കൊല്ലം: ആയൂരില്‍ യുവതിയെ ആണ്‍സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ അഞ്ജനയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് അഞ്ജനയും നിഹാസും ഒരുമിച്ച് താമസം ആരംഭിച്ചത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും ആൺസുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു യുവതി പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് യുവതി തൂങ്ങിമരിച്ചത്.
Read MoreCategory: Top News
പീഡനക്കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗം; തന്നെ കുടുക്കാൻ ശ്രമിച്ചതിന്റെ തെളിവ് കൈവശമുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടൻ
കൊച്ചി: തനിക്കെതിരായ പീഡനക്കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് റാപ്പർ വേടൻ. നേരത്തെ മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നു. ആസൂത്രിത നീക്കത്തിന് ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവ് കൈവശമുണ്ട്. ഇന്നുതന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പറഞ്ഞു. യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരേ ബുധനാഴ്ച രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നു വേടൻ പിന്മാറിയെന്നുമാണ് യുവഡോക്ടർ മൊഴി നല്‍കിയത്. അഞ്ചു തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ…
Read Moreറാപ്പർ വേടൻ ഫ്ളാറ്റിലെത്തി പീഡിപ്പിച്ചു; പിന്നെ പലതവണ പീഡിപ്പിച്ചു; ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്തത് വിവാഹവാഗ്ദാനം നൽകി; പരാതിയുമായി യുവഡോക്ടർ
കൊച്ചി: റാപ്പർ വേടൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പോലീസ് കേസെടുത്തു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചത്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പോലീസിനോട് വ്യക്തമാക്കി.
Read Moreറിസോർട്ട് നിർമ്മിച്ചിരിക്കുന്നത് കായൽ കയ്യേറി; അഞ്ചുലക്ഷം ആവശ്യപ്പെട്ട് ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ്; ലെറ്റർപാഡിൽ ഭീഷണിക്കത്തും; റിസോട്ട് അധികാരികളുടെ പരാതിയിൽ പോലീസ് കേസ്
കുമരകം: വേമ്പനാട്ട് കായല്‍ കൈയേറി സ്വകാര്യ റിസോര്‍ട്ട് നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് ഉടമയോട് പണം ആവശ്യപ്പെട്ടു ഭീഷണിമുഴക്കിയ ബിജെപി നേതാവിനെതിരേ കുമരകം പോലിസ് കേസ് എടുത്തു. ആഴ്ചകള്‍ക്കു മുന്‍പ് കുമരകം ലേക്ക് റിസോര്‍ട്ട് കായല്‍ കല്‍ക്കെട്ട് കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായപ്പോള്‍ കുമരകം പഞ്ചായത്ത് സ്റ്റേ നല്‍കുകയും നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും പണം തന്നില്ലെങ്കില്‍ റിസോര്‍ട്ട് തല്ലിപ്പൊളിക്കുമെന്നും പറഞ്ഞതായും കാണിച്ചാണ് റിസോര്‍ട്ട് അധികാരികള്‍ പോലീസില്‍ പരാതിനല്‍കിയത്. അഭിലാഷ് ശ്രീനിവാസന് ആദ്യം നേരിട്ട് റിസോര്‍ട്ടില്‍ എത്തി പണം സംബന്ധിച്ച വിഷയം പറയുകയും അതില്‍ വഴങ്ങാതെ വന്നപ്പോള്‍ ബിജെപി കുമരകം മണ്ഡലം പ്രസിഡന്റിന്റെ ലെറ്റര്‍പാഡില്‍ ഭീഷണിക്കത്ത് റിസോര്‍ട്ടിന് നല്‍കിയെന്നുമാണ് എഫ്ഐആര്‍.
Read Moreമകൻ അച്ഛനെ കൊലപ്പെടുത്തിയത് സ്വർണമാലയ്ക്കു വേണ്ടി; ചാക്കിൽകെട്ടി മൃതദേഹം ഒളിപ്പിച്ചശേഷം മാല പണയം വെച്ച് മദ്യപിച്ചു; സുന്ദരൻ നായരുടെ മകന്റെ കുറ്റസമ്മതം
മണ്ണുത്തി(തൃശൂർ): മുളയം കൂട്ടാലകിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. മുളയം സ്വദേശി മൂത്തേടത്ത് സുന്ദരൻ നായരാണ് (80) പട്ടിക കക്ഷണം കൊണ്ട് തലയക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയും മകനുമായ സുമേഷിനെ പുത്തൂരിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തർക്കം ഉണ്ടാവുകയും കഴുത്തിലെ സ്വർണമാല പണത്തിന്റെ ആവശ്യത്തിനായി ചോദിക്കുകയും ചെയ്തു. മാല നൽകാതായതോടെ സുമേഷ് പട്ടിക കൊണ്ട് തലക്കടിച്ചു എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കൈയും കാലും കെട്ടി ചാക്കിൽ ആക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചു എന്നും പോലീസിന് സുമേഷ് മൊഴി നൽകി. ഇന്നലെ വൈകിട്ട് ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് സംഭവം. ജോലികഴിഞ്ഞു വിട്ടിലെത്തിയ സുന്ദരന്റെ…
Read Moreഅച്ഛാ ഓടിക്കോ, ആന വരുന്നേ… ഞാന്‍ അലറിവിളിച്ചോടി, അച്ഛന് ഓടിമാറാനായില്ല; മതമ്പയിൽ ആനയുടെ അടിയേറ്റ് പിതാവ് മരിച്ചത് തന്റെ കൺമുന്നിൽ; ആ കാഴ്ച മറക്കാനാവുന്നില്ലെന്ന് മകൻ
മുണ്ടക്കയം: പാഞ്ഞടുത്ത കാട്ടാനയെക്കണ്ട് അച്ഛാ ഓടിക്കോ, ആന വരുന്നേ എന്ന് അലറി വിളിച്ചോടിയപ്പോള് ആന എന്നെ വിട്ട് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന അച്ഛന്റെ നേരേ ഓടുകയായിരുന്നു. തുമ്പിക്കൈ ഉയര്‍ത്തി ആഞ്ഞടിച്ചതോടെ അച്ഛന് റബര്‍ ചുവട്ടിലേക്ക് പിടഞ്ഞുവീണു. മുണ്ടക്കയം മതമ്പയില്‍ റബര്‍ ടാപ്പിംഗിനിടെ അച്ഛന് പുരുഷോത്തന് ദാരുണമായി മരിച്ചതിന്റെ ഓര്‍മകള്‍ വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന മകന് രാഹുല്‍ വേദനയോടെ ഓര്‍മിച്ചു. അച്ഛനെ അടിച്ചുവീഴ്ത്തിയശേഷം കാട്ടാന അതേ വേഗത്തിലോടി സമീപം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ കാട്ടിലേക്ക് മറഞ്ഞു. വനംപോലെ കാടു കയറിയ എസ്റ്റേറ്റില്‍നിന്ന് ആന എവിടേക്കു പോയെന്നറിയില്ല. ചുറ്റുപാടും തോട്ടങ്ങളായതിനാല്‍ വീടോ താമസക്കാരോ ഇല്ല. കുറച്ചകലെ കഴിഞ്ഞ ദിവസത്തെ കാറ്റില്‍ വീണ റബര്‍ മരങ്ങള്‍ മുറിക്കാനെത്തിയ തൊഴിലാളികളെ വിളിച്ചുകൂട്ടി അച്ഛനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. കാലങ്ങളായി റബര്‍ പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുകയാണ് തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമനും…
Read Moreപത്താംമാസം പ്രസവിച്ചത് പത്താം ക്ലാസുകാരി; പ്രതിയുടെ പേര് ഒളിപ്പിച്ചുവെച്ച് അമ്മയും മകളും; ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ പിതാവിന്റെ പേര് വെളിപ്പെടുത്തി ഇരുവരും
കാസർഗോഡ്: പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസം. ഒരു മാസം മുൻപു ഗൾഫിലേക്കു കടന്നു. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പോലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ നാട്ടിലേക്കു വരുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുൻപാണു വീട്ടിൽ പ്രസവിച്ച 15 വയസുകാരിയെ രക്തസ്രാവത്തെ തുടർന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. തുടർന്ന്, അന്വേഷണത്തിൽ പിതാവാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. പ്രതിയിൽനിന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ…
Read Moreകെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; തെളിവായി എല്ലാം അവൾ മൊബൈലിൽ ചിത്രീകരിച്ചു; കൊല്ലംകാരൻ സുനിൽ കുമാറിനെ പൊക്കി പോലീസ്
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) പിടിയിലായത്. കൊല്ലം സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇയാളുടെ പ്രവർത്തികൾ യുവതി മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
Read Moreദുരഭിമാനക്കൊല: തമിഴ്നാട്ടിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു; യുവതിയുടെ മാതാപിതാക്കൾ പോലീസ് ഉദ്യോഗസ്ഥർ
ചെന്നൈ: ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തമിഴ്നാട് തിരുനെല്‍വേലി കെടിസി നഗറിലാണു സംഭവം. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയായ ഐടി ജീവനക്കാരന് കെവിന് സെല്‍വ ഗണേഷിനെ(23)യാണ് കൊലപ്പെടുത്തിയത്. 23കാരനായ എസ്. സുര്‍ജിത് ആണ് പ്രതി. മൂര്‍ച്ഛയേറിയ ആയുധംകൊണ്ട് വെട്ടുകയായിരുന്നു. സുര്‍ജിത്തിന്റെ സഹോദരിയുമായി കെവിന് ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കെവിനുമായുള്ള വിവാഹത്തിനു യുവതിയുടെ കുടുംബം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളില്‍നിന്നു തനിക്കു ഭീഷണിയുണ്ടെന്ന് കെവിന് തന്റെ സഹോദരനെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായി നീങ്ങിയിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ സിദ്ധ ഡോക്ടറായ യുവതിയുടെ ക്ലിനിക്കില്‍ മുത്തച്ഛനെ ചികിത്സിക്കാനെത്തിയതായിരുന്നു കെവിന്. ക്ലിനിക്കിന് പുറത്ത് കാത്തുനിന്ന സുര്‍ജിത് കെവിനെ ജാതി അധിക്ഷേപം നടത്തുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. യുവതിയുടെ അച്ഛനെയും അമ്മയെയും ഒന്നാംപ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇരുവരും പോലീസ് ഉദ്യോഗസ്ഥരാണ്. കെവിന്റെ അമ്മയുടെ പരാതിയിലാണ് നടപടി. കേസില്‍ മൂന്നാം പ്രതിയാണ് സുര്‍ജിത്.…
Read Moreറോഡ് അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തി; രക്തപരിശോധനയിൽ എച്ച്ഐവി ബാധിതൻ; നാണക്കേട് ഭയന്ന് സഹോദരിയും ഭർത്താവും യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തി. കുടുംബത്തിനു നാണക്കേടുണ്ടാവുമെന്നു ഭയന്നാണു കൊല നടത്തിയതെന്നാണു പ്രതികളുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ചിത്ര ദുര്ഗയിലാണു സംഭവം. മല്ലികാര്‍ജുന്‍(23) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണു മല്ലികാർജുൻ.റോഡപകടത്തെത്തുടർന്നുണ്ടായ ചികിത്സയ്ക്കിടെ നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി ബാധിതനെന്നു കണ്ടെത്തുന്നത്. മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനായി സഹോദിരിയും ഭർത്താവും വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മല്ലികാർജുൻ മരിച്ചെന്ന് അറിയിച്ച് നിഷയും ഭര്‍ത്താവും തിരികെ വരികയായിരുന്നു. തന്റെ മകന്റെ അപ്രതീക്ഷിത മരണത്തെപ്പറ്റി പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിഷ താനും ഭര്‍ത്താവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നത്. യാത്രയ്ക്കിടയില്‍ വാഹനത്തിനുള്ളില്‍വച്ചു പുതപ്പ് ഉപയോഗിച്ച് മല്ലികാര്‍ജുനെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. മല്ലികാര്‍ജുന്‍ എച്ച്ഐവി ബാധിതനാണെന്നും പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതുകൊണ്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും നിഷ വെളിപ്പെടുത്തി. വിവരം മനസിലാക്കിയ പിതാവ് തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം…
Read More