കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു വരുന്ന അവസരത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വരുന്ന ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് എന്‍ഡെമിക് ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകായണ് ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ തലവന്‍ ഡോ സുജീത് സിംഗ്. നിലവില്‍ രോഗം പാന്‍ഡമിക്ക് (ആഗോളമാരി) ഘട്ടത്തിലാണ്. ഇനി പുതിയൊരു വകഭേദം കൂടി രൂപപ്പെട്ടാലും രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം ആള്‍ക്കാരും രോഗം വന്നശേഷം സ്വാഭാവികമായി രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന അവസ്ഥയെയാണ് എന്‍ഡെമിക് ഘട്ടം എന്ന് പറയുന്നത്. കോവിഡ് മഹാമാരി നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ടാണ് കടന്നുപോകുന്നതെങ്കിലും ആറു മാസത്തിനുള്ളില്‍ എന്‍ഡെമിക്ക് ഘട്ടം പൂര്‍ത്തിയാക്കുമെന്ന് ഡോ സുജീത് സിംഗ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. രോഗം എന്‍ഡെമിക്ക് ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ…
Read MoreCategory: Today’S Special
കുറേ സമയം കഴിഞ്ഞിട്ടും പാര്‍വതിയെ കണ്ടില്ല ! ചോദിച്ചപ്പോള്‍ ജയറാം വന്ന് പാര്‍വതിയെ പൊക്കിക്കൊണ്ടു പോയെന്ന് പറഞ്ഞു; ആ സംഭവം ഇങ്ങനെ…
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായി കാളിദാസും മാളവികയും ഇതിനോടകം മലയാളികളുടെ പ്രീതി സമ്പാദിച്ചു കഴിഞ്ഞു. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. സിനിമാ സെറ്റുകളില്‍ ഏറെ ആഘോഷിക്കപ്പെട്ട കാര്യമാണ് ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം. പാര്‍വതി അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ജയറാം നിത്യസന്ദര്‍ശകന്‍ ആയിരുന്നത്രേ ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവം കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടന് റിസബാവ നേരത്തെ വെളിപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്സ്. പാര്‍വതി ആയിരുന്നു സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ആമിനയെ അവതരിപ്പിച്ചത്. അശോകന്, റിസബാവ, ജഗദീഷ്, മാമുക്കോയ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആമിന ടൈലേഴ്സിന്റെ സെറ്റില്‍ പാര്‍വതിയെ കാണാന്‍ ജയറാം എത്തിയിരുന്നു. ആമിന ടൈലേഴ്സിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പാര്‍വതി, റിസബാവ, അശോകന് തുടങ്ങിയ അഭിനേതാക്കള്‍ എല്ലാം…
Read Moreആ ചുംബനരംഗം മറക്കാനാവാത്ത അനുഭവം ! തണുത്ത് വിറച്ച് ചെയ്ത രാജാഹിന്ദുസ്ഥാനിയിലെ ചുംബനരംഗത്തെക്കുറിച്ച് കരിഷ്മ കപൂര്‍ പറയുന്നതിങ്ങനെ…
ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്ന താരമായിരുന്നു കരിഷ്മ കപൂര്‍. 90കളില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തിളങ്ങാന്‍ നടിയ്ക്കായി. കരിഷ്മ കപൂറിന് പിന്നാലെയാണ് അനിയത്തി കരീന കപൂറും ബോളിവുഡില്‍ സജീവമായത്. തന്റെ പതിനേഴാം വയസില്‍ പ്രേം ക്വായിദി എന്ന ചിത്രത്തിലൂടെയായിരുന്നു കരിഷ്മയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ റൊമാന്റിക്ക് ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതിന് ശേഷം ബോളിവുഡിലെ തിരക്കേറിയ കാരമായി കരിഷ്മ കപൂര്‍ മാറി. തന്റെ കരിയറില്‍ അമ്പതിലധികം സിനിമകളിലാണ് കരിഷ്മ കപൂര്‍ അഭിനയിച്ചത്. 1990-2000 കാലഘട്ടത്തിലാണ് നടി ബോളിവുഡില്‍ കൂടുതല്‍ സജീവമായിരുന്നത്. പിന്നീട് വിവാഹത്തോടെ വളരെ സെലക്ടീവായി മാത്രമാണ് നടി അഭിനയിച്ചത്. ഈ സമയങ്ങൡ മിനിസ്ക്രീന്‍ പരിപാടികളില്‍ വിധികര്‍ത്താവായും കരിഷ്മ തിളങ്ങി. 2012ലാണ് അവസാനമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരിഷ്മയുടെ സിനിമ പുറത്തിറങ്ങിയത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് ഇഷ്ക് ആയിരുന്നു ആ സിനിമ. അതേസമയം…
Read Moreഇഷ്ടമാണ് നൂറുവട്ടം പക്ഷേ… സീലിംകുമാറിന് സലീംകുമാറിനെ ഇഷ്ടമായില്ല; കാരണമായി പറഞ്ഞ കാരണം ചെറുതല്ല….
നേരത്തെ ആസൂത്രണം ചെയ്തുവച്ചതല്ല എന്റെ ജീവിതത്തില്‍ നടന്നതെന്നും, എല്ലാം സംഭവിക്കുകയായിരുന്നു വെന്ന് സലീം കുമാര്‍. നടനാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യം അഭിനയിച്ച ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ ഇന്നുവരെ കണ്ടില്ല. മദ്രാസില്‍ നടന്ന ഡബ്ബിംഗ് വേളയില്‍ സിനിമയിലെ എന്റെ ദൃശ്യം പ്രൊജക്ട് ചെയ്തു കണ്ട വേളയില്‍ സലീം കുമാര്‍ എന്ന പ്രേക്ഷകന് സലീം കുമാര്‍ എന്ന നടനെ ഇഷ്ടമായില്ല. മതിമറന്ന രീതിയില്‍ ജീവിച്ചിട്ടില്ല. എനിക്ക് വേണമെങ്കില്‍ കോടീശ്വരനാകാന്‍ വേണ്ടി ശ്രമിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല. സാമ്പത്തികം നോക്കാതെയാണ് പലകാര്യങ്ങളും ചെയ്തത്. പുരസ്കാരങ്ങള്‍ കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എല്ലാ ആവേശവും അവ സംഭവിക്കുന്നത് വരെയേ ഉള്ളൂവെന്ന് സലീം കുമാർ
Read Moreചാള നോട്ട് എ ഫിഷ് ! ഇത് ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ് ആണെന്ന് ജിസ് ജോയ്…
ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ സംവിധായകനാണ് ജിസ് ജോയ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സംവിധായകന് ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. നായകന് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന് ‘ചാള നോട്ട് എ ഫിഷ്’ എന്ന പേരിട്ടു എന്നുമായിരുന്നു പ്രചരണം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നുവെന്നാണ് പോസ്റ്ററില്‍ പറയുന്നത്. വളരെ വേഗത്തിലാണ് ആ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ജിസ് ജോയ്. ഇതൊരു ഇന്റര്‍നാഷണല്‍ ഫേക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം…
Read Moreഒരു മര്യാദയൊക്കെ വേണ്ടെടേ! വൈറലായ മാഗി മില്‍ക്ക് ഷേക്കിനെതിരേ ഭക്ഷണപ്രേമികള്‍;വീഡിയോ കാണാം…
കൊറോണ വൈറസ് ആളുകളെ വീടിനുള്ളില്‍ തളച്ചിട്ടപ്പോള്‍ പലരും സമയം ചിലവിടാനായി തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണുണ്ടായത്. ചിലര്‍ക്ക് താല്പര്യം പുത്തന്‍ ഭക്ഷണ വിഭവങ്ങളുടെ പരീക്ഷണമായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ആളുകള്‍ എല്ലാ തരം ഭക്ഷണ കോമ്പിനേഷനുകളും പരീക്ഷിക്കുന്നു. വിചിത്രമായി തോന്നുമെങ്കിലും പലര്‍ക്കും അത് നല്ല രുചിയുള്ള വിഭവങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ വിചിത്രമായ കോമ്പിനേഷന്‍ രുചിയുടെ റെസിപ്പി അവതരിപ്പിക്കുന്ന ഒരു ചിത്രം ട്വിറ്ററില്‍ വൈറലാണ്. മാഗി ഉപയോഗിച്ചുള്ള ഒരു മില്‍ക്ക് ഷേക്കിന്റെ ചിത്രമായിരുന്നു അത്. ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ പലരെയും ഇത് അലോസരപ്പെടുത്തിയെന്നതാണ് വാസ്തവം. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഒട്ടുമിക്ക ആളുകളും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
Read Moreആറാം തമ്പുരാന് ആദ്യം പ്ലാന്‍ ചെയ്തത് മറ്റൊരു നടനെ വച്ച് ! അന്ന് അത് സംഭവിച്ചിരുന്നുവെങ്കില്‍ മലയാള സിനിമയുടെ ഗതി തന്നെ മാറിയിരുന്നേനെ…
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് സഖ്യത്തിന്റേത്. ഇരുവരും ഒന്നിച്ചു ചേര്‍ന്നപ്പോഴുണ്ടായ ചിത്രങ്ങളെല്ലാം മലയാളികളെ ത്രസിപ്പിക്കുന്നതായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സിനിമാപ്രേമികള്‍ ആകെ ആവേശഭരിതരാണ്. 1997ല്‍ പുറത്തിറിങ്ങിയ ആറാം തമ്പുരാന് മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളിലൊന്നാണ്. ഇരുനൂറ് ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ആറാം തമ്പുരാന് ചന്ദ്രലേഖയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥന് എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ ഉണ്ണിമായ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ചു. സായികുമാര്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, കൊച്ചിന് ഹനീഫ, ചിത്ര തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ അണിനിരന്നു. രവീന്ദ്രന് മാസ്റ്റര്‍ സംഗീതം നല്കിയ ചിത്രത്തിലെ പാട്ടുകള്‍ മലയാളികള്‍ ഇന്നും മൂളുന്നു. എന്നാല്‍ ആറാം തമ്പുരാന് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് ഷാജി…
Read Moreഎന്തുകൊണ്ടാണ് ഈ സ്ത്രീകളെല്ലാം എനിക്കെതിരാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല…! മല്ലിക ഷെറാവത്ത്
ഞാന്‍ ചെയ്ത രംഗങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഓണ്‍സ്ക്രീനില്‍ ബിക്കിനി ധരിക്കുന്നതും ചുംബന രംഗങ്ങളും വിമര്‍ശിക്കപ്പെട്ടു. ധാര്മികതയില്ലാത്തവളാണ് ഞാനെന്നും പറച്ചിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹത്തിനുള്ള വളര്‍ച്ചയില്‍ ഞാന്‍ സന്തുഷ്ടയാണ്. ആളുകള്‍ കൂടുതല്‍ സഹിഷ്ണുതയുള്ളവരാവുകയും ചെയ്തു. എന്നെ നിരന്തരം വേട്ടയാടിയ ചില മാധ്യമങ്ങള്‍ എന്നെ വിടാതെ പിന്തുടര്ന്നിരുന്നു. അവയില്‍ തന്നെ സ്ത്രീകളായിരുന്നു വേട്ടയാടിയിരുന്നത്. പുരുഷന്മാര്ക്ക് പ്രശ്നമുണ്ടായിരുന്നില്ല. അവര്‍ എല്ലായ്പ്പോഴും അഭിനന്ദിച്ചിട്ടേയുള്ളു. എന്തുകൊണ്ടാണ് ഈ സ്ത്രീകളെല്ലാം എനിക്കെതിരാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. അതു മടുത്താണ് കുറച്ചുനാളത്തേക്ക് രാജ്യം വിടാന്‍ തീരുമാനിച്ചത്. -മല്ലിക ഷെറാവത്ത്
Read Moreനാഗചൈതന്യ-സാമന്ത വിവാഹമോചനം! പ്രശ്നപരിഹാരത്തിനു മുൻകൈയെടുത്ത് നാഗാർജുന; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകൾ.ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മുന്‍കൈ എടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരങ്ങള്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തില്‍ ആണെന്നുമാണ് ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ നാഗാര്‍ജുന സജീവമായ ഇടപെടലുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് മാറ്റിയിരുന്നു സാമന്ത. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച് ഔദ്യോഗികമായി…
Read Moreആദ്യം വീട്ടില്‍ പോയി അമ്മയ്ക്കും പെങ്ങള്‍ക്കും സുഖമാണോയെന്ന് ചോദിക്ക് ! ബോഡിഷെയിമിംഗ് ചെയ്ത ആള്‍ക്ക് കിളിപാറുന്ന മറുപടി നല്കി മോഡല്‍…
സോഷ്യല്‍ മീഡിയയെ മോശം പ്രവൃത്തിയ്ക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അരെയും പരിഹസിക്കാനും മോശക്കാരാക്കാനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവരാണിവര്‍. തടിയുള്ളയാളിനെയും മെലിഞ്ഞ ആളിനെയുമെല്ലാം പരിഹസിക്കാന്‍ ഇവര്‍ക്ക് നൂറുനാവാണ്. വണ്ണം കൂടിയവരെ പരിഹസിക്കുന്ന ഒരു പ്രവണത അടുത്തിടെയായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുമുണ്ട്. ഈ അവസരത്തില്‍ ഒരാളുടെ വ്യക്തിത്വം കുടിയിരിക്കുന്നത് രൂപത്തിലല്ല മനസിലാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയുകയാണ് മോഡല്‍ കൂടിയായ ഇന്ദുജ പ്രകാശ്. വണ്ണത്തിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ദുജയുടെ ജീവിതം. ഇപ്പോഴിതാ ഇന്ദുജ സമൂഹ മാധ്യമ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷേ കാണുന്നവര്‍ക്ക് വലിയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല. തമാശയിലെ ഡയലോഗ്…
Read More