ഒന്നു കാണാൻ… ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​ർ​ധ​രാ​ത്രി അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മം; സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ് വെ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു; അ​റ​സ്റ്റി​ലാ​യ​ത് മ​ല​പ്പു​റം സ്വ​ദേ​ശി

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​യാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി അ​ഭി​ജി​ത് ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ദി​ലീ​പി​ന്‍റെ ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​ലെ വീ​ട്ടി​ല്‍ ഇ​യാ​ള്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും ആ​ലു​വ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും മോ​ഷ​ണം ആ​യി​രു​ന്നി​ല്ല ഉ​ദ്ദേ​ശ്യ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More

അ​യ്യ​ന്‍റെ പൊ​ന്ന​ല്ലേ..! ശ​ബ​രി​മ​ല​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്വ​ർ​ണം ക​ണ്ടെ​ത്തി; ഗോ​വ​ർ​ധ​ന്‍റെ ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് പോ​റ്റി​വി​റ്റ സ്വ​ർ​ണം എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്ത​ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ​ നി​ന്ന് ക​ട​ത്തി​ക്കൊണ്ടുപോയ സ്വ​ർ​ണം ക​ണ്ടെ​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ധ​ന്‍റെ ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക‌​ണ്ടെ​ത്തി​യ​ത്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​ർ​ധ​ന്‍റെ​യും സ്വ​ർ​ണം വി​റ്റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്വ​ർ​ണം വീ‌​ണ്ടെ​ടു​ത്ത​ത്. 400 ഗ്രാ​മി​നു മു​ക​ളി​ലു​ള്ള സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വി​റ്റ​തി​ന് സ​മാ​ന​മാ​യ തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നാ​ണ് വി​വ​രം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്ക് സ്വ​ർ​ണം വി​റ്റ​താ​യി ഗോ​വ​ർ​ധ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ​ട് സ​മ്മ​തി​ച്ചു. 476 ഗ്രാം ​സ്വ​ർ​ണം ത​നി​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ഗോ​വ​ർ​ധ​ന്‍റെ മൊ​ഴി.

Read More

സ്വ​ർ​ണാ​ഭി​ഷേ​കം ബെ​ല്ലാ​രി​യി​ൽ; പോ​റ്റി പോ​യ വ​ഴി​യെ എ​സ്ഐ​ടി​യും; ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ സ്വ​ർ​ണം വി​റ്റെ​ന്ന് ക​ണ്ടെ​ത്ത​ൽ; സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ധ​ൻ എ​ല്ലാം പ​റ​ഞ്ഞു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ കവർച്ചാ കേസിലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ്വർണം വി​റ്റ​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ചെ​ന്നൈ​യി​ല്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത 476 ഗ്രാം ​സ്വ​ര്‍​ണം ക​ര്‍​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ​വ്യാ​പാ​രി ഗോ​വ​ര്‍​ധ​ന് വി​റ്റ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. അ​ന്വേ​ഷ​ണ​സം​ഘം ഗോ​വ​ര്‍​ധ​നെ ചോ​ദ്യം ചെ​യ്തു. ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ വ​ച്ച് പാ​ളി​ക​ളി​ല്‍​നി​ന്ന് വേ​ര്‍​തി​രി​ച്ച സ്വ​ര്‍​ണം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി വി​റ്റു​വെ​ന്നാ​ണ് ഗോ​വ​ര്‍​ധ​ന​ന്‍റെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും കൊ​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ബെ​ല്ലാ​രി​യി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഗോ​വ​ര്‍​ധ​ന് വി​റ്റ സ്വ​ര്‍​ണം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം എ​സ്‌​ഐ​ടി സം​ഘം ന​ട​ത്തും. ബെ​ല്ലാ​രി​യി​ലെ റോ​ദ്ദം ജ്വ​ല്ല​റി ഉ​ട​മ​യാ​ണ് ഗോ​വ​ര്‍​ധ​ന്‍. ശ്രീ​റാം​പു​രം അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ചാ​ണ് ഗോ​വ​ര്‍​ധ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​യാ​ളു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് മ​റ്റ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടെ​ന്നും എ​സ്ഐ​ടി…

Read More

സ​മ​ര​ത്തി​ന്‍റെ ചൂ​ട് കൂ​ട്ടാ​ൻ പി​ണ്ട​സ​മ​രം… റാ​ന്നി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം; കു​മ്പ​ള​ത്താ​മ​ണ്‍ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ ആ​ന​യു​ടെ പി​ണ്ട​വു​മാ​യി കോ​ൺ​ഗ്ര​സ് മാ​ര്‍​ച്ച്

റാ​ന്നി: റാ​ന്നി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന കാ​ട്ടു​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. വ​ട​ശേ​രി​ക്ക​ര, കു​മ്പ​ള​ത്താ​മ​ണ്‍ മേ​ഖ​ല​യി​ല്‍ നാ​ട്ടി​ലി​റ​ങ്ങി​യ കാട്ടാ​ന​യു​ടെ പി​ണ്ടവു​മാ​യി ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. പി​ന്നീ​ട് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ധ​ര്‍​ണ ന​ട​ത്തി. വ​ന​ത്തി​നു​ള്ളി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല സോ​ളാ​ര്‍ വേ​ലി ഇ​ട്ടു വ​നം വ​കു​പ്പ് സം​ര​ക്ഷി​ക്കു​മ്പോ​ള്‍ കാ​ട്ടു മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ല്‍ ഇ​റ​ങ്ങി സൈ്വ​ര വി​ഹാ​രം ന​ട​ത്തു​ക​യാ​ണെ​ന്ന് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍​രാ​ജ് പ​റ​ഞ്ഞു. വ​ന​വും ജ​ന​വാ​സ മേ​ഖ​ല​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ സോ​ളാ​ര്‍​വേ​ലി സ്ഥാ​പി​ക്കു​വാ​ന്‍ വ​നം​വ​കു​പ്പി​നോ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നോ സാ​ധി​ക്കാ​ത്ത​ത് വ​ന്‍ വീ​ഴ്ച​യാ​ണെ​ന്നും മോ​ഹ​ന്‍​രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ബി താ​ഴ​ത്തി​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, ടി. ​കെ. സാ​ജു, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, അ​ഹ​മ്മ​ദ്…

Read More

അ​ന്നം കൊ​ടു​ത്ത കൈ​ക്ക് ത​ന്നെ… അ​ന്ന​ദാ​ന​ത്തി​നു പാ​യ​സം കി​ട്ടി​യി​ല്ല; ഗു​ണ്ടാ​സം​ഘം ക്ഷേ​ത്ര ഓ​ഫീ​സ് ത​ല്ലി​ത​ക​ർ​ത്തു; ത​ട​യാ​നെ​ത്തി​യ ക്ഷേ​ത്രം സെ​ക്ര​ട്ട​റി​ക്ക് ക്രൂ​ര​മ​ർ​ദ​നം

ചേ​ര്‍​ത്ത​ല: അ​ന്ന​ദാ​ന​ത്തി​നു പാ​യ​സം കി​ട്ടി​യി​ല്ലെ​ന്ന പേ​രി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ അ​ക്ര​മം. ക്ഷേ​ത്രം ഓ​ഫീ​സി​ലും പാ​ച​ക​പ്പുര​യി​ലും അ​ക്ര​മം ന​ട​ത്തി​യ സം​ഘം ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ചു.ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ല്‍ വ്യാ​ഴാ​ഴ്ച മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍. അ​ക്ര​മ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വ​സ്വം സെ​ക്ര​ട്ട​റി വി.​വി. ശാ​ന്ത​കു​മാ​റി​നെ (59) ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​പു​രാ​ണ ത​ത്ത്വ​സ​മീ​ക്ഷ യ​ജ്ഞം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​ന്ന​ദാ​നം. ക്ഷേ​ത്ര ഓ​ഫീ​സ് അ​ക്ര​മ​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ലെ തി​ട​മ്പി​ന​ട​ക്കം നാ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. നി​ലവി​ള​ക്കു​ക​ളും ഓ​ഫീ​സ് സാ​മ​ഗ്രി​ക​ളും സം​ഘം ത​ക​ര്‍​ത്തു. പാ​ച​ക​പ്പുര​യി​ലും സാ​മ​ഗ്രി​ക​ള്‍ ത​ല്ലി​ത​ക​ര്‍​ത്തു. ത​ടി​വി​റ​കു​മാ​യും പി​ന്നീ​ട് നി​ല​വി​ള​ക്കു​പ​യോ​ഗി​ച്ചു​മാ​ണ് സെ​ക്ര​ട്ട​റി​ക്കു നേ​രേ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്കു നേ​രേ​യും അ​ക്ര​മ​മു​ണ്ടാ​യി.​പ്ര​ദേ​ശ​ത്തു നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മം. ഏ​താ​നും നാ​ളു​ക​ള്‍​ക്കു മു​മ്പ് പ്ര​ദേ​ശ​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ പ​ത്തി​താ​ഴ്ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ മു​ത​ല്‍ വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ സൈ്വ​രജീ​വി​ത​ത്തി​നു…

Read More

നേ​ർ​വ​ഴി​ക്കാ​ക​ട്ടെ… തെ​റ്റു​തി​രു​ത്ത​ലി​ന് ചൂ​ര​ല്‍​പ്ര​യോ​ഗ​മാ​കാം; അ​ധ്യാ​പ​ക​ന്‍റെ ന​ല്ല ഉ​ദ്ദേ​ശ്യ​ത്തെ തി​രി​ച്ച​റി​യാ​ത്ത ര​ക്ഷി​താ​ക്ക​ളു​ടെ ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് കോ​ട​തി

കൊ​ച്ചി: അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും കു​ട്ടി​ക​ളെ തി​രു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ന്‍ ചൂ​ര​ല്‍​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. കു​ട്ടി​ക​ളു​ടെ തെ​റ്റ് തി​രു​ത്താ​നു​ള്ള അ​ധി​കാ​രം അ​ധ്യാ​പ​ക​ര്‍​ക്കു​ണ്ടെ​ന്നും ജ​സ്റ്റീ​സ് സി. ​പ്ര​ദീ​പ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ര​സ്പ​രം അ​ടി കൂ​ടി​യ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ ചൂ​ര​ല്‍​കൊ​ണ്ടു ത​ല്ലി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​നെ​തി​രേ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കി​യാ​ണു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ര​സ്പ​രം വ​ഴ​ക്കി​ടു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍ അ​വ​രു​ടെ കാ​ലി​ല്‍ ചൂ​ര​ല്‍​പ്ര​യോ​ഗം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു ര​ക്ഷി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണു കേ​സെ​ടു​ത്ത​ത്. കേ​സ് പാ​ല​ക്കാ​ട് അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​ന്നാ​ല്‍, അ​ടി​കൂ​ടി​യ കു​ട്ടി​ക​ളെ ത​ട​യു​ക​യ​ല്ലാ​തെ മ​റ്റൊ​രു ഉ​ദ്ദേ​ശ്യ​വും അ​ധ്യാ​പ​ക​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ശ​രി​യാ​യ ല​ക്ഷ്യ​ത്തോ​ടെ കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​ന്‍ അ​ടി​ച്ചാ​ല്‍ തെ​റ്റി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ന​ന്നാ​യി വ​ള​രാ​നു​ള്ള ചെ​റി​യ ശി​ക്ഷ​യാ​യി​ട്ടേ ഇ​തി​നെ കാ​ണാ​നാ​കൂ. അ​ധ്യാ​പ​ക​ന്‍റെ ന​ല്ല ഉ​ദ്ദേ​ശ്യ​ത്തെ തി​രി​ച്ച​റി​യാ​ത്ത ര​ക്ഷി​താ​ക്ക​ളു​ടെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Read More

ക​ലു​ങ്ക് ത​മ്പ്രാ​ൻ… ഒ​രു മൊ​ട്ടു​സൂ​ചി​യു​ടെ ഉ​പ​കാ​രം പോ​ലും കേ​ര​ള​ത്തി​നി​ല്ല; ക​ലു​ങ്കി​സ​മാ​ണ് പു​ള്ളി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം; സു​രേ​ഷ് ഗോ​പി​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം: ഒ​രു മൊ​ട്ടു​സൂ​ചി​യു​ടെ ഉ​പ​കാ​രം പോ​ലും ക​ലു​ങ്ക് ത​മ്പ്രാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ഭ്യാ​സ​മു​ള്ള വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ​ര​ട്ടേ​യെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ​രി​ഹാ​സ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി മ​റു​പ​ടി. ക​ലു​ങ്കി​സ​മാ​ണ് പു​ള്ളി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം എ​ന്നാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി​യു​ടെ മ​റു​പ​ടി. വ​ട്ട​വ​ട​യി​ല്‍ ന​ട​ന്ന ക​ലു​ങ്ക് സം​വാ​ദ​ത്തി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ​രി​ഹാ​സം. വ​ട്ട​വ​ട​യി​ല്‍ പു​തി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തോ​ടാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി ശി​വ​ൻ​കു​ട്ടി​യെ പ​രി​ഹ​സി​ച്ച് മ​റു​പ​ടി ന​ല്‍​കി​യ​ത്.

Read More

അ​യ​ൽ​ക്കാ​രി​യു​ടെ ക്വ​ട്ടേ​ഷ​ൻ? ബം​ഗ​ളൂ​രു​വി​ൽ ബ്യൂ​ട്ടി പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; ഫ്ളാ​റ്റി​ൽ യു​വ​തി​യെ തേ​ടി ക​സ്റ്റ​മേ​ഴ്സ് എ​ത്തു​ന്ന​തി​ലെ അ​ലോ​സ​രം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഗം​ഗോ​ണ്ട​ന​ഹ​ള്ളി​യി​ല്‍ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​ത സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ പി​ടി​യി​ൽ. ബ്യൂ​ട്ടി​പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യാ​യ കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​നി​യാ​യ 30 കാ​രി​യെ​യാ​ണ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ വാ​ട​ക വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു പേ​രാ​ണ് യു​വ​തി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ര​ണ്ടു പേ​ർ അ​തി​ക്ര​മ​ത്തി​ന് കാ​വ​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ വി​ല​പ്പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും പ​ണ​വും അ​ക്ര​മി സം​ഘം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നു കാ​വ​ൽ​നി​ന്ന ര​ണ്ടു പേ​രെ​യും ക​ണ്ടെ​ത്തി. യു​വ​തി​യെ ആ​ക്ര​മി​ച്ച മൂ​ന്നു പേ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി മ​ദ​നാ​യ്ക്ക​ന​ഹ​ള്ളി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ അ​യ​ൽ​ക്കാ​രി​യാ​യ ടീ​ച്ച​ർ ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണോ എ​ന്ന് പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്. ബ്യൂ​ട്ടീ​ഷ്യ​ൻ ആ​യി ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ തേ​ടി ക​സ്റ്റ​മേ​ഴ്സ് എ​ത്തു​ന്ന​ത് ഫ്ലാ​റ്റി​ലെ മ​റ്റ് താ​മ​സ​ക്കാ​ർ​ക്ക് അ​ലോ​സ​രം ഉ​ണ്ടാ​ക്കി​യി​രു​ന്നു.…

Read More

കാ​ന​ന വാ​സാ അ​യ്യ​പ്പാ… കു​ളി​ർ​മ പ​ക​രു​ന്ന അ​ന്ത​രീ​ക്ഷം; ക്ഷേ​ത്ര​ത്തി​നൊ​പ്പ​മു​ള്ള ഉ​പ​ദേ​വ​ത​ക​ൾ കൗ​തു​കം പ​ക​രു​ന്ന​താ​ണെ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു

പ​ത്ത​നം​തി​ട്ട: കാ​ന​ന ന​ടു​വി​ലെ ക്ഷേ​ത്ര​വും അ​ന്ത​രീ​ക്ഷ​വും മ​ന​സി​ന് കു​ളി​ർ​മ പ​ക​രു​ന്ന​താ​ണെ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. ക്ഷേ​ത്ര​ത്തി​നൊ​പ്പ​മു​ള്ള ഉ​പ​ദേ​വ​ത​ക​ൾ കൗ​തു​കം പ​ക​രു​ന്ന​താ​യും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. യാ​ത്ര​യ്ക്കി​ടെ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നോ​ടാ​ണ് ശ​ബ​രി​മ​ല ക്ഷേ​ത്ര അ​ന്ത​രീ​ക്ഷ​ത്തി​ലെ പു​തു​മ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ദ്രൗ​പ​ദി മു​ർ​മു വ്യ​ക്ത​മാ​ക്കി​യ​ത്. ശ​ബ​രി​മ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​യി ദേ​വ​സ്വം ബോ​ർ​ഡ് നി​വേ​ദ​നം ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും സ​ന്നി​ധാ​ന​ത്തു​നി​ന്ന് വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യ​തി​നാ​ൽ സ്വീ​ക​രി​ച്ചി​ല്ല. നി​വേ​ദ​നം അ​ടു​ത്ത​ദി​വ​സം സ്വീ​ക​രി​ക്കാ​മെ​ന്നും ഇ​തി​നാ​യി സ​മ​യം ന​ൽ​കാ​മെ​ന്നും മ​ന്ത്രി​യെ അ​റി​യി​ച്ചു. ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​നാ​യി വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​ട​ക്കം വി​ശ​ദീ​ക​രി​ച്ചാ​യി​രു​ന്നു നി​വേ​ദ​നം.

Read More

മു​രാ​രി ബാ​ബു അ​റ​സ്റ്റി​ല്‍; സ്വ​ർ​ണ​പ്പാ​ളി​ക​ളെ ചെ​മ്പു​പാ​ളി​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്തി; പോ​റ്റി​യേ​യും മു​രാരി ബാ​ബു​വി​നെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ൻ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ മു​ൻ അ​ഡി​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ‍​ർ മു​രാ​രി ബാ​ബു അ​റ​സ്റ്റി​ല്‍. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാണ്  മു​രാ​രി ബാ​ബു. സ്വർണപാളി കടത്തിയ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാൾ ബു​ധ​നാ​ഴ്ച രാ​ത്രി പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നാ​ലെ ഈ​ഞ്ച​യ്ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ച് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു എ​സ്‌​ഐ​ടി​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക​യി മു​രാ​രി ബാ​ബു​വി​നെ കൊ​ണ്ടു​പോ​കും. ശേ​ഷം റാ​ന്നി കോ​ട​തി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കേ​സി​ൽ മു​രാ​രി ബാ​ബു​വി​നെ​തി​രേ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. മു​രാ​രി ബാ​ബു​വാ​ണ് ശ്രീ​കോ​വി​ലി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള സ്വ​ർ​ണം പൂ​ശി​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ ചെ​മ്പ് ത​കി​ട് എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2024ൽ ​ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​യ്യി​ൽ കൊ​ടു​ത്തു​വി​ടു​ന്ന​തി​ന് മു​രാ​രി ബാ​ബു ഇ​ട​പെ​ട്ട​താ​യി ദേ​വ​സ്വം…

Read More