മിസിസിപ്പിയില്‍ നിന്നു കഴിഞ്ഞ ദിവസം ഒരു വലിയ മുതലയെ ഷെയിന്‍ സ്മിത്തും ജോണ്‍ ഹാമില്‍ട്ടണും കൂടി പിടിച്ചിരുന്നു. മുതലയെ പിടിച്ചതിനെക്കാള്‍ അവരെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. മുതലയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയ ആ പുരാവസ്തു…! ആറായിരം വര്‍ഷം പഴക്കമുള്ള ഒന്ന്. ഇത് കണ്ടാല്‍ പിന്നെ ആരാണു ഞെട്ടാത്തത്. അമ്പെയ്തതാണോ? 340 കിലോഗ്രാം തൂക്കവും 13 അടി നീളവുമാണ് ഈ മുതലയ്ക്കുണ്ടായിരുന്നത്. അതിന്റെ വയറ്റില്‍ അവര്‍ ഒരു പുരാതന അമ്പടയാളം കണ്ടെത്തിയതോടെയാണ് എന്താണിതെന്നുള്ള അന്വേഷണം ആരംഭിച്ചത്. തുടക്കത്തിൽ മുതലയെ അമ്പ് എയ്തതാകാമെന്നു കരുതി. ഒരു പ്രാദേശിക ജിയോളജിസ്റ്റ് ഇത് ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തദ്ദേശീയരായ അമേരിക്കക്കാര്‍ ഉപയോഗിച്ചിരുന്നതാണെന്നു കണ്ടെത്തി. ഷെയ്നിന്റെ പ്രോസസ്സിംഗ് പ്ലാന്റായ റെഡ് ആന്റ്ലര്‍ പ്രോസസിംഗ്, ഫേസ്ബുക്കില്‍ എഴുതി: ”അതിന്റെ വയറ്റില്‍ എന്താണുള്ളതെന്നു കാണാന്‍ ഞങ്ങള്‍ കുറച്ച് വലിയ കഷണങ്ങളായി മുതലയെ മുറിച്ചു. ഇതൊക്കെ ഈ…
Read MoreCategory: Today’S Special
ഗോഡ്സെയുടെ പ്രസംഗം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു ! എസ്ഐയ്ക്ക് തിരുവനന്തപുരത്തു നിന്നു തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം…
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയുടെ പ്രസംഗം പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച അഡീഷണല്‍ എസ്.ഐയ്ക്കു സ്ഥലംമാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതലയുള്ള എ.എസ്.ഐ: രാധാകൃഷ്ണപിള്ളയെ തൃശൂരിലേക്കാണു സ്ഥലംമാറ്റിയത്. ഗോഡ്സെയുടെ പ്രസംഗത്തിന്റെ പരിഭാഷ പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ വന്നതിനെക്കുറിച്ച് വകുപ്പുതലത്തില്‍ അന്വേഷണം നടത്തുകയും എ.എസ്.ഐയ്ക്കു ഡി.സി.പി. മെമ്മോ നല്‍കുകയും ചെയ്തിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണപിള്ളയെ താക്കീത് ചെയ്തതിനു പുറമെയാണ് സ്ഥലംമാറ്റം.
Read Moreഎന്റെ ശബ്ദം ഇടറുന്നതു കേൾക്കാൻ ഇന്ന് ആ മഹാരാജാവ് ഇല്ല! റിസബാവയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് വിന്ദുജയുടെ കുറിപ്പ്
അന്തരിച്ച നടൻ റിസബാവയെ അനുസ്മരിച്ച് നടി വിന്ദുജ മേനോൻ. റിസബാവയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചാണ് വിന്ദുജയുടെ കുറിപ്പ് പോസ്റ്റിന്റെ പൂർണരൂപം സ്വാതി തിരുനാൾ മഹാരാജാവായിട്ടാണ് ആദ്യം നേരിൽ കണ്ടത്. തിരുവനന്തപുരത്തു ടാഗോർ തിയറ്ററിൽ നാടകത്തിൽ നിറഞ്ഞാടുകയാണ്. ഗംഭീര്യവും ആകാരഭംഗിയും മാത്രമല്ല ശരിക്കും മഹാരാജാവുതന്നെയല്ലേ എന്ന് തോന്നിക്കുന്ന അഭിനയ പാടവം. പരിചയപ്പെടണം എന്ന ആശയോടെ ഗ്രീൻ റൂമിൽ എത്തി മഹാരാജാവിന്റെ കാലു തൊട്ടു വണങ്ങി. അന്നു തന്നെയല്ലേ നാടകത്തിന്നു ജനങ്ങളുടെ മനസ്സിലേക്ക് ചേക്കേറാനുള്ള പാടവമുണ്ടെന്നു പത്തുവയസ്സുക്കാരിയായ ഞാൻ മനസിലാക്കിയത്? ജോർജ് കിത്തു സാറിന്റെ ശ്രീരാഗം എന്ന ചിത്രത്തിൽ ചൊവ്വല്ലൂർ കൃഷ്ണകുട്ടി സാറിന്റെ സംഭാഷണങ്ങൾക്ക് നായകനോളം വലിപ്പത്തിൽ നരസിംഹൻ എന്ന വില്ലനായി നിറഞ്ഞാടിയപ്പോൾ, രുക്മിണിയായി ഞാൻ അതിശയത്തോടെ ആ ഭാവങ്ങൾ മിന്നിമറയുന്നതു അടുത്ത് നിന്ന് നോക്കി കണ്ടു. ഒരു നർത്തകിയായി ‘പദവർണ്ണതരിവളയിളകി’ എന്ന ക്ലാസിക്കൽ ഗാനത്തിനായി ഞാൻ നൃത്തം…
Read Moreവിഷമുള്ള ഏതാനും ആളുകൾ ജീവിതത്തിൽ ഉണ്ടാകുന്നതിൽ കുഴപ്പമില്ല! കഴിഞ്ഞ ജന്മദിനത്തിൽ അനുഭവിച്ച വേദനയും ഈ ജന്മദിനത്തിലെ സന്തോഷവും പങ്കുവച്ച് ആര്യ
കഴിഞ്ഞ ജന്മദിനത്തിൽ അനുഭവിച്ച വേദനയും ഈ ജന്മദിനത്തിലെ സന്തോഷവും പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ ബാബു. ജന്മദിനം ആഘോഷിക്കാനായി കഴിഞ്ഞ വർഷം യുഎഇയിലേക്ക് പോയെങ്കിലും കടുത്ത വിഷാദത്തിലാണ് കാര്യങ്ങൾ അവസാനിച്ചതെന്നാണ് ആര്യ പറയുന്നത്. ആര്യയുടെ കുറിപ്പ് കഴിഞ്ഞ വർഷം ഇതേ ദിവസം ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു. വിഷാദം ഇത്ര മോശമായി എന്ന ബാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അത്തരം വികാരങ്ങൾ വിവരിക്കുന്നതു പോലും പ്രയാസമാണ്. യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് അടച്ചിരുന്ന് ആ ദിവസം പിന്നിടുകയായിരുന്നു. ഒരു കുപ്പി വൈനും ബാക്കി വന്ന അൽപം ഭക്ഷണവുമായിരുന്നു അന്നുണ്ടായിരുന്നത്. എന്തോ ശരിയല്ലാത്തതു സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി ഉച്ചതിരിഞ്ഞ് എന്നെ തേടി വന്ന ആ വ്യക്തിയോട് നന്ദിയുണ്ട്. എനിക്ക് 30 വയസ്സ് തികഞ്ഞ കഴിഞ്ഞ ജന്മദിനം അങ്ങനെയായിരുന്നു. ഞാൻ ശരിയായ തീരുമാനമാണ് എടുത്തിരുന്നത് എങ്കിൽ ആ…
Read Moreദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു..! അനുഭവം പങ്കുവച്ച് നടൻ വിനോദ് കോവൂർ
ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് വിമാനത്തില്‍ പത്ത് പേര്‍ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കുവച്ച് നടൻ വിനോദ് കോവൂർ. ഇത്രയും കിലോമീറ്റര്‍ കടല്‍ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കാലത്ത് നമ്മുടെ നാട്ടില്‍ പത്ത് പേരെ വെച്ച് സര്‍വ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓര്‍മ്മ വന്നെന്നും വിനോദ് പറയുന്നു പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നായിരുന്നു തിരികെ യാത്ര Go Air In വിമാനത്തിലേക്ക് പ്രവേശിച്ചപ്പോൾ ശരിക്കും ഞെട്ടി. എയർ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രയ്ക്ക്? ചിരിച്ച് കൊണ്ട് അവർ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന് . മൊത്തം പതിനൊന്ന് പേർ യാത്രക്കാർ. വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു…
Read Moreതട്ടുകടയിലെത്തി സൂപ്പർ സ്റ്റാർ; ദോശയ്ക്ക് നൽകിയത് ആയിരം രൂപ, പണം വാങ്ങാൻ ഉടമ തയ്യാറായില്ല, പക്ഷേ..! വീഡിയോ വൈറലാകുന്നു
തട്ടുകടയിലെത്തി ഭക്ഷണം കഴിക്കുന്ന അല്ലു അർജുന്റെ വീഡിയോ വൈറലാകുന്നു. പുതിയ ചിത്രം പുഷ്പയുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് അല്ലു അർജുൻ തട്ടുകടയിൽ എത്തിയത്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയിൽ അല്ലു അർജുൻ ഇറങ്ങിയത്. താരം ദോശയും ഓർഡർ ചെയ്തു. ദോശ കഴിച്ച് പോകാനായി പുറപ്പെട്ട താരം പണം നൽകിയപ്പോൾ പണം വാങ്ങാൻ ഉടമ തയ്യാറായില്ല. എന്നാൽ താരം നിർബന്ധിച്ച് പണം കൈയ്യിൽ ഏൽപ്പിച്ചു. ആയിരം രൂപയാണ് അല്ലു അർജുൻ തട്ടുകടയുടെ ഉടമയ്ക്ക് നൽകിയത്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചോദിച്ച താരത്തോട് അൽപം പ്രയാസത്തിലാണെന്നായിരുന്നു ഹോട്ടൽ ഉടമയുടെ മറുപടി. ഇതോടെ ഹൈദരാബാദിലേക്ക് വരാനും അവിടെ ജോലി കണ്ടെത്താൻ സഹായിക്കാമെന്നും അല്ലു അർജുൻ പറഞ്ഞു. സുകുമാർ ആണ് പുഷ്പയുടെ സംവിധായകൻ. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ്…
Read Moreസയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്രധാരണത്തിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളുമായി ചിലർ! കിടിലന്‍ മറുപടിയുമായി സയനോര
നടി ഭാവന ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഗായിക സയനോര ഫിലിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പമുള്ള ഡാൻസായിരുന്നു ഇത്. നടി ഷഫ്നയാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്നാൽ ഇതിനെതിരെ ചിലര്‍ ബോഡി ഷെയ്മിങ്ങ് കമന്റുകളുമായി രംഗത്ത് വന്നിരുന്നു. സയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്രധാരണത്തിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളുമായി ചിലർ സയനോരയുടെ പോസ്റ്റിന് താഴെ എത്തിയിരുന്നു. ഇപ്പോഴിത ഈ കമന്രുകള്ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സയനോര. വീഡിയോയിലെ അതേ വസ്ത്രം ധരിച്ചിരിക്കുന്ന തന്റെ ചിത്രമാണ് സയനോര പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനു താഴെയായി എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്നീ വാക്കുകള്‍ ഇംഗ്ലീഷില്‍ ഹാഷ് ടാഗ് ആയി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സയനോരയുടെ പുതിയ പോസ്റ്റിന് അഭിനന്ദനവുമായി റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, റിമി…
Read Moreസെറ്റില്‍ വെച്ച് ദിലീപേട്ടനെ ശ്രദ്ധിക്കാതെ നടന്നു ! അന്ന് ദിലീപിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു പറഞ്ഞ് മന്യ…
ഒരു സമയത്ത് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്നു നടി മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്. കുഞ്ഞിക്കൂനന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ചാണ് മന്യ ഇപ്പോള്‍ പറയുന്നത്. താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല എന്ന് മന്യ പറയുന്നു. അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു. സെറ്റില്‍ വെച്ച് താന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കൂറുകളോളം വളരെ ക്ഷമയോടെ ദിലീപേട്ടന് പ്രോസ്തെറ്റിക്ക് മേക്കപ്പിനായി ഇരുന്നു കൊടുത്തിരുന്നു. ആ കഥാപാത്രത്തിനായി അദ്ദേഹം തന്റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത്. കുഞ്ഞിക്കൂനന് പല ഭാഷകളിലായി റീമേക്ക് ചെയ്തെങ്കിലും ദിലീപേട്ടന് തന്നെയാണ് എറ്റവും മികച്ചത്. അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത് എന്നും മന്യ…
Read Moreവിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിയ്ക്കുന്നതിനിടെ സാമന്തയ്ക്കു നന്ദി പറഞ്ഞ് നാഗചൈതന്യ ! കാരണം ഇങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഏതാനും ദിവസമായി തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയം. ഇതിനിടെ നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ്സ്റ്റോറിയുടെ ട്രെയ്ലര് സാമന്ത ട്വിറ്ററില്‍ പങ്കുവെച്ചത് ഏവരെയും വീണ്ടും സംശയാലുക്കളാക്കിയിരിക്കുകയാണ്. സാധാരണ നാഗചൈതന്യയുടെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രെയ്ലറുകളോ പുറത്തിറങ്ങുമ്പോള്‍ അഭിനന്ദങ്ങള്‍ നേര്‍ന്നുള്ള കുറിപ്പുകള്‍ പങ്കുവയ്ക്കാറുള്ള സാമന്ത പക്ഷേ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സാമന്ത പങ്കുവച്ചത് നാഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി…
Read Moreകാശ് കൂടുമ്പോള്‍ തുണിയുടെ നീളവും കുറയും അല്ലേ… കാല്‍മുട്ട് കാണിച്ച ചിത്രത്തിന് ഇങ്ങനെ കമന്റ് ചെയ്തയാളെ കണ്ടംവഴി ഓടിച്ച് അമൃതാ നായര്‍…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതള്‍ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും താരത്തിനായി. അടുത്തിടെ ആയിരുന്നു താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അമൃത പ്രേക്ഷകരെ അറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായര്‍. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന…
Read More