പത്തനംതിട്ട: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ കൈമാറി. ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറൻസികളിൽ കോട്ടിംഗ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും സുനിലിൽനിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെടുത്തത്.
Read MoreCategory: Top News
ബംഗളൂരിൽ പോയിവരുന്ന ഷിൽനയെ കാണാൻ യുവാക്കളുടെ തിരക്ക്; പാപ്പിനിശേരിയിലെ ലഹരി വിൽപനയെക്കുറിച്ച് രഹസ്യ വിവരമെത്തി; യുവതിയെ വലയിലാക്കി എക്സൈസ്
കണ്ണൂർ: പാപ്പിനിശേരിയിൽ എംഡിഎയുമായി യുവതി പിടിയിൽ. അഞ്ചാംപീടിക സ്വദേശി ഷിൽന (32) ആണ് പിടിയിലായത്. പാപ്പിനിശേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. പാപ്പിനിശേരി മേഖലയിൽ എംഡിഎംഎയുടെ വിപണനവും ഉപയോഗവും വ്യാപകമായി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ കല്യാശേരി അഞ്ചാം പീടിക സ്വദേശിയായ ഷിൽന നിവാസിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ബംഗുളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ എത്തിച്ചത്.
Read Moreപുലർച്ചെ പരിശീലനത്തിന് എത്താതെ കുട്ടികൾ; ഹോസ്റ്റൽ റൂമിലെ ജനലിലൂടെ നോക്കിയ സഹപാഠികൾ കണ്ടത് കയറിൽ തൂങ്ങി നിൽക്കുന്ന വിദ്യാർഥിനികളെ; കേസെടുത്ത് പോലീസ്
കൊല്ലം: രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു, എസ്എസ്എല്സി വിദ്യാർഥിനികളാണ് ഇരുവരും. ഒരാള് തിരുവനന്തപുരം സ്വദേശിനിയും മറ്റൊരാള് കോഴിക്കോട് സ്വദേശിനിയുമാണ്. പ്രാക്ടീസിന് പോകാന് കുട്ടികളെ കാണാത്തതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില് കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണര് ഉള്പ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreപൊന്നോമനയെ ഒന്നു കാണാതെ ശ്രീകാന്ത് യാത്രയായി; ദേശീയപാത നിര്മാണത്തിനായെടുത്ത കുഴിയില്വീണ് ചികിത്സയിലിരിക്കെ മരണം; അരൂരിലെ മരണക്കണക്ക് ഞെട്ടിക്കുന്നത്
ചേര്ത്തല: കുഞ്ഞോമന മകനെ ഒരുനോക്കുകാണാനാവാതെ ശ്രീകാന്ത് യാത്രയായി. ദേശീയപാത നിര്മാണത്തിനായെടുത്ത കുഴിയില്വീണ് തലയ്ക്കു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കടക്കരപ്പള്ളി കുന്നേപറമ്പില് ശ്രീകാന്ത് (38) ആണ് മരിച്ചത്. 2025 ജൂലൈ 14ന് രാത്രി തുറവൂര് പുത്തന്ചന്തയ്ക്കു സമീപം നിര്മാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്കൂട്ടര് മറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്തെയും ചെമ്മനാകരിയിലെയും സ്വകാര്യ ആശുപത്രികളില് ചികിത്സയിലായിരുന്നു. മൂന്നിലേറെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അപകടത്തിനുശേഷം ആറുമാസമായി അബോധാവസ്ഥയിലായിരുന്നു. മകന് ധ്യാനിനെ ഒരുനോക്ക് കാണാന് കഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുമ്പാണ് ശ്രീകാന്തിനു രണ്ടാമത്തെ കുഞ്ഞുപിറന്നത്. അബോധാവസ്ഥയിലായിരുന്ന ശ്രീകാന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഡാബര് ഇന്ത്യ കമ്പനി ഫുഡ് ഡിവിഷനില് സെയില്സ് ഓഫീസറായ ശ്രീകാന്ത് കൊച്ചിയില്നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴിയാണ് അപകടത്തില്പ്പെട്ടത്. റോഡില് തലയടിച്ച് വീണ ശ്രീകാന്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മറ്റ് വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്ന്നാണ്…
Read Moreസമൂഹമാധ്യമം വഴി പരിചയം, പിന്നെ ഒന്നിച്ചു താമസം; കടം വാങ്ങിയ 15ലക്ഷം കൊടുക്കാതിരിക്കാൻ പുതിയ കാമുകനെ കണ്ടെത്തി; കൂവപ്പള്ളിയിലെ കൊലപാതക കാരണം പുറത്ത്
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവ് യുവതിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതില് സാന്പത്തിക തർക്കം കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസ്. ഇടുക്കി കല്ലാര് സ്വദേശി ഷേര്ളി മാത്യു (45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂവപ്പള്ളിയില് ഷേര്ലി ആറു മാസം മുന്പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്പ്പെടെ ജോബില്നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയശേഷം ഇയാളെ ഒഴിവാക്കാന് മറ്റൊരാളുമായി നാലു മാസം മുന്പ് ഷേര്ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന് താത്പര്യമില്ലെന്നും നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങള് വഷളാക്കിയത്. ജോബ് കോട്ടയം താഴത്തങ്ങാടിയില് വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന് സെന്റര് കഴിഞ്ഞ വര്ഷം പ്രവര്ത്തനം നിർത്തിയിരുന്നു. സാമൂഹ്യമാധ്യമം വഴി…
Read Moreമോഷ്ടിച്ചതല്ല, സൂക്ഷിക്കാൻ വച്ചത്… അയ്യപ്പന്റെ വാഹനം തന്ത്രിയുടെ വീട്ടിൽ; സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11 കിലോ തൂക്കം; കണ്ടെത്തിയത് എസ്ഐടിയുടെ പരിശോധനയിൽ
തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. എസ്ഐടി തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്. ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11കിലോഗ്രാം തൂക്കമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശിൽപമാണിത്. 2017ൽ ആണ് ശബരിമലയില് ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വാജിവാഹനം തന്ത്രിക്ക് കൈവശം സൂക്ഷിക്കാമെന്നായിരുന്നു കണ്ഠര് രാജീവരുടെ വാദം. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്കാൻ തയാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ശബരിമലയിലെ കട്ടിളപ്പാളി കേസില് കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ എസ്ഐടി വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര്…
Read Moreകൊട്ടാരക്കര വഴി ഏറ്റുമാനൂരിലേക്ക്… പ്രതിപക്ഷനേതാവ് പറഞ്ഞ അടുത്ത വിസ്മയം സുരേഷ് കുറുപ്പോ? കോട്ടയത്തേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
കോട്ടയം: കൊട്ടാരക്കര മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ പി. ഐഷാപോറ്റി കോൺഗ്രസിലേക്ക് എത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പറഞ്ഞ അടുത്ത വിസ്മയം ഏതാണെന്ന ചർച്ചയാണ് രാഷ്ട്രീയ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നത്. നിലവിൽ സിപിഎമ്മുമായി അകൽച്ച പാലിക്കുന്ന കോട്ടയത്തു നിന്നുള്ള മുതിർന്ന നേതാവ് കെ.സുരേഷ്കുറുപ്പിന്റെ പേര് പല കോണുകളിലും അടുത്ത വിസ്മയമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്നും സ്വയം ഒഴിഞ്ഞ സുരേഷ്കുറുപ്പ് കുറച്ചുകാലമായി സിപിഎം വേദികളിൽ സജീവമല്ല. സുരേഷ്കുറുപ്പും സിപിഎമ്മും രണ്ട് വഴിക്കാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രവർത്തന പരിചയം കുറഞ്ഞ തന്നേക്കാൾ ജൂനിയറായ നേതാക്കളെ മേൽ കമ്മിറ്റികളിലേക്ക് പരിഗണിച്ചപ്പോഴും തന്നെ ഒഴിവാക്കിയതിൽ അദ്ദേഹം പരസ്യമായി തന്നെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന കമ്മിറ്റിയിലേക്ക് പാർട്ടി പരിഗണിക്കാതിരുന്നതോടെയാണ് സുരേഷ്കുറുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ തുടരാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചതും പാർട്ടി…
Read Moreസ്വാമിയേ ശരണമയ്യപ്പാ…കട്ടിളയിൽ മാത്രമല്ല ചെമ്പിലും തന്ത്രി..! ദ്വാരപാലക ശിൽപ്പക്കേസിലും കണ്ഠര് രാജീവർക്ക് തിരിച്ചടി; അറസ്റ്റ് ചെയ്യാൻ അനുമതി നൽകി കോടതി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതി അനുമതി നൽകി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.
Read Moreചിലരോട് ഭർത്താവ് , ചിലരോട് സഹോദരൻ… ഷേർലി മാത്യു പറഞ്ഞത് പലകഥകൾ; കൂവപ്പള്ളിയിലെ കൊലപാതകത്തിന്റെ യഥാർഥ കാരണം തേടി പോലീസ്
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറം നിവാസികൾ നടുക്കത്തോടെയാണ് യുവതിയുടെയും യുവാവിന്റെ മരണവാർത്ത കേട്ടത്. കട്ടപ്പന നെടുങ്കണ്ടം കല്ലാർഭാഗം തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ട്പറമ്പിൽ ജോബ് സക്കറിയ (40) എന്നിവരെയാണ് കൂവപ്പള്ളി കുളപ്പുറത്തുള്ള ഷേർലിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുമായി ഷേർലി സംസാരിക്കാറുണ്ടെങ്കിലും അടുത്തബന്ധം സ്ഥാപിക്കുകയോ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തിരുന്നില്ല. പങ്കുവച്ചത് പല കഥകൾഭർത്താവ് മരിച്ചു പോയെന്നും ഭർത്താവ് ഉണ്ടെന്നും മക്കൾ വിദേശത്താണെന്നും ഒരു മകൾ മരിച്ചെന്നും കൂടെയുള്ള ജോബ് സഹോദരനാണെന്നും ഒക്കെ പലവിധ കഥകളാണ് ഷേർലി അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ ഒന്നര മാസമായി ജോബ് ഇവിടേക്ക് വരാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു. ജോബുമായി പിണങ്ങിയെന്നാണ് ചോദിച്ചവരോട് ഷേർലി പറഞ്ഞിരുന്നത്. വെള്ളിയാഴ്ച ജോബും ഷേർലിയുടെ മുൻ ബന്ധത്തിലുള്ള മകനും വീട്ടിൽ എത്തിയിരുന്നതായും വൈകുന്നേരം ആറോടെ അവശനിലയിലായ ഷേർലിയെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് എന്നുപറഞ്ഞ്…
Read Moreകോട്ടയത്ത് സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് അഭിഭാക്ഷകന് ദാരുണാന്ത്യം; നായാട്ടിന് പോകുമ്പോൾ സ്കൂട്ടർ മറിഞ്ഞ് അബദ്ധത്തിൽ തോക്ക് പൊട്ടുകയായിരുന്നു
ഉഴവൂർ: നായാട്ടിന് പോയ അഭിഭാഷകൻ വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് തോക്കുപൊട്ടി മരിച്ചു. ഉഴവൂർ ഒക്കാട്ട് അഡ്വ. ജോബി ജോസഫാ(56) ണ് ഇന്നലെ രാത്രി പതിനൊന്നോടെയുണ്ടായ അപകടത്തിൽ മരിച്ചത്. പാലാ ബാറിലെ അഭിഭാഷകനാണ്. പയസ്മൗണ്ട് നീരുട്ടി ഭാഗത്ത് നായാട്ട് നടത്തുന്നതിനിടയിൽ ജോബി സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന തോക്ക് പൊട്ടി ജോബിക്ക് വെടിയേറ്റതായാണ് നി ഗമനം. ശബ്ദംകേട്ട് ആളുകൾ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഡോ. ഷിജി. മക്കൾ: ഐവിൻ, അന്നൂസ്, ജോസ്.
Read More