അക്കു ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഒരു പിറന്നാള്‍ ആഘോഷത്തോടെ താന്‍ സ്റ്റാറാകുമെന്ന്. അക്കുമാത്രമല്ല ഈ വീഡിയോ എടുത്തവരും. ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയായില്‍ തരംഗമായിമാറിയ പിറന്നാള്‍ ആഘോഷവീഡിയോയിലെ താരമാണ് അക്കു. ഭിന്നശേഷിയുള്ള അക്കുവിന്റെ 29ാം ജന്മദിനത്തില് സഹോദരി സമ്മാനിക്കുന്ന സമ്മാനപ്പൊതി കൗതുകത്തോടെ സ്വീകരിക്കുകയും താന്‍ ഏറെനാളായി ആഗ്രഹിച്ച മൊബൈല്‍ ഫോണാണ് അതില്‍ എന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആഹ്ളാദവും സഹോദരിയെ കെട്ടിപ്പിടിച്ചുള്ള സ്നേഹചുബനവുമാണ് വീഡിയോയില്‍ ഉള്ളത്. കാണുന്ന ആരുടെയും കണ്ണുകളില്‍ ഈറന്‍ അണിയിക്കുന്ന ഈ ദൃശ്യം ഒരുകോടിക്കു മുകളിലാളുകളാണ് കണ്ടത്. ഒരു മിനിറ്റ് 47സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിലുള്ള വ്യക്തികളെ തിരിച്ചറിയാത്തതുകൊണ്ട് അമ്മയും മകനുമെന്നാണ് വാര്‍ത്തകളില്‍ നല്‍കിയിട്ടുള്ളത്. ഒരുപാട് തിരഞ്ഞു ആളെ കണ്ടെത്താനായില്ല എന്ന് തുടങ്ങുന്ന വരികളോടെയാണ് ഒരു ദേശീയമാധ്യമം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാര്‍ത്തയും വീഡിയോയും ശ്രദ്ധയില്‍പെട്ട റിയല്‍മീ സിഇഒ മാധവ്…
Read MoreCategory: Today’S Special
ആളൊഴിഞ്ഞ വിമാനത്തില്‍ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി എയര്‍ ഹോസ്റ്റസ് ! അയാത്തിന്റെ ഡാന്‍സ് തരംഗമാവുന്നു…
വിമാനത്തില്‍ ആളില്ലാത്ത സമയത്ത് നൃത്തം ചെയ്ത എയര്‍ ഹോസ്റ്റസിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. ശ്രീലങ്കന്‍ ഗായകന് യോഹാനി ദിലോക ഡി സില്‍വയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് എയര്‍ ഹോസ്റ്റസ് അയാത്തിന്റെ ഡാന്‍സ്. ചുരുങ്ങിയ സമയത്തിനകം അയാത്തിന്റെ ഡാന്‍സ് വീഡിയോ വൈറലായി. ഇതിനോടകം 24 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. യൂണിഫോമില്‍ തന്നെ ചുവടുവച്ച അയാത്തിന്റെ വിഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ അയാത്തിനെ തേടി നിരവധി പേരുടെ പ്രശംസയുമെത്തി. വിഡിയോ പലരും ഷെയര്‍ ചെയ്തിട്ടുമുണ്ട്.
Read Moreധൈര്യം ഉണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ പുറത്തുവാടാ…ഇതാ വരുന്നെടാ ! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം…
ശുചിമുറിയില്‍ കയറിക്കൂടിയ ഒരു പാമ്പിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശുചിമുറിയ്ക്കു പുറത്ത് പാമ്പിന്റെ വാല് കണ്ട് പിടിച്ചു വലിച്ച പാമ്പുപിടിത്തക്കാരനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നതാവട്ടെ പത്തിവിരിച്ച കൂറ്റന്‍ രാജവെമ്പാല. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാല കയറിയത്. പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാന്‍ ഇവിടെയെത്തിയത്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റന്‍ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. 14 അടിയോളം നീളമുള്ള കൂറ്റന്‍ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാന്‍ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് നടുക്കുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനു തുണയായത്. പാമ്പുകളെ എങ്ങനെ ജനവാസകേന്ദ്രങ്ങില്‍ നിന്നു…
Read Moreതേപ്പ് കിട്ടിയിട്ടില്ല, പക്ഷെ ഒരു ട്വിസ്റ്റുണ്ട് ! തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അന്ന ബെന്‍…
മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അന്ന ബെന്‍. ഏതാനും ചിത്രങ്ങള്‍ കൊണ്ടു തന്നെ തന്റെ അഭിനയ പാടവം തെളിയിക്കാന്‍ അന്നയ്ക്കു സാധിച്ചു. ഇപ്പോള്‍ തനിക്ക് ആദ്യമായി പ്രണയം തോന്നിയ സെലിബ്രിറ്റിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് അന്നയുടെ പ്രതികരണം. തനിക്ക് തേപ്പ് കിട്ടിയതിനെ കുറിച്ചും താരം പറയുന്നുണ്ട്. ആദ്യമായി സെലിബ്രിറ്റി ക്രഷ് തോന്നിയത് ആരോടാണെന്ന ചോദ്യത്തിന് നടന് മാധവനോട് എന്നാണ് അന്നയുടെ മറുപടി. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അന്ന പറയുന്നത്. എന്നാല്‍ അതിലൊരു ട്വിസ്റ്റ് ഉണ്ട്. തേപ്പ് കൊടുത്തിട്ടുമുണ്ട് എന്നാണ് താരം പറയുന്നത്. അന്നയെ കുറിച്ച് കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകള്‍ പലതും വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് സ്കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട്, അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ലെന്നും അന്ന പറയുന്നു.…
Read Moreതിളച്ചു മറിയുന്ന വെള്ളത്തില്‍ ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന കുട്ടി ! വൈറല്‍ വീഡിയോയിലെ കള്ളി പൊളിഞ്ഞടുക്കിയത് ഇങ്ങനെ…
സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വൈറലായിക്കൊണ്ടിരിക്കുന്നത് നിരവധി വീഡിയോകളാണ്. അതില്‍ ചിലതെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആളാവാന്‍ വേണ്ടി വ്യാജ വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നവരും കുറവല്ല. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ കള്ളി പൊളിച്ച കഥയാണ് ഒരു കൂട്ടം ആളുകള്‍ക്ക് പറയാനുള്ളത്. ഇനി വീഡിയോയിലേക്ക് വരാം…അടുപ്പുകൂട്ടി അതിന് മുകളില്‍ വെച്ചിരിക്കുന്ന ഒരു കൂറ്റന്‍ ചട്ടി, അതില്‍ കൈകള്‍ കൂപ്പിയിരിക്കുന്ന ഒരു ആണ്‍കുട്ടി ഇരിക്കുന്നു. തിളച്ചു മറിയുന്ന വെള്ളത്തിലാണ് അവന് കൈകൂപ്പി ഇരിക്കുന്നത് എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. അവന് ചുറ്റം ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടിക്കുന്നത് വീഡിയോയില്‍ കാണാം, എന്നാല്‍ അവനെ കണ്ടാല്‍ അതൊന്നും ബാധിച്ചതായി തോന്നുകയില്ല. കുട്ടിയുടെ പിന്നിലുള്ള ഒരു ബാനറില്‍ ‘പ്രഹ്ലാദ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇവന് ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പലരും തങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണാന്‍ സാധിക്കും. ട്വിറ്റര്‍ ഉപയോക്താവായ സന്ദീപ് ബിഷ്ട് പങ്കുവെച്ചതിന് ശേഷം…
Read Moreവാലാട്ടി ഹൃദയത്തിൽ തൊട്ടുനിൽക്കുന്നവർ! രണ്ട് നായ്ക്കളുടെ ഹൃദയം കവര്‍ന്ന ഒരു മനുഷ്യനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ
നായ്ക്കള്‍ പെട്ടെന്ന് മനുഷ്യരുമായി സൗഹൃദം സ്ഥാപിക്കുന്നവരാണ്. ആ സൗഹൃദം എപ്പോഴും അവര്‍ നിലനിര്‍ത്തകയും തങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി ജീവന് പോലും കൊടുക്കുകയും ചെയ്യും. അത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള് ഏറെ കണ്ടിട്ടുമുണ്ട്.അതുപോലെ രണ്ട് നായ്ക്കളുടെ ഹൃദയം കവര്‍ന്ന ഒരു മനുഷ്യനാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. എന്നും കണ്ടില്ലെങ്കില്‍ നായ്ക്കളുടെ വീട്ടിലെ മാലിന്യം എടുക്കാന്‍ വരുന്ന വ്യക്തിയുമായുള്ള ഇവരുടെ ബന്ധമാണ് എല്ലാവരെയും ആകര്‍ഷിച്ചിരിക്കുന്നത്. ഓരോ ആഴ്ചയും ഇവരുടെ വീട് സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി ഇയാള്‍ എത്തും. മാലിന്യം നീക്കം ചെയ്ത ശേഷം ജനലിലൂടെ തന്നെ കണ്ണുംനട്ട് കാത്തിരിക്കുന്നവര്‍ക്ക് അരികിലെത്തും. അവരോട് അല്‍പ്പം കുശലമൊക്കെ പറഞ്ഞ് ബിസ്കറ്റോ മറ്റെന്തെങ്കിലുമോ നല്‍കും.പിന്നെയാണ് മടക്കം. വര്‍ഷങ്ങളായി ഇതാണു ശീലം. അതുകൊണ്ടുതന്നെ മാലിന്യം നീക്കം ചെയ്യാനുള്ള വണ്ടി വരുന്ന ശബ്ദം കേള്ക്കുന്പൊഴെ നായ്ക്കള്‍ രണ്ടും ആവേശത്തിലാകും. ഇരുവരും ഓടി ജനലരികിലെത്തും. പിന്നെ വാലാട്ടി കാത്തിരിപ്പാണ്. വിസ് ല…
Read Moreപെൺകുട്ടിയുടെ മൃതദേഹത്തിനൊപ്പം ഒഴുകിയെത്തിയ പാവയാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ! പ്രേതം പിടിച്ച പാവകൾ….
ആ പെൺകുട്ടിക്കു പാവകളെ വലിയ ഇഷ്ടമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹത്തിനൊപ്പം ഒഴുകിയെത്തിയ പാവയാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ. ഒഴുക്കിൽപ്പെട്ട് എവിടെനിന്നോ ദ്വീപ് തീരത്ത് എത്തിയതായിരുന്നു ആ പെൺകുട്ടിയുടെ മൃതദേഹം. പെൺകുട്ടിയുടെ ആത്മാവ് തന്നെ ഉപദ്രവിക്കാതിരിക്കാൻ അവളുടെ പാവയെ ബാരേര ദ്വീപിലെ മരത്തിൽ തൂക്കിയിട്ടു. ഇതോടെ ബാരേരയ്ക്ക് ഭയം തോന്നി. ഒരു പാവയെ മാത്രം തൂക്കിയിട്ടതുകൊണ്ടു മരിച്ച പെൺകുട്ടിയുടെ ആത്മാവിനു തൃപ്തി വരാതെ ഇരുന്നാലോ. അരനൂറ്റാണ്ട് മരിച്ചുപോയ കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്ന് അയാൾ വിശ്വസിച്ചു. ആ ആത്മാവിനെ സന്തോഷിപ്പിക്കാൻ അയാള്‍ പിന്നെയും പിന്നെയും പാവക്കുട്ടികളെ ദ്വീപിലെത്തിച്ചു തൂക്കിയിട്ടു. അങ്ങനെ ഒരു ആചാരം പോലെ ബാരേര തന്റെ മരണം വരെ പാവകളെ തൂക്കിയിടാൻ തുടങ്ങി. ഏതാണ്ട് അന്‍പതു വർഷത്തോളം അയാൾ ഇങ്ങനെ ചെയ്തു കൊണ്ടിരുന്നുവത്രേ. ഭംഗി ചോർന്നവ തൂക്കിയിടുന്ന പാവകൾ കാലപ്പഴക്കംവന്ന് കേടുപാടുകൾ സംഭവിച്ചാൽ അതൊന്നും നന്നാക്കി വീണ്ടും തൂക്കാനൊന്നും…
Read Moreസ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് ശീലമാക്കിയ മധ്യവയസ്കന് അറസ്റ്റില്‍ ! 56കാരന് മോഷ്ടിച്ചത് 700ല്‍ അധികം അടിവസ്ത്രങ്ങള്‍…
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ഞരമ്പ് രോഗികള്‍ എല്ലാ നാട്ടിലുമുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ പല വാര്‍ത്തകളും പലപ്പോഴായി പുറത്തു വന്നിട്ടുമുണ്ട്. എന്നാല്‍ തെക്കന്‍ ജാപ്പനീസ് നഗരമായ ബെപുവിലുണ്ടായ ഒരു സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരാളുടെ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയത് 700 ലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ്. വിവിധ അലക്കുശാലകളില്‍ നിന്നാണ് ഇയാള്‍ സ്ത്രീകളുടെ അടിവസ്ത്രം തിരഞ്ഞുപിടിച്ച് മോഷ്ടിച്ചത്. ടെറ്റ്സുവോ യുറാത്ത (56) എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായിരുക്കുന്നത്. പ്രാദേശിക ഔട്ട്ലെറ്റ് അബേമാ ടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓഗസ്റ്റ് 24 ന് അലക്കുശാലയില്‍ നിന്ന് തന്റെ ആറ് ജോഡി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 21 -കാരിയായ ഒരു കോളജ് വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതാണ് യുറാത്തയ്ക്ക് പിടിവീഴാന്‍ കാരണം. പരാതിയെത്തുടര്‍ന്ന് ബെപ്പു പോലീസിലെ ഒരു ഉദ്യോഗസ്ഥന് യുറാത്തയുടെ അപ്പാര്‍ട്ട്മെന്റില്‍ തിരയുകയും 730 സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പോലീസ് ഇവ…
Read Moreപുരാതന പള്ളിയെ നൃത്തത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി ! ‘ഹിന്ദി മീഡിയം’ ചിത്രത്തിലെ നായികയ്ക്കെതിരേ പാകിസ്ഥാന് കോടതിയുടെ അറസ്റ്റ് വാറന്റ്…
നടി സബാ ഖമറിനെതിരേ പാക് കോടതിയുടെ അറസ്റ്റുവാറണ്ട്. 2017 ല്‍ റിലീസായ ഹിന്ദി മീഡിയം എന്ന ബോളിവുഡ് കോമഡി ചിത്രത്തിലൂടെ ഇന്ത്യയില്‍ നിരവധി ആരാധകരെ നേടിയ നടിയാണ് സബ. ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയില്‍ നൃത്ത വീഡിയോ ചിത്രീകരിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. നടിക്കൊപ്പം മറ്റു ചിലര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. കോടതി നടപടികളില്‍ നിന്നും നടിയും മറ്റ് സിനിമാ പ്രവര്‍ത്തകരും ഹാജരാകാതെ നിരന്തരം ഒഴിവ് പറയുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഗായകന് ബിലാല്‍ സയീദിനും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ലാഹോറിലെ പുരാതനമായ പള്ളിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നൃത്തം ചിത്രീകരിച്ചതിലൂടെ പളളിയുടെ പവിത്രത കളങ്കപ്പെടുത്തി എന്നാണ് കേസിന് ആധാരം. പ ള്ളിയുടെ വിശുദ്ധി നഷ്ടമാക്കി എന്ന കുറ്റത്താല്‍ പാക് പഞ്ചാബ് സര്‍ക്കാര്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഒരു വിവാഹ രംഗമുള്‍ക്കൊള്ളുന്ന ഗാനമാണ്…
Read Moreഎന്റെയും സുനിച്ചന്റെയും ജീവിതവുംഎന്റെ നിറവും അവര്‍ക്ക് ഭയങ്കര പ്രശ്നമാണ് ! നിറം കണ്ട് ആരും ഇഷ്ടപ്പെടേണ്ടെന്ന് മഞ്ജു സുനിച്ചന്…
മിനിസ്ക്രീനില്‍ നിന്ന് ബിഗ്സ്ക്രീനില്‍ എത്തി തിളങ്ങി നില്ക്കുന്ന താരമാണ് നടി മഞ്ജു സുനിച്ചന്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ തലവര തെളിയുന്നത്. തുടര്‍ന്ന് മിനിസ്ക്രീനിലും പിന്നീട് ബിഗ്സ്ക്രീനിലും മഞ്ജു താരമാവുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. ബിഗ്ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മഞ്ജു ഇപ്പോള്‍ നിറത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും പറയുകയാണ് മഞ്ജു പത്രോസ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ… കേരളത്തിലെ ഒരു വിഭാഗം…
Read More