ജിബിൻ കുര്യൻകോട്ടയം: തിരുവനന്തപുരത്ത് പ്രായം കുറഞ്ഞ മേയറെയും പത്തനംതിട്ട അരുവാപ്പുലത്തു പ്രായം കുറഞ്ഞ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും തെരഞ്ഞെടുത്തതു വലിയ ജനപ്രീതി നേടി എന്നതു കണക്കിലെടുത്തു നിയമസഭാ സ്ഥാനാർഥിപട്ടികയിലും എതിരാളികളെ ഞെട്ടിക്കാൻ സിപിഎം നീക്കം.പ്രമുഖരെ ഇറക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയത്തിനപ്പുറം കല, സാംസ്കാരികം, വ്യവസായം, ടൂറിസം, അധ്യാപനം, മാധ്യമ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖരെ രംഗത്തിറിക്കാനാണ് സിപിഎം നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവരെ നേരിൽ കണ്ടു സിപിഎം സംസ്ഥാന നേതാക്കൾ ചർച്ച തുടങ്ങി. പുതുമുഖങ്ങൾക്കും വനിതകൾക്കും യുവതീയുവാക്കൾക്കും സ്ഥാനാർഥി പട്ടികയിൽ ഇടം നൽകാനാണ് സിപിഎം നീക്കം. ഏതു തെരഞ്ഞെടുപ്പു കാലത്തും ഉയരുന്ന പേരാണ് നടൻ മമ്മൂട്ടിയുടേത്.…
Read MoreCategory: Top News
അന്വേഷണം അടുത്തടുത്തേക്ക് വരുമ്പോൾ..! സ്പീക്കര്‍ ഉരുണ്ടു കളിക്കുന്നു, സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടണം; പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് അവാസ്തവമായ കാര്യങ്ങളെന്ന് ശ്രീരാമകൃഷ്ണൻ
സ്വന്തം ലേഖകന്‍കൊച്ചി: ഡോളര്‍ കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം സ്പീക്കറിലേക്ക് കടക്കുമ്പോള്‍ അതിനെ തടയിടാന്‍ സ്പീക്കറും സര്‍ക്കാരും ഒന്നിച്ചു നീങ്ങുന്നു. സ്പീക്കറിലേക്ക് അന്വേഷണം അടുത്ത സാഹചര്യത്തിലാണ് കടുത്തനീക്കവുമായി സ്പീക്കറിന്റെ ഓഫീസും രംഗത്തിറങ്ങിയിരിക്കുന്നത്. അന്വേഷണത്തെ നേരിടാതെ സ്പീക്കര്‍ ഉരുണ്ടുകളിക്കുകയാണെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തു നല്കി. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളില്‍ അയ്യപ്പന് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരിക്കുന്നത്. ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ്…
Read Moreവടിവാൾ വിട്ട് തോക്കിലേക്ക്… തൃക്കൊടിത്താനത്ത് ക്രിമിനലുകളുടെ വിളയാട്ടം; 14കാരന് നെഞ്ചിൽ വെടിയേറ്റു; ക്രിമിനൽ സംഘത്തിൽപ്പെട്ട രണ്ടു പേർ അറസ്റ്റിൽ; ജനം ഭീതിയിൽ
ചങ്ങനാശേരി: എയർഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുന്നതിനിടയിൽ പെല്ലറ്റ് പതിനാലുകാരന്റെ നെഞ്ചിൽ തുളച്ചുകയറി. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ക്രിമിനൽ സംഘത്തിൽപ്പെട്ട തൃക്കൊടിത്താനം സ്വദേശി അജേഷ് (26), ചങ്ങനാശേരി സ്വദേശി അൻസിൽ (19) എന്നിവരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പൊട്ടശേരി സ്വദേശി അന്പാടി (14)യുടെ നെഞ്ചിലാണ് പെല്ലറ്റ് തുളച്ചുകയറിയത്. ഇന്നലെ വൈകുന്നേരമാണു സംഭവം. അജേഷും അൻസിലുംചേർന്ന് എയർഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുന്നതിനിടയിലാണ് പതിനാലുകാരന്റെ നെഞ്ചിൽ പെല്ലറ്റ് തുളച്ചുകയറിയത്. നാട്ടുകാർ ചേർന്ന് അന്പാടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെഞ്ചിൽ തുളച്ചുകയറിയ പെല്ലെറ്റ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അന്പാടി അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപോയ അജേഷിനും അൻസിലിനെയും തൃക്കൊടിത്താനം സിഐ അജീബ്, എസ്ഐമാരായ രാജേഷ്, സജി സാരംഗ്, എഎസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. അജേഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും അൻസിൽ മയക്കുമരുന്നുകേസിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. തോക്കുചൂണ്ടിയുള്ള…
Read Moreനീതി കിട്ടുവരെ തെരുവിൽ സമരം ചെയ്യും; വാളയാർ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ. സർക്കാരിൽ വിശ്വാസമില്ലെന്നും നീതി കിട്ടുവരെ തെരുവിൽ സമരം ചെയ്യുമെന്നും ഇവർ വ്യക്തമാക്കി. സർക്കാർ പറഞ്ഞ വാക്ക് ഇതുവരെ പാലിച്ചിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. പൊലീസിനും പ്രോസിക്യൂസിഷനും വീഴ്ച്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ച് കേൾപ്പിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു. വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ച കോടതി തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി.
Read Moreതെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണം; ജാമ്യാപേക്ഷ പരിഗണിക്കേവേ ഇബ്രാഹിംകുഞ്ഞിനോടു രൂക്ഷ വിമർശനവുമായി ഹൈ കോടതി
കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണമെന്നു മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോടു ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. നേരത്തെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുന്‍പാകെ എത്തിയപ്പോൾ ജയിലിൽ പോയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്. മുസ്ലിം എജ്യുക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതിനോടു പ്രതികരിച്ച കോടതി, മത്സരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്നു നിർദേശിച്ചു. സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു.എന്നാൽ, ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്നു തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Read Moreസഹകരണബാങ്കുകള്‍ക്ക് ഇനി ‘ബാങ്ക്’ ആകാനാവില്ല ! പേരിനൊപ്പമുള്ള ബാങ്ക് ഏപ്രില്‍ ഒന്നിനു മുമ്പ് മാറ്റണം; പുതിയ ബാങ്കിംഗ് ഭേദഗതിയില്‍ പറയുന്നത്…
വരുന്ന ഏപ്രില്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ആണ് ഇനി ചേര്‍ക്കേണ്ടത്. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് ഉപയോഗിക്കാനാകില്ല. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ഏപ്രില്‍ 1ന് നിലവില്‍ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ് ബാങ്കിന് ലഭിക്കുകയാണ്. സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം…
Read More‘അവളുടെ വലയിൽ വീണാൽ’..! മാട്രിമോണി സൈറ്റിൽ കണ്ട സുന്ദരിയെ ഫോണിൽ ബന്ധപ്പെട്ടു; ആ അടുപ്പം ഒടുവിൽ ഡേറ്റിംഗിലുമെത്തി; സ്വകാര്യ നിമിഷങ്ങളെല്ലാം ഫോണിൽ പകർത്തി കാമുകനെ ഹണിട്രാപ്പിൽ വീഴ്ത്തും; കവിത ടീച്ചറുടെ പണിപാളിയതിങ്ങനെ…
കവിത സി.എസ് എന്നാണ് അവളുടെ പേര്. കിഴക്കൻ ബംഗളൂരുവിലെ ദേവയ്യ പാർക്കിനു സമീപം താമസിക്കുന്നു. 38 വയസ്. മുന്‍പ് ടീച്ചറായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. കൈയിലിരിപ്പ് മോശമാണ്. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ഹണിട്രാപ് കേസിൽ ബംഗളൂരു പോലീസ് പിടികൂടിയ പ്രതിയെക്കുറിച്ചാണ്. ചിക്മംഗളൂരു ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്നു കവിത. ജോലിയിൽ കൃത്യവിലോപം കാട്ടുന്നതും ദീർഘകാലം ജോലിക്കു ഹാജരാകാതിരിക്കുന്നതും കവിത തുടർന്നുപോയതോടെ അവളെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു തന്നെ ആക്രമിച്ചുവെന്നു കാട്ടി സ്കൂൾ ഹെഡ്മാസ്റ്റർ നൽകിയ പരാതി കവിതയ്ക്കെതിരേ നിലവിലുണ്ട്. ഇനി സംഭവത്തിലേക്ക്ടീച്ചർ ജോലി നഷ്ടപ്പെട്ടതുകൊണ്ടാവാം കവിത വഴിവിട്ടു സഞ്ചരിക്കാൻ തുടങ്ങി. മറ്റുള്ളവരെ ഹണി ട്രാപ്പിൽ കുടുക്കി പണമുണ്ടാക്കുകയായിരുന്നു പ്രധാന വിനോദം. മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് കവിത പുരുഷൻമാരെ വശീകരിച്ചെടുക്കുന്നത്. ഇന്ദിരാനഗർ നിവാസിയായ പ്രേം ഡാനിയേലിന് ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി.…
Read Moreഅറിഞ്ഞില്ല ബ്രിസ്റ്റീ…ആരും പറഞ്ഞതുമില്ല ! മലയാളം അറിയാഞ്ഞതിനാലാണ് കഞ്ചാവ് കേസില്‍ പ്രതിയായതെന്ന് ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍;തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും നടി…
വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ബ്രിസ്റ്റിയുടെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് തന്റെ കൈയ്യില്‍ നിന്ന് പിടികൂടിയിട്ടില്ലെന്നും താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണ് 6.45 ഗ്രാമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസിന് താന്‍ പറഞ്ഞതു മനസ്സിലാകാത്തതിനാലാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും ഹര്‍ജിയില്‍ പറയുന്നു. റിസോര്‍ട്ടിലെ മൂന്നു കെട്ടിടങ്ങളില്‍ താനും കൂട്ടുകാരും ഒന്നിലാണു താമസിച്ചതെന്നും ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Read Moreഅമ്മാവന് പറ്റിയ അമളി ! നവദമ്പതികളുടെ ‘ആദ്യരാത്രി ഒളിച്ചു കാണാനെത്തിയ’ മധ്യവയസ്കന് ഉറങ്ങിപ്പോയി;രാവിലെ ഉണര്‍ത്തിയത് നാട്ടുകാരും പോലീസും ചേര്‍ന്ന്; പയ്യന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…
നവദമ്പതികളുടെ ‘കിടപ്പറ സീന്‍’ പിടിക്കാനെത്തിയ മധ്യവയസ്കനെ ഒടുവില്‍ പോലീസ് പിടിച്ചു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ഷൊര്‍ണൂരില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ കിടപ്പുമുറിക്ക് മുകളില്‍ ഇയാള്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍, ദമ്പതികള്‍ എത്താന്‍ വൈകിയതോടെ മുകളില്‍ കിടന്ന് ഇയാള്‍ ഉറങ്ങിപ്പോയി. രാത്രി കൂര്‍ക്കം വലിയുടെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാരാണ് ഇയാളെ കയ്യോടെ പൊക്കിയത്. രണ്ട് ദിവസത്തോളമായി അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിയിലേക്ക് കയറാന്‍ ഇയാള്‍ ഏണി എത്തിച്ചിരുന്നു. രാത്രി പത്ത് മണിക്ക് ലൈറ്റുകള്‍ അണയ്ക്കണമെന്ന് അയല്‍ക്കാരോട് പറഞ്ഞ ശേഷമാണ് ഇയാള്‍ കിടപ്പുമുറിക്ക് മുകളില്‍ കയറിപറ്റിയത്.ഒടുവില്‍ പൊലീസ് എത്തിയാണ് പ്രതിയെ താഴെയിറക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു. എന്തായാലും അമ്മാവന് നാട്ടില്‍ നല്ല പേരായി എന്നാണ് ഏവരും പറയുന്നത്.
Read Moreടീം രഹസ്യങ്ങൾ ചോർത്താൻ ഇന്ത്യൻ താരത്തെ സുന്ദരിയായ യുവതി സമീപിച്ചു; ക്രിക്കറ്റ് താരവും യുവതിയും തമ്മിൽ അടുത്ത ബന്ധം; പുറത്ത് വന്ന വിവരങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ ടീം രഹസ്യങ്ങൾ ചോർത്താൻ യുവതി ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഡൽഹിയിൽനിന്നുള്ള ഒരു നഴ്സ് ഇന്ത്യൻ താരത്തെ സമീപിച്ചതായാണു ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിംഗ് പറയുന്നത്. യുഎഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 13-ാം സീസണിനിടെയാണു യുവതി താരത്തെ സമീപിച്ചത്. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണു യുവതി സമൂഹമാധ്യത്തിലൂടെ താരത്തോട് ആരാഞ്ഞത്. മുന്‍പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരം ഈ വിവരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്നാണ് ഇവർ പറഞ്ഞത്. ബിസിസിഐ നടത്തിയ അന്വേഷണത്തിൽ ഇവർ നഴ്സാണെന്നു വെളിപ്പെട്ടു. വാതുവയ്പിനു വേണ്ടിയാണു യുവതി രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതെന്നും അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. സ്വകാര്യതയെ മാനിച്ചു താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേരു പുറത്തുവിട്ടിട്ടില്ല. ഈ നഴ്സും ക്രിക്കറ്റ് താരവും…
Read More