ബസ്തർ: രണ്ടു സ്ത്രീകളെ ഒരുമിച്ചു വിവാഹം ചെയ്തു യുവാവ്. ഛത്തീസ്ഗഡിലെ ബസ്തറിൽ ഈ മാസം മൂന്നിനാണു വിവാദ വിവാഹം നടന്നത്. ഹാസിന (19), സുന്ദരി (21) എന്നീ യുവതികളെയാണു ചന്ദു മൗര്യ എന്ന യുവാവ് വിവാഹം ചെയ്തത്. ബസ്തറിലെ ടിക്കാര ലോംഗ മണ്ഡപത്തിലായിരുന്നു വിവാഹം. ഇരു യുവതികളുടേയും സമ്മതപ്രകാരമാണു വിവാഹം നടന്നതെന്നാണു റിപ്പോർട്ടുകൾ. തനിക്കു രണ്ടു സ്ത്രീകളെയും ഇഷ്ടമായിരുന്നെന്നും അവരുടെകൂടി ഇഷ്ടം പരിഗണിച്ചു ഗ്രാമത്തിലുള്ളവരെ സാക്ഷിയാക്കിയാണു വിവാഹം നടന്നതെന്നും മൗര്യ പറഞ്ഞു. ഒരു ഭാര്യയുടെ കുടുംബം വിവാഹത്തിൽ പങ്കെടുത്തില്ലെന്നും വരൻ കൂട്ടിച്ചേർത്തു. രണ്ടു സ്ത്രീകളും 12-ാം ക്ലാസ് പാസായവരാണ്. ഇത്തരമൊരു വിവാഹം ഹിന്ദു വിവാഹനിയമ പ്രകാരം കുറ്റകരമാണ്. വലിയ ആഘോഷത്തിന്റെ അകന്പടിയോടെ നടന്ന വിവാഹത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Read MoreCategory: Top News
ബാന്ദ്രയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം ! 10 കുഞ്ഞുങ്ങള്‍ മരിച്ചു;ദാരുണ സംഭവം ഇങ്ങനെ…
മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാതശിശുക്കള്‍ മരിച്ചു. ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്സിയു) ചികിത്സയിലായിരുന്ന നവജാതശിശുക്കളാണു മരിച്ചത്. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എന്‍സിയുവിലുണ്ടായിരുന്നത്. എസ്എന്‍സിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവില്‍ സര്‍ജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു. കൂടാതെ തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്അനുശേചനം രേഖപ്പെടുത്തി. കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ്…
Read Moreമയക്കിക്കിടത്താന്‍ സിന്തറ്റിക് ഡ്രഗ്സുകള്‍ വീണ്ടുമെത്തുന്നു; ഗ്രാമിന് വില വെറും നാലായിരം രൂപ;എംഡിഎംഎയുമായി യുവാവ് പിടിയില്‍…
കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം കൂടുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പോലീസും എക്സൈസും വ്യാപക പരിശോധനയുമായി രംഗത്തെത്തിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇളവുകള്‍ വരുത്തിയതോടെ ഇത്തരം മയക്കുമരുന്നുകള്‍ വീണ്ടും നഗരത്തില്‍ എത്താന്‍ തുടങ്ങി. ഇന്നലെ നല്ലളം പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവിന്റെ കൈയ്യില്‍ നിന്ന് വന്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫിറ്റമൈന്‍ (എംഡിഎംഎ) പിടികൂടിയത്.നാലര ഗ്രാമായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് വില്‍പ്പനയ്ക്കായാണ് എത്തിച്ചതെന്നാണ് യുവാവ് പോലീസിന് നല്കിയ മൊഴി. എവിടെ നിന്നാണ് എത്തിച്ചതെന്നും ആരാണ് ഇവ വാങ്ങുന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വന്‍ തുക ഈടാക്കാമെന്ന ലക്ഷ്യത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് സൂചന. കഞ്ചാവിനും മറ്റു ലഹരി വസ്തുക്കള്‍ക്കും പുറമേയാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്. ഒരു ഗ്രാമിന് 4000രൂപ…
Read Moreസ്വര്‍ണക്കടത്തു കേസ് സ്പീക്കറിലേക്ക് അടുക്കുന്നു ! ‘എസ്ആര്‍കെ’യുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍…
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ പട്ടിക തയാറാക്കിയ കസ്റ്റംസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്കുള്ള അകലം കുറച്ചു ഒരുപടി കൂടി അടുത്തിരിക്കുന്നു. സ്പീക്കറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്തതിനു പിന്നാലെ സ്പീക്കറിലേക്കുള്ള അകലം കുറയുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കെ. അയ്യപ്പനെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചു. അദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കും. അയ്യപ്പന്റെ മൊഴികളില്‍ നിറയുന്ന അവ്യക്തതയാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതെല്ലാം സ്പീക്കറിലേക്കുള്ള അകലം കുറയ്ക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടിക്കഴിഞ്ഞു. നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍നിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. സ്പീക്കറില്‍നിന്നും മൊഴിയെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാല്‍ കെ.…
Read Moreയുഡിഎഫില്‍ നിന്ന് ചിലര്‍ വരും;എന്‍സിപി പോകുവാണെങ്കില്‍ അവര്‍ ഒന്നായി പോകില്ലെന്ന് ഉറപ്പുണ്ട്; രാഷ്ട്രദീപികയോട് വെളിപ്പെടുത്തി എ. വിജയരാഘവന്…
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് യു ഡി എഫിൽ നിന്ന് ചില കക്ഷികൾ എൽ ഡി എഫിൽ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ.വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു. യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് ചാടി രക്ഷപ്പെടാൻ കാത്തിരിക്കുകയാണ് പലരും. ചില കക്ഷികളുമായി ചർച്ചകൾ നടത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞടുപ്പിനു മുമ്പ് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആർഎസ്പി വന്നാൽ ആർ എസ്പിയുമായി ചർച്ച കൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആർ എസ് പി ഇടതുപക്ഷ പാർട്ടിയാണ്. അവർ എൽഡിഎഫിലേക്കു വരാൻ താത്പര്യം പ്രകടിപ്പിച്ചാൽ തീർച്ചയായും മുന്നണി അക്കാര്യം ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. സീറ്റ് ചർച്ചകൾ തുടർ ഭരണം ലക്ഷ്യം വയ്ക്കുന്ന സർക്കാരിന് മുന്നിൽ യാതൊരുവിധ ആശങ്കകളുമില്ല. സംഘടനാപരമായ ചർച്ചകൾ പാർട്ടിയിൽ നടക്കുകയാണ്. അതു കഴിഞ്ഞാൽ ഉടൻ എൽ ഡി…
Read Moreഇനി കളികള്‍ മുംബൈയില്‍ നിന്ന് ! ‘പാര്‍ട്ടി ഹിതം’ പരിശോധിക്കാന്‍ ശരത് പവാര്‍ എത്തുന്നു; എന്‍സിപിയുടെ കാര്യത്തില്‍ ‘ഉടന്‍ തീരുമാനമാകും’
കോട്ടയം: പാലാ കാര്യം ശരത് പവാര്‍ മുംബൈയില്‍ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ. എന്‍സിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താന്‍ അടുത്തയാഴ്ച പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുമായി പവാര്‍ നേരിട്ട് അഭിപ്രായം തേടിയ ശേഷമായിരിക്കും മുംബൈയില്‍ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പന് പറഞ്ഞു. എന്‍സിപിയില്‍ ടി.പി. പീതാംബരന് മാസ്റ്റര്‍, മാണി സി. കാപ്പന് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കാപ്പന് മുംബൈയിലെത്തി പവാറിനെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എതിര് വിഭാഗം എല്‍ഡിഎഫില്‍ തുടരാനുള്ള താല്പര്യം പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു കൊച്ചിയിലെത്തുന്നത്. പാലാ സീറ്റ് മാണി…
Read Moreപകല്‍ പോലീസിന് ക്ലാസെടുക്കും രാത്രിയില്‍ ‘പണി വേറെ’ ! ഹണിട്രാപ്പില്‍ പിടിയിലായ നാലുപേരില്‍ ഒരാളെ കണ്ട് പോലീസുകാരുടെ ബോധം പോയി…
കോട്ടയം: പകല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസ് എടുക്കും. രാത്രിയില്‍ അശ്ലീല വീഡിയോ പകര്‍ത്തി ഹണി ട്രാപ്പ് വഴി പണം തട്ടും. ഹണി ട്രാപ്പ് നടത്തി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറന്പില്‍ ടി.എസ്. അരുണാ(29)ണ് സൈബര്‍ സുരക്ഷാ ക്ലാസുകളും സെമിനാറുകളും എടുക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്തു വെസ്റ്റ് സ്റ്റേഷനിലെത്തിച്ച അരുണിനെ കണ്ടപാടെ പോലീസുകാര്‍ ഒന്നു ഞെട്ടി. ഇന്നലെ വരെ ഞങ്ങളെ നിയന്ത്രിച്ചിരുന്നവന്‍ ഇന്ന് അതേ സംഭവങ്ങളില്‍ പ്രതി. വൈകി സ്റ്റേഷനിലെത്തിയ പോലീസുകാര്‍ കാര്യമറിയാതെ ആദ്യം ഒന്നു പകച്ചുപോയി. പോലീസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടായിരുന്ന അരുണ്‍ ഈ ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഫേസ് ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ പകര്‍ത്തി ഹണിട്രാപ്പ് ആസൂത്രണം ചെയ്താണു പണം തട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreഅനധികൃത സ്വത്ത് സമ്പാദനം; ഷാജിക്കായി ചോദ്യ”മുറി’ തുറന്ന് വിജിലന്‍സ്; നിയമസഭാ തെരഞ്ഞെടുപ്പിലും ഷാജി’ ആയുധമാകും
കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കെ.എം.ഷാജി എംഎല്‍എയെ വിജിലൻസ് ഉടന്‍ ചോദ്യം ചെയ്യും. കോഴിക്കോട് മാലൂര്‍കുന്നിലെ ആഡംബര വീട് നിര്‍മാണത്തിനുള്ള പണം ലഭിച്ചതും മറ്റുമുള്ള കാര്യങ്ങളാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷിക്കുന്നത്. കൂടാതെ ഇക്കാലയളവില്‍ ഷാജി വിദേശത്ത് യാത്ര ചെയ്തതും വിജിലന്‍സ് പരിശോധിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വ്യക്തമാക്കി അഭിഭാഷകനും സിപിഎം പന്നിയങ്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.ആര്.ഹരീഷാണ് വിജിലന്‍സ് കോടതി മുമ്പാകെ മറ്റൊരുപരാതി നല്‍കിയത്. കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിന് ലഭിച്ച പരാതിയില്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് അന്വേഷണം വേഗത്തിലായത്. എസ്പി എസ്.ശശിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി മാര്‍ച്ച് ഒന്‍പതിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. അതിനാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണം. കോടതി നിശ്ചയിച്ച തിയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി…
Read Moreവലം കൈയോട് ചേർക്കാൻ ഒരു ‘പാതിരാത്രി ചർച്ച’..! 20-ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി ഉന്നത കോൺഗ്രസ് നേതാക്കൾ; 20-ട്വന്റി നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന സൂചന ഇങ്ങനെ…
കിഴക്കമ്പലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർഥികളെ നിർത്താൻ 20-ട്വന്റി ആലോചിക്കുന്നതിനിടെ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ 20-ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് വി.ഡി. സതീശൻ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയിലെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. 20-ട്വന്റി കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു. കൂടാതെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും 20-ട്വന്റി വിജയിച്ചു കയറി. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജില്ലയിൽ 20-ട്വന്റി സജീവമാകുന്നതാണ് കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നതെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് 20-ട്വന്റി നേരത്തെ…
Read Moreവീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടു; പുറത്ത് കടക്കാതിരിക്കാൻ ഇരുമ്പു ഗേറ്റിൽ വൈദ്യുതി കടത്തി വിട്ടനിലയിൽ; വീട്ടമ്മയെ ഉപദ്രവിച്ചതിന് അച്ഛനെയും മകനെയും അറസ്റ്റ് ചെയ്ത് പോലീസ്
ഇളംകാട്: കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ പൂട്ടിയിട്ടതിന് പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവിനെയും മകനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരാണ് അറസ്റ്റിലായത്. ഇള കാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ ഭർത്താവ് വീടിനുള്ളിൽ പൂട്ടിയിട്ടുവെന്ന് ഇന്നലെ വൈകിട്ടോടെ പഞ്ചായത്ത് അംഗത്തെ ഫോണിൽ വിവരം അറിയിച്ചത്. ഇതേ തുടർന്ന് പഞ്ചായത്തംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ എന്നിവരുടെ നേത്യത്വത്തിൽ ജില്ലാ കളക്ടർ, പോലിസ് എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇവരെ മോചിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്താനത്തിലാണ് നടപടി. രണ്ട് നിലകളുളള വീട്ടിൽ താഴത്തെ നിലയിലാണ് ജെസി താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റ് കന്പി ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ കൊടുത്തു നിലയിലായിരുന്നു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നു പോലീസ് അറിയിച്ചു.
Read More