പുല്ലാട്: കോവിഡ് മഹാമാരിയുടെ കാലത്തും ശ്രീലക്ഷ്മി സ്വയം സഹായ സംഘത്തിന്റെ ഓണവിഭവങ്ങള്‍ വാങ്ങാന്‍ തിരക്കേറുന്നു. പുല്ലാട് 292-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള സ്വയംസഹായസംഘം കഴിഞ്ഞ എട്ടുവര്‍ഷമായി പരമ്പരാഗത രീതിയില്‍ ഓണവിഭവങ്ങള്‍ തയാറാക്കുന്നുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണയില്‍ നാടന്‍ ഏത്തക്കുല ഉപയോഗിച്ച് ഉപ്പേരിയും ശര്ക്കരപുരട്ടിയും കളിയടക്കയും ഇതിനോടൊപ്പം നാട്ടറിവുകളുടെ അടിസ്ഥാനത്തില്‍ വിവിധതരം അച്ചാറുകളുമാണ് പ്രിയം. പ്രശസ്തമായ ‘പുല്ലാടന്‍ കപ്പ’ ഉപയോഗിച്ചുള്ള ഉപ്പേരി തയാറാക്കുന്നത് പ്രത്യേക രീതിയിലാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ ഏറെയാണ്. വിദേശ മലയാളികളും ഇതരജില്ലകളില്‍ നിന്നുള്ളവരും സ്ഥിരമായി ഓണവിഭവങ്ങള്‍ വാങ്ങാനെത്തുണ്ട്. ശ്രീലക്ഷ്മി സ്വയംസഹായ സംഘം പ്രസിഡന്റ് ഓമന എസ്. നായര്‍, സെക്രട്ടറി പ്രീത മനോജ്, അംഗങ്ങളായ ആര്. ജയ, അമ്പിളി, രമ, കമലമ്മ എന്നിവരടങ്ങിയ ആറംഗ സംഘമാണ് വിഭവങ്ങള്‍ തയാറാക്കുന്നത്. സംഘാംഗവും പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിലെ അധ്യാപികയുമായ ആര്. ജയയുടെ കുളത്തുങ്കല്‍ ജംഗ്ഷനു സമീപത്തുള്ള ഗൗരീശങ്കരം വീട്ടിലാണ് ഓണ…
Read MoreCategory: Today’S Special
ഞാന്‍ ഇത്രയുമല്ലേ എടുത്തുള്ളൂ! വിനോദയാത്രയ്ക്ക് പോകാൻ തയാറാക്കി വെച്ച ബാഗ് കണ്ട് പൊട്ടിത്തെറിച്ച് ഭർത്താവ്; കാരണം അത്ര ചെറുതല്ല…
കുടുംബത്തോടൊപ്പം ഒരു വിനോദയാത്രയൊക്കെ പോകാനാഗ്രഹിക്കാത്തവര് കുറവായിരിക്കുമല്ലെ. എന്നാല്‍, കുടുംബത്തോടൊപ്പം ഒരു യാത്ര പോകാന്‍ തയാറെടുക്കുമ്പോഴെ പലർക്കും ടെൻഷനാണ്. പ്രത്യേകിച്ച് അമ്മമാര്‍ക്ക്. അത്തരമൊരു അമ്മ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുകെ സ്വദേശിനിയായ ഈ അമ്മ പാക്ക് ചെയ്തിരിക്കുന്ന ബാഗ് കണ്ടു ഭര്‍ത്താവ് പോലും വയലന്റായി. ടെന്‍ഷന്‍, ടെന്ഷന്കുഞ്ഞുങ്ങള് കൂടയുള്ളപ്പോഴാണ് പാക്കിംഗിന്റെ ടെന്‍ഷന്‍ അധികവും. ഓരോ കുഞ്ഞിനും ആവശ്യമായതൊക്കെ എടുത്തോ. മാറി ധരിക്കാന്‍ വേറെ ഉടുപ്പു വേണ്ടേ? വസ്ത്രത്തില്‍ ഐസ്ക്രീം വീണാലോ ഇങ്ങനെ പോകും അമ്മമാരുടെ ചിന്തകളും ആകുലതകളും. അത്തരം ചിന്തകള്‍ കൊണ്ടാണ് ഈ അമ്മയും ആറു ദിവസത്തേക്കായി “ചെറിയൊരു” ബാഗ് റെഡിയാക്കിയത്. ഇത്രയുമല്ലെയുള്ളൂ!തയാറാക്കി വച്ചിരിക്കുന്ന ബാഗ് കണ്ടപാടെ ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയെ അല്പം ചീത്ത പറഞ്ഞു. ഇതില്‍ സങ്കടം വന്ന ഭാര്യ, താന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാനായി പായ്ക്ക് ചെയ്ത സാധനങ്ങളുടെ ലിസ്റ്റുമായി ഫേസ്ബുക്കിലുമെത്തി. ആറു പേരടങ്ങുന്ന…
Read Moreകരുതലോണത്തിലും അവർ മുടക്കിയില്ല; ഇവിടെയുണ്ട്, ഓണത്തപ്പൻമാർക്കു ജന്മമേകുന്ന ഗ്രാമം
അനിൽ തോമസ്തൃശൂർ: ഉത്രാടംനാളിൽ പൂക്കളത്തിനു നടുവിൽ ഐശ്വര്യത്തിന്റെ പ്രതീകമായി വയ്ക്കുന്ന ഓണത്തപ്പന്മാർക്കു ജന്മമേകുന്ന ഒരു ഗ്രാമമുണ്ട് തൃശൂരിൽ. പുതുക്കാട് ചെങ്ങാലൂരിനടുത്തുള്ള സ്നേഹപുരം. പേരുപോലെ തന്നെ ആളുകൾ സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന ഇവിടെനിന്നാണ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേക്കും ഓണത്തപ്പന്മാരെ നിർമിച്ചു നൽകുന്നത്. പട്ടിണിയും പരിവട്ടവുമാണെങ്കിലും ഓണക്കാലം ഇവർക്കെന്നും പ്രതീക്ഷയാണ്. കൈനിറയെ ഓർഡർ കിട്ടിയാൽ അടുത്ത മൂന്നുമാസം സമൃദ്ധം. പക്ഷേ, മൂന്നുകൊല്ലമായി പ്രളയവും കൊറോണയുമായി വറുതിമാറാത്ത ഓണക്കാലത്തിന്റെ സമീപകാല ഓർമകളേ ഇവർക്കു പങ്കുവയ്ക്കാനുള്ളൂ. എത്ര നഷ്ടം സഹിച്ചാലും ഓരോ ഓണക്കാലത്തും ഓണത്തപ്പന്മാരെ പരുവപ്പെടുത്താനുള്ള ജോലികളിലായിരിക്കും കുംഭാര സമുദായത്തിൽപ്പെട്ട ഈ ഗ്രാമത്തിലെ 35 ഓളം വീട്ടുകാർ. ഓണത്തിന് ഒരു മാസം മുൻപേ തയാറെടുപ്പുകൾ ആരംഭിക്കും. അത്തം പിറക്കുന്നതോടെ കേരളത്തിനാവശ്യമായ ഓണത്തപ്പന്മാർ റെഡിയായിട്ടുണ്ടാകും. പാലിയേക്കരയിലെ ഓടുനിർമാണ കന്പനിയിൽനിന്നു തീവില കൊടുത്തു വാങ്ങുന്ന കളിമണ്‍കട്ടകൾ വീട്ടിലെത്തിച്ചു പക്കമില്ലിൽ അരച്ചുപരുവപ്പെടുത്തി ചവിട്ടിക്കുഴച്ച് ചെറിയ കഷണങ്ങളാക്കുന്നതാണ് നിർമാണത്തിലെ…
Read Moreലിഫ്റ്റിലെ വെള്ളപ്പൊക്കം! പുറത്തെ മഴകാണാൻ ലിഫ്റ്റിൽ കയറി താഴേയ്ക്കിറങ്ങി; പൊടുന്നനേ ലിഫ്റ്റിലേക്ക് വെള്ളം കയറി; പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന സാഹസികത…
അമേരിക്കയിലെ നെബ്രസ്ക നഗരത്തിലെ ഒമാഹയിൽ കഴിഞ്ഞ ശനിയാഴിച പെയ്തത് മൂന്നു മു തൽ അഞ്ച് ഇഞ്ച് മഴയാണ്. ആ മഴയിൽ പണികിട്ടിയത് ടോണി ലൂവിനും കൂട്ടുകാർക്കുമാണ്. പുറത്തു മഴയൊക്കെ പെയ്യുവല്ലെ കാര്യങ്ങളെങ്ങനെയുണ്ടെന്ന് ഒന്നു അന്വേഷിക്കാമെന്നു കരുതിയാണ് ലൂവും കൂട്ടുകാരും ഫ്ളാറ്റിലെ ലിഫ്റ്റിൽ കയറിയത്.പെട്ടെന്നായിരുന്നു അതു സംഭവിച്ചത്.ലിഫ്റ്റിൽ കയറി താഴേക്കു പോകാനായി സ്വിച്ചൊക്കെ അമർത്തി അങ്ങനെ നിൽക്കുന്പോഴാണ് അതു ശ്രദ്ധിച്ചത്. ലിഫ്റ്റ് താഴത്തെ നിലകളിലേക്ക് എത്തുന്തോറും ലിഫ്റ്റിലെ വിടവുകളിലൂടെ വെള്ളം കയറി വരുന്നു. ആദ്യം അത് അത്ര കാര്യമാക്കിയില്ല. കണങ്കാൽ വരെയൊക്കെ വെള്ളം കയറൂ എന്നായിരുന്നു ഇവരുടെ ധാരണം. പക്ഷേ, അതൊക്കെ പെട്ടന്നുതന്നെ തീർന്നു. ഭയം കൂടിക്കൂടി വന്നു. കാരണം വെള്ളം ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു. വെള്ളം ഉയർന്ന് ലിഫ്റ്റിലുള്ളവരുടെ അരഭാഗം വരെയെത്തി. അതോടെയാണ് അവർക്കു സംഭവിക്കുന്നതു യാഥാർഥ്യമാണെന്നും തങ്ങൾ ലിഫ്റ്റിൽ കുടങ്ങിയെന്നും ഉറപ്പായത്. ഇൻസ്റ്റഗ്രാമിൽതാനും കൂട്ടാളികളും കഴുത്തൊപ്പം വെള്ളത്തിൽ…
Read Moreമലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്പര്യം; ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണെന്ന് സാനിയ ഇയ്യപ്പൻ
ഞാന്‍ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നുവെന്ന് സാനിയ. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വള്‍ഗറായി തോന്നുന്നില്ല. ഞാന്‍ ഇഷ്ടമായതാണ് ധരിക്കുന്നത്. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ വാങ്ങുന്നത്. എനിക്കതില്‍ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. മലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്പര്യം. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാമെന്ന് സാനിയ ഇയ്യപ്പന്‍
Read More“ഓണക്കുടി”ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്; തിരക്ക് ഒഴിവാക്കാൻ രണ്ടാം ജനകീയ സർക്കാർ ചെയ്തത് കണ്ടോ; വിൽപന കൂട്ടാനുള്ള തന്ത്രമാണെന്ന് ആരോപണവും
തിരുവനന്തപുരം: “ഓണക്കുടി’ അല്പം പോലും കുറയാതിരിക്കാനുള്ള കരുതലുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയാണ് സർക്കാരിന്റെ പുതിയ നടപടി. രാവിലെ ഒൻപത് മുതൽ രാത്രി എട്ടു വരെ പ്രവർത്തിപ്പിക്കാനാണ് ബെവ്കോ, കണ്‍സ്യൂമർ ഫെഡ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓണക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനായാണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. മദ്യശാലകൾക്കു മുന്പിലെ രോഗവ്യാപനം കണ്ടില്ലെന്നു വയ്ക്കാനാകില്ലെന്നും ആൾക്കൂട്ടം നിയന്ത്രിക്കാനായില്ലെങ്കിൽ ഒൗട്ട്ലെറ്റുകൾ അടച്ചിടണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മദ്യം വാങ്ങുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കടകളിലെ തിരക്ക് കുറഞ്ഞു തുടങ്ങിയതിനിടയിലാണ് മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയത്. നേരത്തെ വൈകുന്നേരം ഏഴ് മണി വരെയായിരുന്നു മദ്യശാലകൾ പ്രവർത്തിച്ചിരുന്നത്. അതിനിടെ, സംസ്ഥാനത്ത് 128 ഒൗട്ട്ലെറ്റുകൾ കൂടുതൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയതിനെതിരേയും വിമർശനമുയർന്നിട്ടുണ്ട്. തിരക്ക് കുറയ്ക്കാനെന്ന പേരിൽ മദ്യ വിൽപ്പന…
Read Moreസര്‍പ്രൈസ് പൊട്ടിച്ച് നയൻതാരം; മോതിരം അണിഞ്ഞ നയന്‍താരയുടെ വിരല്‍ നെഞ്ചില്‍ ചേര്‍ത്ത് വിഘ്നേഷ് പറഞ്ഞത് സത്യമാകുന്നു
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മലയാളിയായ നടി നയന്‍താര. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം ആരാധകര്‍ മുമ്പു ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് നയന്‍സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള വെളിപ്പെടുത്തലാണ്. ഒരു തമിഴ് ചാനലിലെ പരിപാടിയില്‍ അതിഥിയായി എത്തിയ നയന്‍താര തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള സൂചന പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. സംവിധായകന് വിഘ്നേഷ് ശിവനുമായി ഏറെക്കാലമായി നയന്‍താര പ്രണയത്തിലാണ്. ഇരുവരും എപ്പോള്‍ വിവാഹം കഴിക്കും എന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടുവില്‍ നയന്‍താര തന്നെ ആ സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ്. വിജയ് ടിവിയില്‍ ദിവ്യദര്‍ശിനി അവതാരകയായ പരിപാടിയില്‍ അതിഥിയായി എത്തിയ നയന്‍താരയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചുളള സൂചനയാണ് താരം പരിപാടിയില്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നുളള സൂചനയാണ് വീഡിയോയില്‍ നയന്‍താര നല്‍കുന്നത്. പരിപാടിക്കിടെ അവതാരകയായ ദിവ്യദര്‍ശിനി മോതിര…
Read Moreഏറെ സന്തോഷം! കഥ കേള്‍ക്കുമ്പോള്‍ തന്നെ തോന്നി ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന്…; സാനിയ ഇയ്യപ്പന്‍ പറയുന്നു…
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരുപാട് വ്യത്യസ്തയാണ് ബിയാട്രിസ്. കഥ കേള്‍ക്കുമ്പോള്‍ തന്നെ തോന്നി ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന്. മുമ്പു ചെയ്ത സിനിമയിലെപ്പോലെയല്ലെന്നും വേറിട്ട ആളാണെന്നും അഭിനയം ഇഷ്ടപ്പെട്ടെന്നും കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം. ആദ്യമായി ഫൈറ്റ് ചെയ്തു. ഷൂട്ടിംഗിനിടെ പരിക്കേറ്റെങ്കിലും ആസ്വദിച്ചാണ് ഫൈറ്റ് സീന്‍ അഭിനയിച്ചത്. ഏറെ കഠിനാധ്വാനം വേണ്ടി വന്നു. ലോക്ക്ഡൗണ്‍ സമയത്താണ് കഥ കേള്‍ക്കുന്നതും ഷൂട്ട് നടക്കുന്നതും. മുപ്പത് ദിവസം തുടര്‍ച്ചയായ ഷൂട്ട്. ആരും കൊവിഡ് പോസിറ്റീവായില്ല. ഒടിടി റിലീസായതിനാല്‍ അധികം ആളുകളില്‍ എത്താതെ പോയതില്‍ വിഷമമുണ്ട്. സിനിമ കണ്ട് ഇപ്പോഴും മെസേജ് അയയ്ക്കുന്നവരുണ്ട്. നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. -സാനിയ ഇയ്യപ്പന്‍
Read Moreമോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്ത നടി! പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ പഴയ സംഭവം ഓര്‍ത്തെടുത്ത് പൂര്‍ണ്ണിമ ജയറാം
മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് താനാണെന്ന് പറയുകയാണ് നടി പൂര്‍ണ്ണിമ ജയറാം. കേരളത്തിലെ ഷൂട്ടിംഗ് കഴിഞ്ഞ് താന്‍ ബോംബെയില്‍ പോയി തിരിച്ചുവരുമ്പോള്‍ ജീന്‍സ് വാങ്ങിവരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നുവെന്നും അതിനെത്തടര്ന്നാണ് നടന് ജീന്‍സ് വാങ്ങിക്കൊടുത്തതെന്നുമാണ് പൂര്‍ണ്ണിമ ജയറാം പറയുന്നത്. അന്നെല്ലാം ബോംബെയില്‍ ആണ് ഫാഷനബിളായ നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്സും കിട്ടുന്നത്. അതുകൊണ്ട് തിരികെ വരുമ്പോള്‍ ഒരു ജോഡി ജീന്‍സ് മേടിച്ചു വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ അത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല… ഒരു പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് പൂര്‍ണിമ പഴയ സംഭവം ഓര്‍ത്തെടുക്കുന്നത്. മോഹന്‍ലാലിനൊപ്പം നിരവധി തവണ ഒരുമിച്ചഭിനയിച്ച നടിയാണ് പൂര്‍ണിമ. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ മലയാള ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. മോഹന്‍ലാലിന്റെ യും റിലീസ് ആയ ആദ്യത്തെ ചിത്രമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. വില്ലന്‍ കഥാപാത്രത്തെയാണ്…
Read Moreഭാഗ് മില്‍ഖാ ഭാഗ് സിനിമയില്‍ അഭിനയിച്ചതിന് സോനം കപൂര്‍ വാങ്ങിയ പ്രതിഫലം കേട്ടാല്‍ ആരാധകര്‍ ഞെട്ടും! സംവിധായകന്റെ ആത്മകഥയില്‍ പറയുന്നത് ഇങ്ങനെ…
വന്‍ഹിറ്റായി മാറിയ ഭാഗ് മില്‍ഖാ ഭാഗ് സിനിമയില്‍ അഭിനയിച്ചതിന് സോനം കപൂര്‍ വാങ്ങിയ പ്രതിഫലം കേട്ടാല്‍ ആരാധകര്‍ ഞെട്ടും. സംവിധായകന് രാകേഷ് ഓംപ്രകാശ് മെഹ്റയുടെ ആത്മകഥ ദി സ്ട്രേഞ്ചര്‍ ഇന്‍ ദി മിറര്‍ എന്ന പുസ്തകത്തിലാണ് സംവിധായകന് നടി വാങ്ങിയ പ്രതിഫലം വ്യക്തമാക്കിയിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട ഒട്ടേറെ രസകരമായ കാര്യങ്ങള്‍ സംവിധായകന് ആത്മകഥയില്‍ പങ്കുവയ്ക്കുന്നുണ്ട്. 2009 ല്‍ രാകേഷ് സംവിധാനം ചെയ്ത ഡല്‍ഹി 6-ല്‍ നായിക സോനം കപൂറായിരുന്നു. നായകന് അഭിഷേക് ബച്ചനുമായി ചേര്‍ന്ന് സോനം മികച്ച പ്രകടനമാണ് നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് 2013 ല്‍ ഭാഗ് മില്‍ഖാ ഭാഗിലെ വളരെ ചെറിയ വേഷത്തിലേക്കും താരത്തെ സംവിധായകന് പരിഗണിച്ചത്. എന്നാല്‍ സിനിമയില്‍ ഫര്ഹാന് അക്തര്‍ ചെയ്ത മില്ഖാസിംഗിനോട് ഏറ്റവും അടുപ്പമുള്ളയാളായി ചെറിയ ഗസ്റ്റ് റോളിന് വേണ്ടി താരം വാങ്ങിയ പ്രതിഫലം വെറും 11 രൂപയായിരുന്നു എന്നാണ് സംവിധായകന്…
Read More