തൃശൂർ: പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫിസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം-പാത്രം രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്. പുതിയ ഓഫിസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം-പാത്രം രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പരിശോധിക്കാറുണ്ട്. പുതുതായി ദേവസ്വം ഓഫിസറായി ചുമതലയേറ്റ സച്ചിന്റെ പരാതിയിൽ ദേവസ്വം വിജിലൻസ് ഓഫിസറായ അസി. കമ്മീഷണർ ഷീജ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫിസർ അവധിയെടുത്ത് മാറിനിന്നപ്പോഴാണ് പുതിയ ഓഫിസറെ ദേവസ്വം നിയോഗിച്ചത്.
Read MoreCategory: Top News
വല്ലാത്തൊരു കഥ..! മകൾ കാമുകനൊപ്പം ഇറങ്ങിപ്പോയി; കൊച്ചുമക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു. എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മയും മുത്തശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
Read Moreക്യാമ്പസിലും ലോഡ്ജിലുമെത്തിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച് അധ്യാപകൻ; കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഇരയാക്കിയത് ഗവേഷക വിദ്യാർഥിനിയെ
തലശേരി: കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി ദേവർകോവിൽ കല്ലാൻകണ്ടി കെ.കെ.കുഞ്ഞഹമ്മദിനെയാണ് (59) ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. ഗവേഷക വിദ്യാർഥിയാണു പരാതി നൽകിയത്. 2024ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയെ അധ്യാപകന്റെ ചേമ്പറിലും തലശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർഥിനി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ കുഞ്ഞഹമ്മദിനെ റിമാൻഡ് ചെയ്തു.
Read Moreആൺ സുഹൃത്തിനൊപ്പം സംസാരിച്ചു നിന്നു; ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് കണ്ണൂരിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകരിൽ നിന്ന് യുവാവ് നേരിട്ടത് ക്രൂരമർദനം
കണ്ണൂർ: പിണറായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് ആര്യാടൻ; ‘75,000നു മുകളിൽ വോട്ട് പ്രതീക്ഷിച്ച് അൻവർ; ഒട്ടും ആശങ്ക ഇല്ലെന്ന് സ്വരാജ്; ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് മോഹൻ ജോർജ്
നിലമ്പൂര്‍: സംസ്ഥാന മുന്നണി രാഷ്ട്രീയത്തില്‍ നിര്ണായകചലനങ്ങള് ഉണ്ടാക്കിയേക്കാവുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് പുരോഗമിക്കുന്നു. ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർഥികൾ. ‘ചരിത്ര ഭൂരിപക്ഷം കിട്ടും’ നിലമ്പൂര്‍: നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണു പ്രതീക്ഷ. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകൾ ഉൾക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകൾക്ക് സുഖകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘75,000നു മുകളിൽ വോട്ട് ലഭിക്കും’ മലപ്പുറം: നിലമ്പൂരിൽ 75,000ന് മുകളിൽ വോട്ട് ലഭിക്കുമെന്നു സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വർ. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ല. സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്. അതിനാൽ വോട്ട് എണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്ക…
Read Moreഎട്ടു വയസുകാരിയ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; വീടിനു സമീപത്തുള്ള കാട്ടിലേക്കു കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയായിരുന്നു ക്രൂരത
കൊൽക്കത്ത: എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു സംഭവം. ലാലു പ്രസാദ് ലോഹർ എന്ന യുവാവാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ വീടിനു സമീപത്തുള്ള കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൽ ശ്വാസം മുട്ടി മരിച്ച കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്പോഴാണു നാട്ടുകാർ സംഭവമറിയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി. തുടർന്ന് ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ പത്രസയാര് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനിലമ്പൂർ വിധിയെഴുതുന്നു; മഴയെ അവഗണിച്ചും പോളിംഗ് ; ബൂത്തുകളിൽ നീണ്ട നിര; മണ്ഡലത്തിലെ വോട്ടില്ലെങ്കിലും ബൂത്തുകൾ സന്ദർശിച്ച് പി.വി.അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മൂന്നു മണിക്കൂറിൽ പോളിംഗ് 17 ശതമാനം പിന്നിട്ടു. ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ആറിനുശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പി.വി.അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്. സുരക്ഷയ്ക്കായി 1,200 പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കേന്ദ്രസേന പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്),…
Read Moreജനം വിധിയെഴുതികഴിയുമ്പോൾ ആര്യാടന് കഥയെഴുതാൻ പോകാം; സ്വരാജ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും താൻ നിയമസഭയിലേക്കും പോകുമെന്ന് പി.വി.അന്‍വര്‍
മലപ്പുറം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ ആര്യാടന് ഷൗക്കത്തിന് കഥ എഴുതാന്‍ പോകാമെന്ന് പി.വി.അന്‍വര്‍. സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ടും യുഡിഎഫില്‍ നിന്ന് 35 ശതമാനം വോട്ടും തനിക്കു ലഭിക്കും. 75,000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നത് ആത്മ വിശ്വാസമല്ല, യാഥാര്‍ഥ്യമാണെന്നും അൻവർ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ മുന്നണികൾ അവഗണിച്ചു. വന്യജീവി ആക്രമണം ചര്‍ച്ച ചെയ്യാതെ വോട്ടര്‍മാരെ മൂന്ന് മുന്നണികളും വിഡ്ഢികളാക്കി. നിലമ്പൂരില്‍ നടക്കുന്നത് മനുഷ്യരുടെ നിലനില്‍പ്പിന്റെ പോരാട്ടമാണ്. സര്‍ക്കാരിനെതിരേ പ്രതികാരബുദ്ധിയോടെ ജനം വോട്ടുചെയ്യുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Read More‘വിശന്നാൽ ഇവൻ ഇവനല്ലാതായിമാറും’; മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ച അനീഷ് പോലീസ് പിടിയിൽ
തൃശൂർ: മോഷണ ശ്രമത്തിനിടെ വിശന്നതിനെ തുടർന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മാർത്താണ്ഡം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കൽമണ്ഡപത്തിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ അടുക്കളയിൽ കയറുകയും ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിക്കുന്നതും പതിഞ്ഞിരുന്നു. പിന്നീട് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാർത്താണ്ഡം സ്വദേശി ശിവകുമാർ എന്ന അനീഷാണ് ഹോട്ടലിൽ കയറി മോഷണ ശ്രമം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഇയാളെ തൃശൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
Read Moreആര് വീഴും, ആര് വാഴും… നിലമ്പൂർ നാളെ ബൂത്തിലേക്ക്: ജാഗ്രതയോടെ മുന്നണികൾ
കോഴിക്കോട്: എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാനപ്രശ്നമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. ഇന്നലെ ആവേശ പെരുമഴ തീര്‍ത്താണ് മുന്നണികളുടെ പ്രചാരണ കൊട്ടിക്കലാശം നടന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം നിലമ്പൂരില്‍ പുരോഗിക്കുകയാണ്. പോളിംഗ് സ്റ്റേഷനുകളിൽ ബൂത്തുകൾ ഇന്നുതന്നെ സജ്ജമാകും. ഇരുപത് ദിവസം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് ഇന്നലെ നടന്നത്. നഗരത്തിൽ വിവിധയിടങ്ങളിലായി എൽഡിഎഫും യുഡിഎഫും പ്രവർത്തകരെ അണിനിരത്തിയപ്പോൾ മഴ പെയ്തെങ്കിലും ആവേശം ചോർന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരും കൂടി ചേർന്നതോടെ നഗരത്തിൽ രാഷ്ട്രീയാവേശം അലയടിച്ചു. ഇന്ന് തന്ത്രങ്ങളുടെ ദിവസമാണ്. വോട്ടുകൾ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണങ്ങൾ. പോളിംഗ് ശതമാനം കുറയാതിരിക്കാൻ ബൂത്തുകളിൽ ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള നിർദേശവും ഇരുമുന്നണികളും പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന മുന്നറിയിപ്പും. കഴിഞ്ഞ തവണയും ഇടതുമുന്നണി ജയിച്ച നിലന്പൂരിൽ ഇത്തവണ അനുകൂല ഘടകങ്ങളേക്കാൾ കൂടുതൽ വെല്ലുവിളികളാണ്. യുഡിഎഫിനൊപ്പം പാർട്ടി ശത്രുവായ…
Read More