കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍നിന്ന് നടന് ജഗദീഷ് പിന്മാറിയേക്കുമെന്നു സൂചന. “അമ്മയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും സുരേഷ്ഗോപിയോടുമൊക്കെ ചോദിച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന് കൊടുത്തത്. ഒരു മത്സരത്തിന് എനിക്ക് താല്പര്യമില്ലായിരുന്നു. ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരിക്കുമെന്നാണു ധരിച്ചത്. മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലും മോഹന്‍ലാല്‍ ജപ്പാനിലുമാണ്. സുരേഷ്ഗോപി പാര്‍ലമെന്റ് മീറ്റിലുമാണ്. ഇന്ന് രാത്രി മൂന്നു പേരുമായി ചര്‍ച്ച ചെയ്യും. അവര്‍ മൂവരും സമ്മതിച്ചാല്‍ പത്രിക പിന്‍വലിക്കും’- നടന് ജഗദീഷ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. “2021 ല്‍ ഞാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നു. അന്ന് രണ്ട് വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരട്ടെയെന്ന് ഇന്നസെന്റ് ചേട്ടനും മോഹന്‍ലാലും പറഞ്ഞതനുസരിച്ച് പത്രിക പിന്‍വലിച്ചു. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലായി ഉണ്ടാവണം. അതാണ് എന്റെ ആഗ്രഹം. മത്സരത്തില്‍നിന്ന് പിന്മാറുകയാണെങ്കില്…
Read MoreCategory: Top News
ഒന്നും രണ്ടുമല്ല, ഭാഗ്യദേവത കടക്ഷിച്ചാൽ നിങ്ങൾ കോടീശ്വരൻ; 25 കോടിയുടെ ഒന്നാം സമ്മാനവുമായി ഓണം ബംപർ വിപണിയിൽ; കേരള ഭാഗ്യക്കുറി സൂതാര്യതയിൽ ഒന്നാമതെന്ന് മന്ത്രി
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി വിപണിയിൽ എത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കേ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതിയെന്ന് മന്ത്രി പറഞ്ഞു. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500…
Read Moreവേദന അനുഭവിച്ചവർക്കേ അതു മനസിലാവൂ; ചില്ലുകൊട്ടാരത്തിലിരുന്ന് ആർക്കും എന്തും പറയാനാവും; മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുതാണു മനുഷ്യാവകാശമെന്ന് ഹൈക്കോടതി
കൊച്ചി: മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുതാണ് മനുഷ്യാവകാശമെന്ന് മനസിലാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. തെരുവുനായകളുടെ കടിയേറ്റ് അടുത്ത ബന്ധുക്കള്‍ നഷ്ടമാകുന്നവര്‍ക്കും നേരിട്ട് കടിയേല്‍ക്കുന്നവര്‍ക്കും മാത്രമേ അതിന്റെ വേദന മനസിലാകൂ. വന്യജീവി ആക്രമണത്തെ പോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി. മനുഷ്യന് മൃഗങ്ങളെ കടിച്ചാല്‍ മാത്രമല്ല, മൃഗങ്ങള്‍ മനുഷ്യനെ കടിച്ചാലും കേസ് എടുക്കണം. തെരുവുനായകള്‍ മുനുഷ്യനെ കടിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയാകും ഉത്തരവാദി. സംസ്ഥാനത്തെ തെരുവുനായ പ്രശ്നം അതിഗുരുതരമാണ്. പ്രഭാതനടത്തത്തിനു പോകുന്നവര്‍ പട്ടി കടിയേല്‍ക്കാതെ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതി ഗൗരവത്തോടെ കാണണം. ചില്ലുകൊട്ടാരത്തിലിരുന്ന് ആര്‍ക്കും എന്തും പറയാനാവും. നടപ്പാക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാരില്‍നിന്നടക്കം ഉണ്ടാകേണ്ടത്. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാര്‍ഥിനി കീര്‍ത്തന സരിന് അടക്കം നല്കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. കണ്ണൂരില്‍ പട്ടിയുടെ കടിയേറ്റ കുട്ടി പ്രതിരോധമരുന്ന്…
Read Moreമണികണ്ഠന്റെ മണിയടിയിൽ വസന്ത വീണു; പത്ത് മുറികളടങ്ങുന്ന കെട്ടിടവും ഭൂമിയും തട്ടിയെടുത്ത് ഡിസിസി അംഗം മണികണ്ഠൻ; ആൾമാറാട്ടത്തിന് വസന്തയെ കണ്ടെത്തിയതിന് പിന്നിലെ കാരണം ഇങ്ങനെ…
തിരുവനന്തപുരം: കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ഡിസിസി അംഗം അറസ്റ്റിൽ. അനന്തപുരി സ്വദേശി മണികണ്ഠൻ ആണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്. ആസൂത്രിതമായ തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മണികണ്ഠനാണെന്ന് പോലീസ് പറയുന്നു. കേസിൽ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്.
Read Moreകലയുടെ കൊലപാതകം: എങ്ങുമെത്താതെ അന്വേഷണം; എവിടെ കലയും അനിലും..?
മാന്നാർ: 15 വർഷം മുൻപ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത് കഴിഞ്ഞവർഷം ജൂലൈയിലാണ്. കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞവർഷം ജൂലൈയിലെ ഒരു പ്രഭാതത്തിൽ ചെന്നിത്തല ഗ്രാമം ഉണർന്നത് ഞെട്ടിക്കുന്ന കൊലപാതകവാർത്ത കേട്ടാണ്. എങ്ങും പോലീസിന്റെ സന്നാഹങ്ങൾ. 15 വർഷം മുൻപ് ചെന്നിത്തലയിൽ ഒരു യുവതിയുടെ തിരോധാനം നടന്നിരുന്നു. ഇത് കൊലപാതകമായിരുന്നുവെന്ന വാർത്തയാണ് ഗ്രാമത്തെ വിളിച്ചുണർത്തിയത്. ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ ഭർത്താവ് ചെന്നിത്തല കണ്ണംപള്ളിൽ അനിൽകുമാർ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൂടിയെന്ന വാർത്തയാണ് പരന്നത്. അനിൽകുമാർ വിദേശത്തായിരുന്ന സമയത്ത് കല മറ്റൊരാളുമായി അടുപ്പത്തിലാകുകയും ഇവർ അയാളോടൊപ്പം നാടുവിട്ടു പോയതായിട്ടുമാണ് അന്ന് നാട്ടിൽ പരന്ന കഥ. നാട്ടുകാർ അത് വിശ്വസിക്കുകയും അനിൽ പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് വിദേശത്ത് ജോലിക്കായി പോയി. കലയെ എല്ലാവരും മറക്കുകയും ചെയ്തു. ഈ അവസരത്തിലാണ്…
Read Moreസ്കൂളുകൾ മുഖേന വിദ്യാർഥികൾക്ക് ആധാർ; പൂർണ ആനുകൂല്യങ്ങൾ എല്ലാ കുട്ടികൾക്കും കൃത്യസമയത്ത് ലഭ്യമാക്കുക ലക്ഷ്യം; പദ്ധതി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് യുഐഡിഎഐ
കൊല്ലം: പഠിക്കുന്ന സ്കൂൾ മുഖേന വിദ്യാർഥികൾക്ക് ആധാർ കാർഡുകൾ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവിൽ വരും. ആധാർ നൽകുന്ന സംഘടനയായ യുണീക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യയുടെ (യുഐഡി ഐഎ) ഇതു സംബന്ധിച്ച് തീരുമാനം എടുത്തുകഴിഞ്ഞു. അഞ്ച് വയസ് പൂർത്തിയായിട്ടും രാജ്യത്ത് ഏഴ് കോടിയിലധികം കുട്ടികൾക്ക് ആധാർ കാർഡുകൾ ലഭിച്ചിട്ടില്ല. ഇതു പരിഹരിക്കാനാണ് യുഐഡിഎഐ അടിയന്തിര കർമ പദ്ധതി ആവിഷ്കരിക്കുന്നത്.രാജ്യത്തുടനീളമുള്ള സ്കൂളുകൾവഴി കുട്ടികളുടെ ബയോ മെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് തീരുമാനം. ഇതോടെ ആധാർ അപ്ഡേറ്റിന്റെ കേന്ദ്രമായി സ്കൂളുകൾ മാറും. ഇതിനായി യുഐഡിഎഐ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് വരികയാണ്. അതിലൂടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂൾ പരിസരത്ത് കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ ബയോമെട്രിക് അപ്ഡേറ്റിനുള്ള നിയമങ്ങൾ അനുസരിച്ച് അഞ്ച് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികൾക്ക്…
Read Moreഉണ്ണിക്കണ്ണനോട് പരിഭവം പറയാൻ; അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വിലവർധിപ്പിച്ചു; തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ഭക്തർ; ക്ഷേത്രത്തിനുള്ളിലെ നാമജപ പ്രതിഷേധം തടഞ്ഞ് പോലീസ്
അന്പലപ്പുഴ: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരേ നടന്ന ഭക്തരുടെ പ്രതിഷേധം പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഭക്തജനക്കൂട്ടായ്മയായ വാസുദേവസഭയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷേധം നടന്നത്. നിലവിൽ ഒരു ലിറ്ററിന് 160 രൂപയാണ് പാൽപ്പായസത്തിന്റെ വില.ഇത് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. കൂടാതെ ക്ഷേത്രത്തിൽ നടന്നുവന്ന നിത്യ അന്നദാനവും മുന്നറിയിപ്പില്ലാതെ നിർത്തിവച്ചു. മൂന്നുതവണ ക്ഷേത്രത്തിൽ നാമജപം ചൊല്ലി വലംവച്ച് ആനക്കൊട്ടിലിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചതാണ് വാസുദേവ സഭ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടാകാൻ കാരണമായത്. പ്രതിഷേധം ശക്തമായതോടെ ഇതിനു നേതൃത്വം നൽകിയ ചിലരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് പ്രവർത്തകർ ആനക്കൊട്ടിലിന് വെളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ വിഭാഗ് സെക്രട്ടറി ജയകൃഷ്ണൻ…
Read Moreഅങ്കണവാടി ഭക്ഷണ മെനു; ജീവനക്കാർക്ക് 39 കോടിയുടെ പരിശീലന ക്ലാസ്; കുട്ടികൾ ആരോഗ്യമുള്ള ഭക്ഷണം കഴിച്ചു വളരുന്നതിന് പണം ചിലവഴിക്കാൻ അനുമതി നൽകി സർക്കാർ
കോഴിക്കോട്: അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ ഭക്ഷണ മെനു പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി 39.62 ലക്ഷം രൂപ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കാന് സര്‍ക്കാര്‍. ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കു വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭ്യമാക്കുന്നതിനായി പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013, സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ റൂള്‍സ് 2017 എന്നിവയില്‍ നിഷ്കര്‍ഷിക്കുന്ന പോഷകമൂല്യം ഉറപ്പുവരുത്തിയാണ് അങ്കണവാടി കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കേണ്ടത്. മിഷന് സാക്ഷം അങ്കണവാടി ആന്‍ഡ് പോഷണ്‍ 2.0 പോഷക മാനദണ്ഡങ്ങള്‍ പ്രകാരം ആറുമാസം മുതല്‍ ആറുവയസുവരെയുള്ള കുട്ടികള്‍ക്ക് 500 കിലോ കാലറിയും 12-15 ഗ്രാം പ്രോട്ടീനും അനുപൂരക പോഷകാഹാര പദ്ധതിയിലൂടെ ഉറപ്പാക്കണം. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്ന ഉപ്പ്,…
Read Moreയുഡിഎഫ് 98 സീറ്റ് നേടിയാൽ… പ്രതിപക്ഷനേതാവായപ്പോൾ സതീശന് മുഖ്യമന്ത്രിയായി എന്ന തോന്നൽ; പറവൂരിൽ തോറ്റ ചരിത്രം മറക്കരുത്; ജനറൽ സെക്രട്ടറി സ്ഥാനം വലിച്ചെറിയുമെന്ന് വെള്ളപ്പള്ളി
പറവൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റ് നേടിയാൽ താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇത്രയും സീറ്റ് നേടിയില്ലെങ്കിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പദവികൾ രാജിവച്ചു രാഷ്ട്രീയ വനവാസത്തിനു പോകണം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സതീശൻ തയാറാണോയെന്നു വെള്ളാപ്പള്ളി ചോദിച്ചു. എസ്എൻഡിപി പറവൂർ, വൈപ്പിൻ യൂണിയനുകളിലെ ശാഖ, പോഷക സംഘടനാ ഭാരവാഹികളുടെ നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരത്തിനു കൈയും കാലും വച്ച സ്ഥിതിയിലാണ് സതീശൻ. പ്രതിപക്ഷനേതാവായപ്പോൾ മുഖ്യമന്ത്രിയായി എന്ന തോന്നലോടെ ആരോടും എന്തും പറയാമെന്നായി. പറവൂരിൽ ആദ്യവട്ടം തോറ്റ സതീശൻ, ആ തോൽവി മറന്നുപോയി. ഇതുപോലെ അഹങ്കാരം പറഞ്ഞവർ തോറ്റ ചരിത്രമുള്ളതു മനസിലാക്കുന്നതു നല്ലതാണ്. മതേതരവാദിയാണെങ്കിൽ 25 വർഷത്തിനിടെ ഈഴവർക്കായി മണ്ഡലത്തിൽ എന്തു സാധിച്ചുതന്നു. ഈഴവവിരോധിയാണ് സതീശൻ. കാരണം, കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരനെ നിരന്തരം…
Read Moreക്ലിനിക്കിൽ ആരുമില്ലാത്ത സമയം; വനിതാ ഡോക്ടറുടെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; കൊല്ലം കുണ്ടയം സ്വദേശി സൽദാൻ പോലീസ് പിടിയിൽ
കൊല്ലം: വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമം. കുണ്ടയം സ്വദേശി സൽദാൻ പിടിൽ. ഞെട്ടിക്കുന്ന സംഭവം പത്തനാപുരത്തെ ക്ലിനിക്കിൽ. ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ ഡോക്ടറുടെ വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More