രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി; മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി കോ​ട​തി ത​ള്ളി; അടച്ചിട്ട മുറിയിൽ നടന്നത് 25 മിനിട്ട് വാദം

​തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. കോ​ട​തി​യു​ടെ അ​ട​ച്ചി​ട്ട മു​റി​യി​ലാ​യി​രു​ന്നു വാ​ദം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് 25മി​നി​ട്ട് വാ​ദ​മാ​ണ് ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​ഹു​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം, അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വാ​ദം ന​ട​ന്നു. അ​തി​ജീ​വി​ത​യു​ടെ ചാ​റ്റു​ക​ളും വി​വാ​ഹ ഫോ​ട്ടോ​യും അ​ട​ക്കം പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ചോ​ദി​ച്ച​ത് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. രാ​ഹു​ൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു, ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു, പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ആ​ദ്യം ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടു, പി​ന്നീ​ട് നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. അ​ശാ​സ്ത്രീ​യ ഗ​ർ​ഭഛി​ദ്രം മൂ​ലം യു​വ​തി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യെ​ന്ന ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടെ മൊ​ഴി​യും ചി​കി​ത്സാ രേ​ഖ​ക​ളു​മു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. സ​മാ​ന​മാ​യ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ പ്ര​തി​ക്കെ​തി​രെ ഉ​ണ്ട്.…

Read More

ഒ​രു കൈ ​സ​ഹാ​യം…​മ​രി​യ​സ​ദ​ന​ത്തി​ന് ഇ​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ ക്രി​സ്മ​സ്; കു​ട്ടി​ക​ള്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ പു​ല്‍​ക്കൂ​ടു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും വി​ൽ​പ​ന​യ്ക്ക്

പാ​ലാ: അ​ശ​ര​ണ​രു​ടെ​യും ആ​ലം​ബ​ഹീ​ന​രു​ടെ​യും ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ന് ഇ​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ ക്രി​സ്മ​സാ​ണ്. സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്താ​ല്‍ ന​ട്ടം​തി​രി​യു​ന്ന മ​രി​യ​സ​ദ​ന​ത്തെ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ഇ​ത്ത​വ​ണ ഇ​വി​ട​ത്തെ കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് പു​ല്‍​ക്കൂ​ടു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളു​മൊ​ക്കെ ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​ണ്ണി​യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി വി​ളം​ബ​രം ചെ​യ്ത് നാ​ടെ​ങ്ങും ക്രി​സ്മ​സി​നെ വ​ര​വേ​ല്‍​ക്കു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ പു​ല്‍​ക്കൂ​ടു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളു​മൊ​ക്കെ വി​റ്റു​പോ​യെ​ങ്കി​ലേ മ​രി​യാ​സ​ദ​നി​ലെ മ​ക്ക​ള്‍​ക്ക് ഇ​ത്ത​വ​ണ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​നാ​കൂ.ഇ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യി​ട്ടു​ള്ള അ​മ്പ​തോ​ളം കു​ട്ടി​ക​ള്‍ ചേ​ര്‍​ന്നാ​ണ് പു​ല്‍​ക്കൂ​ടു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര വ​സ്തു​ക്ക​ളു​മൊ​ക്കെ ഒ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു കു​ട്ടി​ക​ള്‍. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ മ​രി​യ​സ​ദ​നം ഡ​യ​റ​ക്‌​ട​ര്‍ സ​ന്തോ​ഷ് ജോ​സ​ഫും കു​ടും​ബ​വും മ​റ്റ് അ​ന്തേ​വാ​സി​ക​ളു​മൊ​ക്കെ ഒ​പ്പം കൂ​ടി. മ​രി​യ​സ​ദ​ന​ത്തി​ന്‍റെ പൂ​മു​ഖ​ത്ത് വ​ര്‍​ണ​ക്ക​ട​ലാ​സു​ക​ള്‍ വ​ലി​ച്ചു​കെ​ട്ടി​യ മേ​ലാ​പ്പി​ന് കീ​ഴെ പു​ല്‍​ക്കൂ​ടു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളു​മൊ​ക്കെ മി​ഴി തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ര്‍​ക്കും ഉ​ള്‍​ക്കൊ​ള്ളാ​നാ​വും​വി​ധം തു​ച്ഛ​മാ​യ വി​ല​യ്ക്കാ​ണ് ക്രി​സ്മ​സ് അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ ഇ​വി​ടെ കൊ​ടു​ക്കു​ന്ന​ത്. അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളെ​ല്ലാം പ്ലാ​സ്റ്റി​ക് പൂ​ച്ച​ട്ടി​ക​ളി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ക്രി​സ്മ​സ് കാ​ലം…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഹോം​ന​ഴ്സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം; പ​രി​ശോ​ധ​ന മു​റി​യു​ടെ വാ​തി​ൽ ച​വി​ട്ടി​ത്ത​ക​ർ​ത്തു; ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ

മ​ങ്കൊ​മ്പ്: മ​ദ്യ​ല​ഹ​രി​യി​ല്‍ പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി റി​മാ​ന്‍​ഡി​ല്‍. തി​രു​വ​ല്ല കു​റ്റൂ​ര്‍ മ​ണ്ണാ​രു​പ​റ​മ്പി​ല്‍ ബാ​ബു തോ​മ​സി​നെ​യാ​ണു (57) രാ​മ​ങ്ക​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടി​ല്‍ പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോം ​ന​ഴ്‌​സാ​യ ബാ​ബു​വി​നെ തി​ങ്ക​ളാ​ഴ്ച രാ​ത്രി പു​ളി​ങ്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലി​ത്തി​ച്ച​പ്പോ​ഴാ​ണു സം​ഭ​വം. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍​ത​ന്നെ നി​ല​ത്തു​കി​ട​ന്ന് ഉ​രു​ണ്ടു. തു​ട​ര്‍​ന്നു ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​നാ മു​റി​യു​ടെ വാ​തി​ല്‍ ച​വി​ട്ടി ത​ക​ര്‍​ത്തു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബെ​ഡി​ല്‍ ഉ​റ​പ്പി​ച്ച ഡ്രിപ് സ്റ്റാ​ന്‍​ഡ് ഊ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഭീ​ഷ​ണി തു​ട​ര്‍​ന്ന​തോ​ടെ പോ​ലീ​സും ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ സി​നു ജോ​സ​ഫും ചേ​ര്‍​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണു പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. കെ​ജി​എം​ഒ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ബു സു​ഗ​ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.…

Read More

പാ​ട്ടി​ൽ മാ​ത്ര​മേ​യു​ള്ളു സാ​ർ…നെ​ല്‍​കൃ​ഷി​ക്ക് വേ​ണ്ട പ​മ്പിം​ഗ് സ​ബ്‌​സി​ഡി നി​ല​ച്ചി​ട്ട് നാ​ലു​വ​ര്‍​ഷം; ഫ​ണ്ടി​ല്ലെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി കേ​ട്ട് മ​ടു​ത്തെ​ന്ന് ക​ർ​ഷ​ക​ർ

കു​ട്ട​നാ​ട്: കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​കൃ​ഷി​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ​മ്പിം​ഗ് സ​ബ്‌​സി​ഡി നി​ല​ച്ചി​ട്ട് നാ​ലു​വ​ര്‍​ഷം. നെ​ല്‍​കൃ​ഷി സു​ഗ​മ​മാ​യി ന​ട​ക്കാ​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം​വ​റ്റി​ക്കാ​ന്‍ കോ​ണ്‍​ട്രാ​ക്ട് എ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പ​മ്പിം​ഗ് സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​ണ് ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചാ​ലു​തെ​ളി​ക്കു​ക, ഡ്രൈ​വ​ര്‍​മാ​റു​ടെ ശ​മ്പ​ളം, ഡെ​പ്പോ​സി​റ്റ​ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ല്ലാം അ​ധി​ക തു​ക ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. പു​ഞ്ച​കൃ​ഷി​ക്ക് ഒ​രേ​ക്ക​റി​ന് 1800 രൂ​പ​യും ര​ണ്ടാം​കൃ​ഷി​ക്ക് 1900 രൂ​പ​യു​മാ​ണ് പ​മ്പിം​ഗ് സ​ബ്‌​സി​ഡി​യാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. ചെ​ല​വ് കൂ​ടി​യെ​ങ്കി​ലും ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പ​മ്പിം​ഗ് സ​ബ്‌​സി​ഡി വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. എ​ല്ലാ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പു​ഞ്ച സ്‌​പെ​ഷ​ല്‍ ഓ​ഫീ​സി​ലാ​ണ് ഇ​തി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. തു​ക അ​നു​വ​ദി​ക്കു​ന്ന​തും ഇ​വ​ര്‍ ത​ന്നെ​യാ​ണ്. കൃ​ഷി, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ വി​ത​ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ നോ​മി​നി കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. പു​ഞ്ച സ്‌​പെ​ഷ​ല്‍ ഓ​ഫീ​സി​ല്‍…

Read More

രാ​ഹു​ലി​ൽ നി​ന്നും മോ​ശം അ​നു​ഭ​വം നേ​രി​ട്ട​വ​രി ൽ ​അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള​വ​രും; ഷാ​ഫി​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ മൗ​നം മാ​ത്രം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എം.​എ. ഷ​ഹ​നാ​സ്

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ഷ​ഹ​നാ​സ്. രാ​ഹു​ലി​നെ​തി​രെ ഷാ​ഫി പ​റ​ന്പി​ൽ എം​പി​യോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​താ​യും ഷ​ഹ​നാ​സ് പ​റ​ഞ്ഞു. മ​ഹി​ള കോ​ണ്‍​ഗ്ര​സി​ല്‍ അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് വ​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ൽ നി​ന്നും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും എം.​എ. ഷ​ഹ​നാ​സ് വ്യ​ക്ത​മാ​ക്കി. രാ​ഹു​ലി​നെ​തി​രെ പ​രാ​തി പ​റ​ഞ്ഞ​പ്പോ​ഴു​ള്ള ഷാ​ഫി​യു​ടെ മൗ​നം പ​രി​ഹാ​സ​മാ​യി തോ​ന്നി​യെ​ന്നും ഷ​ഹ​നാ​സ് അ​റി​യി​ച്ചു. താ​ൻ പ​റ​ഞ്ഞ​ത് ക​ള്ള​മാ​ണെ​ന്ന് ഷാ​ഫി പ​റ​ഞ്ഞാ​ൽ തെ​ളി​വ് പു​റ​ത്ത് വി​ടു​മെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യേ​യും സൈ​ബ​റാ​ക്ര​മ​ണ​ങ്ങ​ളെ​യും ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഷ​ഹ​നാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

95കാ​രി​യെ കീഴ്പ്പെടുത്തി വായിൽ തുണി തിരുകി; ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; 62കാരന്‍റെ കരബലത്തിൽ നിന്ന് രക്ഷപ്പെട്ടത് മനോധൈര്യം മൂലം

പ​ത്ത​നം​തി​ട്ട: തൊ​ണ്ണൂ​റ്റി അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വ​യോ​ധി​ക​ന്‍ പി​ടി​യി​ലാ​യി. വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി പ​ത്രോ​സ് ജോ​ണ്‍ (ജോ​സ്, 64)നെ​യാ​ണ് പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യോ​ധി​ക വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്ന സ​മ​യം നോ​ക്കി​യെ​ത്തി​യ ഇ​യാ​ള്‍ സ്ത്രീ​യു​ടെ വാ​യി​ല്‍ തു​ണി തി​രു​കി​യ ശേ​ഷം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ധൈ​ര്യം സം​ഭ​രി​ച്ച് വാ​യി​ല്‍ തി​രു​കി​യ തു​ണി വ​ലി​ച്ചൂ​രി​യശേഷം നി​ല​വി​ളി​ച്ച​പ്പോ​ള്‍, ബ​ഹ​ളം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ളെ​ത്തി. ആ ​സ​മ​യം ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി്ക്കു​ക​യും പ​ത്രോ​സ് ജോ​ണി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പെ​രു​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​വി​ഷ്ണു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ കു​രു​വി​ള സ​ക്ക​റി​യ, അ​ച്ച​ന്‍​കു​ഞ്ഞ്, എ​സ്‌സിപിഒ, ​പ്ര​സാ​ദ്, സിപിഒ​മാ​രാ​യ വി​ജേ​ഷ്, അ​ക്ഷ​യ് വേ​ണു, അ​ന​ന്തു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു

Read More

സാ​ധ​നം കൈ​യി​ലു​ണ്ടോ..! 2000 രൂ​പ ത​പാ​ലി​ൽ അ​യ​ച്ചു ന​ൽ​കൂ, പ​ണം അ​ക്കൗ​ണ്ടി​ൽ വ​രും; ന​വം​ബ​റി​ൽ മാ​ത്രം തി​രി​കെ​യെ​ത്തി​യ​ത് 74 കോ​ടി​യു​ടെ ₹ 2000 ക​റ​ൻ​സി​ക​ൾ

പ​ര​വൂ​ർ: ന​വം​ബ​റി​ൽ മാ​ത്രം തി​രി​കെ​യെ​തി​യ​ത് 74 കോ​ടി​യു​ടെ നി​രോ​ധി​ച്ച 2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ. റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.ന​വം​ബ​ർ 30 -ലെ ​ക​ണ​ക്ക് അ​നു​സ​രി​ച്ച് ഇ​നി തി​രി​കെ എ​ത്താ​നു​ള്ള​ത് 5,743 കോ​ടി രൂ​പ​യു​ടെ 2000 ന്‍റെ ക​റ​ൻ​സി​ക​ളാ​ണ്. ഒ​ക്ടോ​ബ​ർ 31 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം 5,817 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് തി​രി​കെ എ​ത്താ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 5,743 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞ​ത്. 2023 മേ​യി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച​ത്. അ​തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ൽ ഈ ​നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നും മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നും 2023 ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ അ​വ​സ​ര​വും ന​ൽ​കി​യി​രു​ന്നു. 2023 ഒ​ക്ടോ​ബ​ർ ഒ​മ്പ​ത് മു​ത​ൽ ഈ ​നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തെ 19 ഇ​ഷ്യൂ ഓ​ഫീ​സു​ക​ളി​ൽ…

Read More

മോ​ഷ്ടി​ച്ച് കൂ​ട്ടി​യ​ത് 22 പ​വ​ൻ; 17 ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ർ​ണം വി​റ്റ് സു​ഹൃ​ത്തു​ക്ക​ൾ ന​യി​ച്ച​ത് ആ​ഡം​ബ​ര ജീ​വി​തം; യു​വാ​ക്ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള വ​ള​ർ​ച്ച​യി​ൽ നാ​ട്ടു​കാ​ർ സം​ശ​യി​ച്ച​പ്പോ​ൾ…

എ​രു​മേ​ലി: മോ​ഷ്ടി​ച്ച സ്വ​ർ​ണം വി​റ്റ് ആ​ഡം​ബ​ര ജീ​വി​തം. സം​ശ​യം തോ​ന്നി​യ​വ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ലൂ​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി വി​റ്റ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി പോ​ലീ​സ് ആ​ണ് എ​രു​മേ​ലി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മോ​ഷ്ടാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​രു​മേ​ലി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് അ​ഞ്ചാം ഡി​വി​ഷ​നി​ൽ താ​മ​സി​ക്കു​ന്ന അ​ജി​ത് കു​മാ​ർ (29), സു​ഹൃ​ത്തും ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യു​മാ​യ ഭ​ര​ത് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൂ​ത്തു​ക്കു​ടി സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ​യി​ടെ ബൈ​ക്കി​ൽ വ​ന്ന് സ്ത്രീ​ക​ളു​ടെ ക​ഴു​ത്തി​ൽ​നി​ന്നു സ്വ​ർ​ണ​മാ​ല പ​റി​ച്ചു ക​ട​ന്നു​ക​ള​യു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് മു​നി​യ​സ്വാ​മി കോ​വി​ൽ സ്ട്രീ​റ്റ് ഭാ​ഗ​ത്ത്‌ ഭ​ര​ത് എ​ന്ന യു​വാ​വി​ന്‍റെ ആ​ഡം​ബ​ര ജീ​വി​തം സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രി​ൽ ചി​ല​ർ നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ന​ൽ​കി​യ​തെ​ന്ന് തൂ​ത്തു​ക്കു​ടി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ അ​ജി​ത്…

Read More

അ​ല​റി വി​ളി​ച്ചി​ട്ടും അ​വ​ളെ ക​രി​മ്പി​ൻ​തോ​ട്ട​ത്ത​ലി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു; കാ​വ​ൽ നി​ന്ന് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ; പ​തി​മൂ​ന്നു​കാ​രി നേ​രി​ട്ട​ത് ക്രൂ​ര​മാ​യ പീ​ഡ​നം

ബെ​ള​ഗാ​വി: പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. മ​ണി​കാ​ന്ത ദി​ന്നി​മ​ണി, ഇ​ര​ന്ന ശ​ങ്ക​മ്മാ​ന​വ​ർ എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ധാ​ന്യം പൊ​ടി​ക്കു​ന്ന മി​ല്ലി​ൽ​നി​ന്ന് തി​രി​കെ വ​രും​വ​ഴി​യാ​ണ് പ്ര​തി​ക​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ ക​രി​മ്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​പ്പോ​ൾ മ​റ്റേ​യാ​ൾ കാ​വ​ൽ നി​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ജീ​വ​ഹാ​നി വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും വ​നി​ത പോ​ലീ​സി​നെ കേ​സി​ന്‍റെ മേ​ൽ​നോ​ട്ടം ഏ​ൽ​പ്പി​ച്ചെ​ന്നും ബെ​ള​ഗാ​വി എ​സ്‌​പി ഭീ​മ​ശ​ങ്ക​ർ ഗു​ലേ​ഡ് പ​റ​ഞ്ഞു.

Read More

നി​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് അ​പ​രി​ചി​ത​രെ കൊ​ണ്ടു​വ​ര​രു​ത്; യു​വ​തി​ക​ളു​ടെ അ​നാ​ശാ​സ്യം ചോ​ദ്യം ചെ​യ്യാ​ൻ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു; ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി പെ​ൺ​കു​ട്ടി​ക​ൾ

റാ​യ്‌​പു​ർ: വീട് കേന്ദ്രീകരിച്ച് അനാശ്യം നടത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ആ​സി​ഡും ബ്ലേ​ഡും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മണം. യുവതിക ളുടെ ആക്രമണത്തിൽ ആ​റു​പേ​ർ​ക്ക് പരിക്ക്. നാട്ടുകാരെ ആക്രമിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തു പോലീസ്. ഇ​വ​ർ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ലേ​ക്ക് പ​തി​വാ​യി ക്ഷ​ണി​ക്കു​ക​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്യാ​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​താ​നും സ​മീ​പ​വാ​സി​ക​ൾ പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ​ത്തി അ​പ​രി​ചി​ത​രെ പ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​വ​ര​രു​തെ​ന്നും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​പ്പോ​യ യു​വ​തി​ക​ൾ ബ്ലേ​ഡും ആ​സി​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​രു​തു​ന്ന ടോ​യ്‌‌​ലെ​റ്റ് ക്ലീ​ന​റു​മാ​യി വ​ന്ന് പു​റ​ത്തു​നി​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​സി​ഡ് മു​ഖ​ത്തും ക​ണ്ണി​ലും വീ​ണാ​ണ് അ​ധി​കം പേ​ർ​ക്കും പൊ​ള്ള​ലേ​റ്റ​ത്. കൂ​ടാ​തെ നാ​ട്ടു​കാ​ർ​ക്കു​നേ​രെ യു​വ​തി​ക​ൾ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ഛത്തീ​സ്ഗ‍​ഡി​ലെ ദു​ർ​ഗി​ൽ സി​ദ്ധാ​ർ​ഥ് ന​ഗ​റി​ൽ നാ​ലു യു​വ​തി​ക​ളാ​ണ് നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു ര​ണ്ടു​പേ​ർ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്.…

Read More