പാലാ: ലഗോണ്‍ മുട്ടയ്ക്ക് ചില്ലറവില ഏഴു രൂപവരെയായി. നാടന്‍ കോഴിമുട്ടയ്ക്ക് 9 രൂപ മുതല്‍ പത്തു രൂപവരെയാണ് വില. താറാവുമുട്ടയ്ക്ക് 10 മുതല്‍ പന്ത്രണ്ടു രൂപവരെ വ്യാപാരികള്‍ വാങ്ങുന്നുണ്ട്. താറാവുമുട്ടയുടെ വരവു കുറഞ്ഞിട്ടുണ്ട്. ഇതും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. മുട്ടവില ഉയരുന്നത് ചെറിയ തോതിലെങ്കിലും അടുക്കളകളുടെ താളം തെറ്റിച്ചിട്ടുണ്ട്. കോഴി വളര്‍ത്തലില്‍നിന്ന് ആളുകള്‍ പിന്തിരിഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ പക്ഷിപ്പനിക്ക് ശേഷം പല ഫാം ഉടമകളും തുറന്നിട്ടില്ല. ഇപ്പോള്‍ തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുമാണ് മുട്ടകള്‍ എത്തുന്നത്. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണം പ്രതിസന്ധിയിലായിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും മുട്ട വിഭവങ്ങള്‍ക്ക് ഇനി വില ഉയരും . ട്രോളിംഗ് നിരോധനം ഉള്ളതിനാലും ഇറച്ചിവിഭവങ്ങള്‍ക്ക് വില ഉയര്ന്നുനില്ക്കുന്നതിനാലും മുട്ടയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാൻഡുണ്ട്. ഫാമുകളില്‍നിന്നു മുട്ട ശേഖരിച്ചു വില്പന നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനം വേണമെന്നാണ് ഫാം ഉടമകളും വിതരണക്കാരും വില്പനക്കാരും ആവശ്യപ്പെടുന്നത്.…
Read MoreCategory: Top News
ലിബിയ ദുബായിൽ നിന്ന് പറന്നിറങ്ങിയത് പോലീസ് വലയിൽ; സഹോദരിയുടെ അമ്മയിയമ്മയെ കുടുക്കാൻ വാഹനത്തിൽ ലഹരി വച്ച കേസിലാണ് യുവതി പിടിയിലായത്; ചിലർക്കൂടി പുറത്ത് വരാനുണ്ടെന്ന് ഷീല
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്കു കടന്നു. ലിവിയയെ ഇന്ന് കേരളത്തിൽ എത്തിക്കുമെന്നു പോലീസ് അറിയിച്ചു. 2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഷീല സണ്ണിയും മരുമകളുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ്…
Read Moreകാക്കിപ്പടയ്ക്ക് വീണ്ടും പാളി… നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസിന്റെ പെട്ടി പരിശോധന; ഏകപക്ഷീയ പരിശോധനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതിൽ പ്രതിഷേധം ശക്തം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് പരിശോധന നടത്തിയത് വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. സിപിഎം നേതാക്കളുടെ വാഹനങ്ങളും പരിശോധിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ പെട്ടി പരിശോധന വൻ വിവാദമായിരുന്നു.
Read Moreഅമ്പട കുസൃതി കുരങ്ങാ… ക്ഷേത്രദർശനത്തിനിടെ 20 ലക്ഷത്തിന്റെ സ്വർണമടങ്ങിയ ബാഗ് കുരങ്ങൻ തട്ടിയെടുത്തു; എട്ടു മണിക്കൂർ നീണ്ട തെരച്ചിൽ; ഒടുവിൽ മരത്തിൽ നിന്ന് ബാഗ് കണ്ടെത്തിയപ്പോൾ…
യുപി: ക്ഷേത്ര ദർശനത്തിനിടെ സ്ത്രീയുടെ കൈയിൽനിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം അടങ്ങിയ ബാഗ് കുരങ്ങൻ കവർന്നു. ഉത്തർപ്രദേശിലെ വൃദ്ധാവന്‍ സന്ദർശിക്കാനെത്തിയ അലിഗർ സ്വദേശിയായ അഭിഷേക് അഗര്‍വാളിന്റെ ഭാര്യയുടെ ബാഗാണു കുരങ്ങൾ തട്ടിയെടുത്തത്. വൃദ്ധാവനിലെ താക്കൂർ ബാങ്കേ ബിഹാരി ക്ഷേത്രത്തിനു മുന്നില്‍നിന്നു പ്രാര്‍ഥിക്കുന്നതിനിടെയായിരുന്നു സംഭവം. തട്ടിയെടുത്ത ബാഗുമായി നിമിഷങ്ങൾക്കുള്ളിൽ കുരങ്ങന് കെട്ടിടങ്ങൾക്കും മരങ്ങൾക്കുമിടയില്‍ മറന്നു. ക്ഷേത്രജീവനക്കാരടക്കമുള്ളവർ കുരങ്ങനെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം അറിഞ്ഞെത്തിയ സാദറിലെ സർക്കിൾ ഓഫീസര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി കാമറകളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രദേശത്തെ ഉയരം കൂടിയ മരത്തിന്റെ കൊമ്പില്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനിടെ അന്വേഷണം എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. മരത്തിനു മുകളിൽനിന്നു ബാഗ് വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ അതിനുള്ളിലെ ഒന്നുംതന്നെ നഷ്ടപ്പെട്ടിരുന്നില്ല.
Read Moreസ്ത്രീത്വത്തെ അപമാനിക്കലും ജാതിസ്പർദ്ദ വളർത്താൻ ശ്രമവും; വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച സംഭവത്തിൽ ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ
കാസര്‍ഗോഡ്: വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെയാണ് ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജാതിസ്പർദ്ദ വളർത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ രഞ്ജിതയെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ പവിത്രനെതിരേ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് ഇയാളെ ജോലിയിൽ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്.
Read Moreഎത്താൻ പത്ത് മിനിറ്റ് വൈകി, പറന്ന് പൊങ്ങി വിമാനം; ഭൂമി ചൗഹാൻ തിരിച്ചു നടന്നത് ജീവിതത്തിലേക്ക്; അഹമ്മദാബാദിലെ വിമാനാപകടത്തിൽ നിന്ന് രക്ഷിച്ച ദൈവത്തിന് നന്ദി പറഞ്ഞ് യുവതി
അഹമ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്കു പോകേണ്ടവരുടെ പട്ടികയിൽ ഭൂമി ചൗഹാനുമുണ്ടായിരുന്നു. എന്നാൽ പത്തു മിനിറ്റ് വൈകിയതോടെ ഈ യുവതിയുടെ യാത്ര മുടങ്ങുകയും അതു ജീവിതത്തിലേക്കുള്ള രക്ഷപ്പെടലായി ഭവിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് യുവതി വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇതിനോടകം വിമാനം നീങ്ങിത്തുടങ്ങിയിരുന്നു. വിമാനാപകട വാർത്തയറിഞ്ഞു താൻ വിറയ്ക്കുകയായിരുന്നുവെന്നും തനിക്ക് സംസാരിക്കാനാകുന്നില്ലായിരുന്നുവെന്നും ഭൂമി പറഞ്ഞു. തന്റെ ജീവൻ കാത്തുരക്ഷിച്ച ദൈവിക ഇടപെടലിന് നന്ദി പറയുന്നതായും യുവതി പറഞ്ഞു. കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന ഭൂമി ചൗഹാൻ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അവധിക്കു നാട്ടിലെത്തിയതായിരുന്നു. തനിച്ചാണു നാട്ടിലേക്കു പോന്നത്. വിമാനം കൃത്യസമയത്താണെന്നും എന്നാൽ തനിക്കു കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാൽ വിമാനം മിസായെന്നും അതിനാൽ വീട്ടിലേക്ക് മടങ്ങുകയാണെന്നും യുവതി ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.
Read Moreവില്ലനായത് പക്ഷിയോ ? അഹമ്മദാബാദ് വിമാനദുരന്തത്തിന് പ്രധാനമായി പറയുന്നത് രണ്ട് കാരണങ്ങൾ; പക്ഷികൂട്ടമായി ഇടിച്ചതോ ഇന്ധനത്തിൽ വെള്ളം കലർന്നതോ ആകാമെന്ന് വിദഗ്ധർ
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇരു എൻജിനുകൾക്കും ഒരുപോലെ തകരാർ സംഭവിച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി വ്യോമയാന വിദഗ്ധർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുൻ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഇൻസ്പെക്ടറും ബോയിംഗ് 777 വിമാനം 15 വർഷം പറത്തി പരിചയസന്പന്നനുമായ ക്യാപ്റ്റൻ സി.എസ്. രാൻധാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിലെ ഇന്ധനം വെള്ളവുമായി കൂടിക്കലർന്നു നിയന്ത്രണസംവിധാനം തടസപ്പെടാനിടയായതും ഒരു കാരണമാകാൻ സാധ്യതയുണ്ടെങ്കിലും പക്ഷി ഇടിച്ചെന്ന സംശയത്തിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പക്ഷിയോ പക്ഷിക്കൂട്ടമോ ഇടിച്ചാൽ വിമാന എൻജിനുകൾക്ക് പൂർണ തകരാർ സംഭവിച്ചേക്കാം. അഹമ്മദാബാദ്, ആഗ്ര വിമാനത്താവളങ്ങൾ പക്ഷിശല്യം ഏറെയുള്ള വിമാനത്താവളങ്ങളാണെന്നും പക്ഷി ഇടിച്ചുള്ള അപകടങ്ങൾ ലാൻഡിംഗിനിടയിലും ടേക്ക് ഓഫിനിടയിലും പലകുറി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ താഴ്ന്നു പ്റന്ന് എത്തിയ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.…
Read Moreമൈത്രിയില്ലാതെ ജനമൈത്രി പോലീസ്… റോഡിലൂടെ നടന്നു വരുകയായിരുന്ന തന്നെ ക്രൂരമായി മർദിച്ചു; ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് മോചിപ്പിച്ചത്; പോലീസിനെതിരെ പരാതിയുമായി യുവാവ്
തൊമ്മൻകുത്ത്: യുവാവിനെ പോലീസ് അകാരണമായി മർദിച്ചതായി പരാതി. കരിമണ്ണൂർ എസ്എച്ച്ഒ ഉൾപ്പെടെ അഞ്ചു പേർക്കെതിരേയാണ് തൊമ്മൻകുത്ത് മലന്പുറത്ത് എം.എസ്. റെജി മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി എസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്. കഴിഞ്ഞ എട്ടിന് തൊമ്മൻകുത്ത് മണിയൻസിറ്റിയിലാണ് പരാതിക്കിടയാക്കിയ സംഭവം. ആനയാടിക്കുത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ തടയുന്നു എന്ന പരാതി അന്വേഷിക്കാനാണ് പോലീസ് എത്തിയത്. ഈ സമയം കടയിൽ പോകാനായി റെജി നടന്നുവരികയായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ അഡ്രസ് പോലീസ് അന്വേഷിക്കുകയും എഴുതിയെടുക്കുകയും ചെയ്തു. റെജിയോടു പേരു ചോദിച്ചപ്പോൾ കടയിൽ പോകുകയാണെന്നും തന്റെ പേര് എഴുതേണ്ട ആവശ്യമില്ലെന്നും പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നാണ് റെജിയുടെ പരാതി.ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും എത്തിയപ്പോഴാണ് റെജിയെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. റെജി പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ആനയാടിക്കുത്തിലേക്കു പോകുന്ന സഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read Moreവേലി തന്നെ വിളവ് തിന്നുമ്പോൾ…വനിതാ പോലീസുകാരുടെ വസ്ത്രംമാറുന്ന മുറിയിൽ ഒളികാമറ; പോലീസുകാരൻ സീൻ പിടിച്ചത് ഏഴ് മാസം; പിന്നീട് ബ്ലാക്ക് മെയിലിംഗിന് ശ്രമം; വൈശാഖിനെ അറസ്റ്റ് ചെയ്ത് പോലീസ്
വണ്ടിപ്പെരിയാർ: വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറാൻ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളികാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ പിടിയിൽ. ദൃശ്യങ്ങൾ സഹപ്രവർത്തകയ്ക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയതായും പറയുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖിനെയാണ് ഇടുക്കി സൈബർ സെൽ പിടികൂടിയത്. ക്വാർട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകൾ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈൽ ഫോണിലേക്കു ലിങ്കുചെയ്തിരുന്നു. ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തുതന്നെയാണ് കാമറ സ്ഥാപിച്ച ക്വാർട്ടേഴ്സും. അടച്ചു പൂട്ടാത്ത ക്വാർട്ടേഴ്സിൽ എപ്പോഴും ആർക്കും കയറാവുന്ന സാഹചര്യം മുതലെടുത്താണ് വൈശാഖ് മുറിക്കകത്ത് കയറി കാമറ സ്ഥാപിച്ചത്. ഏഴു മാസമായി ഇത്തരത്തിൽ ഒളികാമറയിലൂടെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒളികാമറയിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങൾ സഹപ്രവർത്തകയുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തു ബ്ലാക്ക് മെയിലിംഗിന് ഇയാൾ ശ്രമിച്ചു. വൈശാഖിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാൻ…
Read Moreഅഹമ്മദാബാദ് എയർഇന്ത്യാ അപകടം; വിമാനത്തിലുണ്ടായിരുന്ന മലയാളി യുവതി മരിച്ചു; തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാണ് മരണപ്പെട്ടത്; നടുക്കം വിട്ടുമാറാതെ കുടുംബവും നാട്ടുകാരും
അഹമ്മദാബാദ്: എയർഇന്ത്യാ വിമാനാപകടത്തിൽപ്പെട്ട മലയാളി യുവതി മരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്നു രഞ്ജിത. രഞ്ജിതയുടെ മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഏറെ നാളുകളായി യുകെയിൽ നഴ്സായിരുന്ന രഞ്ജിത, സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ വരാൻ വേണ്ടിയാണ് യുകെയിലേക്ക് പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്. അമ്മയും രണ്ടു മക്കളുമുണ്ട്. മൂത്ത മകൻ പത്തിലും രണ്ടാമത്തെ മകൾ ഏഴിലുമണ് പഠിക്കുന്നത്.
Read More