ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട കിംഗ് എന്ന നായ ഉടമസ്ഥന്റെ വീട്ടിലങ്ങനെ രാജാവായി വാഴുകയായിരുന്നു. ഒരു ദിവസം സ്വീകരണ മുറിയിലെത്തി നോക്കുമ്പോള്‍ തന്നെപ്പോലൊരുത്തന് ആ മുറിയിലിരിക്കുന്നു. അതോടെ കിംഗ് ആകെ പരിഭ്രാന്തനായി. തനിക്ക് പകരം മറ്റൊരാളോ? തന്റെ സ്ഥാനം കൈയടക്കാന്‍ വന്നവനാണോ? കിംഗിന് സംശയങ്ങള്‍ നിരവധി. പിന്നെ ഒന്നും നോക്കിയില്ല. അധികപ്പറ്റായി വീട്ടിലെത്തിയിരിക്കുന്നവനെതിരെ കുരച്ചു കൊണ്ട് കിംഗ് എത്തി.അതിനെ ഉപദ്രവിക്കാനും തുടങ്ങി. എതിരാളിയാകട്ടെ അനങ്ങാതെ ഇരുന്നിടത്ത്തന്നെയിരുന്നു. കാരണം അതൊരു പ്രതിമയായിരുന്നു. എന്തായാലും ഈ വീഡിയോയും കിംഗും ഹിറ്റായിരിക്കുകയാണ്. ആയിരകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടതും കമന്റ് ചെയ്തതും. നിനക്കെന്താ ഈ വീട്ടില്‍ കാര്യമെന്നാണ് ഇവന് ചോദിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്തത്.
Read MoreCategory: Today’S Special
ഒന്നു വൃത്തിയാക്കിക്കൂടേ? ഇങ്ങനെയൊക്കെയുള്ള ചില ചോദ്യങ്ങള്‍ക്ക് എമി ജാക്സണ് എന്ന വീട്ടമ്മയ്ക്ക് ചിലതു പറയാനുണ്ട്
നിനക്ക് ഈ വീടൊന്നു വൃത്തിയാക്കിയിട്ടൂടെ. നിനക്ക് എന്താ ഇവിടെ പണി. ഇതെന്തെ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നത്. പൊതുവേ സ്ത്രീകള്‍ കേള്‍ക്കുന്നതാണ് ഈ ചോദ്യങ്ങളൊക്കെ. എമി ജാക്സണ് എന്ന വീട്ടമ്മയ്ക്ക് ഇതിനെക്കുറിച്ചു ചിലതു പറയാനുണ്ട്. ട്രോളിന് പരിധിയുണ്ട് മൂന്നു പെണ്മക്കളാണ് എമിക്ക്. എമി തന്റെ ടിക്ടോക് അക്കൗണ്ടില്‍ കളിപ്പാട്ടങ്ങള്‍ നിരന്നുകിടക്കുന്ന തറയും കഴുകാത്ത പാത്രങ്ങളും കൂട്ടിയിട്ടിരിക്കുന്ന അലക്കാത്ത തുണികളുമൊക്കെയായി ആകെ അലങ്കോലമായി കിടക്കുന്ന വീടിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. പക്ഷേ, അത് കാണുമ്പോഴേക്കും എമിയെ ട്രോളാനും പരിഹസിക്കാനുമായി പലരുമെത്തും. വൃത്തിയില്ലാത്ത അമ്മ, ഇവള്‍ക്കു കുട്ടികള്‍ ഇല്ലാതിരിക്കുന്നതായിരുന്നു നല്ലത്, വീടു കണ്ടിട്ട് അറപ്പ് തോന്നുന്നു… ഇങ്ങനെ പോകുന്നു എമിക്കെതിരെയുള്ള ആളുകളുടെ പ്രതികരണങ്ങളും ട്രോളുകളും. കഷ്ടപ്പാടാണ് എന്നാല്‍ ഒരിക്കലും അവസാനിക്കാത്ത ജോലികള്‍ ഉള്ളയിടമാണ് വീട്. അതു വൃത്തിയും വെടിപ്പുമായി എപ്പോഴും സൂക്ഷിക്കുക എന്നത് അല്‍പ്പം ശ്രമകരമാണെന്നാണ് എമി പറയുന്നത്. മൂന്നു പെണ്മക്കളുടെ കാര്യങ്ങള്‍,…
Read Moreകോപ്പയിൽ അർജന്റീന മുത്തമിടുന്നതും കണ്ടു; കുമരകത്തിന്റെ കാരണവരും ഇന്ത്യയിലെ മുതിർന്ന അർജന്റീന ആരാധകനുമായിരുന്ന ഇള്ളപ്പൻ യാത്രയായത് നൂറ്റിയെട്ടാം വയിസിൽ
കുമരകം: കോപ അമേരിക്ക കിരീടം അർജന്റീന നേടിയതും കണ്ടിട്ടാണ് കുമരകത്തിന്റെ കാരണവരും ഇന്ത്യയിലെ മുതിർന്ന അർജന്റീനിയൻ ഫുട്ബോൾ ആരാധകനുമായിരുന്ന കൊടിയാറ്റ് (പരുവക്കൽ) ഒ.ജെ. ഫിലിപ്പ് എന്ന ഇള്ളപ്പൻ (108) യാത്രയായത്. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അന്ത്യം. കടുത്ത അർജന്റീന ഫുട്ബോൾ ടീം ആരാധകനായിരുന്നു ഇള്ളപ്പൻ. അർജന്റീനൻ ടീമിനോടു ആരാധന മൂലം തന്റെ വീടും പരിസരവും താൻ സഞ്ചരിച്ചിരുന്ന കാറും അർജന്റീനിയൻ പതാകയുടെ വർണങ്ങളാൽ ഇദ്ദേഹം അലങ്കരിച്ചിരുന്നു. 1930ൽ കോട്ടയം സിഎംസ് കോളജ് വിദ്യാർഥിയായിരുന്നപ്പോൾ ഇള്ളപ്പൻ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകി. സമരത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ സായ്പ്പിനെയും പത്നിയേയും തടഞ്ഞ് അദ്ദേഹം റോഡിൽ കിടന്ന ചിത്രം ദേശീയ മാധ്യമങ്ങൾ വരെ അക്കാലത്ത് വാർത്തയാക്കിയിരുന്നു. കായികരംഗത്തും ബഹുമുഖ പ്രതിഭയായിരുന്നു. സിഎംഎസ് കോളജിലെ…
Read Moreമെസി… മെസി… അലറി വിളിച്ച മലയാളി ആരാധകരെ അഭിവാദ്യം ചെയ്ത് മെസി- വീഡിയോ
പാരീസ്: മെസി.. മെസി.. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മലയാളി ആരാധകരുടെ ഈ നീട്ടിവിളി. പേരുവിളിച്ച മലയാളി ആരാധകരെ മെസി തിരിച്ച് അഭിവാദ്യം ചെയ്യുന്നതും വൈറലായ വീഡിയോയിൽ കാണാം. തൃശൂർ തളിക്കുളം സ്വദേശി അനസ് പി.എ, മലപ്പുറം താനൂർ സ്വദേശി സമീർ എന്നിവർക്കാണ് മെസിയെ തൊട്ടടുത്ത് കാണാൻ ഭാഗ്യം ലഭിച്ചത്. പാരിസിലെ ഹോട്ടലിൽ മെസിയെ തൊട്ടടുത്ത റൂമിന്റെ ബാൽക്കണിയിൽ നിന്നാണ് ഇരുവരും കണ്ടത്. മെസി.. മെസി.. എന്ന് ഇരുവരും അലറി വിളിക്കുന്നതും മെസി കൈകൾ പൊക്കി അഭിവാദ്യം ചെയ്യുന്നതുമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇരുവരെയും അഭിനന്ദിച്ച് നിരവധി കമന്റുകളും വരുന്നുണ്ട്. (വിഡിയോ കാണാൻ ക്ലിക്ക് ചെയ്യുക)
Read Moreഅവിശ്വസനീയം തന്നെ! അഭയാർഥി പ്രവാഹത്തിൽ നടുങ്ങി ബ്രിട്ടൺ; കെന്റ് ബീച്ചില്‍ എത്തിയ സ്വദേശികളും വിദേശികളും ഈ കാഴ്ച കണ്ടു ഞെട്ടി
അനധികൃതമായി കുടിയേറ്റക്കാരായി എത്തുന്നവരുടെയെണ്ണം ദിനംപ്രതി ഇംഗ്ലണ്ടില്‍ പെരുകുന്നതിൽ കടുത്ത ആശങ്ക. അഭയാര്‍ഥികളുടെ എണ്ണത്തില്‍ റിക്കാർഡിട്ട് ഇംഗ്ലണ്ട്. ലോകം മൊത്തം മാന്ദ്യത്തിലായതോടെ. അനധികൃതമായി ഇംഗ്ലണ്ടിലേക്ക് എത്തുന്നവരുടെ എണ്ണം ദിനം പ്രതി പെരുകുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടില്‍ എത്തിച്ചത് 430 പേരെയാണ്. ആ ദൃശ്യങ്ങള്‍ കെന്റ് ബീച്ചില്‍ സൂര്യസ്നാനത്തിനും വിനോദ സഞ്ചാരത്തിനുമായി എത്തിയ സ്വദേശികളും വിദേശികളും ഈ കാഴ്ച കണ്ടു ഞെട്ടി. അവരില്‍ ചിലര്‍ ഇതു കാമറയില്‍ പകര്‍ത്തി. ബോട്ട് ഓള്ഡ്സ്റ്റെയര് തീരത്ത് അടുത്തതും ആളുകള്‍ അതില്‍നിന്ന് ഇറങ്ങി നാലുപാടും ഓടി രക്ഷപ്പെടുന്നതു ദൃശ്യങ്ങളില്‍ കാണാം. കടലിലൂടെയുള്ള യാത്രയ്ക്ക് അനുകൂലമായ കാലാവസ്ഥയാണെന്നതും അഭയാര്‍ഥികള്‍ എത്തുന്നതിനു കാരണമാകുന്നുണ്ട്. തീരത്ത് അടുക്കുമ്പോള്‍ ബോട്ടിലുള്ളവര്ക്കു ലോട്ടറി അടിച്ച സന്തോഷമാണ്. അവര്‍ ബോട്ടില്‍ നിന്നും ഇറങ്ങി നഗരത്തിലേക്കും കുന്നിന്‍മുകളിലേക്കും ഫുട്പാത്തിലേക്കുമൊക്കെ ഓടി. അവിശ്വസനീയം തന്നെ ഇതിനു ദൃസാക്ഷിയായ ഒരു സ്ത്രീ പറഞ്ഞു. ഇത്…
Read Moreഎന്റെ ചിരിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? ചൂണ്ടയിട്ടപ്പോള്‍ കിട്ടിയ മീൻ കണ്ട് യുവാവ് ഒന്നു ഞെട്ടി; സംഭവം ഇങ്ങനെ…
അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിയായ നതാന്‍ മാര്‍ട്ടിനു ചൂണ്ടയിടാന്‍ വലിയ ഇഷ്ടമാണ്. പുള്ളിക്കാരന് മിക്കവാറും ചൂണ്ടയിട്ടു വിവധ തരത്തിലുള്ള മീനുകളെ പിടിക്കാറുമുണ്ട്. പക്ഷേ, കഴിഞ്ഞ ദിവസം ചൂണ്ടയിട്ടപ്പോള്‍ നതാനു കിട്ടിയ മീൻ കണ്ട് പുള്ളിക്കാരൻ പോലും ഒന്നു ഞെട്ടി. സംഭവം എന്താണെന്നോ മത്സ്യത്തിന്റെ മുഖം കണ്ടാൽ തന്നെ നോക്കി ചിരിക്കുന്നതുപോലെ. അതും മനുഷ്യന്റെ ചിരി! ആ ചിരി! ആടിന്റേതിനു സമാനമാണ് മുഖം. വായക്കുള്ളില്‍ മനുഷ്യരുടേതിനു സമാനമായി നിരയൊപ്പിച്ച പല്ലുകളാണ് മുകളിലും താഴെയും ഉണ്ടായിരുന്നത്. രൂപം പോലെ തന്നെയാണ് ഇവയുടെ പേരും ‘ഷീപ്സ് ഹെഡ്’. ശരീരത്തില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള വരകളുള്ള ഈ മീനുകള്‍ മിശ്രഭുക്കുകളുമാണ്. മുന്‍ നിരയിലെ പല്ലുകളുപയോഗിച്ചാണ് ശത്രുക്കളെ ആക്രമിക്കുന്നത്. രണ്ടു മുതല്‍ ആറ് കിലോയോളം ഭാരമെത്തുന്നവയാണിത്. ഏറെ കഷ്ടപ്പെട്ടു താന്‍ പിടികൂടിയ ചിരിക്കും മത്സ്യം രുചിയിലും ഒട്ടും പിന്നിലല്ലായിരുന്നെന്നാണ് നതാൻ പറഞ്ഞത്.
Read Moreതാലിബാൻ പിടിമുറുക്കി! അഫ്ഗാനിൽനിന്നു മടങ്ങാൻ പൗരന്മാരോട് ഇന്ത്യ; വിമാന സർവീസ് അധികം വൈകാതെ നിർത്തിവയ്ക്കുമെന്നു സൂചന
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ പിടിമുറക്കിയതോടെ ഇന്ത്യൻ പൗരന്മാരോടു മടങ്ങാൻ നിർദേശം. ഇന്ത്യയിൽനിന്നുള്ള വിമാന സർവീസ് നിലയ്ക്കുന്നതിനു മുന്‍പ് രാജ്യത്തു മടങ്ങിയെത്താനാണു നിർദേശം നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കന്പനികളിലെ ഇന്ത്യക്കാരായ തൊഴിലാളികളെ ഉടൻ മടക്കി അയയ്ക്കാൻ കാബൂളിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. ആയിരത്തഞ്ഞൂറോളം ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വിദേശ കന്പനികളിലെ ഇന്ത്യക്കാരായ ജീവനക്കാരും തങ്ങളെ ഉടൻ നാട്ടിലെത്തിക്കാൻ കന്പനി അധികൃതരോട് ആവശ്യപ്പെടണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളിൽ രൂക്ഷമായ യുദ്ധം നടക്കുകയാണ്. വിവിധ പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കുമുള്ള വിമാന സർവീസ് അധികം വൈകാതെ നിർത്തിവയ്ക്കുമെന്നാണു സൂചന. അഫ്ഗാനിസ്ഥാനിൽൽ സന്ദർശനം നടത്തുന്നവരും താമസിക്കുന്നവരും ജോലി ചെയ്യുന്നവരും വിമാനയാത്ര സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കി എത്രയും പെട്ടെന്നു രാജ്യത്തെത്താൻ ശ്രമിക്കണമെന്നാണു നിർദേശം. വടക്കൻ അഫ്ഗാൻ നഗരമായ മസാർ-ഇ-ഷെരീഫിൽ താലിബാന്റെ ആക്രമണം രൂക്ഷമായതോടെ അവിടത്തെ കോൺസുലേറ്റിൽനിന്നു…
Read Moreഒരു ഒളിമ്പ്യൻ പിറന്ന കഥ! ഒരു ഒളിമ്പ്യൻ വന്ന വഴി സാമാജികർക്കു പറഞ്ഞു കൊടുക്കുകയായിരുന്നു എം. മുകേഷ്…
തിരുവനന്തപുരം: ഒരു ഒളിമ്പ്യൻ വന്ന വഴി സാമാജികർക്കു പറഞ്ഞു കൊടുക്കുകയായിരുന്നു എം. മുകേഷ്. കൊല്ലത്തെ പട്ടത്താനം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണു വേദി. അവിട്ടം നാളിൽ പകൽ കായികമത്സരങ്ങളും രാത്രി കലാമത്സരങ്ങളും പതിവ്. കായിക മത്സരങ്ങളിൽ പേരു കൊടുക്കാൻ വരി നിൽക്കുകയാണ് മുകേഷ്. ബന്ധുകൂടിയായ ചെറുപ്പക്കാരൻ ആ വഴി സൈക്കിൾ ചവിട്ടി വന്നു. എന്താണു നിൽക്കുന്നതെന്നു ചോദിച്ചപ്പോൾ കായിക മത്സരങ്ങളിൽ പങ്കെടുക്കാനാണെന്നു പറഞ്ഞു. താനും മത്സരിക്കട്ടേ എന്നായി ചെറുപ്പക്കാരൻ. ഏത് ഇനത്തിൽ പങ്കെടുക്കാമെന്നും ചോദിച്ചു. കാലിനു നീളമുള്ള ആൾ എന്ന നിലയിൽ ജംപ് ഇനത്തിൽ മത്സരിക്കാൻ മുകേഷ് പറഞ്ഞു. പേരു കൊടുക്കാറായപ്പോൾ ഏത് ജംപിൽ പങ്കെടുക്കണമെന്നു ചോദിച്ചു. ഹൈജംപിൽ പങ്കെടുക്കണമെങ്കിൽ പരിശീലനം വേണം. ലോംഗ്ജംപിൽ പങ്കെടുക്കാൻ മുകേഷ് ഉപദേശിച്ചു. ആദ്യ ചാട്ടത്തിൽ തന്നെ ചെറുപ്പക്കാരൻ പിറ്റിനുമപ്പുറത്തേക്കു ചാടി ഒന്നാം സ്ഥാനം നേടി. പിന്നീട് ജില്ലാ തലത്തിലും…
Read Moreഎന്തുകൊണ്ടാണ് ലേഖ സിനിമയിൽ അഭിനയിക്കാത്തത് ? പലരും ചോദിച്ചിട്ടുള്ള കാര്യത്തിന് മറുപടിയുമായി ഗായകൻ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഗായകൻ എന്നത് പോലെ റിയാലിറ്റി ഷോയിലെ വിധികർത്താവായും അവതാരകനായുമെല്ലാം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എംജി. എംജിയെക്കുറിച്ച് പറയുന്പോഴെല്ലാം കടന്നു വരുന്ന പേരാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടേത്. ഇരുവരും പലപ്പോഴും ഒരുമിച്ചാണ് വേദികളിൽ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടതാണ്. ഗായകനായ എംജി അഭിനയ രംഗത്തും കൈ വച്ചിട്ടുണ്ട ്. പലപ്പോഴായി പലരും ചോദിച്ചിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് ലേഖ സിനിമയിൽ അഭിനയിക്കാത്തത് എന്നത്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവർ മനസ് തുറന്നത്. എനിക്ക് സിനിമയിൽ അഭിനയിക്കാൻ മൂന്ന് തവണ അവസരം ലഭിച്ചിരുന്നു. എന്നാൽ ഞാൻ അതു നിരസിക്കുകയായിരുന്നു. സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ഡയറക്ടർ വരെ അവസരവുമായി എത്തിയിരുന്നു. എന്നാൽ താൻ നോ പറയുകയായിരുന്നു.…
Read Moreഒരു പൈസ കൂടുതലോ കുറവോ വേണ്ട! ഭർത്താവിന് കൊടുക്കുന്ന പ്രതിഫലം തന്നെ വേണം; ബൻസാലി ചിത്രത്തിൽ നിന്നു ദീപിക പുറത്ത്
ബോളിവുഡിലെ മുൻനിര താരമാണ് ദീപിക പദുകോണ്‍. രണ്‍വീർ സിംഗുമായുള്ള വിവാഹശേഷവും താരമൂല്യം തെല്ലു പോലും ഇടിയാതെ ബോളിവുഡിൽ മുന്നിൽ തന്നെയാണ് ദീപിക. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീടു തിരക്കേറിയ നായികയായി മാറി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ദീപിക അഭിനയിച്ചു. വിവാഹത്തിന് മുന്‍പ് രണ്‍വീർ സിംഗിനൊപ്പം അഭിനയിച്ച ദീപികയുടെ സിനിമകളും വലിയ വിജയം നേടി. സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഒരുക്കിയ സിനിമകളാണ് ദീപികയുടെയും രണ്‍വീറിന്റെയും കരിയറിൽ വലിയ വഴിത്തിരിവായത്. രണ്‍വീർ സിംഗിനെ നായകനാക്കിയാണ് സഞ്ജയ് ലീല ബൻസാലി പുതിയ ചിത്രം എടുക്കുന്നത്. ബൈജു ബവ്ര എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള കഥ പറയുന്ന സിനിമയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 1952-ൽ ഇതേപേരിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ബൻസാലി ഒരുക്കുന്നതെന്നാണ് സൂചനകൾ. മുഗൾ ഭരണാധികാരി അക്ബറിന്റെ കൊട്ടാരത്തിൽ സംഗീത മാന്ത്രികൻ…
Read More