ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരുടെ വലയില്‍ കുടങ്ങിയ മീന്‍ എന്തായാലും വൈറലായിരിക്കുകയാണ്.കാരണമെന്താണെന്നോ ആളെക്കണ്ടാല്‍ മീനാണോ പന്നിയാണോ എന്ന് ഒന്ന് സംശയിക്കും. ഇറ്റലിയിലെ ഡാര്‍സേന മെഡിസിയ മറീനയില്‍ നിന്നുമാണ് സ്രാവ് വലയിലാലയത്. മീനിന്റെ മുഖം ശരിക്കും പന്നിയുടേതുപോലെയാണ്. അതുകൊണ്ടാണ് ആദ്യം കാണുന്നവര്‍ ഇത് മീനാണോ എന്ന് സംശയിക്കുമെന്ന് പറഞ്ഞത്. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ മീനിനെ.
Read MoreCategory: Today’S Special
നാരങ്ങാ… നെല്ലിക്കാ… മാമ്പഴമേ… 40 വർഷമായി കോട്ടയം നഗരവാസികൾ കേൾക്കുന്ന ശബ്ദം; ഉന്തുവണ്ടിയിൽ ഇപ്പോഴും വ്യാപാരം നടത്തുന്ന നഗരവാസികളുടെ നാരങ്ങാ മോഹന്റെ വിശേഷങ്ങളിലൂടെ…
കോട്ടയം നഗരത്തിലൂടെ ഉന്തുവണ്ടിയിൽ നാരങ്ങാ-പച്ചക്കറി വ്യാപാരവുമായി മോഹനൻ. – അനൂപ് ടോം ജിബിൻ കുര്യൻ കോട്ടയം: നാരങ്ങാ… നെല്ലിക്കാ…. മാന്പഴമേ.. കോട്ടയം നഗരത്തിൽ രാവിലെ മുഴങ്ങി കേൾക്കുന്ന ശബ്ദമാണിത്.കഴിഞ്ഞ 40 വർഷമായി ഈ ശബ്ദം കോട്ടയം നഗരവാസികൾക്ക് സുപരിചിതമാണ്. കോട്ടയം ചാലുകുന്ന് ചിറയിൽപാടം ടി. മോഹനനാണ് ഉന്തുവണ്ടിയിൽ നാരങ്ങയും നെല്ലിക്കയും പഴങ്ങളും പച്ചക്കറികളുമായി നഗരപ്രദേശങ്ങൾ കയറിയിറങ്ങുന്നത്. ഉന്തുവണ്ടിയിൽ ഇപ്പോഴും വ്യാപാരം നടത്തുന്ന നഗരത്തിലെ അപൂർവമായ വ്യക്തികളിലൊരാളായ മോഹനൻ കോട്ടയം നിവാസികൾക്ക് നാരങ്ങാ മോഹനനാണ്. പുലർച്ചെ ആറിന് കോട്ടയം മാർക്കറ്റിലെത്തി വിൽപ്പനയ്ക്കുള്ള നാരങ്ങയും നെല്ലിക്കയും പഴങ്ങളും പച്ചക്കറികളുമായി ഉന്തുവണ്ടിയിൽ ചാലുകുന്നിലെത്തും. 9.30വരെ ഇവിടെയാണ് മോഹനന്റെ കച്ചവടം. കവലയിൽ സ്ഥിരം കച്ചവടക്കാർ ധാരാളമുണ്ട്. പിന്നെ നഗരത്തിന്റെ ഓരോ പ്രദേശത്തേക്കും ഉന്തുവണ്ടിയുമായി പോകും. സാധനങ്ങളും വിലയും ഉറക്കെ വിളിച്ചു പറഞ്ഞുള്ള കച്ചവടമാണ് മോഹനന്റേത്. ഓരോ ദിവസവും ഓരോ പ്രദേശത്തേക്കാണ്. തിങ്കളും…
Read Moreപാട്ടിന്റെ ലോകത്ത് ശ്രദ്ധേയനായി സതീഷ് വിശ്വ; ശില്പിയായെത്തി പാട്ടുകാരനായി മടങ്ങിയ അനുഭവം പങ്കുവച്ച് സതീഷ്…
ഹൃദ്യവും രാഗാധിഷ്ഠിതവുമായ ഈണങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് സംഗീത സംവിധായകൻ സതീഷ് വിശ്വ. പാട്ടിന്റെ ലോകത്ത് വലിയ ആളാകാനൊന്നും മോഹമില്ലെങ്കിലും ചെയ്യുന്ന പാട്ടുകൾക്കൊക്കെ മൗലികതയും തനിമയും വേണമെന്നാണ് ഈ പത്തനംതിട്ട സ്വദേശിയുടെ ആഗ്രഹം. ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയുമെല്ലാം സംഗീതലോകത്ത് ചുവടുവച്ച് മുന്നേറുന്ന യുവസംഗീതസംവിധായകന്റെ വിശേഷങ്ങളിലൂടെ. ശില്പിയായെത്തി പാട്ടുകാരനായി മടങ്ങി!അന്തരിച്ച സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനുവേണ്ടി ഗണപതി ശില്പം നിർമിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാണ് തനിക്ക് വഴിത്തിരിവായതെന്നു സതീഷ് പറയുന്നു. സതീഷിന്റെ പാട്ടും മനസിലെ ഈണങ്ങളും കേട്ട എം.ജി. രാധാകൃഷ്ണൻ സംഗീതവുമായി മുന്നോട്ടു പോകാൻ സതീഷിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിൽനിന്നു സംഗീതാനുഭവങ്ങളും സംഗീത നിഷ്ടകളുമൊക്കെ ഹൃദിസ്ഥമാക്കാനും സതീഷിനായി. വരയിലും മികവ്സതീഷ് നിർമിച്ച പല ശില്പങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം വരച്ച ചിത്രങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിരവധി സെലബ്രിറ്റികളുടെ കാരിക്കേച്ചറുംമറ്റും വരച്ചത് അവർക്ക് നേരിട്ട് സമ്മാനിക്കാനും അവരിൽനിന്ന് അഭിനന്ദനമേറ്റുവാങ്ങാനും സതീഷിന് അവസരമുണ്ടാക്കി.…
Read Moreമഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ രണ്ടു കാലഘട്ടങ്ങള്‍ ! വീഡിയോ കാണാം…
അതുല്യമായ അഭിനയചാതുരി കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന താരമാണ് മഞ്ജുവാര്യര്‍. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെയുള്ള പുരുഷ സൂപ്പര്‍താരങ്ങളുടെ ഇടയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ സിനിമ ജീവിതം വിലയിരുത്തിയാല്‍ അതിന് രണ്ടു കാലഘട്ടങ്ങളുണ്ടെന്നു കാണാം..ഇക്കാലയളവില്‍ മഞ്ജു വാര്യര്‍ അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സാക്ഷ്യം, സല്ലാപം ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാന്, പത്രം, ചതുര്‍മുഖം , ലൂസിഫര്‍, പ്രീസ്റ്റ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മഞ്ജു വാര്യരുടെ രണ്ടു ഘട്ടങ്ങളായുള്ള സിനിമ വിലയിരുത്തുകയാണ് പ്രശസ്ത തിരക്കഥാ കൃത്ത് ഹരി പി.നായര്‍. മഞ്ജുവിന്റെ സുന്ദരമായ അഭിനയ ശൈലിയെപ്പറ്റി വിവരിക്കുന്ന വീഡിയോ മഞ്ജുവിന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
Read Moreയുവാവ് സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയത് ബുര്‍ഖ ധരിച്ച് ! ഇയാളുടെ ഉദ്ദേശ്യം കേട്ട് ഞെട്ടി സര്‍വരും…
ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയ യുവാവ് കുടുങ്ങി. ആശുപത്രിയിലെ തന്നെ വനിതാ ഡോക്ടറുടെ ഡ്രൈവറാണ് പിടിയിലായത്. ശരീരഭാഷയില്‍ സംശയം തോന്നിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടിയത്. യുവാവിന്റെ കാലുകള്‍ കണ്ട് വാര്‍ഡിലുണ്ടായിരുന്ന ഒരു സ്ത്രീ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പണിപാളിയെന്ന് മനസ്സിലായ ഇയാള്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. മതില് ചാടി കടന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. യുവാവ് സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും മാനസികപ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളുടെ ടോയ്ലറ്റില് പ്രവേശിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
Read Moreദൂരയാത്ര പോകുമ്പോള്‍ ഒരു കുറിപ്പെഴുതി ബിജുവിന്റെ ബാഗില്‍ വയ്ക്കും ! ബിജു മേനോനുമായി അടുത്തതിനെക്കുറിച്ച് സംയുക്ത വര്‍മ പറയുന്നതിങ്ങനെ…
ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു സംയുക്ത വര്‍മ. സത്യന് അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടന് ബിജു മേനോനെ പ്രണയിച്ചു കല്യാണം കഴിച്ച താരം സിനിമ വിടുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002ലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. ഇപ്പോള്‍ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും…
Read Moreഇതല്ലേ ഹീറോയിനിസം ! സ്വയം പശുവിനെ കറന്നെടുത്ത പാല് കൊണ്ട് ചായയിട്ടു കുടിച്ച് നടി നിവേദ; വീഡിയോ വൈറലാകുന്നു…
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് നിവേദ തോമസ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനും താരത്തിനായി. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. വെറുതെ ഒരു ഭാര്യക്ക് ശേഷം ചാപ്പാ കുരിശ്, പോരാളി, റോമന്‍സ്, ജില്ല, പാപനാസം, ജന്റില്മാന്, നിന്നു കോരി, ജയ് ലവ കുശ, 118, ദര്‍ബാര്‍, വി, വക്കീല്‍ സാബ് തുടങ്ങിയ ചിത്രങ്ങളിലും നിവേദ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. ജനിച്ചത് ചെന്നൈയില്‍ ആണെങ്കിലും കേരളത്തിലെ ഇരിട്ടിയിലാണ് നിവേദയുടെ കുടുംബവേരുകള്‍ ഉള്ളത്. ആര്കിടെക്ച്ചറില് ബിരുദമുള്ള നിവേദ മലയാളം, തെലുങ്ക്, തമിഴ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ മനോഹരമായി സംസാരിക്കും. സണ്‍ ടിവിയിലെ മൈ ഡിയര്‍ ഭൂതം എന്ന സീരിയലില്‍ ബാലതാരമായിട്ടാണ് നിവേദ അഭിനയം ആരംഭിച്ചത്. അതിന്…
Read Moreമൃഗശാലയില്‍ കൂട് തകര്‍ത്ത് പുറത്തേക്ക് പാഞ്ഞ് കാണ്ടാമൃഗം ! പിന്നീട് സംഭവിച്ചത്…
മൃഗശാലയുമായി ബന്ധപ്പെട്ട് നിരവധി കൗതുകവാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ട്. കൂടിനകത്ത് കിടക്കുന്ന മൃഗങ്ങള്‍ ഒരേസമയം കൗതുകവും, ഭയവും ഉണര്‍ത്തുന്നതാണ്. സിംഹം,കടുവ മുതലായ മൃഗങ്ങളുടെ കൂടിനടുത്ത് എപ്പോഴും കാഴ്ചക്കാര്‍ നിറഞ്ഞിരിക്കുന്നും. എന്നാല്‍ എങ്ങാനും ഇവ കൂടു പൊളിച്ച് വെളിയില്‍ ചാടിയാല്‍ എന്താവും അവസ്ഥ. യുഎസിലെ ഒമാഹയിലെ ഹെന്റി ഡോര്‍ലി മൃഗശാലയില്‍ കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമാണ് അരങ്ങേറിയത്. കൂട്ടിനകത്തായിരുന്നു 5,000 പൗണ്ട് ഭാരമുള്ള കാണ്ടാമൃഗം അതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയതോടെ സന്ദര്‍ശകര്‍ ഭയന്ന് ജീവനും കൊണ്ട് ഓടി ഒളിച്ചു. ആളുകളോട് കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ മൃഗശാല ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ജോന്തു എന്ന ഇന്ത്യന്‍ കാണ്ടാമൃഗമാണ് അതിന്റെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പക്ഷിനിരീക്ഷണത്തിന് പിന്നിലുള്ള പാതയില്‍ എത്തിയത്. തുടര്‍ന്ന് സന്ദര്‍ശകരെയും, ജീവനക്കാരെയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കൂടാതെ, മൃഗശാലയിലേക്കുള്ള എല്ലാ പ്രവേശന പോയിന്റുകളും അടച്ചു.…
Read More14 വയസ്സില്‍ താഴെയുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി ! 25 വയസില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധനോപാധികള്‍ സൗജന്യമാക്കി ഫ്രാന്‍സ്…
നിര്‍ണായക തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍.അടുത്ത വര്‍ഷം മുതല്‍ ഫ്രഞ്ച് യുവതികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി. 25 വയസ്സിന് താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍, ടെസ്റ്റുകള്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയെ വേര പറയുന്നു. ‘ഇത് ഗര്‍ഭനിരോധനം, അതുമായി ബന്ധപ്പെട്ട പരിശോധനകള്‍, ഗര്‍ഭനിരോധനത്തിന്റെ കുറിപ്പടി തുടങ്ങി, 25 വയസ്സ് വരെ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉള്‍ക്കൊള്ളുന്നു’ എന്ന് ഫ്രാന്‍സ് 2 ന് നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വലിയ ചിലവ് മൂലം നിരവധി സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നു. പണമില്ലാത്തതു കൊണ്ട് ആരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലയെന്നും വേര പറയുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ 25 എന്നൊരു പ്രായപരിധി തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, ഇത് കൂടുതല്‍ ആളുകള്‍ സ്വതന്ത്രമായി…
Read Moreമലയാളി പൊളിയല്ലേ..! കൊടുക്കാം നമുക്ക് ഈ സഹോദരിമാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്; ഇവര്‍ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്…
ബ്രിസ്ബെൻ: ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങൾ ആലപിക്കുന്ന സല്യൂട്ട് ദ നേഷൻസ് പരിപാടിയിൽ മലയാളി തിളക്കം. ലോകസമാധാന ദിനമായ സെപ്റ്റംബർ 21 ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ താമസിക്കുന്ന സഹോദരിമാരായ മലയാളി വിദ്യാർഥികളായ ആഗ്നസും തെരേസയും ചേർന്ന് ലോകരാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ 6 മണിക്കൂർ തുടർച്ചയായി ആലപിക്കുന്ന പരിപാടിയാണ് സല്യൂട്ട് ദ നേഷൻസ്. ക്യൂൻസ്ലാൻഡ് പാർലമെന്റിൽ ചേർന്ന ചടങ്ങിൽ സ്പീക്കർ കേർട്ടിസ് പിറ്റ് ’സല്യൂട്ട് ദി നേഷൻസ്’ എന്ന ഈ ഇന്റർനാഷണൽ ഈവന്റ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 രാജ്യങ്ങളുടേതുൾപ്പെടെ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളാണ് അവർ ആലപിക്കുന്നത്. ചിൽഡ്രൻ & യൂത്ത് ജസ്റ്റിസ്, മൾട്ടി കൾച്ചറൽ അഫയേഴ്സ് മന്ത്രി ലിയാൻ ലിനാർഡ്, ഐക്യ രാഷ്ട്ര സഭ അസോസിയേഷൻ ഓസ്ട്രേലിയ മുൻ പ്രസിഡന്റും എർത്ത് ചാർട്ടർ കോ-ഓർഡിനേറ്ററും സല്യൂട്ട് ദി…
Read More