ഒരു സമയത്ത് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്നു നടി മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്. കുഞ്ഞിക്കൂനന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ചാണ് മന്യ ഇപ്പോള്‍ പറയുന്നത്. താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല എന്ന് മന്യ പറയുന്നു. അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു. സെറ്റില്‍ വെച്ച് താന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കൂറുകളോളം വളരെ ക്ഷമയോടെ ദിലീപേട്ടന് പ്രോസ്തെറ്റിക്ക് മേക്കപ്പിനായി ഇരുന്നു കൊടുത്തിരുന്നു. ആ കഥാപാത്രത്തിനായി അദ്ദേഹം തന്റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത്. കുഞ്ഞിക്കൂനന് പല ഭാഷകളിലായി റീമേക്ക് ചെയ്തെങ്കിലും ദിലീപേട്ടന് തന്നെയാണ് എറ്റവും മികച്ചത്. അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത് എന്നും മന്യ…
Read MoreCategory: Today’S Special
വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിയ്ക്കുന്നതിനിടെ സാമന്തയ്ക്കു നന്ദി പറഞ്ഞ് നാഗചൈതന്യ ! കാരണം ഇങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഏതാനും ദിവസമായി തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയം. ഇതിനിടെ നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ്സ്റ്റോറിയുടെ ട്രെയ്ലര് സാമന്ത ട്വിറ്ററില്‍ പങ്കുവെച്ചത് ഏവരെയും വീണ്ടും സംശയാലുക്കളാക്കിയിരിക്കുകയാണ്. സാധാരണ നാഗചൈതന്യയുടെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രെയ്ലറുകളോ പുറത്തിറങ്ങുമ്പോള്‍ അഭിനന്ദങ്ങള്‍ നേര്‍ന്നുള്ള കുറിപ്പുകള്‍ പങ്കുവയ്ക്കാറുള്ള സാമന്ത പക്ഷേ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സാമന്ത പങ്കുവച്ചത് നാഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി…
Read Moreകാശ് കൂടുമ്പോള്‍ തുണിയുടെ നീളവും കുറയും അല്ലേ… കാല്‍മുട്ട് കാണിച്ച ചിത്രത്തിന് ഇങ്ങനെ കമന്റ് ചെയ്തയാളെ കണ്ടംവഴി ഓടിച്ച് അമൃതാ നായര്‍…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതള്‍ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും താരത്തിനായി. അടുത്തിടെ ആയിരുന്നു താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അമൃത പ്രേക്ഷകരെ അറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായര്‍. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന…
Read Moreഎല്ലാവരും കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് ചാട്ടവാറടിയെക്കുറിച്ചാണ് ! താന്‍ സീരിയലിലെപ്പോലെ വില്ലത്തിയുമല്ല അത്ര പാവവുമല്ലെന്ന് മാന്‍വി സുരേന്ദ്രന്…
മലയാളം മിനിസ്ക്രീനിലെ മിന്നും താരമാണ് മന്‍വി സുരേന്ദ്രന്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ മിസിസ് ഹിറ്റ്ലര്‍ എന്നീ പരമ്പരകളിലാണ് മാന്‍വി അഭിനയിക്കുന്നത്. രണ്ടു സീരിയലുകളിലും വില്ലത്തി കഥാപാത്രമായാണ് മാന്‍വി എത്തിയിരിക്കുന്നത്. ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രത്തെ ആണ് കൂടെവിടെ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. മിസിസ് ഹിറ്റ്ലറില്‍ സൂര്യ എന്ന കുശുമ്പിയായ മരുമകള്‍ കഥാപാത്രമായിട്ടാണ് മാന്‍വി എത്തുന്നത്. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് മാന്‍വി പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍ മാജിക്കില്‍ മാന്‍വി എത്തുന്നത്. ഇപ്പോഴിതാ സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. സിനിമാദിക്യൂ എന്ന യൂട്യുബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് പാവത്താന്‍ ക്യാരക്ടറിനെക്കാളും അല്പം കുശുമ്പും കുന്നായ്മയുമുള്ള കഥാപാത്രം ചെയ്യാന്‍ തനിക്ക് താല്പര്യമെന്നാണ് മാന്‍വി പറയുന്നത്. നടിയുടെ…
Read Moreമോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടം ! സാന്ത്വനത്തിലെ നായിക ‘അഞ്ജലി’ ഗോപികയുടെ മറുപടി ഇങ്ങനെ…
ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളിലൊന്നാണ് സാന്ത്വനം. സീരിയലിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. വളരെ അപ്രതീക്ഷിതം ആയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ആയിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് സ്ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക ആവേശമാണ്. ഇരുവരുടെയും കലിപ്പനും കാന്താരിയും മോഡല്‍ വിശേഷങ്ങള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഗോപിക അനില്‍ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ സാന്ത്വനത്തില്‍ അവതരിപ്പിക്കുന്നത്. മുമ്പ് സിനിമയില്‍ ബാലതാരമായും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ബാലേട്ടന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിരുന്നു ഗോപിക. യഥാര്‍ഥ ജീവിതത്തില്‍ ഒരു മെഡിക്കല്‍ ഡോക്ടറാണ് ഗോപിക, എങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. തല്ക്കാലം സീരിയല്‍ തിരക്കുകളില്‍ തന്നെ മുഴുകി ഇരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. അതേ സമയം സാന്ത്വനത്തില്‍…
Read Moreഅയാള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ പോയത് വലിയ അബദ്ധമായിരുന്നു ! ആര്യയുടെ നീളന്‍ കുറിപ്പ് ശ്രദ്ധേയമാകുന്നു…
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയുമെല്ലാം ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ആര്യ ബാബു. തന്റെ 31-ാം ജന്മദിനം താരം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മകള്‍ റോയക്കും കൂട്ടുകാര്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷമാക്കുന്ന ചിത്രങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പക്ഷെ ഇക്കുറി തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ മാത്രമല്ല, കഴിഞ്ഞ ദിവസം മറ്റൊരു പിറന്നാളിന് കടന്നു പോയ തിക്താനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പും ആര്യ ജന്മദിനത്തിന് പങ്കിട്ടു. ആര്യയുടെ കുറിപ്പിന്റെ പരിഭാഷ ഇങ്ങനെ…കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് .. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഞാന്‍ അനുഭവിച്ച വികാരങ്ങള്‍ വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. യു.എ.ഇ.യിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് കിടന്നു… ബാക്കി ദിവസങ്ങള്‍ കടന്നുപോകാന്‍, എനിക്ക് ഒരു പോംവഴിയില്ലാതെ ഒരു കുപ്പി വൈനും ഒരു ദിവസത്തേക്ക്…
Read Moreപേടിക്കേണ്ട, അമ്മച്ചിയെ ഞാന്‍ ഒന്നും ചെയ്യില്ല. ഞാനിപ്പോഴും അമ്മച്ചിയുടെ ജോണാ…! ‘ജോണ്‍ ഹോനായി’യിലൂടെ ഇഷ്ടം നേടിയ വില്ലൻ
കൊച്ചി: “പേടിക്കേണ്ട, അമ്മച്ചിയെ ഞാന്‍ ഒന്നും ചെയ്യില്ല. ഞാനിപ്പോഴും അമ്മച്ചിയുടെ ജോണാ, ആ പഴയ ജോണ്‍…’’ മുപ്പതു വര്‍ഷം മുമ്പ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍നഗര്‍ സിനിമയില്‍ റിസബാവ, കവിയൂര്‍ പൊന്നമ്മയോട് ചിരി ചാലിച്ച് പതിഞ്ഞ സ്വരത്തില്‍ പറയുന്ന ഈ വാക്കുകള്‍ മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്പങ്ങള് മാറ്റിയെഴുതുകയായിരുന്നു ചിരിച്ചുകൊണ്ടു കൊല്ലുന്ന പുതിയ ശൈലിയിലൂടെ ജോണ്‍ ഹോനായി എന്ന ക്ലാസിക് വില്ലന്‍. നായകനെക്കാള്‍ മിന്നിയ ആ വേറിട്ട വില്ലന്‍ രൂപവും ഭാവവും റിസബാവയ്ക്കു മലയാള സിനിമയിൽ പ്രത്യേകമായ ഒരു ഇടം നേടിക്കൊടുത്തു. നായകനായും സ്വഭാവനടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയില്‍ മൂന്നു പതിറ്റാണ്ടിലേറെ റിസബാവ നിറഞ്ഞുനിന്നെങ്കിലും ജോണ്‍ ഹോനായി പോലോരു കഥാപാത്രം പിന്നീട് അദ്ദേഹത്തിന് കിട്ടിയില്ലെന്നു വേണം പറയാന്‍. നാടകരംഗത്ത് തിളങ്ങി നിൽക്കുന്പോഴായിരുന്നു സിനിമയിലെത്തിയത്. 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും വേഷമിട്ടു. ആനവാല്…
Read Moreഇത് എന്റെ ആദ്യത്തെ ടാറ്റു ! ശരീരത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് എസ്തര് അനില്‍…
2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് എസ്തര് അനില്‍. ഒരു നാള് വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് എസ്തര് അനില്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രം എസ്തറിന് മലയാളികളുടെ ആകെ ഇഷ്ടം നേടിക്കൊടുത്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന് ചിത്രമായ ജാക്ക് ആന്‍ഡ് ജില് എന്നിവയിലും എസ്തര്…
Read Moreദളപതിയുടെ കഥ കേട്ടതോടെ താനില്ലെന്ന് മമ്മൂട്ടി തീരുമാനിച്ചു ! മമ്മൂട്ടിയുടെ തീരുമാനം മാറ്റിയത് ജോഷി; ആ സംഭവം ഇങ്ങനെ…
മമ്മൂട്ടിയ്ക്ക് തമിഴ്നാട്ടിലും ഖ്യാതി നേടിക്കൊടുത്ത ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. മഹാഭാരതത്തിലെ ദുര്യോധനന്-കര്ണന് സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന് ജോഷി. മണി രത്നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന് എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും…
Read Moreകാണാന്‍ ട്രാന്‍സ്ജെന്‍ഡറിനെപ്പോലെയുണ്ട് ! ഇത്തരത്തില്‍ കമന്റ് ചെയ്തയാള്‍ക്ക് തക്കതായ മറുപടി നല്കി റിമ കല്ലിങ്കല്‍…
മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലൂടെയാണ് റിമ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. അടുത്തിടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി താരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. അടുത്തിടെ പങ്കുവെച്ച് ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന ഒരു കമന്റിന് നടി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാണാന്‍ ട്രാന്‍സ് ജെന്‍ഡറിനെ പോലെയുണ്ട് എന്നാണ് ഒരാള്‍ റിമ കല്ലിങ്കല്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിയില്‍ നല്കിയ കമന്റ്. ഇതിന് റിമ നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ആള്‍ക്കാരാണ് അവര്‍’ ഇതായിരുന്നു റിമയുടെ മറുപടി. പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. എന്തിനാണ് വെറുതേ കഷ്ടപ്പെടുന്നത്”…
Read More