പാലാ: സ്വതന്ത്ര മുന്നണി കൂട്ടായ്മയുടെ ചെയര്പേഴ്സണല്ല താനെന്നും മറിച്ച് യുഡിഎഫിന്റെ ചെയര്‍പേഴ്സനാണെന്നും ദിയാ ബിനു പുളിക്കക്കണ്ടം. തനിക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത് നഗരസഭയിലെ പ്രതിപക്ഷമായ ഇടതു മുന്നണിയാണ്.
തന്നെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്ത യുഡിഎഫില്‍ വിശാസമുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ദിയാ ബിനു പറഞ്ഞു.
ം പിടിച്ചതെന്നും ഭരണം നഷ്ടപ്പെടാതിരിക്കാന്‍ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മൂന്ന് കൗണ്‍സിലര്‍മാരുള്ള കേരള കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ ജോര്‍ജ് പുളിങ്കാട് പറഞ്ഞു.
അവിശ്വാസം പാസാവാൻ 14 അംഗങ്ങളുടെ പിന്തുണ വേണം
പാലാ: നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തെങ്കില്‍ മാത്രമേ പ്രമേയം പാസാവുകയുള്ളൂ. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എം 10, സിപിഎം -രണ്ട് എന്നിങ്ങനെയും യുഡിഎഫില്‍ കോണ്‍ഗ്രസ്- ആറ്, കേരള കോണ്‍ഗ്രസ്- മൂന്ന്, കെഡിപി- ഒന്ന്, സ്വത-ഒന്ന്, സ്വതന്ത്ര മുന്നണി- മൂന്ന് എന്നിങ്ങനെയുമാണ് കക്ഷിനില. 21 നാണ് അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കുന്നത്.
