കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീന്‍ പിടിത്തത്തിന് (ഊത്തപിടിത്തം) എതിരേ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം മുതലായ അനധികൃത മാര്‍ഗങ്ങളിലൂടെ മീന്‍പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. ഊത്തപിടിത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവര്‍ക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read MoreCategory: Top News
എന്തൊരു പുകഴ്ത്തലാണിത്… പിണറായി സ്തുതിയിലെ ഡോക്യുമെന്ററിയിൽ പൊട്ടത്തെറ്റ്; ജനനം പറഞ്ഞ് തുടങ്ങുന്നയിടത്തെ സംഘടനയ്ക്ക് കാലിടറി; നിരസം പ്രകടിപ്പിച്ച് പിണറായി ദ് ലെജൻഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി വിപ്ലവ ഗാനവും ഡോക്യുമെന്ററിയുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. പിണറായി ദ് ലെജൻഡ് എന്ന പേരിലുള്ള ഡോക്യുമെന്ററിയിൽ അമ്മയുടെ പേരു തെറ്റിച്ചതിലെ നീരസം വേദിയിൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇതു തിരുത്തുകയും ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു പുകഴ്ത്തൽ. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയും ശന്പള പരിഷ്കരണവും അടക്കമുള്ള വിഷയത്തിൽ ഒരു വാക്കു പോലും പറയാൻ പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നത് തടിച്ചുകൂടിയ നൂറുകണക്കിനു ജീവനക്കാരിൽ നിരാശയും പടർത്തി. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പിറന്നാൾ കേക്കു പിണറായി വിജയൻ, കമൽഹാസൻ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ മുറിച്ചു. കമൽഹാസനെ സ്വാഗതം ചെയ്താണ് പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്. ഞാൻ…
Read Moreകോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസ്; പ്രതിയായ ബിരിയാണി വിൽപ്പനക്കാരൻ കുറ്റക്കാരൻ; രാത്രിയിൽ കാമ്പസിനുള്ളിൽ കുട്ടി നേരിട്ടത് കൊടിയ പീഡനം
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസിലെ ഏകപ്രതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവിൽ വ്യക്തമാക്കി. ബലാത്സംഗം, ലൈംഗീകപീഡനം ഉൾപ്പെടെ പ്രതിക്കെതിരേ ചുമത്തിയിരുന്ന 11 കുറ്റങ്ങളും തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.കഴിഞ്ഞവർഷം ഡിസംബർ 23നാണു രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർഥിനി കാന്പസിനുള്ളിൽ പീഡനത്തിന് ഇരയായത്. കാന്പസിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാർഥിനി അന്ന് രാത്രി എട്ടിന് പുറത്തിറങ്ങിയപ്പോൾ ബിരിയാണി വിൽപ്പനക്കാരനായ പ്രതി പിടിച്ച് വലിച്ച് കൊണ്ടുപോകുകയും കാമ്പസിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. കാമ്പസില്‍ പോലും സ്ത്രീകൾക്കു രക്ഷയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയതോടെ മൂന്ന് വനിത ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന് ഡിഎംകെ സർക്കാർ അന്വേഷണച്ചുമതല കൈമാറുകയായിരുന്നു. പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് നിയമനടപടികളും അതിവേഗത്തിൽ പുരോഗമിക്കുകയായിരുന്നു. കോടതി വിധിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ…
Read Moreസംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനം; വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തിന്റെ അനുമതി തേടും
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ ഇന്ന് ചേർ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലാനാണ് തീരുമാനം. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീർഘിപ്പിക്കും.
Read Moreജോലിക്കെടുത്തത് ടെലികോളറായി; മസാജ് പാർലറിലെത്തിച്ച് അനാശാസ്യത്തിന് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ പാലാരിവട്ടത്തെ മസാജ് സെന്റർ പൂട്ടിച്ച് പോലീസ്
കൊച്ചി: എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാര്‍ലറിനു മറവില്‍ അനാശാസ്യം നടക്കുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു. പാലാരിവട്ടം ബൈ പാസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ 9 എന്ന സ്ഥാപനമാണ് പാലാരിവട്ടം പോലീസ് അടപ്പിച്ചത്. ഈ സ്ഥാപനത്തിന്റെ മറവിലാണ് ബോര്‍ഡ് പോലും ഇല്ലാതെ സ്പാ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ കേസ് എടുത്തിട്ടില്ല. പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സ്പെഷല്‍ സ്ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പലരും ഇവിടെ സ്ഥിരം സന്ദര്‍ശകരായി എത്താറുണ്ടെന്ന യുവതിയുടെ ആരോപണത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ടെലികോളര്‍ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം യുവതി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അറിയിച്ചത്
Read Moreപിൻതുടർച്ച ജോലിക്ക് പ്രായം വെറും നമ്പർ… തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 ആക്കി ഉയർത്താൻ നടപടി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫുൾടൈം കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 ആക്കി ഉയർത്തി. സർക്കാർ നിർദേശംകൂടി പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി. പെൻഷൻ പ്രായം ഉയർത്തുക എന്നത് ഫുൾടൈം കാരാണ്മ ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ഫുൾടൈം, പാർടൈം വ്യത്യാസമില്ലാതെ ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസായി.
Read Moreഎന്റെ അമ്മ അനുഭവിച്ച ദുരിതങ്ങള്‍ക്ക് ആരു സമാധാനം പറയും? എംഡിഎംഎയെന്ന് കരുതി പോലീസ് പിടികൂടിയത് കല്ക്കണ്ടപ്പൊടി; ബിജുവും മണികണ്ഠനും ജയിലില്‍ കിടന്നത് 150 ദിവസം
കാഞ്ഞങ്ങാട്: ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ഇന്ത്യന്‍ ജുഡീഷറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല. കല്ക്കണ്ടപ്പൊടി എംഡിഎംഎയാണെന്നു തെറ്റിദ്ധരിച്ച് പോലീസ് പിടികൂടിയപ്പോള്‍ നിരപരാധികളായ ഇരുവര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നത് 150 ദിവസം. കാസര്‍ഗോഡ് മാല്ലക്കല്ല് പതിനെട്ടാംമൈല്‍ ചെരമ്പച്ചാല്‍ ഞരളാട്ട് ബിജു മാത്യു (49), കണ്ണൂര്‍ വാരം നന്ദനത്തിലെ മണികണ്ഠന് (46) എന്നിവര്‍ക്കാണു ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ട ദുരവസ്ഥയുണ്ടായത്. ബസ് ഡ്രൈവറായിരുന്നു ബിജു. സുഹൃത്ത് മണികണ്ഠന് ഡ്രൈവറും പാചകക്കാരനുമായിരുന്നു. കണ്ടെയ്നറില്‍ ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് ബിജുവും മണികണ്ഠനും 2024 നവംബര്‍ 25നു രാത്രി കോഴിക്കോട് വന്നതായിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. പിറ്റേന്നു രാവിലെ പത്തോടെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നാണ് മയക്കുമരുന്ന് പിടികൂടുന്ന ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങള്‍ മഫ്തി വേഷത്തില്‍ ചാടി വീഴുന്നത്. ദേഹപരിശോധന നടത്തിയപ്പോള്‍ മണികണ്ഠന്റെ പാന്റ്സിന്റെ കീശയില്‍നിന്നു പ്ലാസ്റ്റിക്ക് കടലാസില്‍…
Read Moreആദിവാസി യുവാവിനെ മർദിച്ച് അ൪ധനഗ്നനാക്കി കെട്ടിയിട്ട സംഭവം; രണ്ട് പേർ പിടിയിൽ; പ്രതികളെ പോലീസ് വലയിലാക്കിയത് കോയമ്പത്തൂരിൽ നിന്ന്
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച് അർധനഗ്നാക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിന്(19 ) ആണ് മർദനമേറ്റത്. വാഹനത്തിന് മുന്നിൽ ചാടിയെന്ന് പറഞ്ഞായിരുന്നു മർദനം. ഈ മാസം 24നാണ് സംഭവം. അ൪ധനഗ്നനാക്കി കയ൪ വെച്ച് കൈ കെട്ടിയിട്ട് മ൪ദിച്ചു. ശേഷം ഒരു മണിക്കൂ൪ തോരാമഴയത്ത് വൈദ്യുതി തൂണിൽ കെട്ടിയിട്ടെന്നുമാണ് പരാതി. നാട്ടുകാരെത്തിയാണ് സിജുവിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കൈകളിലും മുതുകിലും പരിക്കേറ്റ സിജു അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More1500 രൂപയ്ക്ക് വേണ്ടി ഇല്ലാതാക്കിയത് സ്വന്തം അച്ഛനെ; ബൈക്കിന്റെ സിസി അടക്കാൻ ചോദിച്ച പണം നൽകാതിരുന്നതാണ് കൊലപാതകത്തിന് പിന്നിൽ
ഇടുക്കി: വണ്ടിപ്പെരിയാർ കന്നിമാർ ചോലയിൽ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കന്നിമാർ ചോല പുതുപ്പറമ്പിൽ മോഹനനാണ് (65) മരിച്ചത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ മകന് വിഷ്ണു (26) വിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ബൈക്കിന്റെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ വിഷ്ണു മോഹനനോട് ബൈക്കിന്റെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. തർക്കം കൈയാങ്കളിയിലേക്കെത്തിയെങ്കിലും ഈ സമയം മോഹനന്റെ ഭാര്യ കുമാരി എത്തുകയും ഇരുവരെയും സമാധാനിപ്പിച്ച ശേഷം കുളിക്കാനായി പോവുകയും ചെയ്തു. കുമാരി മടങ്ങിയെത്തിയപ്പോൾ മോഹനൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു. വഴക്കിനിടയിൽ മോഹനൻ വീണുപോയെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു വിഷ്ണു പറഞ്ഞത്. കുമാരി ഉടൻ മകളെയും ഭർത്താവിനെയും വിളിച്ചു…
Read Moreവീണ്ടും പിണറായി വാഴ്ത്തുമായി ഇടത് സര്‍വീസ് സംഘടന; അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത് 15 ലക്ഷം രൂപ ചെലവിട്ട്
തിരുവനന്തപുരം: മൂന്നാമതും പിണറായി മുഖ്യമന്ത്രിയാകുമെന്ന വാഴ്ത്തലുമായി പിണറായിയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിച്ച് ഇടത് സര്‍വീസ് സംഘടന. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് പിണറായി ദി ലെജന്റ് എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതം ഉള്‍പ്പെടെ പ്രതിപാദിച്ചിരിക്കുന്ന ഡോക്യുമെന്ററിയില്‍ മൂന്നാം തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വ്യക്തമാക്കുന്നത്. ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കിയിട്ടുണ്ട്. നാളെ കമലഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്. 15 ലക്ഷം രൂപ ചെലവിട്ടാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. ഇതിലും പിണറായിയെ വാഴ്ത്തിക്കൊണ്ടുള്ള ഗാനം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികം, പിണറായി വിജയന്റെ എണ്‍പതാം പിറന്നാള്‍ ഇതെല്ലാം കണക്കിലെടുത്താണ് ഡോക്യുമെന്ററിയെന്നാണ് സര്‍വീസ് സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയനെ നേരത്തെ പടനായകനായി ഉള്‍പ്പെടെ വാഴ്ത്തുപാട്ട് പുറത്തിറക്കിയതും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ്. ഇതു നേരത്തെ ഏറെ വിവാദത്തിനും പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും ഇടയാക്കിയിരുന്നു.
Read More