങൾ തിരികെ അമ്മക്കിളിയുടെ ചിറകിനടിയിലേക്കെന്ന പോലെ ആ കൂട്ടിലേക്ക് അവരോരുത്തരും മടങ്ങി വരുന്പോൾ അവിടെ നിറഞ്ഞ പുഞ്ചിരിയുള്ള ആബേലച്ചന്റെ ഓർമകളും നിറയുന്നു. 1981 സെപ്റ്റംബർ 21 നാണ് എറണാകുളം ഫൈൻ…
Read Moreബെല്ലമാരുടെ രാജകീയ യാത്രകൾ! അനുമതി എയർ ഇന്ത്യയിൽ മാത്രം; ഓരോ വിമാന കന്പനിയും നിഷ്കർഷിക്കുന്ന നിബന്ധനകൾ വ്യത്യസ്തം; ആനയും പറന്നു വിമാനത്തിൽ…
കഴിഞ്ഞമാസം 15ന് മുംബൈയിൽനിന്നു ചെന്നൈയിലേക്കു പറന്ന എയർ ഇന്ത്യയുടെ എ 321 വിമാനത്തിൽ ഒരു അപ്രതീക്ഷിത അതിഥിയുണ്ടായിരുന്നു. അവളുടെ സുഗമമായ യാത്രയ്ക്കായി ഒന്നും രണ്ടും സീറ്റല്ല ബിസിനസ് ക്ലാസിൽ പിൻനിരയിലെ 12 സീറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. പറഞ്ഞുവരുന്നത് ഏതെങ്കിലുമൊരു സിനിമാതാരത്തെക്കുറിച്ചോ രാഷ്്ട്രീയനേതാവിനെക്കുറിച്ചോ അല്ല. കേവലം ഒരു വളർത്തുനായയുടെ രാജകീയ ആകാശയാത്രയെക്കുറിച്ചാണ്. രാവിലെ 11.30 നാണ് വിവിഐപിയായി ‘ബെല്ല’ എന്ന മൾട്ടീസ് ഇനം വളർത്തുനായ യജമാനത്തിക്കൊപ്പം സീറ്റിലിരുന്നു യാത്ര ചെയ്തത്. മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ ബെല്ലയെ ചെന്നൈയിലെത്തിക്കാനാണ് ഉടമ രണ്ടു ലക്ഷത്തോളം രൂപ മുടക്കി ഫ്ലൈറ്റിലെ ഒരു ഡസൻ സീറ്റുകൾ കാലിയാക്കി ഇത്തരത്തിലൊരു യാത്ര നടത്തിയത്. നായയ്ക്കുവേണ്ടി രണ്ടര ലക്ഷത്തോളം രൂപ ചെലവുചെയ്ത യജമാനത്തിയുടെ പേരുവിവരം എയർ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. മുംബൈ- ചെന്നൈ റൂട്ടിൽ 20,000 രൂപയായിരുന്നു ആ ദിവസത്തെ ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക്. പന്ത്രണ്ടു…
Read Moreമെറീന മൈക്കിൾ കുരിശിങ്കൽ! 100 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ഓടിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ നടി; മെറീനയുടെ വിശേഷങ്ങളിലേക്ക്…
ചങ്ക്സ് എന്ന സിനിമയിൽ 100 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ഓടിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ നടിയാണ് മെറീന മൈക്കിൾ കുരിശിങ്കൽ. എബിയിലൂടെ വെള്ളിത്തിരയിലെത്തി ഒരുപിടി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്കു സമ്മാനിച്ച മെറീനയുടെ വിശേഷങ്ങളിലേക്ക്… സിനിമയിലേക്കുള്ള അരങ്ങേറ്റം ഞാൻ മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്പോൾ മിസ് മലബാർ എന്ന ഷോയിൽ പങ്കെടുത്ത് ആദ്യ ആറുപേരിൽ ഒരാളായി. തുടർന്നാണ് പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. അതുവഴി സിനിമയിലേക്കും എത്തി. കാമറയ്ക്കു മുന്നിൽ ആദ്യമായി കാമറയെ അഭിമുഖീകരിച്ചപ്പോൾ അത്രയധികം ടെൻഷനൊന്നും ഇല്ലായിരുന്നു. കാരണം മോഡലിംഗ് സമയത്ത് കാമറയ്ക്കു മുന്നിലെത്തിയതാണ്. സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന സിനിമയുടെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലാണ് ആദ്യമായി അഭിനയിച്ചത്. ബാലാജി മോഹൻ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവർ ഉൾപ്പെടുന്ന വലിയൊരു ക്രൂ ആയിരുന്നു അത്. വലിയൊരു തമിഴ് ക്രൂവിനൊപ്പം അഭിനയിക്കുന്നുവെന്ന ചെറിയ…
Read Moreഞാനില്ലേ പിന്നെയെന്തിനാ പേടിക്കുന്നത്..? പത്തു കോഴിക്കുഞ്ഞുങ്ങളും അവയെ പൊന്നുപോലെ നോക്കുന്നൊരു നായക്കുട്ടനും; വൈറലായി സ്നേഹബന്ധം
മൃഗങ്ങള്‍ അല്ലെങ്കിലും മറ്റു മനുഷ്യരെക്കാള്‍ വേഗത്തില്‍ മനസില്‍ ഇടം നേടാറുണ്ടല്ലെ. ഇത്തവണ മനുഷ്യരുടെ മനസ് കീഴടക്കിയിരിക്കുന്നത് ഒറു നായയാണ്. അവന്റെ ഉത്തരവാദിത്തവും സ്നേഹവും സംരക്ഷണവുമൊക്കെയാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. അടുത്തിടെ മുട്ടവിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളും അവരെ ഒരു അച്ഛന്റെ കരുതലോടെ സംരക്ഷിക്കുന്ന ഒരു നായയുമാ്ണ് കഥാപാത്രങ്ങള്‍. ഹൃദയസ്പര്‍ശിയായ ഈ വീഡിയോ @marycappellettijf എന്ന ടിക് ടോക് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിരിഞ്ഞിരിക്കാന്‍ വയ്യല്ലോ.. ആദ്യം തമാശയായി തോന്നുമെങ്കിലും കോഴികുഞ്ഞുങ്ങളോടുള്ള നായയുടെ അഗാധമായ സ്നേഹവും സംരക്ഷണവുമാണ്് വീഡിയോയില്‍ കാണുന്നത്. കോഴികുഞ്ഞുങ്ങളെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചുറ്റിപറ്റി എപ്പോഴും അവനണ്ടാകും. അരമണിക്കൂറിലധികം സമയം അവരെ വെറുതെ വിടാന്‍ കഴിയാതെ. തന്റെ സംരക്ഷണം ആശ്രയിച്ചാണ് അവ കഴിയുന്നത് എന്നതുപോലെയാണ് നായയുടെ ശ്രദ്ധയും കരുതലും. കാഴ്ച്ചക്കാരുടെ ഹൃദയത്തില്‍ എന്തായാലും ഈ വീഡിയോയും നായയും കാഴ്ച്ചക്കാരുടെ ഹൃദയത്തിലാണ് ഇടം നേടിയിരിക്കുന്നത്. ഏകദേശം നാല് ദശലക്ഷം കാഴ്ച്ചക്കാരും 752,000…
Read Moreഒരു എഗ് റോൾ 20 മിനിറ്റിനകം കഴിച്ചാൽ 20,000 രൂപ!; പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്! തെരുവില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്ന സംഘം അവതരിപ്പിച്ച മത്സരം ചര്‍ച്ചയാകുന്നു
ഭക്ഷണപ്രിയര്‍ക്കായി ഡല്‍ഹിയിലെ തെരുവില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്ന സംഘം അവതരിപ്പിച്ചിരിക്കുന്ന ഒരു മത്സരമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഒരു എഗ് റോൾ കഴിക്കുക എന്നതാണ് മത്സരം. ചാടിക്കേറി പുറപ്പെടാൻ വരട്ടെ, 20 മുട്ടകൾ ചേർത്തുണ്ടാക്കിയ ഭീമൻ എഗ് റോളാണ് കഴിക്കേണ്ടത്. ഗോതമ്പ് മാവ് കുഴച്ച് ചപ്പാത്തി പരുവമാക്കി ദോശക്കല്ലില്‍ ചുടും. ഇതിലേക്കാണ് മുട്ടയും മറ്റു മസാലകളും ചേർക്കുന്നത്. 10 കിലോയോളം വരുന്ന എഗ് റോൾ 20 മിനിറ്റുകൊണ്ട് വേണം തിന്നു തീർക്കാൻ. മത്സരത്തില്‍ വിജയിച്ചാല്‍ 20000 രൂപ സമ്മാനമായി അവര്‍ നല്‍കും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച എഗ്ഗ് റോള്‍ ഉണ്ടാക്കുന്ന വീഡിയോ ഇതുവരെ 9.3 ലക്ഷം പേരാണ് കണ്ടത്. 39,000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് കിട്ടി.
Read Moreപെരുമ്പാമ്പിനൊപ്പം കളിക്കുന്ന കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? കളിക്കൂട്ടുകാരായി പെരുമ്പാമ്പുകള്‍; കേക്ക് മുറിച്ച് ജന്മദിന ആഘോഷം
പെരുന്പാന്പിനൊപ്പം കളിക്കുന്ന കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ചൽവ ഇസ്മ കമാൽ എന്ന പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കയറി നോക്കിയാൽ മതി. 20 അടി നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പിനെയാണ് ഇവിടെ 15കാരി പെൺകുട്ടി ഓമനിക്കുന്നത്. ഇന്തോനീഷ്യ സ്വദേശിനിയായണ് ചൽവ ഇസ്മ കമാൽ. വീടിന്റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് സുഖമായി കിടന്നുറങ്ങുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്നും രണ്ടുമല്ല ആറ് പെരുമ്പാമ്പുകളെയാണ് ചൽവ സെൻട്രൽ ജാവയിലുള്ള സ്വന്തം വീട്ടിൽ വളർത്തുന്നത്. ഇവയ്ക്കൊപ്പം കളിക്കുകയും അവയെ ഓമനിക്കുകയും ചെയ്യുന്ന ധാരാളം വീഡിയോകൾ ചൽവ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കൂട്ടമായി കിടക്കുന്ന പെരുമ്പാമ്പുകളുടെ മുകളിൽ കയറിയിരുന്ന് പഠിക്കുന്ന വീഡിയോയും പെരുന്പാന്പിന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും പെരുമ്പാമ്പിന്റെ പടം ഊരിയെടുക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്.
Read More