റെൻ ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ, അല്ല ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് നമ്മുടെ ചങ്ങായിനെ പ്രശസ്തനാക്കിയത്. ഇവിടെ നിന്ന് ഏതോ ഒരു വണ്ടിയും കെട്ടി ചുമന്നാണ് പോയത്. വണ്ടിക്ക് ഒരു പേരും ഇട്ടു. എന്തായാലും തുടക്കം പൊളിയായിരുന്നു കേട്ടോ… ബല്ല്യ വിവരം ഒന്നും കിട്ടുന്നില്ലെങ്കിലും വാചകമടി ഇത്തിരി കൂടുതലായിരുന്നു. ന്യൂ ജൻ ഭാഷ, അതുകൊണ്ട് കുട്ടിപ്പട്ടാളങ്ങൾ ആരാധകരായി കൂടി…പിന്നെ, ബണ്ടി ഭ്രാന്തും പറയുന്നുണ്ടെല്ലോ..അപ്പോൾ ന്യൂജൻ ആളുകൾക്കു പെരുത്ത ഇഷ്ടമാകും. ഗുലുമാലുകൾ ഇനിയാണ് ചങ്ങായിക്കു പറ്റിയ ഗുലുമാലുകൾ. ഒരുപാടുണ്ട്..തത്കാലം ഒന്നു പറയാം. ആഫ്രിക്കൻ യാത്ര കഴിഞ്ഞപ്പോൾ തന്റെ യൂട്യൂബ് ചാനലിനു നല്ല സബ്സ്ക്രൈബേഴ്സ് ഒക്കെയായി. വരുമാനമൊക്കെ വന്നു തുടങ്ങി. എന്തിനെക്കുറിച്ചും ആധികാരികമായി പറയാമെന്ന ധാരണയും വന്നു തുടങ്ങി. ഒറ്റ വാക്കിൽ പറഞ്ഞാൽ “തലക്കനം’. ഒന്നോ രണ്ടോ കല്യാണം ഒക്കെ കഴിച്ചപ്പോൾ ഒരു ഹണിമൂൺ പോകാൻ ചങ്ങായിക്കു തോന്നി. ഒരു ലക്ഷ്വറി ഹോട്ടലിൽത്തന്നെ പോയേക്കാം.…
Read MoreCategory: Today’S Special
ലോക ഫോട്ടോഗ്രഫി ദിനം;”സരിത മാഷി’ന്റെ ജീവിത സപര്യ സുവർണ ജൂബിലിയും കടന്ന് മുന്നോട്ട്
സെബി മാളിയേക്കൽഒരു ദേശത്തിന്റെ സ്പന്ദനങ്ങൾ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തു ചരിത്ര ശേഷിപ്പുകളാക്കി മാറ്റിയ “സരിത മാഷി’ന്റെ ജീവിത സപര്യ സുവർണ ജൂബിലിയും പിന്നിട്ടു മുന്നോട്ട്. സ്കൂൾകാലഘട്ടം മുതൽ ചിത്രകലയോടു ഭ്രമമുണ്ടായിരുന്ന പി.ആർ. ശങ്കരനാരായണൻ പത്താംതരം കഴിഞ്ഞ് ഡ്രോയിംഗിൽ കെജിടിഇ പാസായി. പഠിച്ച അതേ സ്കൂളിൽ ഡ്രോയിംഗ് മാഷായി ജോലി ചെയ്യുന്നതിനിടെയാണു ഫോട്ടോഗ്രഫിയോടുള്ള ആഗ്രഹം ജനിക്കുന്നത്. ആഗ്രഹം അഭിനിവേശമായി മാറിയപ്പോൾ മൂന്നുവർഷം നീണ്ട മാഷുദ്യോഗം വേണ്ടെന്നുവച്ച് ഫോട്ടോഗ്രഫിയിലേക്ക്.അഞ്ചര പതിറ്റാണ്ടു നീണ്ട കാമറാജീവിതത്തിലെ മധുരസ്മരണകൾ ഓർത്തെടുക്കുകയാണു ചേർപ്പുകാരുടെ സ്വന്തം സരിത മാഷ്. ചിത്രകലയെസ്നേഹിച്ച കാലംപെരിഞ്ചേരി പാറേമൽ രാമനെഴുത്തച്ഛന്റെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായ ശങ്കരൻ ചേർപ്പ് സിഎൻഎൻ സ്കൂളിൽ പഠിക്കാനെത്തിയതോടെയാണു ചിത്രകലയോടുള്ള ആഭിമുഖ്യം തുടങ്ങുന്നത്. ചേർപ്പിലെ ഏക മെഡിക്കൽ ഷോപ്പായ ആശാൻ മെഡിക്കൽ സ്റ്റോറിന്റെ ഉടമയായ ചെറിയച്ഛൻ പരമേശ്വരനാശാനൊപ്പമായിരുന്നു താമസം. ചെറിയച്ഛന്റെ ശിക്ഷണത്തിൽ വളരുന്നതിനിടയിൽ ചിത്രകല, ഖാദി എന്നിവയോട് അടുപ്പം കൂടി. പിന്നീടാണു അധ്യാപന…
Read More1989ലെ ഹിന്ദു-മുസ്ലിം കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ പ്രണയകഥ! സുനന്ദയുടെ മരണം ‘റയട്ടി’ലെ പ്രിസില്ലയ്ക്കു തുല്യം
ന്യൂഡൽഹി: ശശി തരൂരിന്റെ റയട്ട് എന്ന നോവലിലെ കഥാപാത്രമായ പ്രിസില്ല ഹാർട്ട് എന്ന നായികയുടെ ജീവിതവും മരണവുമായി ഒട്ടേറെ സാമ്യതകളുണ്ടായിരുന്നു സുനന്ദ പുഷ്കറിന്റെ മരണത്തിനും തുടർന്നുള്ള വിവാദങ്ങൾക്കും. 1989ലെ ഹിന്ദു-മുസ്ലിം കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ പ്രണയകഥയാണ് 2001ൽ പ്രസിദ്ധീകരിച്ച റയട്ട് (കലാപം) എന്ന നോവൽ. പ്രിസില്ല ഹാർട്ട് എന്ന ഇരുപത്തിനാലുകാരിയായ അമേരിക്കൻ വിദ്യാർഥിനിയുടെ മരണം ഉയർത്തുന്ന ദുരൂഹതകളാണു നോവലിന്റെ പ്രമേയം. ഉത്തരേന്ത്യൻ വനിതകൾക്കിടയിൽ സന്നദ്ധ പ്രവർത്തനത്തിന് എത്തിയ പ്രിസില്ല കലാപത്തിനിടയിൽ ദുരൂഹമായി കൊല്ലപ്പെടുന്നു. മരണത്തിനു പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാനും കൊലയാളിയെ കണ്ടെത്താനും പ്രിസില്ലയുടെ പിതാവ് നടത്തുന്ന ശ്രമങ്ങളിലൂടെ നോവൽ വികസിക്കുന്നു. ഒരു ഡസൻ കഥാപാത്രങ്ങൾ മാത്രമുള്ള ഈ നോവലിൽ സുന്ദരനായ ജില്ലാ കളക്ടർ ലക്ഷ്മണ്, അയാളോടു നീരസമുള്ള ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. പ്രിസില്ല ഒരു കലാപത്തിൽ കൊല്ലപ്പെട്ടു എന്ന ന്യൂയോർക്ക്…
Read Moreബംഗളൂരുവില്‍ നിന്ന് ഓണ്‍ റോഡ് വരുമ്പോള്‍ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു, അവര്‍ ഷമീര്‍ സാര്‍ എന്നാണ് വിളിച്ചത്..! വിജയ് ബാബു പറയുന്നു…
ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബംഗളൂരുവില്‍ നിന്ന് ഓണ്‍ റോഡ് വരുമ്പോള്‍ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞാന്‍ മാസ്ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സാര്‍ എന്നാണ് വിളിച്ചത്. ഷമീര്‍ സര് എവിടെ പോകുന്നു എന്നാണ് ചോദിച്ചത്. അപ്പോ അങ്ങനെ അവര്‍ നമ്മളെ തിരിച്ചറിയുന്നു എന്നതില്‍ സന്തോഷം തോന്നി. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രത്തിന്റെ പേരില്‍ അവര്‍ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് വിജയ് ബാബു എന്ന വ്യക്തിയെ അറിയില്ല. അവര്‍ക്ക് ഞാന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണ്. -വിജയ് ബാബു
Read Moreഎന്റെ ഗര്‍ഭകാലത്ത് പോലും ഒന്നും ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല..! ആളുകള്‍ എന്നെക്കുറിച്ച് എന്തു കരുതുമെന്ന ചിന്ത വന്നു; കരീന കപൂർ പറയുന്നു…
എനിക്ക് അമ്മയാകാന്‍ ആദ്യം ഇഷ്ടമായിരുന്നു. ഒപ്പം തന്നെ എനിക്ക് സിനിമ അഭിനയവും ഇഷ്ടമാണ്. എന്റെ ഗര്‍ഭകാലത്ത് പോലും ഒന്നും ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സത്യത്തില്‍ വിവാഹിതയായ ശേഷം ഒരു കുടുംബം എന്ന തീരുമാനത്തെ കുറിച്ച് ഞാന്‍ കഠിനമായി ചിന്തിച്ചു. എന്നാല്‍ ആളുകള്‍ എന്നെക്കുറിച്ച് എന്തു കരുതുമെന്ന ചിന്ത വന്നു. ആ സമയത്ത് എനിക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞത് സെയ്ഫാണ്. ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറ പണിയാന്‍ ഞാനും അവനും കഠിനാധ്വാനം ചെയ്തു. എപ്പോഴും അത് നിലനിൽക്കുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. മാതാപിതാക്കള്‍ കാരണം തൈമൂറിനെ പോലെ ആത്മവിശ്വാസ മുളളവനായിരിക്കും ജഹാംഗീറും. -കരീന കപൂർ
Read Moreജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം! പത്ത് രാത്രി റസോര്‍ട്ടില്‍ താമസിക്കാനും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിനുമടക്കമുള്ള ചെലവ്….
ഇയാന്‍ ഫ്ളെമിംഗ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഏറ്റവും ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ജെയിംസ് ബോണ്ട് ആരാധകര്‍ക്കായി സ്വപ്നതുല്യമായ ഒരു അവസരം മുന്നോട്ടുവെച്ചിരിക്കുകയാണ് വിംഗ്ഡ് ബൂട്സ് എന്ന വെബ്സൈറ്റ്. ജെയിംസ് ബോണ്ടിന് ഇയാന്‍ ഫ്ളെമിംഗ് ജീവന് കൊടുത്ത റിസോര്‍ട്ടില്‍ താമസിക്കാനുള്ള സുവര്‍ണാവസരമാണ് ജെയിംസ് ബോണ്ട് ആരാധകർക്കു കൈവരുന്നത്. ഗോള്‍ഡന്‍ ഐ ജമൈക്കയിലുള്ള ഈ റിസോട്ടിന്റെ പേരാണ് ഗോള്‍ഡന്‍ ഐ. ഇവിടെവച്ചാണ് ഇയാന്‍ ഫ്ളെമിംഗ് 14 ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെയും സൃഷ്ടിച്ചത്. ജെയിംസ് ബോണ്ടിന്റെയും ഇയാന്‍ ഫ്ളെമിംഗിന്റെയും ആരാധകര്‍ക്ക് ഗോള്‍ഡന്‍ ഐയില്‍ താമസിക്കാം. താമസിക്കാനാഗ്രഹിക്കു ന്നവര്‍ക്കു വിംഗ്ഡ് ബൂട്സ് എന്ന വെബ്സൈറ്റ് വഴി റിസോര്‍ട്ട് ബുക്ക് ചെയ്യാം. പത്ത് അതിഥികള്‍ക്ക് താമസിക്കാം റിസോര്‍ട്ടിലെ മൂന്നു മുറികളിലായി പത്ത് അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. ഒരു മാസ്റ്റര്‍ ബെഡ് റൂം, ക്യൂന്‍ സൈസ് ബെഡ് റൂം, ഇരട്ടക്കിടക്കയുള്ള ഒരു മുറി എന്നിങ്ങനെയാണ്…
Read Moreലൈവിൽ ‘പാളിയ’ ഹീറോയിസം! വനവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ഇഷ്ടന്റെ ഭീഷണി; മൂത്തുപോയ ആവേശം….
റെൻ സർക്കാരിന്റെ ഒരു നഷ്ടസംരഭത്തിൽ നിന്നാണ് ഇഷ്ടൻ തന്റെ ബ്ലോഗെഴുത്ത് തുടങ്ങിയത്. തുടക്കത്തിൽ എഴുത്ത് ഒക്കെ പൊളിയായിരുന്നു. പിന്നെ, മെല്ലെ യൂട്യൂബിലേക്ക് കടന്നു. തുടക്കകാലഘട്ടം ആയതിനാൽ വളരെ വേഗത്തിൽ നല്ല റീച്ച് കിട്ടിയിരുന്നു. ഇപ്പോൾ തന്നെ ലക്ഷണക്കിന് ആരാധകരെ കിട്ടുകയും ചെയ്തു. അവതരണ ശൈലിയിൽ ആരെയും ആകർഷിക്കുന്നതു കൊണ്ട് ഇഷ്ടന്റെ ചാനലിനു ഭക്തരും കൂടി. യൂട്യൂബ് ഭാഷയിൽ പറഞ്ഞാൽ സബ് സ്ക്രൈബേഴ്സ്. മൂത്തുപോയ ആവേശം ആയിരത്തിൽനിന്നു ലക്ഷങ്ങളിലേക്കു കാണുന്നവരുടെ എണ്ണം കൂടിയപ്പോൾ ചില ഉഡായിപ്പ് വേലകൾ ഒക്കെ എടുത്തു തുടങ്ങി. വാഹനം മോഡിഫൈ ചെയ്യുകയും ഗതാഗത നിയമങ്ങൾ ലംഘിക്കുകയും ചെയ്തിട്ട് എംവിഡിമാരെ തെറി പറയുന്ന സാധാരണ വ്ലോഗർമാരെപോലെയല്ലായിരുന്നു ഇഷ്ടൻ. വനവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ഇഷ്ടന്റെ ഭീഷണി. അങ്ങനെ, ഒരിക്കൽ കാടിന്റെ അടുത്തുള്ള റിസോർട്ടിൽ താമസിക്കുന്നതിനിടെ അനുമതിയില്ലാതെ വനത്തിനുള്ളിൽ പ്രവേശിക്കുകയും വനത്തിനുള്ളിൽ ഷൂട്ടിംഗ് നടത്തുകയും ചെയ്തു. എന്തു ചെയ്യാം…
Read Moreഅമ്യൂസ്മെന്റ് പാര്‍ക്കിലും ജിമ്മിലും വിസ്മയത്തോടെ താലിബാൻ ഭീകരർ; ഇവരുടെ കൈയിൽ എകെ 47 ഉൾപ്പെടെയുള്ള തോക്കുകളും; വീഡിയോ വൈറൽ
താലിബാന് ഭീകരർ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളില്‍ സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. റോയ്റ്റേഴ്സിന്റെ മാധ്യമ പ്രവര്ത്തകന് ഹമീദ് ഷലീസിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താലിബാന് ഭീകരർ ഇലക്ട്രിക് കാറുകളിലെ റൈഡ് ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എകെ 47 ഉൾപ്പെടെയുള്ള തോക്കുകളും ഇവരുടെ കൈയിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ ചെറിയ കുതിരകളില്‍ റൈഡ് ആസ്വദിക്കുന്ന താലിബാന് ഭീകരരെയും കാണാം. ഇവരുടെയും കൈയിൽ തോക്കുകളുണ്ട്. ഇതു കൂടാതെ ട്രംപോലിനിൽ മുകളിലേക്കു താഴേക്കും കുട്ടികളെ പോലെ ചാടുന്നതും തവളച്ചാട്ടം ചാടുന്നതുമെല്ലാം മറ്റൊരു വീഡിയോയിലുണ്ട്. മറ്റൊരു വീഡിയോയിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ താലിബാൻ, അവിടത്തെ ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്ന ദൃശ്യങ്ങളുമുണ്ട്.
Read Moreലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ…! ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച പുതിയ ഓണപ്പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ (വീഡിയോ കാണാം)
ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച പുതിയ ഓണപ്പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കറുത്ത വസ്ത്രം ധരിച്ചാണ് ബോബി ഗാനത്തിനനുസരിച്ച് ചുവടുവച്ചിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിനു സമാനമായ നൃത്തച്ചുവടുകളും ആയോധന മുറകളും ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വില് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോർജ് നിർമ്മിച്ച് പ്രമോദ് പപ്പന് കൂട്ട്കെട്ട് ആണ് ‘ഓണക്കാലം ഓമനക്കാലം എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. “ഡാൻസ് മാസ്റ്റർ വിക്രം’ ത്തിനോടാണ് ചിലർ ബോബി ചെമ്മണ്ണൂരിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ എന്നാണ് ചിലരുടെ കമന്റ്. കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് ബ്രാൻഡ് മാറിയതാണെന്ന് തോന്നുന്നുവെന്നാണ് ചില കമന്റ്.
Read Moreഅച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്..! കുടുംബത്തെക്കുറിച്ച് ആദ്യമായി സംസാരിച്ച് തെന്നിന്ത്യൻ നടി നയൻതാര
കുടുംബത്തെക്കുറിച്ച് ആദ്യമായി സംസാരിച്ച് തെന്നിന്ത്യൻ നടി നയൻതാര. അച്ഛന്റെ അസുഖത്തെപ്പറ്റിയായിരുന്ന നയൻതാരയുടെ പ്രതികരണം. വിജയ് ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു നയന്‍താരയുമായുള്ള അഭിമുഖം. ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ മറ്റാർക്കും സാധിക്കില്ല. അച്ഛന്റെ അസുഖം മാറി, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്.’ നയന്‍താര പറഞ്ഞു. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാന്‍ ഏതു സിനിമ ചെയ്യുന്നു എന്ന് പോലും അവര്‍ക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഇത്രേയുള്ളൂ അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.’ -നയൻതാര പറഞ്ഞു. കഴിഞ്ഞ മാസം വിഘ്നേശും…
Read More