ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച് ആദായനികുതി വകുപ്പ്. ഇതുവരെയും ബന്ധിപ്പിക്കാത്തവർ 31നകം നടപടികൾ പൂർത്തിയാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ കർശന നിർദേശം. ഈ സമയപരിധിക്കകത്ത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെയും പാൻ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് 1000 രൂപ അധിക ഫീസായി (ലേറ്റ് ഫീ) അടയ്ക്കേണ്ടതുണ്ട്. എന്നാൽ, 2024 ഒക്ടോബർ ഒന്നിനു ശേഷം ആധാർ എന്റോൾമെന്റ് ഐഡി ഉപയോഗിച്ചു പാൻ കാർഡുകൾ കരസ്ഥമാക്കിയവർ ലിങ്ക് ചെയ്യുന്ന സമയത്ത് ഈ പിഴത്തുക അടയ്ക്കേണ്ടതില്ല. എങ്ങനെ അറിയാം?ആദായനികുതിവകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://www.incometax.gov.in/iec/foportal/ എന്ന സൈറ്റിൽ “ലിങ്ക് ആധാർ സ്റ്റാറ്റസ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്, പാൻ നന്പറും ആധാർ നന്പറും സമർപ്പിച്ചു കഴിഞ്ഞാൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കും. എങ്ങനെ ബന്ധിപ്പിക്കാം?ഇതേ സൈറ്റിൽ ചെന്ന് “ലിങ്ക് ആധാർ’ എന്ന…
Read MoreCategory: Top News
തോറ്റതിന്റെ പതിനാറാം നാൾ കാരണം കണ്ടെത്തി; അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച; പരിഹാരക്രിയ തുടങ്ങിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത വീഴ്ചയ്ക്കുള്ള കാരണം കണ്ടെത്തിയെന്നും പരിഹാര നടപടികൾ ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായി കണ്ടെത്തിയത്. വീടുകൾ സന്ദർശിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം. സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. ശബരിമലപോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും…
Read Moreമരിക്കുന്നതിന് തലേദിവസവും ക്രൂരമായ പീഡനം; സ്ത്രീധനം തിരികെ ചോദിച്ചു മടങ്ങാനൊരുങ്ങിയ യുവതിയെ ഭർത്താവും സഹോദരിയും കൊലപ്പെടുത്തി
മുംബൈ. പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ നേരിട്ടത് ക്രൂരമായ പീഡനം. വിവാഹത്തിനായി നൽകിയ സ്ത്രീധനം തിരികെ ചോദിച്ച യുവതിയെ ഭർത്താവും ഭർതൃ സഹോദരിയും കൊലപ്പെടുത്തി. ഞെട്ടിക്കുന്ന സംഭവം പാൽഘാറിലാണ് സംഭവം. കൽപന സോണി(35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷ് സോണി(38)യെയും സഹോദരി ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തു. 2015ലായിരുന്നു കൽപനയുടെയും മഹേഷിന്റെയും വിവാഹം. വിരാറിലാണ് ഇവർ താമസിച്ചത്. ദമ്പതികൾക്ക് ഏഴ് വയസുള്ള മകളുണ്ട്. വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ നിന്നും കൽപന ശാരീരിക, മാനസിക പീഡനം നേരിട്ടിരുന്നു. ശനിയാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ, താൻ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും വിവാഹസമയം നൽകിയ സ്ത്രീധനം തിരികെ നൽകണമെന്നും കൽപന ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ മഹേഷും സഹോദരിയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൽപനയുടെ തലയ്ക്ക് അടിച്ചു. ഗുരുതര പരിക്കേറ്റ കൽപനയെ പ്രദേശവാസികൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. കൽപന കാൽവഴുതി ശുചിമുറിയിൽ…
Read Moreകൈപ്പണി ഇങ്ങോട്ട് വേണ്ട… കുമരകത്ത് കോൺഗ്രസിനൊപ്പം ചേർന്ന് സ്വതന്ത്രന് വോട്ട് ചെയ്ത് വിജയിപ്പിച്ച് ബിജെപി മെമ്പർമാർ; അംഗങ്ങളെ പുറത്താക്കി ബിജെപി
കുമരകം: കുമരകം പഞ്ചായത്തിലെ മൂന്ന് ബിജെപി അംഗങ്ങളെയും പാർട്ടിയിൽനിന്നു പുറത്താക്കി. പഞ്ചായത്ത് പ്രസിഡന്റ് തെഞ്ഞെടുപ്പിൽ സംഘടനാ നിർദേശം അംഗീകരിക്കാതിരിക്കുകയും പാർട്ടി വിപ്പ് ലംഘിക്കുകയും ചെയ്തതിനാണ് നടപടി. പഞ്ചായത്ത് മെംബർമാരായ പി.കെ. സേതു, വി.കെ. സുനിത്, നീതു റെജി എന്നിവരെയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കിയത്. 16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ നാല് അംഗങ്ങളുള്ള കോൺഗ്രസിനൊപ്പം ചേർന്ന് സ്വതന്ത്രന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തതിനാണ് നടപടി. ഇവർ വോട്ടുചെയ്ത എ.പി. ഗോപി നറുക്കെടുപ്പിൽ വിജയിച്ചതാണ് പുറത്താക്കൽ നടപടിക്കു പിന്നിൽ.
Read Moreകാണുമ്പോൾ വെള്ള കഴുകുമ്പോൾ നീലക്കളർ… ഉത്തരം റേഷനരിയെന്ന് ബിജു തോമസ്; മുണ്ടക്കയത്ത് റേഷൻ പച്ചരി കഴുകിയപ്പോൾ നീലനിറം!
മുണ്ടക്കയം: റേഷൻ കടയിൽനിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോൾ വെള്ളത്തിനും അരിക്കും നീല നിറം. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാറ്റിൽ പ്രവർത്തിക്കുന്ന റേഷൻകടയിൽനിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീല നിറം വന്നത്. ഏന്തയാർ സ്വദേശി നിരപ്പേൽ ബിജു തോമസ് വാങ്ങിയ പച്ചരിക്കാണ് നിറംമാറ്റമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് ബിജു തോമസ് റേഷൻകടയിൽ നിന്നും അഞ്ചു കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി അരി കഴുകിയപ്പോൾ അരിക്കും വെള്ളത്തിനും നീലനിറം ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ റേഷൻ കടയിലെത്തി കടക്കാരനെ വിവരം ധരിപ്പിച്ചു. അരി മാറ്റിത്തരാമെന്ന് വ്യാപാരി പറഞ്ഞെങ്കിലും ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്തുവാൻ ബിജു തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിൽ പരാതി നൽകി. ഇന്ന് ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ബിജു പറഞ്ഞു. വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതൽ ഉണ്ടെങ്കിൽ നിറം മാറ്റമുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്ന് മറ്റൊരു കടയിൽ…
Read Moreപോലീസിന്റേത് നരനായാട്ട്…പ്രശ്നക്കാരൻ ശരത്തെന്ന് ആരോ പറഞ്ഞു; മറ്റൊരു ശരത്തിനെ ഇഞ്ചപ്പരുവമാക്കി പോലീസ്; യുവാവ് ഗുരുതരാവസ്ഥയിൽ
തൃശൂർ: ആളുമാറി യുവാവിനെ വീട്ടിൽക്കയറി തല്ലിച്ചതച്ച് പോലീസ്. ദേഹമാസകലം പരിക്കോടെ കുറ്റൂർ ചാമക്കാട് പുതുകുളങ്ങര വീട്ടിൽ ശരത്തിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിയ്യൂർ പോലീസാണ് ആളുമാറി യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചത്. നേരത്തേ കേസുകളിൽ പ്രതിയായിട്ടുള്ള ശരത് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലാതെ നല്ലനടപ്പിലാണ്. കഴിഞ്ഞദിവസം കുറ്റൂർ ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ശരത് എന്നു പേരുള്ള മറ്റൊരാളായിരുന്നു സംഘർഷമുണ്ടാക്കിയത്. എന്നാൽ, കൂടുതൽ അന്വേഷിക്കാതെ വീട്ടിലെത്തി പോലീസ് ക്രൂരമായി മർദിച്ചെന്നാണു പരാതി. ഉത്സവത്തോടനുബന്ധിച്ചുള്ള തെയ്യം പരിപാടിയുടെ കണക്കുകൾ ശരത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നതിനിടെയാണ് ഏഴു പോലീസുകാരെത്തി മർദിച്ചത്. ദേഹമാസകലം ലാത്തിയടിയേറ്റു. ഉത്സവത്തിനിടെ സംഘർഷത്തെക്കുറിച്ചു പറഞ്ഞതോടെ താനല്ലെന്നു പറഞ്ഞിട്ടും മർദനം തുടർന്നു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റു പൊട്ടിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കു നേരേയും അതിക്രമമുണ്ടായി. വീട്ടിലെ സ്ത്രീകളോടും പെണ്കുട്ടികളോടും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. മർദനമേറ്റ ശരത് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read Moreഓർമ്മകൾ ബാക്കിയാക്കി അവൻ മടങ്ങി; കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം; ദുഖം താങ്ങാനാവാതെ കുടുംബവും നാട്ടുകാരും
മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകന് അസ്ലം നൂഹാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില് കുടുങ്ങുകയായിരുന്നു. കുഞ്ഞിനെ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു
Read Moreഓപ്പറേഷൻ സിന്ദൂർ ഓരോ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ പ്രതീകമായി മാറി: മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: 2025 രാജ്യത്തെ സംബന്ധിച്ച് നേട്ടങ്ങളുടെ വർഷമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ അവസാന മൻ കീ ബാത്തിലാണ് 2025ലെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചത്. ഓപ്പറേഷൻ സിന്ദൂർ ഓരോ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ പ്രതീകമായി മാറി. ദേശീയസുരക്ഷയിൽ ഒത്തുതീർപ്പിനില്ലെന്ന് ലോകത്തെ നമ്മൾ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ഇന്ത്യയുടെ കായികമേഖലയ്ക്കും അവിസ്മരണീയമായിരുന്നു. പുരുഷ ക്രിക്കറ്റ് ടീം ഐസിസി ചാമ്പ്യൻസ് ട്രോഫി നേടി. വനിതാ ടീം ലോകകപ്പ് നേടിയതും ഈ വർഷമാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓർമിപ്പിച്ചു. തമിഴ് ഭാഷയുടെ മഹത്വത്തെ കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി കാശി തമിഴ് സംഗമത്തെ പുകഴ്ത്തി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2026 പ്രതീക്ഷകളുടെ വർഷമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read More‘അനിയൻ തന്നെ’യെന്ന് ശ്രീലേഖ: മേയർ ആകാത്തതിന്റെ നിരാശ തന്നോട് കാണിക്കണോയെന്ന് വി. കെ പ്രശാന്ത്
തിരുവനന്തപുരം: ഓഫീസ് മുറി തർക്കത്തിനു പിന്നാലെ വട്ടിയൂർകാവ് എംൽഎ വി.കെ. പ്രശാന്തുമായി കൂടിക്കാഴ്ച നടത്തി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും സ്ഥല പരിമിതി ചൂണ്ടിക്കാണിച്ചുവെന്നും ഓഫീസ് മാറി നൽകണമെന്ന് അഭ്യർഥിക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. വി.കെ. പ്രശാന്തിനെ എംഎൽഎ ഓഫീസിലെത്തിയാണ് ആർ. ശ്രീലേഖ കണ്ടത്. അതേസമയം, എംഎൽഎയ്ക്ക് മുകളിൽ അല്ല കൗൺസിലർ എന്നും മേയർ ആകാത്തതിന്റെ നിരാശ തന്നോട് കാണിക്കണോയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വി.കെ. പ്രശാന്ത് മാധ്യമങ്ങളോടു പറഞ്ഞു.
Read More‘ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ് ജയിച്ചാലും മതി’: വിമർശനവുമായി എം. സ്വരാജ്
തിരുവനന്തപുരം: മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് – ബിജെപി ബാന്ധവത്തെ പരിഹസിച്ച് സിപിഎം നേതാവ് എം. സ്വരാജ്. ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് കോൺഗ്രസ് ബിജെപിയിൽ ലയിച്ചത്. കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോൺഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വരാജിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അനായാസേന ലയനം …പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു. ആർ എസ് എസിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവർത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കൽ കോൺഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനിൽക്കുന്നതു കൊണ്ടാവാം എളുപ്പത്തിൽ ലയിക്കാവുന്ന ഘടനയാണ് കോൺഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളത്. കുറച്ചു നാൾ മുമ്പ് അരുണാചൽ പ്രദേശിലെ കോൺഗ്രസ് ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അവിടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പേമാ ഖണ്ടു മുഴുവൻ കോൺഗ്രസ് എം എൽ എ മാരെയും ഒപ്പം കൂട്ടിയാണ് ബിജെപിയിൽ…
Read More