പൊ​തി​ച്ചോ​ര്‍ വി​ത​ര​ണ​ത്തി​ലും ര​ക്ത​ദാ​ന​ത്തി​ലും മാ​ത്ര​മാ​യി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം; ജെ​ന്‍​സി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ല്‍ സം​ഘ​ട​ന പ​രാ​ജ​യ​മെ​ന്ന് ഡി​വൈ​എ​ഫ് ഐ

കോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​നു തു​​ട​​ര്‍​ഭ​​ര​​ണം ല​​ഭി​​ക്കാ​​തെ പോ​​യ​​തി​​നെ​​ക്കു​​റി​​ച്ചും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ ക​​ന​​ത്ത തോ​​ല്‍​വി​​യു​​ണ്ടാ​​യ​​തി​​നെ​​ക്കു​​റി​​ച്ചും സി​​പി​​എം നേ​​തൃ​​ത്വം ഗൗ​​ര​​വ​​മാ​​യി പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ഡി​​വൈ​​എ​​ഫ്‌​​ഐ ജി​​ല്ലാ സ​​മ്മേ​​ള​​ന റി​​പ്പോ​​ര്‍​ട്ട്. ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ലം എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ പി​​ആ​​ര്‍ പോ​​ലെ ഡി​​വൈ​​എ​​ഫ്‌​​ഐ പ്ര​​വ​​ര്‍​ത്തി​​ച്ചു. എ​​ന്നി​​ട്ടും ജി​​ല്ല​​യി​​ലെ ഒ​​മ്പ​​തി​​ട​​ങ്ങ​​ളി​​ലും എ​​ല്‍​ഡി​​എ​​ഫ് ദ​​യ​​നീ​​യ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നും റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​രാ​​മ​​ര്‍​ശി​​ക്കു​​ന്നു​​ണ്ട്.

‌സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് സീ​​റ്റു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​തി​​ല്‍ പാ​​ര്‍​ട്ടി നേ​​തൃ​​ത്വം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. യു​​ഡി​​എ​​ഫ് ആ​​ക​​ട്ടെ പു​​തു​​ത​​ല​​മു​​റ​​യ്ക്ക് വ​​ലി​​യ പ്രാ​​ധാ​​ന്യ​​മാ​​ണ് ന​​ല്‍​കി​​യ​​ത്. ജി​​ല്ല​​യി​​ലും സം​​സ്ഥാ​​ന​​ത്തും ബി​​ജെ​​പി ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മാ​​യി മാ​​റു​​ക​​യാ​​ണെ​​ന്നും യു​​വ​​ജ​​ന​​ങ്ങ​​ള്‍​ക്കി​​ട​​യി​​ല്‍ ആ​​ര്‍​എ​​സ്എ​​സ് പ്ര​​ചാ​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നെ ഗൗ​​ര​​വ​​ത​​ര​​മാ​​യി കാ​​ണ​​ണ​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​റ​​യു​​ന്നു.

നി​​ല​​വി​​ലെ ജി​​ല്ലാ നേ​​തൃ​​ത്വം സം​​ഘ​​ട​​നാ രം​​ഗ​​ത്ത് പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​രാ​​മ​​ര്‍​ശം. 43 അം​​ഗ ജി​​ല്ലാ ക​​മ്മി​​റ്റി നി​​ര്‍​ജീ​​വ​​മാ​​ണ്. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ബി. ​​സു​​രേ​​ഷ്‌​​കു​​മാ​​ര്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ദ​​യ​​നീ​​യ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. പൊ​​തി​​ച്ചോ​​ര്‍ വി​​ത​​ര​​ണ​​ത്തി​​ലും ര​​ക്ത​​ദാ​​ന​​ത്തി​​ലും മാ​​ത്ര​​മാ​​യി സം​​ഘ​​ട​​നാ പ്ര​​വ​​ര്‍​ത്ത​​നം.

ജി​​ല്ല​​യി​​ലെ ഒ​​രു ജ​​ന​​കീ​​യ വി​​ഷ​​യം​​പോ​​ലും പ്ര​​ത്യേ​​കി​​ച്ചു യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ വി​​ഷ​​യം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തി​​നു ക​​ഴി​​ഞ്ഞി​​ല്ല. മ​​ദ്യ​​ത്തി​​നും മ​​യ​​ക്കു​​മ​​രു​​ന്നി​​നു​​മെ​​തി​​രേ പേ​​രി​​നു പോ​​ലും കാ​​മ്പ​​യി​​ന്‍ ന​​ട​​ത്താ​​നാ​​യി​​ല്ല. ഭ​​ര​​ണ​​ത്തി​​ന്‍റെ ശീ​​ത​​ള ച്ഛാ​​യ​​യി​​ല്‍ യു​​വാ​​ക്ക​​ള്‍ അ​​ഭി​​ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നും വി​​മ​​ര്‍​ശ​​ന​​മു​​ണ്ട്.


പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ ടൗ​​ണ്‍​ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വി. ​​വ​​സീ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ബി. ​​സു​​രേ​​ഷ്‌​​കു​​മാ​​റാ​​ണ് പ്ര​​വ​​ര്‍​ത്ത​​ന റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ എ​​സ്.​​ആ​​ര്‍. അ​​രു​​ണ്‍​ബാ​​ബു സം​​ഘ​​ട​​നാ റി​​പ്പോ​​ര്‍​ട്ടും അ​​വ​​ത​​രി​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം പൊ​​തു​​ച​​ര്‍​ച്ച ആ​​രം​​ഭി​​ച്ചു.

ഡോ. ​​ഷി​​ജു​​ഖാ​​ന്‍, ജ​​യ്ക് സി.​​തോ​​മ​​സ്, ചി​​ന്ത ജെ​​റോം, ആ​​ര്‍. ശ്യാ​​മ എ​​ന്നി​​വ​​രും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ഇ​​ന്നു പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കും. നാ​​ളെ യു​​വ​​ജ​​ന​​റാ​​ലി​​യോ​​ടെ സ​​മ്മേ​​ള​​നം സ​​മാ​​പി​​ക്കും. 43 ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ 347 പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

Related posts

Leave a Comment