തിരുവനന്തപുരം: 14-ാം നിയമസഭയുടെ 22-ാം സഭാ സമ്മേളനത്തിന് തുടക്കമായി. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നിയമസഭാസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി സാന്പത്തികനിലയെ ബാധിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ആരെയും പട്ടിണിക്ക് ഇടാതെ സർക്കാർ ശ്രദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു. 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു. സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. 2 ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ…
Read MoreCategory: Top News
ആരോപണങ്ങൾ മലവെള്ളം പോലെ, തിരിച്ചു വരവ് പുഷ്പം പോലെ..! സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കല്‍ കളമശേരി ഏരിയ കമ്മിറ്റിയില്‍ പൊട്ടിത്തെറി, രാജി ഭീഷണി
കളമശേരി: വിവാദനായകന്‍ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതിനെതിരേ കളമശേരി ഏരിയ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ഏതാനും പേര് രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. പ്രതിഛായ വീണ്ടെടുത്ത പാര്‍ട്ടിക്ക് സക്കീര്‍ ഹുസൈന്റെ തിരിച്ചുവരവ് തിരിച്ചടിയാകുമെന്നാണ് കളമശേരിയിലെ നേതൃത്വം പറയുന്നത്. ഏരിയ കമ്മിറ്റിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് സക്കീര്‍ ഹുസൈനെതിരേ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ നടപടിയെടുക്കാന്‍ രണ്ടാമതും തയാറായത്. അന്നത്തെ സാഹചര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വാദിക്കുന്നു. വിവാദങ്ങള്‍ ഒന്നൊന്നായി പിന്തുടരുന്ന സിപിഎം നേതാവിനെ രണ്ട് തവണയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി സിപിഎം നടപടിയെടുത്തത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ജയിലില്‍ പോയതിനെ തുടര്‍ന്നാണ് സ്ഥാനത്തുനിന്ന് ആദ്യം നീക്കിയത്. 2016…
Read Moreതേങ്ങവെട്ടി പണിത പാലം അല്ല; മുഖ്യമന്ത്രി കാലെടുത്തുവെച്ചാൽ മാത്രമേ ഉദ്ഘാടനം ആകുകയുള്ളോ; കമാൽ പാഷ മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ആക്ഷേപം
കൊച്ചി: ജസ്റ്റീസ് കമാൽ പാഷ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും നടപടി എടുക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം. വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുമ്പ് ഗതാഗതത്തിനു തുറന്നുകൊടുത്ത വി ഫോർ കൊച്ചിയെ പിന്തുണച്ച് കമാൽ പാഷ നടത്തിയ പരാമർശമാണ് വിവാദത്തിലായത്. സ്വന്തം വീട്ടിലെ തേങ്ങവെട്ടി പണിത പാലം അല്ലെന്ന് ഓർക്കണമെന്ന കമാൽ പാഷയുടെ പ്രസ്താവനയാണ് ജാതി അധിക്ഷേപമായി വിമർശിക്കപ്പെടുന്നത്. മുഖ്യമന്ത്രി കാലെടുത്തുവെച്ചാൽ മാത്രമേ ഉദ്ഘാടനം ആകുകയുള്ളോയെന്നും സ്വന്തം വീട്ടിലെ തേങ്ങവെട്ടി പണിത പാലം അല്ലെന്ന് ഓർക്കണമെന്നുമായിരുന്നു കമാൽ പാഷ പറഞ്ഞത്. നേരത്തെ ശബരിമല പ്രക്ഷോഭത്തിലും മുഖ്യമന്ത്രിക്കു നേരെ ജാതി അധിക്ഷേപം നടന്നിരുന്നു. ഒരു സ്ത്രീയാണ് മുഖ്യമന്ത്രിക്കു നേരെ ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തിൽ കേസെടുത്തിരുന്നു. “ആ ചോ.. മോന്റെ മോന്തയടിച്ച് പറിക്കണം’ എന്ന് പറഞ്ഞ സ്ത്രീ പോലീസ് കേസായതോടെ മാപ്പ് പറഞ്ഞ് കേസില്‍ നിന്നും തലയൂരുകയും…
Read Moreമാസങ്ങള്‍ക്കകം തന്നെ വീണ്ടും ഗര്‍ഭിണിയായതില്‍ നാണക്കേട് തോന്നിയെന്ന്..! നവജാതശിശുവിനെ ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കി കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍
കാസര്‍ഗോഡ്: നവജാത ശിശുവിനെ ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിന (28)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 16 നായിരുന്നു സംഭവം നടന്നത്. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറുടെ പരിശോധനയിലാണ് പ്രസവം നടന്നതാണെന്നു വ്യക്തമായത്. ഭര്‍ത്താവ് യുവതിയുടെ കിടപ്പുമുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞനിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ആദ്യത്തെ മകന് ഒരു വയസും മൂന്നുമാസവുമാണ് പ്രായം. മാസങ്ങൾക്കകം തന്നെ വീണ്ടും ഗർഭിണിയായതിൽ നാണക്കേട് തോന്നിയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ബേഡകം ഇൻസ്പെക്ടർ ടി.ഉത്തംദാസ് പറഞ്ഞു.
Read Moreപതിനേഴു വയസുകാരിയായ മകളെ 32 കാരനു വിവാഹം ചെയ്തു നല്കിയ സംഭവം! അമ്മയും അറസ്റ്റിൽ; വരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു; സംഭവം ഇങ്ങനെ…
ചാലക്കുടി: പതിനേഴു വയസുകാരിയായ മകളെ 32 കാരനു വിവാഹം ചെയ്തു നല്കിയ സംഭവത്തിൽ അമ്മയും അറസ്റ്റിൽ. മാടായിക്കോണം സ്വദേശിനിയാണ് അറസ്റ്റിലായത്. 17- കാരിയെ വിവാഹം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സിത്താരനഗർ പണിക്കവീട്ടിൽ വിപിനെ ( 32) കഴിഞ്ഞ ദിവസം ചാലക്കുടി എസ്ഐ കെ.കെ. ബാബുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു. എലിഞ്ഞപ്രയ്ക്കു സമീപമുള്ള അന്പലത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം. ശൈശവ വിവാഹം നടക്കുന്നതായി തൃശൂരിലെ ചൈൽഡ് വെൽഫയറിൽ അറിഞ്ഞതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും താലിക്കെട്ട് കഴിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തി. തന്നെ കഴിഞ്ഞ നവംബർ പത്തിനു വിവാഹം ചെയ്തതായും പീഡിപ്പിച്ചതായും പെൺകുട്ടി പോലീസിനോടു പറഞ്ഞു. തമിഴ്നാട്ടിലായിരുന്ന പെൺകുട്ടിയുടെ പിതാവിനെ അറിയിക്കാതെയായിരുന്നു അന്നത്തെ വിവാഹം. പിന്നീടു പിതാവ് നാട്ടിലെത്തിയപ്പോൾ ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. അറസ്റ്റിലായതിനു ശേഷം പോലീസ് സ്റ്റേഷനിലേക്കു പുറപ്പെട്ടപ്പോൾ ക്ഷേത്രത്തിനടുത്തുള്ള…
Read Moreലണ്ടന്‍ പോലീസിന്റെ വിളിയെത്തിയത് ഡെന്നീസിന്റെ വിയോഗ വാര്‍ത്തയുമായി; മകന്റെ വേര്‍പാട് മാതാവ് മിനിമോള്‍ അറിയുന്നത് ദുബായിലെ നഴ്സിംഗ് ജോലിയുടെ തിരക്കിനിടെ…
കുറവിലങ്ങാട്: വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ എത്തിയ ഫോണ്‍ വിളിയുടെ ആഘാതത്തില്‍നിന്ന് കുര്യനാട് പൂവത്തിനാല്‍ വീട് ഇനിയും മോചിതമായിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂവത്തിനാല്‍ വീടിന്റെ പടിയിറങ്ങി ഉപരിപഠനത്തിനായി തിരിച്ച മകന് ഡെന്നീസ് ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് വിശ്വസിക്കാന്‍ അവര്‍ നന്നേ വിഷമിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ ഫോണ്‍ കോള്‍ സ്വീകരിച്ചത് ഡെന്നീസിന്റെ പിതാവ് ബേബിയായിരുന്നു. അങ്ങേത്തലയ്ക്കല്‍ സംസാരിച്ചത് ലണ്ടന്‍ പോലീസും. അപകടസ്ഥലത്തുനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോണില്‍ വിവരം നല്‍കുകയായിരുന്നുവെന്നാണ് കണക്കാക്കുന്നത്. പിതാവ് ബേബിയെ വിളിച്ചതിനൊപ്പം ഡെന്നീസിന്റെ പിതൃസഹോദരന് ബംഗളൂരുവിലുള്ള ഫാ. ഇമ്മാനുവലിനെയും ഫോണില്‍ വിളിച്ച് അപകടവിവരം ബോധ്യപ്പെടുത്തിയതായി ബേബി പറയുന്നു. മകന്റെ വേര്‍പാട് മാതാവ് മിനിമോള്‍ അറിയുന്നത് ദുബായിലെ നഴ്സിംഗ് ജോലിയുടെ തിരക്കിനിടെയാണ്. മകന്റെ മരണവിവരമറിഞ്ഞ് മിനിമോള്‍ നാട്ടിലേക്ക് തിരിച്ചു. ഇന്നു രാവിലെ നാട്ടില്‍ എത്തിച്ചേരും. പ്ലസ് ടു പഠനത്തിനുശേഷമാണ് ഉപരിപഠനത്തിനായി ഡെന്നീസ് ലണ്ടനിലേക്ക് തിരിച്ചത്. രണ്ടുവര്‍ഷത്തെ…
Read Moreപക്ഷിപ്പനി ആശങ്ക വേണ്ട; മുട്ടയും ഇറച്ചിയും കഴിക്കാം! തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും
കാസർഗോഡ്: സംസ്ഥാനത്ത് ചില ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍…
Read Moreവാപ്പാലശേരിയിലെ അതിഥിത്തൊഴിലാളിയുടെ കൊലപാതകം! കൊന്ന് റെയിൽവേട്രാക്കിൽ തള്ളിയത് സുഹൃത്തുക്കൾ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
നെടുമ്പാശേരി: വാപ്പാലശേരിയിൽ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയത് സുഹൃത്തുക്കൾ. ചെറിയ വാപ്പാലശേരിയിൽ ഒറീസ ബാലകുട സ്വദേശി ചോട്ടുവെന്ന് വിളിക്കുന്ന ശ്രീധർ ബി. ഇഷോയ് (25)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളും ഒറീസ സ്വദേശികളുമായ ചഗല സുമൽ (26), ആഷിഷ് ബഹുയി (26) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പ്രതികൾ ശ്രീധറിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പൊതിഞ്ഞ് തൊട്ടടുത്ത റയിൽവേ ട്രാക്കിൽ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ ദുർഗാ ദേവി ക്ഷേത്രത്തിനു സമീപം റെയിൽവേ പാളത്തിൽ കാൽനട യാത്രക്കാരാണ് മൃതദേഹം കണ്ടത്. കഴുത്തും ഉടലും വേർപെട്ട നിലയിലായിരുന്നു. കൊല്ലപ്പെട്ട ശ്രീധറും പ്രതികളും ഒരുമിച്ചാണ് താമസം. വാപ്പാലശേരിയിലെ ഒരു കാർട്ടൺ കമ്പനിയിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്. ജോലിക്കിടയിൽ ഇവർ തമ്മിൽ വാക്കുതർക്കം ഉടലെടുത്തിരുന്നു. മറ്റു തൊഴിലാളികൾ ഇടപെട്ടാണ് അത് പരിഹരിച്ചത്. എന്നാൽ രാത്രി…
Read Moreഎനിമി പ്രോപ്പർട്ടി! പാക്കിസ്ഥാൻ പൗരത്വമുള്ള മലയാളികളുടെ പേരിൽ കേരളത്തിലുള്ളത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ; ഈ സ്വത്തുക്കൾ പൂർണമായും കണ്ടുകെട്ടും
തലശേരി: പാക്കിസ്ഥാൻ പൗരത്വമുള്ള മലയാളികളുടെ പേരിൽ കേരളത്തിലുള്ളത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ. എനിമി പ്രോപ്പർട്ടിയിൽപെടുന്ന ഈ സ്വത്തുക്കൾ പൂർണമായും കണ്ടു കെട്ടാനും അതിർത്തി നിർണയിച്ച് “എനിമി പ്രോപ്പർട്ടി’ ബോർഡു വയ്ക്കാനും ബന്ധപ്പെട്ട റവന്യൂ അധികൃതർക്ക് കേന്ദ്രത്തിൽ നിന്നു നിർദ്ദേശം ലഭിച്ചു. തലശേരി താലൂക്കിൽ ചൊക്ലി, തിരുവങ്ങാട്, തൃപ്രങ്ങോട്ടൂർ, പടുവിലായി, പെരിങ്ങത്തൂർ വില്ലേജുകളിലാണ് ഇത്തരത്തിൽ എനിമി പ്രോപ്പർട്ടികൾ ഉള്ളത്. ഇന്ത്യയിലുടനീളം ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. 1971 ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിനു ശേഷമാണ് പാക്കിസ്ഥാനെ ശത്രു രാജ്യമായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്നാണ് പാക്കിസ്ഥാൻ പൗരത്വമുള്ളവരുടെ സ്വത്തുക്കൾ കണ്ടെത്തി എനിമി പ്രോപ്പർട്ടി ലിസ്റ്റിൽ പെടുത്തിയത്. നിലവിൽ ആൾത്താമസമുള്ള പല വീടുകളും എനിമി പ്രോപ്പർട്ടിയിലാണുള്ളത്. അതിർത്തി നിർണയം കർശനമാക്കാൻ തീരുമാനിച്ചതോടെ പല വീടുകളും പകുതി നഷ്ടപ്പെടുന്ന സ്ഥിതിയിലാണുള്ളത്. ചില വീടുകളിൽ ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്ക് കടക്കുന്നതിനു നിയമപരമായ തടസം…
Read Moreവാക്സിൻ വിതരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; സംസ്ഥാനത്ത് വെള്ളിയാഴ്ച ഡ്രൈ റൺ; 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത് 25ഓളം ആരോഗ്യ പ്രവർത്തകർ വീതം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് വാക്സിന് കുപ്പിവയ്പ്പിനുള്ള ഡ്രൈ റണ്‍ വെള്ളിയാഴ്ച നടത്തും. സംസ്ഥാന വ്യാപകമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുക. ജില്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ ഒൻപത് മുതല്‍ 11 വരെയാണ് ഡ്രൈറൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഡ്രൈ റണ്ണില്‍ പങ്കെടുക്കും. ലാര്‍ജ് ഐഎല്‍ആര്‍ 20, വാസ്കിന് കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ല അടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുകയാണ്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം…
Read More