ഭര്‍ത്തൃമതിയായ യുവതി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ വാക്കുകളാണ് ഏവരെയും ഞെട്ടിക്കുന്നത്. ഭാര്യ തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ഭര്‍ത്താവ് പറയുന്നത്. അസമിലെ ധിങ് ലഹ്ക്കര്‍ ജില്ലയിലാണു സംഭവം. ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഓരോ സമയവും യുവതി ആര്‍ക്കെങ്കിലുമൊക്കെ ഒപ്പം ഒളിച്ചോടും. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം തിരികെയെത്തും. ഇതാണു പതിവ്. അടുത്തിടെ നാട്ടുകാരനായ ഒരാള്‍ക്കൊപ്പമാണ് പോയതെന്ന് ഭര്‍ത്താവ് പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഡ്രൈവറാണ്. സെപ്റ്റംബര്‍ നാലിന് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയെ കാണുന്നില്ല. 3 മാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് അവള് പോയത്. ആടിന് തീറ്റ തേടി പോകുകയാണെന്നാണ് പറഞ്ഞത്. 22,000 രൂപയും ആഭരണങ്ങളുമായാണ് ഓടിപ്പോയത്. ആര്‍ക്കൊപ്പമാണ് പോയതെന്ന് കൃത്യമായി അറിയില്ല,’ ഭര്‍ത്താവ് പറയുന്നു. അതേസമയം, വിവാഹത്തിന് ശേഷം യുവതി തന്റെ പ്രദേശത്തുള്ള…
Read MoreCategory: Today’S Special
‘ആരോട് ചോദിച്ചിട്ടാ ഇവിടെ ഷൂട്ടിംഗ് നടത്തുന്നത്? എന്നും പറഞ്ഞ് കുറേ ചെറുപ്പക്കാര്‍ കൊടിയും പിടിച്ച് അകത്തേക്കു വന്നു;മണിച്ചിത്രത്താഴിനെക്കുറിച്ച് സ്വര്‍ഗചിത്ര അപ്പച്ചന്…
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ്ഗോപിയുമടക്കമുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഇപ്പോള്‍ മണിച്ചിത്രത്താഴ് സിനിമ ചിത്രീകരിക്കുമ്പോഴുണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് സ്വര്‍ഗച്ചിത്ര അപ്പച്ചന്. പത്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തുറ ഹില്‍ പാലസിലുമായാണ് മണിച്ചിത്രത്താഴ് ചിത്രീകരിച്ചത്. പത്മനാഭപുരം കൊട്ടാരത്തില്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയാല്‍ മുക്കാല്‍ഭാഗവും അവിടെ തീര്‍ക്കാന്‍ കഴിയും എന്ന് സംവിധായകന് ഫാസില്‍ പ്ലാന്‍ ചെയ്തു, എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് അപ്പച്ചന് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍ ഇങ്ങനെ…മോഹന്‍ലാലിന്റെയും ശോഭനയുടെയും ഡേറ്റ് റെഡിയാക്കി കഴിഞ്ഞപ്പോഴാണ് പ്രശ്നം വന്നത്. പത്മനാഭപുരം കൊട്ടാരം പുരാവസ്തുവായതിനാല്‍ ഷൂട്ടിംഗിന് നല്‍കേണ്ടെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയതാണ്. കെ കരുണാകരനാണ് അന്ന് മുഖ്യമന്ത്രി. സാംസ്കാരിക മന്ത്രി ടി.എം ജേക്കബും. കൊട്ടാരം കിട്ടിയാലേ ഈ സിനിമ നടക്കൂ. അങ്ങനെയാണെങ്കില്‍…
Read Moreസംഗീത ചക്രവര്‍ത്തി ഇളയരാജയുടെ റിക്കാർഡ് തിരുത്തി സ, പ എന്നീ സ്വരങ്ങള്‍ മാത്രമുപയോഗിച്ച് ഗാനം; ഡോ. ആല്വിന് ജോസ് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സില്‍…
വെള്ളറട: രണ്ട് സ്വരങ്ങള്‍ കൊണ്ട് ഗാനം ചിട്ടപ്പെടുത്തിയ കാഞ്ഞിരംകുളം എഎസ്ഡി ഭവനില്‍ ഡോ. ആല്വിന് ജോസ് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സില്‍ ഇടം നേടി. സ, പ എന്നീ സ്വരങ്ങള്‍ മാത്രമുപയോഗിച്ച് ഗാനം ചിട്ടപ്പെടുത്തിയതാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. സംഗീത കുടുംബത്തില്‍ ജനിച്ച ആല്വിന് ജോസിന്റെ മാതാവ് പൊന്നു ഭാഗവതരും മുത്തച്ഛനും അറിയപ്പെടുന്ന കലാകാരായിരുന്നു. സംഗീത അധ്യാപികയായ മാതാവാണ് ആല്വിന് ജോസിന്റെ ഗുരു. ദൂരദര്‍ശനിലും ആകാശവാണിയിലും പ്രവര്‍ത്തിച്ചിട്ടുള്ള ആല്വിന് ജോസ് പ്രഫഷണല്‍ നാടകങ്ങള്‍ക്ക് വേണ്ടി ആയിരത്തോളം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 30 ഓളം ആല്‍ബങ്ങൾ പുറത്തിറക്കി. നിരവധി ക്രിസ്തിയ, ഹിന്ദു ഭക്തി ഗാനങ്ങള്‍ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. 2003ല്‍ റീമേക്ക് ചെയ്ത പഴയ സിനിമയായ വിഗതകുമാരനിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും ഇദ്ദേഹമാണ്. കൂടാതെ തെക്കന്‍ മാരാമണ്‍ എന്നറിയപ്പെടുന്ന കാഞ്ഞിരംകുളം കണ്‍വന്‍ഷനില്‍ 1980 മുതല്‍ 2010 വരെയുള്ള കാലഘട്ടത്ത് നിരവധിഗാനങ്ങള്‍ രചിച്ച്…
Read Moreഅങ്ങനെയൊരു ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ തനിക്ക് പറ്റില്ലെന്ന് മോഹന്‍ലാല്‍ ! ശ്രീനിവാസന് അതൊരു വെല്ലുവിളിയായിരുന്നില്ല; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…
മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ഫാമിലി-കോമഡി ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമ. ഈ സിനിമയിലെ ഒരു കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ സഹോദര സ്നേഹം പറയുന്ന ഗാനം പ്രണയഗാനമാക്കി മാറ്റിയതിന്റെ കഥ പറയുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. മോഹന്‍ലാല്‍- രഞ്ജിനി കോമ്പിനേഷനില്‍ എത്തിയ ഒരു ഹിറ്റ് ഗാനത്തിന്റെ കഥയാണ് ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ പരിപാടിയില്‍ പങ്കുവെയ്ക്കുന്നത്. ചിത്രത്തിലെ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍’ സഹോദരി-സഹോദര ബന്ധത്തെ കുറിച്ചായിരുന്നു. സിനിമയില്‍ തട്ടിപ്പൊക്കെ നടത്തുന്ന ഒരു ഫ്രോഡ് കഥാപാത്രമായി ആയിരുന്നു ആദ്യം മോഹന്‍ലാലിനെ നിശ്ചയിച്ചത്. അയാളുടെ അനിയത്തി മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത് കൊണ്ട് പണത്തിനു കൂടുതല്‍ ആവശ്യമാണ്. സഹോദരി- സഹോദര ബന്ധം കാണിക്കുന്ന ഒരു ഗാനം വേണമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അന്നത്തെ സിനിമയിലെല്ലാം പ്രണയഗാനങ്ങള്‍ മാത്രമായിരുന്നു. അല്ലാതെയുള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്.…
Read Moreടെസ് ലയുടെ തനിയെ ഓടുന്ന കാര്‍ 2023ല്‍ വിപണിയിലെത്തും ! സ്റ്റിയറിംഗ് ഇല്ല എന്നതടക്കം ധാരാളം പ്രത്യേകതകള്‍…
ടെസ്ലയുടെ അത്യാധുനീക വൈദ്യുത കാര്‍ 2023ല്‍ വിപണിയിലെത്തും. 25,000 ഡോളര്‍ വിലയുള്ള കാര്‍ 2023ല്‍ എത്തുമെന്ന് പ്രഖ്യാപിച്ചത് സാക്ഷാല്‍ ഇലോണ്‍ മസ്ക് തന്നെയാണ്. സ്റ്റീയറിങ് വീല്‍ പോലുള്ള പരമ്പരാഗത സംവിധാനങ്ങളില്ലാതെയാവും 25,000 ഡോളര്‍(ഏകദേശം 18.25 ലക്ഷം രൂപ) വിലമതിക്കുന്ന കാറിന്റെ വരവെന്നും അദ്ദേഹം കമ്പനി ജീവനക്കാരുമായുള്ള സംവാദത്തില്‍ സൂചിപ്പിച്ചു. ബാറ്ററി സെല്‍, ബാറ്ററി നിര്‍മാണ മേഖലകളില്‍ കമ്പനി സ്വായത്തമാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളാവും ഈ കാറിന്റെ വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകെയന്നും മസ്ക് വെളിപ്പെടുത്തി. പുത്തന്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ ബാറ്ററിയുടെ വില പകുതിയോളമായി കുറയ്ക്കനാവുമെന്നാണു ടെസ്ലയുടെ പ്രതീക്ഷ. ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന ഈ വൈദ്യുത കാറിന്റെ നിര്‍മാണത്തിനു വേദിയാവുക ഷാങ്ഹായിലെ ഗിഗാ ഫാക്ടറിയാവും. വിവിധ ലോക വിപണികളിലേക്കു ചൈനയില്‍ നിന്ന് ഈ വൈദ്യുത ഹാച്ച്ബാക്ക് കയറ്റുമതി ചെയ്യാനാണു ടെസ്ലയുടെ പദ്ധതി.
Read Moreമിയ ഖലീഫയോടുള്ള ആരാധന പരിധിവിട്ട യുവാവ് ചെയ്തത് കണ്ട് മിയയുടെ വരെ കണ്ണുതള്ളി ! പഹയന് പണിപറ്റിച്ചല്ലോയെന്ന് മറ്റ് ആരാധകരും …
ലോകത്ത് ഇഷ്ടംപോലെ ആരാധകരുള്ള നടിയാണ് മിയ ഖലീഫ. ഇപ്പോള്‍ പോണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ വീഡിയോകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലാണ് കൂടുതലായും എത്താറുള്ളത്. 22 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ താരത്തിനുള്ളത്. തന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി താരം പങ്കെടുക്കാറുണ്ട്. അത സമയം മിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മിയയോടുള്ള ആരാധന മൂത്ത ഒരു യുവാവ് താരത്തിന്റെ ചിത്രം തന്റെ ശരീരത്ത് ടാറ്റു ചെയ്യുന്ന വീഡിയോയാണിത്. താരത്തിന്റെ മുഖം ആണ് ഈ യുവാവ് ടാറ്റു ചെയ്തിരിക്കുന്നത്. യുവാവിന്റെ കാലിലാണ് താരത്തിന്റെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ദൃശ്യം അവസാനം മിയ ഖലീഫയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റീല്‍സ് പങ്കുവെച്ച മിയ ഇത് അല്പം കടന്നുപോയെന്നാണ് സ്നേഹത്തോടെ പ്രതികരിച്ചത്. മിയ…
Read Moreസാമന്തയെ ചുംബിച്ചാല്‍ കുടുംബകലഹം ! ലിപ് ലോക് രംഗത്തിന് വിസമ്മതിച്ച് രാം ചരണ്‍; ആ സംഭവത്തെക്കുറിച്ച് സംവിധായകന് പറയുന്നതിങ്ങനെ…
ചുംബനരംഗങ്ങളും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും പല സിനിമയുടെയും കഥാഗതിയ്ക്ക് അനിവാര്യമാണ്. സിനിമയുടെ പ്രൊമോഷനും അത്തരം രംഗങ്ങള്‍ സഹായകമാവാറുണ്ട്. എന്നാല്‍ ചില നടീനടന്മാര് അത്തരം രംഗങ്ങള്‍ക്ക് തയ്യാറാവാറില്ല. തെലുങ്കില്‍ നടന് രാം ചരണിന് ഇത്തരം റോളുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉള്ളതിനെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സൂപ്പര്‍താരം ചിരഞ്ജീവിയുടെ മകനാണ് രാംചരണ്‍. രണ്ട് വര്‍ഷം മുന്‍പ് രാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ സുകുമാര്‍ ഒരുക്കിയ രംഗസ്ഥലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ് ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന് ആ രംഗത്തെ കുറിച്ച്…
Read Moreഫോട്ടോ വൈറലായി, തൃഷയ്ക്ക് കുരുക്ക്..! നടി ആരാധനാലയത്തില്‍ മര്യാദ ലംഘിച്ച് നടന്നുവെന്നതാണ് വിവാദം
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതി. നടി ആരാധനാലയത്തില്‍ മര്യാദ ലംഘിച്ച് നടന്നുവെന്നതാണ് വിവാദം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്വന് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കേസിന് ആസ്പദമായ സംഭവം. മണിരത്നത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ നായികയ്ക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്. വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്. ഐശ്വര്യറായ് ആണ് സിനിമയിലെ മറ്റൊരു നായിക. ചരിത്ര സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് സിനിമയാകുന്നത്. ഹൈദരാബാദിലും മധ്യപ്രദേശിലെ ഇന്‍ഡോറിലുമാണ് പ്രധാന ലൊക്കേഷൻ. ഇന്‍ഡോറില്‍ വച്ച് നടന്ന ഷൂട്ടിംഗിലെ ഒരു ഫോട്ടോ വൈറലായതോടെയാണ് നടി തൃഷക്കെതിരേ ആരോപണം ഉയര്‍ന്നത്. സിനിമാ ചിത്രീകരണത്തിനിടെ അമ്പലത്തില്‍ ചെരുപ്പ് ധരിച്ച് നടന്നു എന്നാണ് തൃഷക്കെതിരായ ആരോപണം. നടി ചെരുപ്പ് ധരിച്ച ു ക്ഷേത്രത്തില്‍ നടക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.…
Read Moreഈ വസ്ത്രം കൊള്ളാലോ, വൈറലായല്ലോ, കാറ്റിനു താങ്ക്സ് ! ഒന്നു ബൈക്കില്‍ കയറിയതാ… പിന്നെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
ടെക്സസിലെ ഡാളസില്‍ നിന്നുള്ള മാഡി ജുവല്‍ മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയതായിരുന്നു. ഭര്‍ത്താവിനൊപ്പം ആഘോഷിക്കാന്‍ പോകുവല്ലേ.. കുറെ പുതിയ വസ്ത്രങ്ങളൊക്കെ വാങ്ങി. അതൊക്കെയുമായിട്ടായിരുന്നു മാലിദ്വീപിലെത്തിയത്. ഒന്നു ബൈക്കില്‍ കയറിയതാ മാലിദ്വീപില്‍ മധുവിധു ആഘോഷിച്ച് നടക്കുന്നതിനിടയില്‍ മാഡി ജുവല്‍ സൈക്കിളിലൊന്നു കറങ്ങിയേക്കാം എന്നുകരുതി. ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു അവള് ധരിച്ചിരുന്നത്. ഷര്‍ട്ടും പാന്റ്സും അടങ്ങിയ ലളിതമായ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. മധുവിധു ആഘോഷിക്കുമ്പോള്‍ ചിത്രങ്ങള്‍ എടുക്കാതിരിക്കില്ല സൈക്കിളിലൊന്നു കറങ്ങുന്നതിനു മുമ്പ് ഫോട്ടോ എടുക്കാന്‍ മാഡി ആവശ്യപ്പെട്ടു. സൈക്കിളിൽ റൈഡ് ചെയ്യുമ്പോഴും ഫോട്ടോ എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അത് രക്ഷയായെന്നാണ് ജുവല്‍ ഇപ്പോള്‍ കരുതുന്നത്. ഇതു ഞാനാണോ സൈക്കിളില്‍ യാത്ര ചെയ്യന്ന തന്റെ ഫോട്ടോ കണ്ടതും മാഡി അദ്ഭുതപ്പെട്ടു. കാരണം ആ ചിത്രം കണ്ടാല്‍ സൈക്കിളിലുള്ളത് മാഡിയാണെന്നു പറയുകയേയില്ല. കാരണം തടിച്ച ഒരാള്‍ സൈക്കിൾ ഓടിക്കുന്നതുപോലയെ തോന്നു. താന്‍ ഞെട്ടിയതുപോലെ മറ്റുള്ളവരും ഞെട്ടട്ടെ…
Read Moreഭയാനകം, പാവകളുടെ ശവപ്പറന്പ് ! ആകെ ഒരുതരം ഭയാനകത നിറഞ്ഞതാണ് ഇവിടെയുള്ള കാഴ്ചകൾ; പാവകൾ വന്ന വഴി…
മെക്സിക്കോ നഗരത്തിനു തെക്ക് മാറിയാണ് ലാ ഇസ്ലാ ഡെ ലാസ് മുനെകാസ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത്. പാവകളുടെ ദ്വീപ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ദ്വീപിൽ ആയിരക്കണക്കിന് തൂക്കിയിട്ട, അഴുകിയ, ശിരച്ഛേദം ചെയ്ത പാവകളെ കാണാം. അവിടെ ഉപേക്ഷിച്ച പാവകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പാവകളെ തട്ടിയിട്ടു നടക്കാൻ മേലെന്നു നാട്ടുഭാഷയിൽ പറയാം. ഭയാനകം ആകെ ഒരുതരം ഭയാനകത നിറഞ്ഞതാണ് ഇവിടെയുള്ള കാഴ്ചകൾ. മഴയും വെയിലുമേറ്റു നിറം നഷ്ടപ്പെട്ട, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നു തൂങ്ങിക്കിടക്കുന്ന പാവകളാണ് എങ്ങും. ചിലത് വലുതാണെങ്കില്‍ ചിലത് ചെറുത്. ചിലത് ചോര നിറത്തിലുള്ളതാണെങ്കില്‍ മറ്റു ചിലത് ചെതുമ്പലു പിടിച്ചതാണ്. ചില പാവകള്‍ മരങ്ങളില്‍ തലമുടിയിഴകളില്‍ തൂങ്ങിക്കിടക്കുകയായിരിക്കും. ചില പാവകളുടെ കണ്ണുകളില്‍നിന്നും മൂക്കുകളില്നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നുണ്ടാകും. ചിലതിനു കോമ്പല്ലുകളായിരിക്കും. വല്ലാതെ ഭയപ്പെടുത്തുന്നതാണ് ഇവയോരോന്നും. പാവകൾ വന്ന വഴി…
Read More