സ്ത്രീകള്‍ക്കു മാത്രം പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു കാട്, പ്രവേശനമാവട്ടെ പൂര്‍ണ നഗ്നയായും. കേട്ടിട്ട് കഥയെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ ഇന്തോനേഷ്യയിലെ പപ്പുവയിലാണ് ഇങ്ങനെയൊരു കാടുള്ളത്. കണ്ടല്‍ വനമാണിത്.എട്ടേക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ കണ്ടല്‍ കാടുകളില്‍ പുരുഷന്മാര്ക്ക് ഒരു രീതിയിലും പ്രവേശനമില്ലെന്നതാണ് പ്രത്യേകത. സ്ത്രീകള്‍ക്ക് ഈ വനത്തില്‍ കഴിയുന്നതിനും പ്രത്യേക നിയമങ്ങള്‍ ഉണ്ട്. ഈ വനത്തില്‍ താമസിയ്ക്കാന്‍ എത്തുന്ന സ്ത്രീകള്‍ പൂര്‍ണനഗ്നരായിരിക്കണം. അതുകൊണ്ടു തന്നെയാണ് പുരുഷന്മാര്ക്ക് ഇവിടേക്ക് പ്രവേശന വിലക്കുള്ളത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ പാടിയും ആടിയും കളിച്ചും സന്തോഷത്തോടെ ഇവിടെ കഴിയാം. കാട്ടില്‍ കഴിയുന്ന സ്ത്രീകള്‍ പാട്ട് പാടണം. വനത്തിനുള്ളില്‍ പ്രവേശിക്കുന്ന പുരുഷന്മാര്ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ പാട്ട്. സ്ത്രീകള്‍ പാടുകയും ഒപ്പം ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇനി സ്ത്രീകളുടെ ഇവിടുത്തെ ജീവിതം കാണാനായോ അനധികൃതമായോ ഈ വനത്തിലേക്ക് പുരുഷന്മാര് പ്രവേശിച്ചാല്‍ കടുത്ത…
Read MoreCategory: Today’S Special
തെറിവിളികളുടെ അഭിഷേകമാണ് ! ഒരു പെണ്കുട്ടിയാണെന്നു പരിഗണന പോലും നല്‍കുന്നില്ല; ഫോട്ടോഷൂട്ട് വിവാദത്തില്‍പ്പെട്ട നിമിഷ പറയുന്നത്…
പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തി പുലിവാലു പിടിച്ച നടിയും മോഡലുമായ നിമിഷയ്ക്കെതിരേ വ്യാപകമായ ചീത്തവിളിയാണ് നടക്കുന്നത്. താരത്തിനെതിരേ പോലീസ് കേസ് വരെ രജിസ്റ്റര്‍ ചെയ്തു. ചിത്രങ്ങള്‍ ഓണത്തിനു മുമ്പ് പകര്‍ത്തിയതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും തനിക്ക് നേരെ തെറിവിളികളും ഭീഷണികള്‍ തുടരുകയാണെന്ന് നിമിഷ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര് വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഇതോടെയാണ് ആക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയത്. വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്. തിരുവല്ല…
Read Moreകിടപ്പുമുറിയിൽ നിന്ന് നിലവിളി; നാണത്തോടെ കാര്യം വെളിപ്പെടുത്തി യുവതി! രാത്രി പത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം…
ഒരു യുവതിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് അയൽക്കാർ പോലീസിനെ വിളിക്കുന്നത്. രാത്രി പത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പോലീസ് ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ യുവതിയുടെ വീട്ടില്‍ എത്തി സംഭവം അന്വേഷിച്ചതോടെയാണ് സത്യം പുറത്തായത്. മുറിയില്‍ ഒരു ചിലന്തിയെ കണ്ടതിനെ തുടർന്നാണത്രേ നിലവിളിച്ചത്. സ്കോട്ട്ലന്‍ഡിലെ ലിവിംഗ്സ്റ്റണില്‍ നിന്നുള്ള ഹോളി ഹണ്ടര്‍ എന്ന യുവതിയാണ് കഥയിലെ നായിക. രാത്രിയില്‍ ബെഡ് റൂം വൃത്തിയാക്കി കിടക്കാന്‍ ഒരുങ്ങുമ്പോഴാണ് കട്ടിലിനടിയില്‍ ഒരു ചിലന്തിയെ കണ്ടത്. ഇതോടെയാണ് യുവതി നിലവിളിച്ചത്. പോലീസും ആളുകളും ഹോളിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കരഞ്ഞുകൊണ്ട്, നാണത്തോടെ ചിലന്തിയാണ് വില്ലനെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ പോലീസുകാര്‍ തന്നെ എട്ടുകാലിയെ പിടികൂടി. കൈപ്പത്തിയുടെ വലുപ്പമുള്ള ചിലന്തിയായിരുന്നു അത്. ഞാന്‍ അതിനെ പുസ്തകങ്ങള്‍ കൊണ്ട് തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍, അത് എന്റെ നേരെ ഓടി വന്നു. ഇതോടെ ഭയന്ന് നിലവിളിച്ച് ഓടുകയായിരുന്നു.- ഹോളി പറഞ്ഞു.
Read Moreമഷൂറയ്ക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നു ! ഞാനല്ലാതെ മറ്റാരുടെ കൂടെയും അഭിനയിക്കില്ലെന്ന് അവള് വാശിപിടിച്ചു; തുറന്നു പറച്ചിലുമായി ബഷീര്‍ ബഷി…
ബിഗ്ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡലും വ്ളോഗറുമൊക്കെയാണെങ്കിലും രണ്ടു ഭാര്യമാരുണ്ടെന്നതാണ് ബഷീര്‍ ബഷിയെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം. കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട്. ഭാര്യമാരായ മഷൂറ ബഷീറും സുഹാന ബഷീറും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഭാര്യമാര്‍ക്കൊപ്പമായി ലൈവ് വീഡിയോയുമായും ബഷീര്‍ ബഷി എത്തിയിരുന്നു. പ്രിയപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എല്ലാവരും. ഡെയ്ലി വ്ളോഗ് ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാദിവസവും വ്ളോഗ് ചെയ്തില്ലെങ്കില്‍ സമാധാനമില്ലെന്ന അവസ്ഥയാണ്. യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ഉറക്കം വരില്ലെന്ന അവസ്ഥയാണ്. അടുത്തിടെയാണ് ബിബി ഗാര്‍ഡന്റെ വെബ്സൈറ്റ് ലോഞ്ച് നടത്തിയത്. നല്ല റീച്ചുണ്ട്. ആളുകളുടെ ഓര്‍ഡര്‍ അനുസരിച്ച് പെട്ടെന്ന് തന്നെ ചെടികള്‍ എത്തിച്ചുകൊടുക്കുന്നുണ്ട്. ഡെയ്ലി വ്ളോഗ് ചെയ്യാത്തത് കൊണ്ടാണ് ലൈവ് വീഡിയോയുമായെത്തിയതെന്നായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്. ഇംഗ്ലീഷില്‍ സംസാരിക്കാതെ മലയാളത്തില്‍ മാത്രമായി സംസാരിക്കാമെന്നായിരുന്നു മഷൂറ ആദ്യം പറഞ്ഞത്.…
Read Moreഡ്രൈവറുടെ ഭാര്യ പ്രസവത്തോടെ മരിച്ചു ! അയാളുടെ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ നോക്കി സ്പോണ്‍സറായ സൗദി പൗരന്; ആ അപൂര്‍വ ബന്ധത്തിന്റെ കഥയിങ്ങനെ…
പ്രസവത്തോടെ അമ്മ മരിച്ച പിഞ്ചു കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തി സൗദി പൗരന്.ഹൗസ് ഡ്രൈവറുടെ കുഞ്ഞിനെയാണ് സ്വന്തം മകളെ പോലെ സൗദി പൗരന് സംരക്ഷിക്കുന്നത്. അമ്മ മരിക്കുമ്പോള്‍ റഹ്മയ്ക്ക് പ്രായം ഒരാഴ്ച്ച മാത്രമാണ്. ഭാര്യയെ നഷ്ടപ്പെട്ട വേദനയോടൊപ്പം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ വിഷമിച്ച ഹസന് ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശിക്കാണ് സ്പോണ്സര് സഹായ ഹസ്തം നീട്ടിയത്. സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ ആയിദ് അല്‍ ശമ്മാരിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹസന് ആബിദീന്‍. മൂന്നു വര്‍ഷം മുമ്പാണ് ഹസന് വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടുപേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗര്‍ഭിണിയാകുകയും അല്‍ ജൗഫ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു…
Read Moreപ്രസവം നിര്‍ത്തി മൂന്നു മാസത്തിനു ശേഷം വീണ്ടും ഗര്‍ഭിണിയായി ! ഡോക്ടര്‍ക്കും ആശുപത്രിയ്ക്കും എതിരേ പരാതിയുമായി യുവതി…
പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മൂന്നു മാസത്തിനു ശേഷം വീണ്ടും ഗര്‍ഭിണിയായതായി പരാതി. ഒഡീഷയിലെ ജജ്പൂരിലാണ് സംഭവം. ജജ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് 31കാരിയായ യുവതിക്ക് പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്ന് യുവതി ഗര്‍ഭിണിയായതോടെ ബോധ്യപ്പെട്ടു. സംഭവത്തില്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജജ്പൂരിലെ മാര്‍ക്കണ്ഡപൂര്‍ ഗ്രാമത്തിലെ റിന ജന എന്ന സ്ത്രീയാണ് പ്രസവം സ്ഥിരമായി നിര്‍ത്തുന്നതിനുള്ള ട്യൂബെക്ടോമിക്ക് വിധേയയായത്. മാര്‍ച്ചിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്ര ക്രിയക്കു ശേഷം മൂന്നു മാസം കൃത്യമായി ആര്‍ത്തവം ഉണ്ടായിരുന്നതായും യുവതി വ്യക്തമാക്കി. എന്നാല്‍ പിന്നീട് മൂന്നുമാസമായി ആര്‍ത്തവം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. സംഭവത്തെ കുറിച്ച് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി പറയുന്നത് ഇങ്ങനെ: ‘രണ്ടുമാസമായി ആര്‍ത്തവം ഉണ്ടായിരുന്നില്ല. എന്തോ അസ്വാഭാവികത തോന്നി.…
Read Moreഒരേ യുവാവിനെ പ്രണയിച്ച് രണ്ടു യുവതികള്‍ ! ആരെ വിവാഹം കഴിക്കണമെന്ന് ടോസിട്ട് പഞ്ചായത്ത്; ഒടുവില്‍ സംഭവിച്ചതോ…
രണ്ടു പേര്‍ക്ക് ഒരേ ആളിനോടു പ്രണയം തോന്നുന്നത് അത്ര അപൂര്‍വമായ കാര്യമല്ല. ഇവിടെ രണ്ടു യുവതികളുടെ പ്രേമഭാജനമായിത്തീര്ന്ന ഒരു യുവാവാണ് വെട്ടിലായത്. രണ്ട് പേര്‍ക്കും കാമുകനെ പിരിയാന്‍ കഴിയില്ലെന്നായി. ഒടുവില്‍ ആരെ വരിക്കണം എന്ന് തീരുമാനിച്ചത് ടോസിട്ട്. കര്‍ണാടകത്തിലാണ് സംഭവം. ടോസിട്ട് വിവാഹം നടത്തിയതും പഞ്ചായത്തിന്റെ കാര്‍മികത്വത്തില്‍. 27 കാരനായ യുവാവിനെ രണ്ട് പെണ്‍കുട്ടികള്‍ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താന്‍ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. കര്‍ണ്ണാടകയിലെ ഹാസന് ജില്ലയിലെ സക്ലേഷ്പൂരിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് സകലേഷ്പൂരിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 27കാരനായ യുവാവ് അയല്‍ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടക്കിടെ ഇരുവരും ആരും അറിയാതെ സമാഗമിക്കുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തില്‍ നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചു. ആരും അറിയാതെയുള്ള യാത്രകള്‍ ഇയാള്‍ ഇവിടെയും…
Read Moreഒമ്പതാം വയസില്‍ അണഞ്ഞുപോയേക്കാമായിരുന്ന ജീവനുകൾ”ഞങ്ങളുടെ ജീവിതത്തിൽ മമ്മൂട്ടിയാണ് നായകൻ’; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ജിക്സനും നിക്സനും പറയുന്നു
ഷാജിമോന്‍ ജോസഫ്കൊച്ചി: ആദ്യം ജീവന്, പിന്നെ ജീവിതം… രണ്ടും വീണ്ടുകിട്ടിയതിനു പിന്നില്‍ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയോടുള്ള കടപ്പാട് വിവരിക്കാന്‍ ഇരട്ടസഹോദരങ്ങളായ ജിക്സനും നിക്സനും വാക്കുകള്‍ പോര. ഹൃദ്രോഗത്താല്‍ ഒമ്പതാം വയസില്‍ അണഞ്ഞുപോയേക്കാമായിരുന്ന ജീവന് നിലനിര്‍ത്താന്‍ തുണയായതും പിന്നീട് ജീവിതം കരുപ്പിടിപ്പിക്കാന്‍ നിമിത്തമായതും ആ കരുതല്സ്പര്ശമാണെന്ന്, തുറന്നുപറയാന്‍ തെല്ലും മടിയുമില്ല കോതമംഗലം സ്വദേശികളായ ഈ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക്. നായകനായി ജീവിതത്തിലേക്ക്സിനിമയിലെ പഞ്ച് ഡയലോഗുകള്‍കൊണ്ട് ആരാധകരെ കോരിത്തരിപ്പിക്കുന്ന മമ്മൂക്ക മലയാളികള്‍ക്ക് നടനവിസ്മയവും മെഗാസ്റ്റാറുമൊക്കെയാവാം. എന്നാല്‍ കടുത്ത രോഗം വില്ലന്‍വേഷമണിഞ്ഞ ഞങ്ങളുടെ ജീവിതത്തില്‍ നായകനായി അവതരിച്ച ആ മഹാപ്രതിഭ, അതിനപ്പുറം ജീവകാരുണ്യത്തിന്റെ വേറിട്ട മുഖമാണ്. ഇന്ന് ഈ ലോകത്ത് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ആ വലിയ മനസിനോടാണെന്ന് ഒരേ സ്വരത്തില്‍ പറയുന്ന ഇവര്‍ മമ്മൂട്ടിയുടെ സപ്തതി ആഘോഷിക്കുന്ന ഈ ദിനത്തില്‍ ഹൃദയപൂര്‍വം പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. പിറന്നാള്‍ മാത്രമല്ല, മലയാളികള്‍ നെഞ്ചിലേറ്റുന്ന…
Read Moreചോക്ലേറ്റ് ചിക്കന്‍ ബിരിയാണിയും ഐസ്ക്രീം ദോശയുമൊക്കെ കഴിഞ്ഞ് അടുത്ത താരം ‘ദില്‍ക്കുഷ് ദോശ’ ! ഇതിപ്പോള്‍ ദോശയോ ദില്ക്കുഷോ എന്ന് അരിശത്തോടെ ദോശപ്രേമികള്‍…
ഈ സോഷ്യല്‍ മീഡിയ കാലത്ത് നിരവധി പുതിയ പുതിയ ഭക്ഷണങ്ങളാണ് കളത്തിലിറങ്ങുന്നത്. കേട്ടാല്‍ അയ്യേ… എന്നു വയ്ക്കുന്ന തരത്തിലുള്ളവയും ഇക്കൂട്ടത്തിലുണ്ട്. അലുവയും മത്തിക്കറിയും എന്നു പറഞ്ഞതുപോലെയുള്ളവയാണ് പലതും. ചോക്ലേറ്റ് ചിക്കന്‍ ബിരിയാണിയും ഐസ്ക്രീം ദോശയുമൊക്കെ കഴിഞ്ഞ് അടുത്ത ഐറ്റം എത്തിയിരിക്കുകയാണ്. ദില്‍ക്കുഷ് ദോശയെന്നാണ് പുതിയ ഐറ്റത്തിന്റെ പേര്. പേരുപോലെ തന്നെ അല്പം വെറൈറ്റിയാണ് ഈ ദില്‍കുഷ് ദോശ. പനീറും ചീസും കാബേജുമൊക്കെ ചേര്‍ത്താണ് ഈ ദോശ തയ്യാറാക്കുന്നത്. അതിലെന്താണിത്ര കൗതുകം എന്നു ചിന്തിച്ചാല്‍ തെറ്റി. തീര്‍ന്നില്ല തേങ്ങാ ചട്നിയും അണ്ടിപ്പരിപ്പും കാപ്സിക്കവുമൊക്കെ ഈ ദോശയിലെ ചേരുവകളാണെന്ന് കേള്‍ക്കുമ്പോഴാണ് അത്ഭുതം ഇരട്ടിക്കുക. ദീപക് പ്രഭു എന്നയാളാണ് ഈ വെറൈറ്റി ദോശയുടെ വീഡിയോ പങ്കുവച്ചത്. ദോശമാവ് പരത്തിയതിനുശേഷം ബട്ടര്‍ പുരട്ടുന്നു. ഇതിലേക്ക് സവോളയും പച്ചമുളകും കാബേജും തേങ്ങാ ചട്നിയും ചേര്‍ക്കുന്നു. ഇനി ഇതിലേക്ക് പനീര്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് അണ്ടിപ്പരിപ്പും ഉണക്ക…
Read Moreമമ്മൂട്ടിയെപ്പോലെയാകണം ബിഎംഡബ്ല്യൂ വണ്ടിയെടുക്കുകണം, ജയറാമും ദിലീപും സൂപ്പർതാരങ്ങൾ ആയപ്പോൾ അസൂയ തോന്നി; വിധിക്കപ്പെട്ട സിനിമാ ജീവതത്തെക്കുറിച്ച് ഗണേഷ് കുമാർ മനസ് തുറക്കുന്നു
മലയാളസിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് കെ.ബി. ഗണേഷ്കുമാർ. അക്കാലത്തിറങ്ങിയ മിക്ക സിനിമകളിലും സജീവസാന്നിധ്യമായിയുന്നു ഈ നടൻ. എന്നാൽ ജയറാം, ദിലീപ് എന്നിവരെ പോലെ സിനിമയിൽ കാര്യമായ വിജയം നേടാൻ ഈ താരത്തിന് സാധിച്ചില്ല. ഇടക്കാലത്ത് സിനിമയിൽ നിന്നു പൂർണമായും താരം വിട്ടുനിന്നിരുന്നു എന്ന തരത്തിലും അഭ്യുഹങ്ങൾ പറന്നു. എന്തുകൊണ്ടാണ് മികച്ച രീതിയിൽ സിനിമയിൽ നിൽക്കാൻ സാധിക്കാഞ്ഞതെന്ന് തുറന്നു പറയുകയാണ് താരം. കുറച്ച് വര്‍ഷം മുമ്പ് നല്കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ തുറന്നുപറച്ചില്‍. എനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് മാറിയെന്നും ഗണേഷ് പറഞ്ഞു. മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും ഗണേഷ് കുമാർ അഭിമുഖത്തിൽ വ്യക്തമാക്കി.എന്റെ ഒരു മുപ്പത് വയസ് വരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു.…
Read More