തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്നുമണിക്കൂറിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
Read MoreCategory: Top News
കാറിൽ വെള്ളം തെറിപ്പിച്ചതിന്റെ പേരിൽ തർക്കം; യുവാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു; വിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായെന്ന് യുവാവ്
ബംഗളൂരു: കാറില്‍ വെള്ളം തെറിപ്പിച്ച പകയില്‍ യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ചു. ബംഗളൂരുവിലെ ലുലുമാള്‍ അണ്ടര്‍പാസിന് സമീപമാണ് സംഭവം . ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലാണ് മറ്റൊരു യുവാവ് കടിച്ചുമുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സിഗ്നലില്‍ നിന്ന് കാര്‍ തിരിക്കുന്നതിനിടെ മറ്റൊരു വാഹനത്തിലേയ്ക്ക് അബദ്ധത്തില്‍ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാരന് അസഭ്യം പറയുകയും ജയന്തിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ജയന്തിന്റെ വലതുകൈയിലെ മോതിരവിരലാണ് യുവാവ് കടിച്ചുമുറിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയന്ത് ആശുപത്രിയില്‍ ചികിത്സ തേടി. ജയന്തിന്റെ പരിക്കേറ്റ കൈവിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോര്‍ട്ടുകള്‍. നല്ല മഴയായതിനാല്‍ വെള്ളം തെറിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ജയന്ത് പറയുന്നത്. തന്റെ കാറിന് സമീപം മറ്റൊരു കാര്‍ പാഞ്ഞെത്തിയപ്പോഴാണ് സംഗതി മനസിലായത്. കാറിലുണ്ടായിരുന്ന…
Read Moreസാത്താനെ ഇറങ്ങിപ്പോ… മക്കളുടെ ദേഹത്ത് സാത്താൻ കയറി; മക്കളെ ക്രൂരമായി മർദിച്ച് സാത്താനെ ഇറക്കിവിടാൻ പാസ്റ്ററുടെ ശ്രമം; നാട്ടുകാർ ഇടപെട്ടു, പിതാവ് അറസ്റ്റിൽ
നാഗർകോവിൽ : ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ വീടിന്റെ വാതിലിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദിവസേന പ്രാർഥനയ്ക്കായി പുറത്തു പോകുമ്പോൾ ഇയാൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോകുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ മക്കളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreഒരിക്കലും പുറത്ത് വരരുത് സാറെ… മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; ഉക്കംപെട്ടി ഉസ്മാന് 167 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി
കാസര്‍ഗോഡ്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന് എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന സി.…
Read Moreമുറച്ചെറുക്കനെ പ്രണയിച്ചിട്ടും… പതിനാറുകാരിക്ക് പ്രണയം അമ്മാവന്റെ മകനോട്; എല്ലാം തുറന്ന് പറഞ്ഞിട്ടും വീട്ടുകാർ പ്രണയത്തെ എതിർത്തു; വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച് പെൺകുട്ടി
മുംബൈ: മുറച്ചെറുക്കനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16കാരിയെ ജീവനൊടുക്കി.ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 കാരനായ മകനുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ ബന്ധത്തില്‍നിന്ന് പിന്തിരിയാനും ഉപദേശിച്ചു. എന്നാൽ, പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് തിലക് നഗര്‍ പോലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉടന്‍തന്നെ പെണ്‍കുട്ടിയ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Read Moreതള്ളിമാറ്റിയ ശേഷം പോലീസുകാരന്റെ നെഞ്ചിൽ കൈമുട്ടുകൊണ്ട് ഇടിച്ചു; അമ്പത്തിരണ്ടുകാരന്റെ അതിക്രമം പെൺകുട്ടിയെ ശല്യം ചെയ്തതിനു സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിന്
കോഴിക്കോട്: പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പോലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ഇയാളെ എലത്തൂർ പോലീസ് വിളിച്ചുവരുത്തി. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിച്ചു. അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവിൽ പോലീസ് ഓഫിസർ രൂപേഷ്, സിവിൽ പോലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പോലീസുകാർക്ക് നേരെയും അക്രമം നടത്തി. സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പോലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ…
Read Moreവിദ്യകൊണ്ട് നേടണം…മകളെ പഠിപ്പിക്കണമെന്ന ആവശ്യം നിഷേധിച്ച് ഭർത്താവും കുടുംബവും; ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം; പോലീസിൽ പരാതി നൽകി യുവതി
ലക്നോ: പത്താം ക്ലാസിനുശേഷം മകളെ പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഭർത്താവും ബന്ധുക്കളും മർദിച്ചെന്ന് ആരോപിച്ച് യുവതി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകി. 2008 ൽ വിവാഹിതയായതു മുതൽ ഭർത്താവ് ഹേമന്ത് തന്നെ ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് ഗൗര നഗർ കോളനിയിൽ താമസിക്കുന്ന റാണി സൈനി പരാതിയിൽ ആരോപിച്ചു. എന്നാൽ 16, 10, ഒൻപത് വയസുള്ള മൂന്ന് കുട്ടികൾക്കുവേണ്ടിയാണ് താൻ പീഡനം സഹിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. മേയ് 21 ന് പത്താം ക്ലാസ് പരീക്ഷ പാസായ മൂത്ത മകളെ കൂടുതൽ പഠിക്കാൻ അനുവദിക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഭർത്താവ് റാണിയെ മർദിച്ചു. അമ്മായിയമ്മ, അമ്മായിയപ്പൻ, സഹോദരൻ എന്നിവരുൾപ്പെടെയുള്ള ഭർതൃവീട്ടുകാർ ഹേമന്തിനെ പിന്തുണച്ചതായും തന്നെ മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പരാതിയിൽ പറഞ്ഞു.…
Read Moreപതിനാറുകാരിക്ക് പ്രണയം രണ്ടു കുട്ടികളുടെ അച്ഛനോട്; വീട്ടുകാർ എതിർത്തിട്ടും ഇരുവരും പ്രണയം തുടർന്നു; ഭാര്യയേയും കുട്ടികളെയും മറന്ന് കാമുകിയേയും കൊണ്ട് ട്രെയിനുമുന്നിൽ ചാടി യുവാവ്
ഹരിപ്പാട്: കരുവാറ്റയില്‍ രണ്ടു കുട്ടികളുടെ പിതാവായ യുവാവും 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. ചെറുതന തെക്ക് കണ്ണോലില്‍ ശ്രീജിത്ത് (38), പള്ളിപ്പാട് നടുവട്ടം കാട്ടില്‍ ചിറയില്‍ രവീന്ദന്ദ്രന് നായര്‍-വിമല ദമ്പതികളുടെ മകളും ഹരിപ്പാട് ബോയ്സ് ഹൈസ്ക്കൂള് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ദേവിക (16) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 11:30 ഓടെ കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനിലായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം നോര്‍ത്ത് അമൃത്സര്‍ എക്സ്പ്രസാണ് ഇരുവരേയും ഇടിച്ചത്.ബൈക്കിലെത്തിയ ഇവര്‍ സ്റ്റേഷനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്തശേഷം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോര്മില് നിന്നു ട്രെയിന്റെ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപൂര്‍വം ചില പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ട്രെയിന്‍ കാത്തുനിന്ന ഇവര്‍ ട്രാക്കിനോട് അടുത്തുവരുന്നതു കണ്ട് ചാടല്ലെയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും അപ്പോഴേക്കും…
Read Moreസംസ്ഥാനത്ത് പരക്കെ മഴ; കെഎസ്ആര്‍ടിസി ബസുകളിൽ ചോര്‍ച്ച ശക്തം; നിരത്തിലോടുന്നവയിൽ ഏറെയും കാലപ്പഴക്കം ചെന്നവ; ദുഷ്കര യാത്രയെ പഴിച്ച് യാത്രക്കാർ
കോട്ടയം: മഴ കനത്തതോടെ കാലപ്പഴക്കം ചെന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പരക്കെ ചോര്‍ച്ച. ബസുകളുടെ മുകള്‍ത്തട്ടിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമായി. ഷട്ടറുകളുടെയും ക്ലിപ്പുകളുടെയും കേടുപാട് മൂലം വെള്ളം ചോര്‍ന്ന് സീറ്റുകളിലേക്കും പ്ലാറ്റ്ഫോമിലേക്കും വീഴുന്നതും സാധാരണം. ദീര്‍ഘദൂരത്തേക്കു വരെ ഓര്‍ഡിനറി ബസുകള്‍ ഓടിക്കുന്ന സാഹചര്യത്തില്‍ കാലപ്പഴക്കം ചെന്ന ബസുകളിലെ യാത്ര ദുഃസഹമാണ്. മഴക്കാലത്തിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് നിര്‍ദേശമുണ്ടെങ്കിലും സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമം സര്‍വീസുകളെ ബാധിക്കുന്നുണ്ട്. ബസുകളുട കാലപ്പഴക്കം പോലെ വലിയ പരിമിതിയാണ് ടയറുകളുടെ അവസ്ഥ. നിരവധി ബസുകള്‍ തേഞ്ഞുതീര്‍ന്ന ടയറുകളുമായാണ് ഓട്ടം. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഇരുപത് വര്‍ഷം പഴക്കമുള്ള 80 ബസുകള്‍ ഓടിക്കുന്നുണ്ട്. നൂറിലേറെ ബസുകള്‍ പതിനഞ്ചിലേറെ വര്‍ഷം പഴക്കം ചെന്നവയും. പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ബസുകള്‍ ഫാസ്റ്റ് പാസഞ്ചറുകളായും സര്‍വീസ് നടത്തുന്നുണ്ട്. കുമളി, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍നിന്നു…
Read Moreമഴക്കാലം ഇപ്പോൾ അലര്‍ട്ടുകളുടെ കാലം; മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകൾ; ശ്രദ്ധിച്ച് ജാഗ്രതയോടെയിരിക്കാം
റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളുടെ കാലമാണിത്. മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകള്‍. മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെയായിരിക്കാം. യെല്ലോ അലര്‍ട്ട് മഴയുടെ ലഭ്യത 64.4 മി.മീ. മുതല്‍ 124.4 മീ.മീ. വരെ പെയ്യാനുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുക. മഴ ശക്തിപ്പെടുമ്പോള്‍ നല്കുന്ന ആദ്യഘട്ട ജാഗ്രതയാണ് ഇത്. യെല്ലോ അലര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ ജാഗരൂകരായിരിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ജാഗ്രതാ നിര്‍ദേശമാണ് ഓറഞ്ച് അലര്‍ട്ട്. 124.5 മി.മീ. മുതല്‍ 244.4 മി.മീ. വരെ മഴ പെയ്യാം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതി നും കുളിക്കുന്നതിനും വിലക്കുണ്ടാകും. ഉരുള്‍പൊട്ടല്‍ സാധ്യതയില്‍ മലയോര യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിക്കും. റെഡ് അലര്‍ട്ട് 244.4 മില്ലിമീറ്ററിനു മുകളില്‍ മഴ പെയ്യാം. മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് വലിയ സാധ്യത. അപകടസാധ്യതയുള്ള പ്രദേശത്തെ…
Read More